പുതിയ നേതൃത്വവും, പുതിയ പദ്ധതികളുമായി കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ കമ്മിറ്റി ചുമതലയേറ്റു

08:33 am 29/1/2017 – ബിജു കൊട്ടാരക്കര ന്യൂജേഴ്‌സി : കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷനു (KEAN) ഇനി പുതിയ നേതൃത്വം. എല്‍ദോ പോള്‍ പ്രസിഡന്റായുള്ള വിപുലമായ കമ്മിറ്റിയാണ് സംഘടനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി നേതൃത്വം വഹിക്കുക. മത, സാംസ്കാരിക, സാമൂഹ്യ സംഘടനകള്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് ഒന്‍പതു വര്ഷം മുന്‍പ് ഒരു പ്രൊഫഷണല്‍ സംഘടനയായി കീനിന്റെ പിറവി. സാങ്കേതിക രംഗത്തു ജോലി ചെയ്യുന്നവരാണെങ്കിലും ആ തിരക്കുകള്‍ക്ക് താല്‍ക്കാലികമായി അവധികൊടുത്ത് ഒരു ഒത്തു ചേരല്‍ എന്ന Read more about പുതിയ നേതൃത്വവും, പുതിയ പദ്ധതികളുമായി കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ കമ്മിറ്റി ചുമതലയേറ്റു[…]

അഭിവന്ദ്യ പിതാക്കന്മാരുടെ അനുസ്മരണം ചിക്കാഗോയില്‍ ഭക്തി നിര്‍ഭരമായി

08:33 am 29/1/2017 ചിക്കാഗോ: ക്‌നാനായ കാത്തിലിക് സൊസൈറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടന്ന അഭിവന്ദ്യ പിതാക്കന്മാരുടെ അനുസ്മരണം ഭക്തിനിര്‍ഭരമായി. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ നിന്നും മണ്‍മറഞ്ഞു പോയ ദൈവദാസന്മാര്‍ മാത്യു മാക്കില്‍, മാര്‍ അലക്‌സാണ്ടര്‍ ചൂളപറമ്പില്‍, മാര്‍. തോമസ് തറയില്‍ എന്നീ പിതാക്കന്മാരെ അനുസ്മരിച്ചു കൊണ്ടാണ് കെ.സി.എസിന്റെ വരുന്ന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്. മോണ്‍. തോമസ് മുളവനാല്‍, ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. ബോബന്‍ വട്ടംപുറം എന്നിവര്‍ അനുസ്മരണ പ്രാര്‍ത്ഥനക്കും, ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കി. പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും, Read more about അഭിവന്ദ്യ പിതാക്കന്മാരുടെ അനുസ്മരണം ചിക്കാഗോയില്‍ ഭക്തി നിര്‍ഭരമായി[…]

ലഖ്നോവില്‍ സംയുക്ത റോഡ്ഷോയും വാര്‍ത്തസമ്മേളനവും നടത്തും.

08:30 am 29/1/2017 ന്യൂഡല്‍ഹി: യു.പിയില്‍ സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന്‍െറ ആവേശം പ്രവര്‍ത്തകരിലേക്കും വോട്ടര്‍മാരിലേക്കും കൈമാറാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഞായറാഴ്ച ലഖ്നോവില്‍ സംയുക്ത റോഡ്ഷോയും വാര്‍ത്തസമ്മേളനവും നടത്തും. സീറ്റ് പങ്കിടുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ രണ്ടു പാര്‍ട്ടികളും മിക്കവാറും പരിഹരിച്ചതിനു പിന്നാലെയാണ് യുവനേതാക്കളുടെ തെരഞ്ഞെടുപ്പു പ്രകടനം. ഇരുവരുടെയും മുഖമുള്ള പോസ്റ്ററുകള്‍ യു.പിയില്‍ നിറഞ്ഞു. സഖ്യത്തിന് പിന്നാമ്പുറത്ത് ശക്തമായി ചരടുവലിച്ച അഖിലേഷിന്‍െറ ഭാര്യ ഡിംപിള്‍ യാദവും രാഹുലിന്‍െറ സഹോദരി പ്രിയങ്ക വാദ്രയും വൈകാതെ Read more about ലഖ്നോവില്‍ സംയുക്ത റോഡ്ഷോയും വാര്‍ത്തസമ്മേളനവും നടത്തും.[…]

ട്രംപിന്‍െറ തീരുമാനത്തില്‍ അതീവ ആശങ്കയുമായി സുക്കര്‍ബര്‍ഗ്.

