പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

02:18 on 28/2/2017 കണ്ണൂർ: പേരാവൂർ നീണ്ടുനോക്കിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയില്‍ എടുത്ത ഫാദര്‍ റോബിൻ വടക്കുംചേരിയെ ഇന്ന് കോടതിയില്‍ ഹാജറാക്കും. പള്ളിവികാരിയും സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിക്കെതിരെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ബലാത്സംഗത്തിന് പുറമെ ബാലലൈംഗികപീഡന നിരോധന നിയമം പോക്സോയും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കുറ്റകൃത്യം മറയ്ക്കുവാനുള്ള ഗൂഢാലോചന കേസില്‍ നടന്നിട്ടുണ്ടെന്നും, അതിനാല്‍ കൂടുതല്‍പ്പേര്‍ ഇനി കേസില്‍ പ്രതിയാകും എന്നാണ് പോലീസ് പറയുന്നത്. പീഢിപ്പിക്കപ്പെട്ട പെണ്‍കുട്ടി 2 Read more about പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.[…]

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി.

02:11 pm 28/2/2017 തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിരപ്പിള്ളി പദ്ധതി 163 മെഗാവാട്ടിന്റെ പദ്ധതിയാണെന്നും പദ്ധതി നടപ്പാക്കുമന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. ചോദ്യോത്തര വേളയില്‍ വൈദ്യുതി മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ നിയമസഭയില്‍ രേഖാമൂലം മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുപ്പിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പിണറായി മറുപടിയില്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര് അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ അന്നത്തെ Read more about അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി.[…]

വിശാഖപട്ടണത്തുനിന്നും എക്സൈസ് ഉദ്യോഗസ്ഥർ മൂന്നു കോടി രൂപ വിലവരുന്ന 95 കിലോ ഹാഷിഷ് ഓയിൽ പിടികൂടി

09:05 am 28/2/2017 വിശാഖപട്ടണം: വിശാഖപട്ടണത്തുനിന്നും എക്സൈസ് ഉദ്യോഗസ്ഥർ മൂന്നു കോടി രൂപ വിലവരുന്ന 95 കിലോ ഹാഷിഷ് ഓയിൽ പിടികൂടി. സംഭവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തെ തുടർന്നു എക്സൈസ് നടത്തിയ പരിശോധനയിലാണ് വി. ചിന്നറാവു, എം. പെഡരാജു, കെ. അരുണ്‍ കുമാർ എന്നിവരെ പിടികൂടിയത്. ഹാഷിഷ് ഓയിൽ തയാറാക്കികൊണ്ടിരിക്കുന്പോളായിരുന്നു ഇവരെ എക്സൈസ് പിടികൂടിയത്. ഇവരിൽനിന്നു 290 കിലോ കഞ്ചാവും ഹാഷിഷ് ഓയിൽ നിർമിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി. സംഭവുമായി നിരവധി പേർക്കു Read more about വിശാഖപട്ടണത്തുനിന്നും എക്സൈസ് ഉദ്യോഗസ്ഥർ മൂന്നു കോടി രൂപ വിലവരുന്ന 95 കിലോ ഹാഷിഷ് ഓയിൽ പിടികൂടി[…]

നോക്കിയ 3310 നോക്കിയ അവതരിപ്പിച്ചു.

09:02 am 28/2/2017 നോക്കിയ 3310 നോക്കിയ അവതരിപ്പിച്ചു. ബാഴ്സലോണയിലെ മൊബൈൽ വേൾഡ് കോൺഗ്രസിൽ മൂന്ന് സ്മാർട്ട് ഫോണുകളും നോക്കിയ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇപ്പോള്‍ ഈ ഫോണിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നത്. ഇതാ നോക്കിയ 3310 ന്‍റെ പ്രത്യേകതകള്‍. ഇരട്ട സിം ഫോണായാണ് 3310 അവതരിപ്പിച്ചിരിക്കുന്നത്. കൂടെ ക്യാമറയും ഉണ്ട്. ഫിസിക്കൽ കീബോർഡ് തന്നെയാണ്. എന്നാൽ ഡിസ്പ്ലെ ബ്ലാക്ക് വൈറ്റിൽ നിന്ന് കളറായി. രണ്ടു മെഗാപിക്സൽ കാമറയാണ് 3310 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് Read more about നോക്കിയ 3310 നോക്കിയ അവതരിപ്പിച്ചു.[…]

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരം വിരേന്ദര്‍ സെവാഗ് വിവാദത്തില്‍

09:00 am 28/2/2017 ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരം വിരേന്ദര്‍ സെവാഗ് വിവാദത്തില്‍. ഡൽഹി സര്‍വ്വകലാശാലയിൽ എബിവിപിക്കെതിരെ പ്രതിഷേധിച്ച കാര്‍ഗിൽ രക്തസാക്ഷിയുടെ മകൾ ഗുര്‍മേഹര്‍ കൌറിനെ സെവാഗ് ആക്ഷേപിച്ചെന്നാണ് ആരോപണം. ഞാന്‍ അല്ല 2 ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് , എന്‍റെ ബാറ്റ് ആണ് എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ സെവാഗ് പോസ്റ്റ് ചെയ്ത ചിത്രമാണ് വിവാദമായത്. പാകിസ്ഥാന് അല്ല , യുദ്ധം ആണ് എന്‍റെ അച്ഛനെ കൊലപ്പെടുത്തിയതെന്ന് ഗുര്‍മേഹര്‍ കൌര്‍ ട്വീറ്റ് ചെയ്തിരുന്നു. ദില്ലി രാംജാസ് Read more about ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരം വിരേന്ദര്‍ സെവാഗ് വിവാദത്തില്‍[…]

ടി.പി. സെൻകുമാറിനു സുരക്ഷാ ഭീഷണിയുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ട്

