കോതമംഗലത്ത് രാജവെമ്പാലയെ പിടികൂടി

8:52 am 28/2/2017 കൊച്ചി: ചൂട് കൂടിയതോടെ ഇരതേടി ഇഴജന്തുക്കള്‍ കാട് വിടുന്നു. നാട്ടിലിറങ്ങിയ രാജവെമ്പാല കോതമംഗലത്ത് പിടിയിലായി. രണ്ടാഴ്ചയ്ക്കുളളില്‍ പിടിയിലാകുന്ന മൂന്നാമത്തെ രാജവെമ്പാലയാണിത്. കുട്ടമ്പുഴ പഞ്ചായത്ത് ഉരുളന്‍തണ്ണിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെത്തിയ രാജവെമ്പാലയാണ് പരിഭ്രാന്തി പരത്തിയത്. വീട്ടിലെ ബയോഗ്യാസ് പ്ലാന്റിന്‌സമീപത്താണ് കൂറ്റന്‍ രാജവെമ്പാലയെത്തിയത്. വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് തട്ടേക്കാട് നിന്നും വനപാലകരെത്തി. സ്‌ളാബിന്റെ അടിയില്‍ കയറിയ പാമ്പിനെ വിദഗ്ധമായി അവര്‍ പിടികൂടി. പത്തിവിടര്‍ത്തി കുതറിമാറാന്‍ ശ്രമിച്ചെങ്കിലും വനപലകര്‍ വിട്ടില്ല. വനത്തില്‍ ചൂട് കൂടിയതുമൂലമാണ് രാജവെമ്പാലകള്‍ ജനവാസ Read more about കോതമംഗലത്ത് രാജവെമ്പാലയെ പിടികൂടി[…]

സാന്‍റിയാഗോയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ മൂന്നു പേർ മരിച്ചു.

08:45 am 28/2/2017 സാന്‍റിയാഗോ: ചിലിയിലെ സാന്‍റിയാഗോയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ മൂന്നു പേർ മരിച്ചു. ഏഴു പേരെ കാണാതായി. കനത്ത മഴയെ തുടർന്നു നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. പ്രദേശത്തെ റോഡ് ഗതാഗതവും ജലവിതരണവും തടസപ്പെട്ടിരിക്കുകയാണ്. 3,000 ൽ അധികം അളുകളെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപാർപ്പിച്ചിരിക്കുന്നത്. സാന്‍റിയാഗോയിൽ 15 ലക്ഷത്തോളം വീടുകളിലേക്കുള്ള ജലവിതരണമാണ് തടസപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജലവിതരണം പുനരാരംഭിക്കുവാനുള്ള പരിശ്രമത്തിലാണ് ദുരന്തനിവാരണ സേനയെന്നു പ്രസിഡന്‍റ് മിഷേൽ ബാഷ്ലെ പറഞ്ഞു.

ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു

08:41 am 28/2/2017 ദില്ലി: രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് സമരം. പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു. തൊഴില്‍ പുറംകരാര്‍ വത്കരണം അവസാനിപ്പിക്കുക, കിട്ടക്കാടം വരുത്തുന്ന വമ്പമാര്‍ക്ക് മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുക, നോട്ടസാധുവാക്കലിനെ തുടര്‍ന്ന് അധികസമയം ജോലി ചെയ്ത ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. Read more about ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു[…]

ഫ്‌ളവേഴ്‌സ് ടിവി അറ്റ്‌ലാന്റാ റീജിയന്റെ മാനേജരായി റജി ചെറിയാനെ നിയമിച്ചു

08:39 am 28/2/2017 ചിക്കാഗോ: കലാ-സാംസ്കാരിക-സാമൂഹ്യ രംഗത്ത് പതിറ്റാണ്ടുകളായി തന്റെ വ്യക്തിമുദ്ര പതിപ്പിച്ച റജി ചെറിയാനെ, നൂതന സാങ്കേതികവിദ്യകളിലൂടെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ അറ്റ്‌ലാന്റാ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ നിയമിച്ചതായി ഫ്‌ളവേഴ്‌സ് ടിവിയുടെ അമേരിക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിജു സഖറിയ അറിയിച്ചു. പുതുമ നിറഞ്ഞ വിവിധയിനം പരിപാടികളുമായി, പ്രത്യേകിച്ച് കുടുംബ പ്രേക്ഷകര്‍ക്കായി പ്രത്യേക ഇനം പ്രോഗ്രാമുകളാണ് ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്നതുകൊണ്ടാണ് മറ്റു ചാനലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് മലയാളി മനസ്സില്‍ നാട്ടിലും അമേരിക്കന്‍ Read more about ഫ്‌ളവേഴ്‌സ് ടിവി അറ്റ്‌ലാന്റാ റീജിയന്റെ മാനേജരായി റജി ചെറിയാനെ നിയമിച്ചു[…]

ദമാമിൽ സ്വിമ്മിംഗ് പൂളിൽ വീണ് മലയാളി സഹോദരങ്ങൾ മുങ്ങി മരിച്ചു.

08:38 am 28/2/2017 ദമാം: സൗദി അറേബ്യയിലെ ദമാമിൽ സ്വിമ്മിംഗ് പൂളിൽ വീണ് മലയാളി സഹോദരങ്ങൾ മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിന്‍റെ മക്കളായ സഫ്വാൻ (6), സൗഫാൻ (4) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം താമസസ്ഥലത്തെ സ്വിമ്മിംഗ് പൂളിൽ വീണാണ് അപകടമുണ്ടായത്.

ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു

08:46 am 28/2/2017 – സന്തോഷ് പിള്ള ഡാളസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശിവരാത്രി, മൂന്നു ദിവസം നീണ്ടുനിന്ന ചടങ്ങുകളോടെ ആഘോഷിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഭിഷേകവും, ശിവപൂജയും, ശനിയാഴ്ച, ശ്രീ രുദ്രജപം, കലശാഭിഷേകം, ഞായറാഴ്ച, മൃത്യുഞ്ജയ ഹോമം എന്നീ പൂജാദി കര്‍മ്മങ്ങള്‍ ക്ഷേത്ര ശാന്തിമാരായ വിനയന്‍ നീലമനയും, പദ്മനാഭന്‍ ഇരിഞ്ഞാടപ്പള്ളിയയും നിര്‍വഹി ച്ചു പതിനേഴ് വര്‍ഷത്തിലേറെയായി , കേരളത്തിലെ പ്രസിദ്ധമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ കൊടിയേറ്റിന് ബൃഹത്തായ കളം ഒരുക്കുന്ന ഹരിഭവനിലെ, കെ.സി. തങ്കപ്പന്‍, ഡാളസ് ശ്രി ഗുരുവായൂരപ്പന്‍ Read more about ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു[…]

ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടുകളി മത്സരം മാര്‍ച്ച് 11-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08:34 am 28/2/2017 ചിക്കാഗോ: മലയാളി മനസ്സ് തൊട്ടറിഞ്ഞ സോഷ്യല്‍ ക്ലബിന്റെ നാലാമത് ചീട്ടുകളി മത്സരം 2017 മാര്‍ച്ച് 11-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചിക്കാഗോ കെ.സി.എസ് കമ്യൂണിറ്റി സെന്ററില്‍ വച്ച് (5110 എന്‍. എല്‍സ്റ്റണ്‍ ഈവ്, ചിക്കാഗോ 60630) നടത്തുന്ന ചീട്ടുകളി മത്സരത്തില്‍ 18 വയസ്സിനു മുകളിലുള്ള എല്ലാ മലയാളികളായ സ്ത്രീ- പുരുഷന്മാര്‍ക്കും പങ്കെടുക്കാവുന്നതാണ്. (മത്സരം ഫീസ് വച്ച് നിയന്ത്രിച്ചിരിക്കുന്നു) 28 ലേലം ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനു ജോമോന്‍ തൊടുകയില്‍ സ്‌പോണ്‍സര്‍ Read more about ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടുകളി മത്സരം മാര്‍ച്ച് 11-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

നന്ദിത ബോസ് (34) ന്യൂയോര്‍ക്കില്‍ നിര്യാതയായി

08:33 am 28/2/2017 തിരുവനന്തപുരം : ഗവ. ഓഫ് ഇന്ത്യ മുന്‍ സെക്രട്ടറിയും യുഎന്‍ പാര്‍പ്പിട സമിതി ചെയര്‍മാനുമായ ഡോ. സി.വി. ആനന്ദബോസിന്‍റേയും ലക്ഷ്മിയുടെയും മകളും യുഎസിലെ ഇന്ത്യന്‍ എംബസിയിലെ കോണ്‍സല്‍ ഡോ. വിധു പി. നായരുടെ ഭാര്യയുമായ നന്ദിത ബോസ് (34) നിര്യാതയായി. സംസ്കാരം പിന്നീട് തിരുവനന്തപുരത്ത് നടക്കും. മകന്‍: അദ്വൈത് (സ്കൂള്‍ വിദ്യാര്‍ഥി, മാന്‍ഹാട്ടന്‍). സഹോദരന്‍: വസുദേവ ബോസ് (വിദ്യാര്‍ഥി, ഡല്‍ഹി യൂണിവേഴ്‌സിറ്റി).

പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെതിരെ പൊലീസ് കേസെടുത്തു

09:5 pm 27/2/2017 കണ്ണൂർ: പേരാവൂർ നീണ്ടുനോക്കിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെതിരെ പൊലീസ് കേസെടുത്തു. നീണ്ടുനോക്കി പള്ളിവികാരിയും സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടി 2 മാസം മുൻപ് പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും പിന്നീട് പൊലീസ് ഇടപെട്ടതും. പ്രതി പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ പെൺകുട്ടി പഠിക്കുന്ന സ്കൂളിന്റെ മാനേജർ കൂടിയാണ് പ്രതി സ്ഥാനത്തുള്ള റോബിൻ വടക്കുംചേരി. ഒരു വർഷം മുൻപാണ് പള്ളിയിൽ വെച്ചടക്കം പല തവണകളിലായി Read more about പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെതിരെ പൊലീസ് കേസെടുത്തു[…]

അട്ടപ്പാടിയിൽ ശിശുമരണം.

09:02 pm 27/2/2017 പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി പട്ടിമാളം ഊരിലെ വെള്ളിൻ ഗിരി- രാജാമണി ദമ്പതികളുടെ നാലുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. രക്തത്തിൽ ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞതാണ് മരണകാരണമെന്നാണ് വിവരം.