ഡോണൾഡ് ട്രംപ് അധികനാൾ അധികാരത്തിൽ തുടരില്ലെന്ന് പ്രവചനം.

08:39 am 19/2/2017 വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അധികനാൾ അധികാരത്തിൽ തുടരില്ലെന്ന് പ്രവചനം. റൊണാൾഡ് ഫെൻമാൻ എന്നയാളാണ് ഇക്കാര്യം പ്രവചിച്ചത്. ഫ്ളോറിഡയിലെ അറ്റ്ലാന്‍റിക് സർവകലാശാലയിലെ ചരിത്രകാരനാണ് ഇദ്ദേഹം. തന്‍റെ ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. മറ്റ് രാജ്യങ്ങളോടും രാഷ്ട്രത്തലവന്മാരോടും ഒക്കെയുള്ള ട്രംപിന്‍റെ നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് ഫെൻമാൻ ഇത്തരത്തിലൊരു പ്രവചനം നടത്തിയത്. ട്രംപിന് പ്രസിഡന്‍റ് സ്ഥാനം ഒഴിയേണ്ടി വന്നാൽ, വൈസ്പ്രസിഡന്‍റ് മൈക്ക് പെൻസ് ആ സ്ഥാനം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കുറവ് Read more about ഡോണൾഡ് ട്രംപ് അധികനാൾ അധികാരത്തിൽ തുടരില്ലെന്ന് പ്രവചനം.[…]

യെമനി സേനയുടെ ആക്രമണത്തില്‍ രണ്ട് സൗദി സൈനികര്‍ കൊല്ലപ്പെട്ടു

08:37 am 19/2/2017 സനാ: യെമനി സേനയുടെ ആക്രമണത്തില്‍ രണ്ട് സൗദി സൈനികര്‍ കൊല്ലപ്പെട്ടു. സൗദി സേനയുടെ അല്‍-ഫരിസ് സൈനിക താവളത്തിനു നേരെ യെമനി സേന നടത്തിയ ആക്രമണത്തിലാണ് സൗദി സൈനികര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. റിയാദില്‍നിന്നു 969 കിലോമീറ്റര്‍ തെക്കാണ് അല്‍-ഫരിസ് സൈനിക താവളം. സൗദി സേനയ്‌ക്കെതിരെ നിരവധി ആക്രമണങ്ങളാണ് യെമനില്‍ അരങ്ങേറുന്നത്. സൗദി സേനയും സേനയെ പിന്തുണയ്ക്കുന്ന പ്രാദേശിക ഗ്രൂപ്പുകളും അല്‍-അല്‍ബ് അതിര്‍ത്തിയില്‍ സൗദി സൈനികര്‍ക്കുനേരെയുള്ള ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

അബുദാബിയിലുള്ള ആഡംബര പാർപ്പിട മന്ദിരത്തിൽ തീപിടുത്തം.

08:35 am 19/2/2017 അബുദാബി: യുഎഇയിലെ അബുദാബിയിലുള്ള ആഡംബര പാർപ്പിട മന്ദിരത്തിൽ തീപിടുത്തം. എന്നാൽ ആളപായമില്ല. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അബുദാബി എയർപോർട്ട് റോഡിലുള്ള കെട്ടിടത്തിൽ ശനിയാഴ്ച രാത്രിയിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് മുഴുവൻ ആളുകളെ ഒഴിപ്പിച്ചതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തീപിടുത്തമുണ്ടായ ഉടൻതന്നെ അധികൃതർ അപായമണി മുഴക്കിയതിനാൽ ആളുകൾ ഓടി പുറത്തിറങ്ങിയിരുന്നു. തീപിടുത്തത്തെ തുടർന്നു ടെൽമ സ്ട്രീറ്റ് ജംഗ്ഷൻ മുതൽ അൽ വാഹ്ദ മാൾ ജംഗ്ഷൻ വരെ വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഗി​രി​രാ​ജ് സിം​ഗ്.

