ഡാളസില്‍ ജോബ് ഫെയര്‍ മാര്‍ച്ച് ആറിന്

08:28 am 22/2/2017 – പി.പി. ചെറിയാന്‍ ഡാളസ്: മാര്‍ച്ച് 6 തിങ്കളാഴ്ച ഡാളസ്സില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. മോക്കിങ്ങ് ബേഡ് ഡബിള്‍ടി ഹോട്ടലിലാണ്. ഡാളസ്- ഫോര്‍ട്ട വര്‍ത്തിലെവിവിധ കമ്പനികളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗ്യരായ തൊഴില്‍ അന്വേഷകരെ കണ്ടെത്തുന്നതിനുള്ള ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നത്. രാവിലെ 11 മുതല്‍ 2 വരെയാണ് സമയം.ഇന്റര്‍വ്യൂവിന് വരുന്നവര്‍ നേരത്തെ റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കോസ്റ്റ് റ്റു കോസ്റ്റ് കാരിയര്‍ ഫെയര്‍ വെബ്സൈറ്റില്‍ നിന്നും ലഭിക്കും.അര്‍ഹരായവര്‍ക്ക് നിയമനോത്തരവ് തല്‍സമയം തന്നെ Read more about ഡാളസില്‍ ജോബ് ഫെയര്‍ മാര്‍ച്ച് ആറിന്[…]

ബഹറിനിലെ പ്രവാസികൾക്ക് തിരിച്ചടിയായി വൈദ്യുതി, വെള്ളം നിരക്കുകൾ വർധിപ്പിക്കുന്നു

8:24 am 22/2/2017 മനാമ: ബഹറിനിലെ പ്രവാസികൾക്ക് തിരിച്ചടിയായി വൈദ്യുതി, വെള്ളം നിരക്കുകൾ വർധിപ്പിക്കുന്നു. മാർച്ച് ഒന്നു മുതൽ വർധനവ് നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. ഗാർഹിക ഉപയോഗത്തിനുള്ള നിരക്ക് 3,000 യൂണിറ്റ് വരെ ഓരോ യൂണിറ്റിനും 13 ഫിൽസ് ആയിരിക്കും. നിലവിൽ ഇത് ആറു ഫിൽസ് ആണ്. വെള്ളത്തിന്‍റെ നിരക്ക് നിലവിലെ 60ൽ നിന്ന് 200 ഫിൽസായാണ് ഉയരുക. ഗാർഹിക ഉപയോക്താക്കൾക്കു പുറമേ വൻകിട കമ്പനികൾക്കും വ്യവസായങ്ങൾക്കുമുള്ള വൈദ്യുതി, വെള്ളം നിരക്കുകളും വർധിക്കും.

ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്‌ളബ്ബിന് പുതിയ ഭാരവാഹികള്‍

8:25 am 22/2/2017 – ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: ഹില്‍സൈഡ് അവന്യുവിലുള്ള ടേസ്റ്റ് ഓഫ് കേരള കിച്ചനില്‍ വച്ച് ഫെബ്രുവരി 19-ന് ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സാജു എബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് ഈ വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റ് ചെറിയാന്‍ ചക്കാലപടിക്കല്‍, വൈസ് പ്രസിഡന്റ് ഡേവിഡ് മോഹന്‍, സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ജോയിന്റ് സെക്രട്ടറി ജോണ്‍ കുസുമാലയം, ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള, ജോയിന്റ് Read more about ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്‌ളബ്ബിന് പുതിയ ഭാരവാഹികള്‍[…]

പെന്തക്കോസ്ത് യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസിന് പുതിയ സാരഥികള്‍

08:23 am 22/2/2017 ഡാളസ്: ഡാളസ് മെട്രോപ്ലക്‌സിലെ ഉപദേശ ഐക്യമുള്ള പെന്തക്കോസ്തു സഭകളിലെ യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറനസ് ഓഫ് ഡാളസ് (പി.വൈ.സി.ഡി) ന്റെ 2017 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെബ്രുവരി 19-ന് ഐ.പി.സി ഹെബ്രോന്‍ ഡാളസ് ചര്‍ച്ചില്‍ വെച്ച് കൂടിയ പ്രതിനിധി സമ്മേളനത്തില്‍ പ്രസിഡന്റ് സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ ജെറി കല്ലൂര്‍ രാജന്‍ സംക്ഷിപ്ത പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ഷോണി തോമസ് പിന്നിട്ട വര്‍ഷത്തെ വരവ് ചിലവ് കണക്കുകളും അവതരപ്പിച്ചു. തുടര്‍ന്ന് Read more about പെന്തക്കോസ്ത് യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസിന് പുതിയ സാരഥികള്‍[…]

ബൈക്കപകടത്തില്‍ പരിക്കേറ്റ വൈദീകന്‍ മരിച്ചു

08:22 am 22/2/2017 കോട്ടയം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വൈദികന്‍ മരിച്ചു. ചിങ്ങവനം ദയറപ്പള്ളി വികാരി ഫാ. എന്‍.സി. മാത്യു കൊന്നയ്ക്ക(53)ലാണ് മരിച്ചത്. കഴിഞ്ഞ 16നു രാവിലെ എട്ടോടെ കുറിച്ചിയ്ക്ക് സമീപം റോഡരികിലെ ഓടയില്‍ വൈദികനെ പരിക്കേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. വൈദികന്‍ ഓടിച്ചിരുന്ന ബൈക്കും സമീപത്തു നിന്നും കണ്ടെടുത്തിരുന്നു. പ്രദേശവാസികള്‍ ചേര്‍ന്ന് അച്ചനെ ഉടനെ തിരുവല്ല പുഷ്്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നട്ടെല്ലിനു സാരമായി പരിക്കേറ്റ് അച്ചന്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്നലെ Read more about ബൈക്കപകടത്തില്‍ പരിക്കേറ്റ വൈദീകന്‍ മരിച്ചു[…]

ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിക്ക് പുതിയ ഭരണസാരഥികള്‍

8:22 am 22/2/2017 ഷിക്കാഗോ: ഫെബ്രുവരി 12-നു ഞായറാഴ്ച സീറോ മലബാര്‍ അല്‍ഫോന്‍സാ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ 2017- 18 വര്‍ഷത്തേക്കുള്ള പുതിയ ഭരണസാരഥികളെ കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ പ്രഖ്യാപിച്ചു. പുതിയ പ്രസിഡന്റായി ഷിബു അഗസ്റ്റിനെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ആന്റോ കവലയ്ക്കല്‍, സെക്രട്ടറി -മേഴ്‌സി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി – സണ്ണി വള്ളിക്കളം, ട്രഷറര്‍ – ബിജി വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍- ജേക്കബ് കുര്യന്‍ എന്നിവരാണ്. നാഷണല്‍ ഗവേണിംഗ് Read more about ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിക്ക് പുതിയ ഭരണസാരഥികള്‍[…]

ഹാപ്പി ന്യൂ ഇയർ ഓഫർ മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് അംബാനിയുടെ പ്രഖ്യാപനം.

04:10 pm 21/2/2017 മുംബൈ: ജിയോയുടെ സൗജന്യ വോയിസ് കോൾ ഓഫർ തുടരുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഹാപ്പി ന്യൂ ഇയർ ഓഫർ മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് അംബാനിയുടെ പ്രഖ്യാപനം. ജിയോയുടെ പ്രൈം അംഗങ്ങൾക്ക് സൗജന്യ ഡേറ്റ സേവനം അടുത്ത 12 മാസങ്ങൾ കൂടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ അഞ്ചിനാണ് ജിയോ പ്രവർത്തനം ആരംഭിച്ചത്. സേവനമേഖലയിൽ പ്രവർത്തനം ആരംഭിച്ച ജിയോ അവതരിപ്പിച്ച പ്രമോഷണൽ ഓഫർ ഡിസംബർ അവസാനിച്ചതോടെ ജനുവരി ഒന്നു മുതൽ ഹാപ്പി Read more about ഹാപ്പി ന്യൂ ഇയർ ഓഫർ മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് അംബാനിയുടെ പ്രഖ്യാപനം.[…]

സ്കൂളുകളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി

04:00 0m 21/2/2017 തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം നമ്മുടെ ഭാഷയെ പടിയിറക്കിവിടുകയാണെങ്കിൽ ശ്രേഷ്ഠ ഭാഷ പദവികൊണ്ടു കാര്യമില്ല. ഭാഷ ഇല്ലാതായിപ്പോകുക എന്ന ആപത്ത് നമ്മുടെ ഭാഷയ്ക്ക് വന്നുകൂടരുതെന്നും മലയാള മിഷൻ സംഘടിപ്പിച്ച മലയാണ്‍മ 2017 മാതൃഭാഷ ദിനാഘോഷം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു. മാതൃഭാഷ ഉപയോഗിക്കാനുള്ള അവകാശം ഏറ്റവും കുറച്ച് ഉപയോഗിക്കുന്നവർ മലയാളികളാണെന്നും പിണറായി പറഞ്ഞു. മലയാളത്തിൽ സംസാരിക്കുന്നത് കുറ്റമാണെന്ന് കുഞ്ഞുങ്ങളുടെ പുറത്തെഴുത്തി ഒട്ടിക്കുന്നവരുടെ നാടാണ് Read more about സ്കൂളുകളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി[…]

പാക്കിസ്ഥാനിലെ പെഷവാറിലുള്ള കോടതി സമുച്ചയത്തിലുണ്ടായ ചാവേർ ആക്രമണത്തിലും വെടിവയ്പ്പിലും നാലു പേർ മരിച്ചു.

03:55 pm 21/2/2017 പെഷവാർ: പാക്കിസ്ഥാനിലെ പെഷവാറിലുള്ള കോടതി സമുച്ചയത്തിലുണ്ടായ ചാവേർ ആക്രമണത്തിലും വെടിവയ്പ്പിലും നാലു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. താലിബാൻ ബന്ധമുള്ള ജമാത്ത് ഉൾ അഹ്റർ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വടക്കുപടിഞ്ഞാറൻ നഗരമായ ചാർസദയിലെ കോടതിയിലാണ് ആക്രമണമുണ്ടായത്. പ്രധാനകവാടത്തിലൂടെ കോടതിയുടെ ഉള്ളിൽ പ്രവേശിച്ച ഭീകരരിൽ രണ്ടു പേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കോടതിക്ക് പുറത്തു വെടിവയ്പ്പ് നടത്തിയ ഭീകരനെ വധിച്ചതായി ജില്ലാ പോലീസ് മേധാവി സൊഹൈൽ ഖാലിദ് പറഞ്ഞു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ജമാത്ത് Read more about പാക്കിസ്ഥാനിലെ പെഷവാറിലുള്ള കോടതി സമുച്ചയത്തിലുണ്ടായ ചാവേർ ആക്രമണത്തിലും വെടിവയ്പ്പിലും നാലു പേർ മരിച്ചു.[…]

പി.സി.ജോർജ് തന്‍റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടി പ്രഖ്യാപിച്ചു.

03:55 pm 21/2/2017 തിരുവനന്തപുരം: പൂഞ്ഞാർ എംഎൽഎ പി.സി.ജോർജ് തന്‍റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടി പ്രഖ്യാപിച്ചു. നിയമസഭയ്ക്ക് മുന്നിലായിരുന്നു പ്രഖ്യാപനം. കേരള ജനപക്ഷം എന്നാണ് പുതിയ പാർട്ടിയുടെ പേര്. 78 അംഗ പ്രാഥമിക കമ്മിറ്റിയെയും ജോർജ് പ്രഖ്യാപിച്ചു. തന്‍റെ പുതിയ പാർട്ടിക്ക് ഗൾഫിലും അമേരിക്കയിലും ബ്രിട്ടണിലും കമ്മിറ്റികളുണ്ടാകുമെന്നും അഴിമതിക്കെതിരായ പോരാട്ടമായിരിക്കും പുതിയ പാർട്ടിയുടെ ലക്ഷ്യമെന്നും ജോർജ് പ്രഖ്യാപിച്ചു.