08:28 am 29/1/2017 ന്യൂയോര്‍ക്: കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും വിലക്കിയ ഡോണള്‍ഡ് ട്രംപിന്‍െറ തീരുമാനത്തില്‍ അതീവ ആശങ്കയുമായി ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗ്. ‘‘നിങ്ങളെ പോലെ ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ച ഉത്തരവിന്‍െറ അനന്തരഫലം എന്തായിരിക്കുമെന്നതില്‍ ഞാനും ആശങ്കയിലാണ്. തീര്‍ച്ചയായും നമ്മുടെ രാജ്യം സുരക്ഷിതമാക്കേണ്ടതുണ്ട്. നമ്മുടെ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നവരെ അകറ്റിനിര്‍ത്തേണ്ടത് ആവശ്യമാണ്. എന്നാല്‍, അഭയാര്‍ഥികള്‍ക്കും സഹായം ആവശ്യമായവര്‍ക്കും നേരെ വാതില്‍ തുറന്നിടുകതന്നെ വേണം. അതാണ് നമ്മുടെ പാരമ്പര്യം’’ -സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യമാണ്. തന്നെ വ്യക്തിപരമായി Read more about ട്രംപിന്‍െറ തീരുമാനത്തില്‍ അതീവ ആശങ്കയുമായി സുക്കര്‍ബര്‍ഗ്.[…]

ട്രം​പ​മേ​രി​ക്ക​യി​ൽ ഇ​സ്‌ലാമികളെ കയറ്റില്ല; യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ത​ട​ഞ്ഞു​തു​ട​ങ്ങി

08:27 am 29/1/2017 ക​യ്റോ: അ​മേ​രി​ക്ക​യി​ലേ​ക്കു ​പോ​കു​ന്ന​തി​നെ​ത്തി​യ ഇ​സ്‌ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഏ​ഴു യാ​ത്ര​ക്കാ​രെ ക​യ്റോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ‌ ത​ട​ഞ്ഞു. ഇ​സ്‌ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കു​ള്ള വീ​സ നി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. സി​റി​യ ഉ​ൾ​പ്പെ​ടെ ഏ​ഴു ഇ​സ്‌ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് വീ​സ നി​ഷേ​ധി​ക്കാ​നു​ള്ള ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞ​ത്. ഇ​റാ​ക്കി​ൽ​നി​ന്നു​ള്ള അ​ഞ്ചു പേ​രെ​യും യെ​മ​നി​ൽ​നി​ന്നു​ള്ള ഒ​രാ​ളെ​യു​മാ​ണ് ത​ട​ഞ്ഞ​ത്. ഇ​വ​ർ ക​യ്റോ​യി​ൽ​നി​ന്നു ന്യൂ​യോ​ർ​ക്കി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ന്യൂ​യോ​ർ​ക്കി​ലെ ജോ​ൺ എ​ഫ്. കെ​ന്ന​ഡി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങാ​നു​ള്ള​വ​രാ​യി​രു​ന്നു യാ​ത്ര​ക്കാ​ർ. നി​യ​മ​വി​ധേ​യ​മാ​യ വീ​സ​യാ​ണ് ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന​ത്. Read more about ട്രം​പ​മേ​രി​ക്ക​യി​ൽ ഇ​സ്‌ലാമികളെ കയറ്റില്ല; യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ത​ട​ഞ്ഞു​തു​ട​ങ്ങി[…]

നജീബ് അഹ്മദിന്‍െറ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബ് അഹ്മദിന്‍െറ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഉത്തര്‍പ്രദേശിലെ ബദായൂനിലുള്ള വീടുകളില്‍ റെയ്ഡ് നടത്തിയത്. വന്‍ സന്നാഹത്തോടെ എത്തിയ സംഘം വീട്ടുകാരെ കൈയേറ്റത്തിനിരയാക്കിയതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം നജീബിന്‍െറ സുഹൃത്തിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തത്തെുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 15 മുതലാണ് നജീബിനെ ജെ.എന്‍.യു കാമ്പസില്‍നിന്ന് കാണാതാവുന്നത്. അതേസമയം, കുറ്റക്കാരായ എ.ബി.വി.പി പ്രവര്‍ത്തകരെ ഇതുവരെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തയാറായിട്ടില്ല. പൊലീസ് നടപടി തുടക്കത്തിലേ ഏകപക്ഷീയമാണെന്നുള്ള Read more about നജീബ് അഹ്മദിന്‍െറ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ്[…]

കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു.