08:34 am 19/2/2017 ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഗി​രി​രാ​ജ് സിം​ഗ്. യു​പി മു​ഖ്യ​മ​ന്ത്രി അ​ഖി​ലേ​ഷ് യാ​ദ​വും കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും രാ​മ​ക്ഷേ​ത്രം പാ​ക്കി​സ്ഥാ​നി​ലോ ബം​ഗ്ലാ​ദേ​ശി​ലോ, എ​വി​ടെ​യാ​ണ് നി​ർ​മി​ക്കു​ന്ന​തെ​ന്ന് പ​റ​യ​ണ​മെ​ന്നും ഗി​രി​ജ് സിം​ഗ് പ​റ​ഞ്ഞു. രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ക​ത​ന്നെ ചെ​യ്യും. ഇ​ന്ത്യ​യി​ൽ ത​ന്നെ നി​ർ​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി​ക്ക് അ​ച്ചാ ദി​ൻ വ​ന്ന​ത് കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല. എ​ന്നാ​ൽ 1.5 കോ​ടി വ​നി​ത​ക​ൾ, പാ​ച​ക​വാ​ത സി​ല​ണ്ട​ർ ജീ​വി​ത​ത്തി​ൽ ഇ​തി​നു​മു​ന്പ് Read more about അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഗി​രി​രാ​ജ് സിം​ഗ്.[…]

ജാതിപ്പേര് വിളിച്ച് അധിക്ഷേപം; സിപിഐ നേതാവിന് സസ്പെൻഷൻ

08:33 am 19/2/2017 പത്തനംതിട്ട: അടൂർ എം എല്‍ എ ചിറ്റയം ഗോപകുമാറിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി മനോജ് ചരളേലിന് സസ്പെൻഷൻ. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒരു വർഷത്തേക്കാണ് മനോജിനെ സസ്പെന്‍റ് ചെയ്തത്. സിപിഐ പത്തനം തിട്ട ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് മനോജ് ചരളേലിന്‍റെയും പ്രതിശുവധുവിന്‍റെയും ഫോൺ സംഭാഷണം സമൂഹമാദ്യമങ്ങളില്‍ വൈറലായത്. സ്വന്തം പാർട്ടിക്കാരനായ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനെ ജാതിപ്പേര് വിളിച്ച് അധിക്ഷിപിക്കുന്ന Read more about ജാതിപ്പേര് വിളിച്ച് അധിക്ഷേപം; സിപിഐ നേതാവിന് സസ്പെൻഷൻ[…]

ഉത്തര്‍പ്രദേശിൽ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

08:30 am 19/2/2017 ഉത്തര്‍പ്രദേശിലെ അവദ് മേഖലയിൽ ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്. സമാജ് വാദി പാര്‍ടിയുടെ ജന്മനാടായ ഇട്ടാവ ഉൾപ്പടെയുള്ള 69 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. സമാജ് വാദി പാര്‍ടിയും ബി.ജെ.പിയും തമ്മിലാകും ഈ ഘട്ടത്തിലെ പ്രധാന ഏറ്റുമുട്ടൽ. 2012ലെ തെരഞ്ഞെടുപ്പിൽ 69ൽ 55 സീറ്റ് നേടി ഉത്തര്‍പ്രദേശിന്‍റെ ഹൃദയഭാഗമായ അവദ് മേഖല എസ് പി പിടിച്ചെങ്കിലും 2014ൽ ബി ജെ പി ഇവിടുത്തെ സീറ്റുകൾ തൂത്തുവാരി. 54 ഇടത്താണ് ബി ജെ പി വിജയിച്ചത്. പക്ഷെ, ആ Read more about ഉത്തര്‍പ്രദേശിൽ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി[…]

മാര്‍ത്തോമ്മാ യുവജനസഖ്യം മിഡ്‌വെസ്റ്റ് റീജിയണ് പുതിയ നേതൃത്വം

11:00 pm 18/2/2017 – അലന്‍ ചെന്നിത്തല ചിക്കാഗോ: മാര്‍ത്തോമ്മാ യുവജനസഖ്യം നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ മിഡ്‌വെസ്റ്റ് റീജിയണ് പുതിയ ചുമതലക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടു. റീജിയണില്‍ ഉള്‍പ്പെടുന്ന വിവിധ യുവജനസഖ്യം ശാഖകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട റീജിയണല്‍ പ്രതിനിധികളുടെ സമ്മേളനമാണ് 2017- 2020 ലേക്കുള്ള റീജിയണല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തത്. റീജിയണല്‍ പ്രസിഡന്റായി ചിക്കാഗോ മാര്‍ത്തോമ്മാ പള്ളി വികാരി റവ.എബ്രഹാം സ്കറിയ, വൈസ് പ്രസിഡന്റായി സുനിനാ ചാക്കോ(ചിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ച്), സെക്രട്ടറിയായി ഷാലന്‍ ജോര്‍ജ്(ഡിട്രോയിറ്റ്മാര്‍ത്തോമ്മാ ചര്‍ച്ച്) ട്രഷറര്‍ സന്ദീപ് ജോര്‍ജ്(ഡിട്രോയിറ്റ് മാര്‍ത്തോമ്മാ Read more about മാര്‍ത്തോമ്മാ യുവജനസഖ്യം മിഡ്‌വെസ്റ്റ് റീജിയണ് പുതിയ നേതൃത്വം[…]

ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന് നവ നേതൃത്വം

10:59 pm 18/2/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഫിലാഡല്‍ഫിയ: കഴിഞ്ഞ നാലു പതിറ്റാണ്ടു കാലത്തോളമായി ഫിലാഡല്‍ഫിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കെ.എന്‍ .രാജന്‍ കുട്ടി (പ്രസിഡണ്ട് ) , പ്രസാദ് കൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി ), പ്രസന്ന പണിക്കര്‍ (ട്രഷറര്‍ ) , സുജിത് ശ്രീധര്‍ (വൈസ് പ്രസിഡണ്ട് ) , രാജസിംഹന്‍ രാരപ്പന്‍ (ജോയിന്റ് സെക്രട്ടറി ) , അനുരേഖ Read more about ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന് നവ നേതൃത്വം[…]

ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഫ്‌ളോറിഡായില്‍ വാഹനാപകടത്തില്‍ മരിച്ചു

10:58 pm 18/2/2017 – പി.പി. ചെറിയാന്‍ ഫ്‌ളോറിഡ: ഇന്ത്യന്‍ വംശജനും, ഫ്‌ളോറിഡാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ കരണ്‍ കുള്ളര്‍(22) ബസ്സ്‌റ്റോപ്പില്‍ നില്‍ക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു മരിച്ചു. കഴിഞ്ഞ വാരാന്ത്യം നടന്ന സംഭവത്തില്‍ 23 വയസ്സുള്ള യുവതിയെ അറസ്റ്റു ചെയ്തു. ഇടിയുടെ ആഘാതത്തില്‍ വളരെദൂരെ തെറിച്ചു വീണ കരനെ യു.എഫ് ഷാന്റ്‌സ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. ജമ്മു കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ആര്‍മി ഹൈസ്ക്കൂളില്‍ നിന്നും, ജെയ്ഫി യൂണിവേഴ്‌സിറ്റി ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. Read more about ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഫ്‌ളോറിഡായില്‍ വാഹനാപകടത്തില്‍ മരിച്ചു[…]

റവ.ഡോ.സി.സി. തോമസ് അനുസ്മരണ സമ്മേളനം ഫെബ്രുവരി 18ന് –

10:55 pm 18/2/2017 പി.പി. ചെറിയാന്‍ അയോവ: 2017 ജനുവരി 5ന് അന്തരിച്ച അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ പ്രമുഖനും, പ്രസ്ബിറ്റീരിയന്‍ ചര്‍ച്ച പട്ടക്കാരനുമായ റവ.ഡോ.സി.സി.തോമസിന്റെ അനുസ്മരണ സമ്മേളനം ഫെബ്രുവരി 18 ശനിയാഴ്ച വൈകീട്ട് 4 മണി മുതല്‍ കാലിഫോര്‍ണിയ സൗത്ത് പസഡീന ക്രിസ്ത്യന്‍ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു. 1915 കേരളത്തിലെ റാന്നിയില്‍ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്കു ജനിച്ച തോമസ് ചെറുപ്രായത്തില്‍ തന്നെ പഠനത്തില്‍ അതീവ തല്‍പരനായിരുന്നു. 21 വയസ്സില്‍ മദ്രാസിലെത്തി സൗത്ത് ഇന്ത്യന്‍ ബിബ്ലിക്കല്‍ സെമിനാരിയില്‍ നിന്നും ബിരുദമെടുത്തു. Read more about റവ.ഡോ.സി.സി. തോമസ് അനുസ്മരണ സമ്മേളനം ഫെബ്രുവരി 18ന് –[…]