08:59 am 28/2/2017 തിരുവനന്തപുരം: മുൻ ഡിജിപി ടി.പി. സെൻകുമാറിനു സുരക്ഷാ ഭീഷണിയുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ട്. സെൻകുമാറിന്‍റെ വീടിനുനേരെ സിപിഎം, ഡിവൈഎഫ്ഐ പ്രതിഷേധമുണ്ടാകാൻ സാധ്യത. വീടിനു സുരക്ഷ വർധിപ്പിക്കാൻ രഹസ്യാന്വേഷണ വിഭാഗം പോലീസിനു നിർദേശം നൽകി. ടി.പി.ചന്ദ്രശേഖരൻ വധം, ഷുക്കൂർ വധം, കതിരൂർ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളിൽ സിപിഎം നേതാക്കൾക്കെതിരേ സത്യസന്ധമായ അന്വേഷണം നടത്തിയതിലുള്ള പ്രതികാരമാണ് പോലീസ് മേധാവി സ്ഥാനത്തു നിന്നു തന്നെ നീക്കിയതിനു പിന്നിലെന്ന് സെൻകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബലാത്സംഗ പരാമര്‍ശത്തെ ന്യായീകരിച്ച് രഞ്ജിത്

08:59 am 28/2/2017 കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിനിമക്കകത്തും പുറത്തുമുള്ള സ്ത്രീവിരുദ്ധതയ്‌ക്കെതിരെ വിമര്‍ശനമുയരുകയാണ്. നടന്‍ പൃഥ്വി രാജും സംവിധായകരുമടക്കം ഇനി സത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്ള സിനിമകള്‍ ചെയ്യില്ലെന്ന് നിലപാടെത്തു. എന്നാല്‍ സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പൊതുസമൂഹത്തില്‍നിന്ന് ഉയരുന്ന എല്ലാ വിമര്‍ശനങ്ങളെയും പുച്ഛിച്ചും ബലാത്സംഗ പരാമര്‍ശങ്ങളെ ന്യായീകരിച്ചും സംവിധായകന്‍ രഞ്ജിത്. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ രഞ്ജിത്തിന്റെ സ്പിരിറ്റ് എന്ന സിനിമയിലെ സംഭാഷണത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് രഞ്ജിത്ത് പരിഹാസവുമായി രംഗത്ത് വന്നത്. ‘കള്ളുകുടി Read more about ബലാത്സംഗ പരാമര്‍ശത്തെ ന്യായീകരിച്ച് രഞ്ജിത്[…]

എടിപി റാങ്കിംഗിൽ ബ്രിട്ടീഷ് താരം ആൻഡി മുറെ ഒന്നാമത്.

08:56 am 28/2/2017 മാഡ്രിഡ്: ബ്രിട്ടീഷ് താരം ആൻഡി മുറെ എടിപി റാങ്കിംഗിൽ ഒന്നാമത്. പുതിയ പട്ടികയിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാമതും സ്വിറ്റ്സർലൻഡിന്‍റെ സ്റ്റാനിസ്ലാസ് വാവ്റിങ്ക മൂന്നാമതുമാണ്. അതേസമയം, മുൻ ലോക ഒന്നാം നന്പർ സ്വിസ് താരം റോജർ ഫെഡറർ പത്താം സ്ഥാനത്താണ്. ഡബ്ല്യുടിഎ റാങ്കിംഗിൽ അമേരിക്കയുടെ സെറീന വില്യസാണ് ഒന്നാമത്. ജർമനിയുടെ ആഞ്ചലിക് കെർബർ രണ്ടാമതും കരോളിന പ്ലിസ്കോവ മൂന്നാമതും എത്തി.

ബജറ്റില്‍ നികുതിയിളവ് പ്രതീക്ഷ

08:56 am 28/2/2017 തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കെ നികുതി നിരക്കുകളില്‍ എന്ത് മാറ്റമുണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സാന്പത്തിക സ്ഥിതി മോശമായതിനാല്‍ അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താതെ നികുതി പിരിവ് ഊര്‍ജ്ജിതമാക്കാനാകും സര്‍ക്കാര്‍ ശ്രമം. രജിസ്‌ട്രേഷന്‍ നിരക്കിലെ ഇളവ് വ്യാപാര മേഖല പ്രതീക്ഷിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ കടന്നു പോകുന്നത്. നവംബറില്‍ നോട്ടസാധുവാക്കല്‍ കൂടി എത്തിയത് സ്ഥിതി വഷളാക്കി. ഈ സാഹചര്യത്തില്‍ നികുതി നിരക്കില്‍ കാര്യമായ ഇളവ് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ റിയല്‍ Read more about ബജറ്റില്‍ നികുതിയിളവ് പ്രതീക്ഷ[…]

എടിഎമ്മിൽ പണം നിറക്കാൻ പോയ വാഹനത്തിനു നേരെ കൊള്ളസംഘം നടത്തിയ വെടിവയ്പിൽ രണ്ടു പേർ മരിച്ചു.

08:55 am 28/2/2017 നളന്ദ: ബിഹാറിലെ നളന്ദയിൽ എടിഎമ്മിൽ പണം നിറക്കാൻ പോയ വാഹനത്തിനു നേരെ കൊള്ളസംഘം നടത്തിയ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. കാഷ്യർ രഞ്ജിത് കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ ബ്രിജി നന്ദൻ പ്രസാദ് എന്നിവരാണ് മരിച്ചത്. 20 ലക്ഷം രൂപ വാഹനത്തിൽനിന്ന് കൊള്ളയടിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം സോഹസരാ പോലീസ് സ്റ്റേഷനു സമീപമാണ് സംഭവമുണ്ടായത്. സംഭവത്തിലെ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.