ക്‌നാനായ വിമന്‍സ് ഫോറം ഹോളിഡേ പാര്‍ട്ടി ശ്രദ്ധേയമായി

09:00 pm 27/2/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് ചിക്കാഗോ സംഘടിപ്പിച്ച ഹോളിഡേ പാര്‍ട്ടി ശ്രദ്ധേയമായി. ലിഡോ ബാന്‍ക്വറ്റ് ഹാളില്‍ ചേര്‍ന്ന സമ്മേളനം വികാരി ജനറാള്‍ മോണ്‍ തോമസ് മുളവനാല്‍ ഉല്‍ഘാടനം ചെയ്തു. വിമന്‍സ് ഫോറം പ്രസിഡന്റ് ജിജി നെല്ലാമറ്റം അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ആന്‍ കരികുളം, ട്രഷറര്‍ ആന്‍സി കുപ്ലിക്കാട്ട് എന്നിവരായിരുന്നു എം.സി.മാര്‍. ആന്‍ വര്‍ഷ വിലങ്ങുകല്ലേല്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. Read more about ക്‌നാനായ വിമന്‍സ് ഫോറം ