കേരള സർവകലാശാല അസിസ്​റ്റൻറ്​ ഗ്രേഡ്​ നിയമനം അംഗീകരിച്ച്​ ഹൈകോടതി വിധി.

03:54 pm. 21/2/2017 ​കൊച്ചി: കേരള സർവകലാശാല അസിസ്​റ്റൻറ്​ ഗ്രേഡ്​ നിയമനം അംഗീകരിച്ച്​ ഹൈകോടതി വിധി. നിയമിക്കപ്പെട്ടവർക്ക്​ മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്നും നിയമനം റദ്ദാക്കിയ ലോകായുക്​ത നടപടി അനുചിത​െമന്നും ഹൈകോടതി ​വിധിയിൽ പറയുന്നു. നിയമനത്തിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച്​ നൽകിയ കേസിൽ ഹരജിക്കാരു​െട ആരോപണം ശരിയാണെന്ന്​ ലോകായുക്​ത രണ്ടു തവണ കണ്ടെത്തിയിരുന്നു. നിയമനം കിട്ടിയവരെ പിരിച്ചു വിടണമെന്നും ലോകായുക്​ത ഉത്തരവിട്ടിരുന്നു. ലോകായുക്​ത വിധിക്കെതിരായ അപ്പീലിൽ ഹൈകോടതി നിയമിച്ച റിട്ട. ​ജഡ്​ജി സുകുമാരൻ അധ്യക്ഷനായ ഉന്നതാധികാര സമതിയും Read more about കേരള സർവകലാശാല അസിസ്​റ്റൻറ്​ ഗ്രേഡ്​ നിയമനം അംഗീകരിച്ച്​ ഹൈകോടതി വിധി.[…]

സിനിമാ മേഖലയിലെ അംഗീകരിക്കാൻ പറ്റാത്ത പല പ്രവണതകളുമാണ്​ നടിക്ക്​ നേരെയുണ്ടായ അക്രമത്തിനു കാരണമെന്ന്​​ സാംസ്​കാരിക മന്ത്രി

03:50 pm 21/2/2017 തിരുവനന്തപുരം: സിനിമാ മേഖലയിലെ അംഗീകരിക്കാൻ പറ്റാത്ത പല പ്രവണതകളുമാണ്​ നടിക്ക്​ നേരെയുണ്ടായ അക്രമത്തിനു കാരണമെന്ന്​​ സാംസ്​കാരിക മന്ത്രി എ.കെ ബാലൻ. ഇത്തരം പ്രവണതകൾ പൂർണമായും ഇല്ലാതാക്കണം. അംഗീകരിക്കാനാകാത്ത പ്രവണതകൾക്ക്​ ഏത്​ വലിയവൻ നേതൃത്വം നൽകിയാലും നിയമത്തിനു മുന്നിൽ കൊണ്ടുവരും. അത്​ ദൈവം ഏതെങ്കിലും ജീവരൂപത്തിൽ വന്നതാണെങ്കിൽ പോലും പിടികൂടു​മെന്ന്​ അദ്ദേഹം പറഞ്ഞു. അന്വേഷണം ക്വ​േട്ടഷൻ സംഘങ്ങളിൽ മാത്രം ഒതുക്കില്ല. സിനിമ –രാഷ്​ട്രീയ മേഖലകളിൽ നിന്നുള്ളവരെയും അന്വേഷണത്തിൽ ഉൾക്കൊള്ളിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജൗരി ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു.

10:20 am 21/2/2017 ശ്രീനഗർ: ജമ്മു കാഷ്മീരിലെ രാജൗരി ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. രണ്ടു തീവ്രവാദികൾ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ കെറി സെക്ടറിലാണ് സംഭവം. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്നു സുരക്ഷ സേന വളയുകയായിരുന്നു. തെരച്ചിൽ നടത്തുന്നതിനിടെ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികൾ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സേനയും ശക്തമായി തിരിച്ചടിച്ചതോടെ രണ്ടു തീവ്രവാദികൾ ഓടി രക്ഷപ്പെട്ടു. തീവ്രവാദികൾക്കെതിരെയുള്ള ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട തീവ്രവാദിയുടെ പക്കൽ നിന്ന് Read more about രാജൗരി ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു.[…]

ഗാന്ധി വധത്തെക്കുറിച്ച് അന്വേഷിച്ച റിപ്പോർട്ട് നടപടികള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമീഷന്‍ .

10:12 am 21/2/2017 ന്യൂഡല്‍ഹി: മഹാത്മ ഗാന്ധി വധത്തെക്കുറിച്ച് അന്വേഷിച്ച ജെ.എല്‍. കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമീഷന്‍ പ്രധാനമന്ത്രിയുടെ ഓഫിസിനോട് ആവശ്യപ്പെട്ടു. സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തതുവിട്ടതുപോലെ മഹാത്മ ഗാന്ധിയുമായി ബന്ധപ്പെട്ട ഫയലുകള്‍ക്കായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. മഹാത്മ ഗാന്ധി വധവുമായി ബന്ധപ്പെട്ട രേഖകള്‍ തേടി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ കമീഷന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറി. കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ Read more about ഗാന്ധി വധത്തെക്കുറിച്ച് അന്വേഷിച്ച റിപ്പോർട്ട് നടപടികള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമീഷന്‍ .[…]

നിയമങ്ങള്‍ പാലിച്ച് നിശ്ചിത സ്ഥലത്തു മാത്രം റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് ഇനി മുതല്‍ സമ്മാനങ്ങളും ലഭിച്ചേക്കും.

10:10 am 21/2/2017 ദുബൈ: അടയാളപ്പെടുത്തിയ നിശ്ചിത സ്ഥലങ്ങളിലല്ലാതെ റോഡ് മുറിച്ചുകടക്കുന്നവര്‍ പലപ്പോഴും പിഴ നല്‍കേണ്ടി വരാറുണ്ട്, എന്നാല്‍ നിയമങ്ങള്‍ പാലിച്ച് നിശ്ചിത സ്ഥലത്തു മാത്രം റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് ഇനി മുതല്‍ സമ്മാനങ്ങളും ലഭിച്ചേക്കും. റോഡ് മുറിച്ചു കടക്കല്‍ നിയമങ്ങള്‍ സംബന്ധിച്ച് തൊഴിലാളികളെ ബോധവത്കരിക്കുന്നതിന്‍െറ ഭാഗമായി ദുബൈ പൊലീസാണ് സമ്മാനം ഏര്‍പ്പെടുത്തുന്നത്. തൊഴിലാളികളെ നിയമം പാലിക്കാന്‍ ശീലിപ്പിക്കുന്ന സൂപ്പര്‍വൈസര്‍മാര്‍ക്കും സമ്മാനം നല്‍കും. 2020 ആകുമ്പോഴേക്കും റോഡപകട മരണങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ദുബൈ പൊലീസ് ബോധവത്കരണം Read more about നിയമങ്ങള്‍ പാലിച്ച് നിശ്ചിത സ്ഥലത്തു മാത്രം റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് ഇനി മുതല്‍ സമ്മാനങ്ങളും ലഭിച്ചേക്കും.[…]

മെൽബണിൽ ചെറുയാത്രാ വിമാനം തകർന്നു വീണ് അഞ്ച് മരണം.

10:09 am 21/2/2017 മെൽബൺ: മെൽബണിൽ ചെറുയാത്രാ വിമാനം തകർന്നു വീണ് അഞ്ച് മരണം. പ്രാദേശിക സമയം രാവിലെ ഒമ്പതിന് നഗരത്തിലെ ഡി.എഫ്.ഒ ഷോപ്പിങ് മാളിന് മുകളിലാണ് വിമാനം തകർന്നു വീണത്. എൻജിൻ തകരാറിലായതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. എസഡൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഇരട്ട എൻജിൻ വിമാനം ഷോപ്പിങ് മാളിന് മുകളിൽ തകർന്നു വീഴുകയായിരുന്നു. വിമാനത്തിൽ നിന്ന് വലിയ തീഗോളവും കറുത്ത പുകയും കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകട സമയത്ത് ഷോപ്പിങ് മാൾ പ്രവർത്തിക്കാത്തതിനാൽ Read more about മെൽബണിൽ ചെറുയാത്രാ വിമാനം തകർന്നു വീണ് അഞ്ച് മരണം.[…]