08:24 am 29/1/2017 കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ചെങ്ങന്നൂര്‍ കോട്ട, കാരക്കാട് ദാനംപടിക്കല്‍ സിബി (42) ആണ് മരിച്ച മലയാളി. ആന്ധ്രപ്രദേശ് സ്വദേശി ചന്ദ്ര (45) ആണ് മരിച്ച മറ്റൊരാള്‍. റൗദത്താന്‍ കമ്പനിയിലെ ജീവനക്കാരാണ് ഏഴുപേരും. രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് പുറകില്‍ കുവൈത്ത് പൗരന്‍ ഓടിച്ച റേഞ്ച്റോവര്‍ വാഹനം ഇടിക്കുകയായിരുന്നു. അഹ്മദിയില്‍ റോഡ് നമ്പര്‍ 40ലായിരുന്നു അപകടം. പരിക്കേറ്റ Read more about കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു.[…]

ഛയ്യ ഛയ്യയുടെ ചിത്രീകരണം കഠിനമായിരുന്നു: ഷാരൂഖ് ഖാന്‍.

6:48 pm 28/1/2017 മണിരത്‌നം സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ദില്‍സേയും ഗാനങ്ങളും ഇന്നും ജനം ഓര്‍ക്കുന്നത് മനോഹരമായ ആ നൃത്തരംഗത്തോടെയാവും. എ.ആര്‍.റഹ്മാന്റെ ഇമ്പമാര്‍ന്ന ഈണം. സുഖ്വിന്ദര്‍ സിംഗും സപ്ന അശ്വതിയും ചേര്‍ന്നാലപിച്ച ഗുല്‍സാറിന്റെ വരികള്‍. സന്തോഷ് ശിവന്‍ ഒപ്പിയെടുത്ത മനോഹര ദൃശ്യങ്ങള്‍. എന്നാല്‍, കാഴ്ചയ്ക്കും കേള്‍വിക്കും ഏറെ കുളിരു പകര്‍ന്ന സൂപ്പര്‍ഹിറ്റ് ഛയ്യ ഛയ്യയുടെ ചിത്രീകരണ രഹസ്യം വെളിപ്പെടുത്തുകയാണ് ഷാരൂഖ് ഖാന്‍. ഗാനരംഗത്തിന്‍റെ ചിത്രീകരണം അതീവ സാഹസികമായിട്ടായിരുന്നുവെന്നാണ് ഷാരൂഖ് പറയുന്നത്. പുതിയ ചിത്രമായ റയീസിന്റ് പ്രചരണവുമായി Read more about ഛയ്യ ഛയ്യയുടെ ചിത്രീകരണം കഠിനമായിരുന്നു: ഷാരൂഖ് ഖാന്‍.[…]

കെ,എച്ച്.എസ് ഹ്യുസ്റ്റണ്‍ പുതിയ നേതൃത്വം ചുമതലയേറ്റു, ഷണ്മുഖന്‍ വല്ലുലിശ്ശേരി പ്രസിഡന്റ്

06:47 pm 28/1/2017 ഹ്യൂസ്റ്റണ്‍: കെ എച്ച്. എസ് പ്രസിഡന്റായി ഷണ്മുഖന്‍ വല്ലുലിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു . ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം മുന്‍പും പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട് .ക്ഷേത്രത്തിന്റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുകയും അമേരിക്കയിലെ പ്രത്യേകിച്ച് ഹ്യുസ്റ്റനിലെ മലയാളീ ഹിന്ദു സമൂഹത്തിന്റെ സാമൂഹ്യവും ആത്മീയവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുവാന്‍ കെ എച് എസിനെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം എന്ന് അദ്ദേഹം അറിയിച്ചു . വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട Read more about കെ,എച്ച്.എസ് ഹ്യുസ്റ്റണ്‍ പുതിയ നേതൃത്വം ചുമതലയേറ്റു, ഷണ്മുഖന്‍ വല്ലുലിശ്ശേരി പ്രസിഡന്റ്[…]

ഫിലിപ്പ് മാത്യു സഭാ മാനേജിംഗ് കമ്മിറ്റി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു

06:44 pm 28/1/2017 ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് ഫെബ്രുവരി നാലിനു ഭദ്രാസന ആസ്ഥാനത്തുവെച്ചു നടത്തുന്ന തെരഞ്ഞെടുപ്പില്‍ സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍ നിന്നും ഫിലിപ്പ് മാത്യു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവിധ ആത്മീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫിലിപ്പ് മാത്യു ഇപ്പോള്‍ നോര്‍ത്ത് ഫ്‌ളോറിഡ ജാക്‌സല്‍ വില്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ഇടവകാംഗമാണ്. മാതൃ ഇടവക ചെങ്ങന്നൂര്‍ ബഥേല്‍ അരമന പള്ളിയാണ്. ബാലസമാജം സെക്രട്ടറി, യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ്, സണ്‍ഡേ Read more about ഫിലിപ്പ് മാത്യു സഭാ മാനേജിംഗ് കമ്മിറ്റി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു[…]