കുന്നംകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

08:50 am. 21/2/2017 തൃശൂർ: കുന്നംകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ആയിക്കൽ പനങ്ങാട് വീട്ടിൽ നിഷ ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് പ്രദീപ് പോലീസിൽ കീഴടങ്ങി.

ഐപിഎല്‍ താരലേലം; ഒഴിവാക്കപ്പെട്ട പ്രമുഖര്‍

08:49 am 21/2/201 ബംഗലൂരു: ഐപിഎല്‍ താരലേലത്തില്‍ ആരും സ്വന്തമാക്കാതെ നിരവധി സൂപ്പര്‍ താരങ്ങള്‍. ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, ഇഷാന്ത് ശര്‍മ, ചേതേശ്വര്‍ പൂജാര എന്നിവരെ ആദ്യഘട്ടലേലത്തില്‍ ആരും ടീമിലെടുത്തില്ല. ഇവര്‍ക്ക് പുറമെ ഇന്ത്യന്‍ ടെസ്റ്റ് ടീം അംഗം അഭിനവ് മുകുന്ദ്, പ്രഗ്യാന്‍ ഓജ, മുംബൈയുടെ കൗമാര വിസ്മയം പൃഥ്വി ഷാ, ഡല്‍ഹിയുടെ ഉന്‍മുക്ത് ചന്ദ്, മുന്‍ മുംബൈ ഇന്ത്യന്‍സ് താരം അബു നാച്ചിം, മുന്‍ ഇന്ത്യന്‍ താരം എസ് ബദരീനാഥ്, ആര്‍ പി സിംഗ്, Read more about ഐപിഎല്‍ താരലേലം; ഒഴിവാക്കപ്പെട്ട പ്രമുഖര്‍[…]

എന്തിന് പള്‍സര്‍ സുനിയെ വിളിച്ചു; വിശദീകരിച്ച് ആന്‍റോ ജോസഫ്

08:47 am 21/2/2017 നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിശദീകരണങ്ങളുമായി നിർമാതാവ് ആന്റോ ജോസഫ് രംഗത്ത്. നേരത്തെ ആന്‍റോ ജോസഫ് ആണ് കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ ഫോണില്‍ അവസാനം വിളിച്ചത് എന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. കാക്കനാട് ചെല്ലാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പൾസർ സുനിയെ വിളിച്ചതെന്തിനാണെന്നും ആന്റോ ജോസഫ് ഒരു പ്രമുഖ മധ്യമത്തോട് വെളിപ്പെടുത്തി. ആദ്യം ലാല്‍ വിളിച്ചിരുന്നു, എന്നാല്‍ ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. പിന്നീട് രൺജി പണിക്കർ വിളിച്ചപ്പോഴാണ് ഇങ്ങനെയൊരു സംഭവമുണ്ടെന്നും Read more about എന്തിന് പള്‍സര്‍ സുനിയെ വിളിച്ചു; വിശദീകരിച്ച് ആന്‍റോ ജോസഫ്[…]

ഇറ്റലിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 .

08:44 am 21/2/2017 റോം: ഇറ്റലിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തിന്‍റെ മധ്യമേഖലയിലാണ് ഉണ്ടായത്. അബ്രൂസോ പ്രവിശ്യയിലാണ് പ്രഭവകേന്ദ്രം. നാശനഷ്ടം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇറ്റലിയിലുണ്ടായ വൻ ഭൂചലനത്തിൽ 300ൽ അധികം പേർ മരിക്കുകയും 400ൽ ഏറെ പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.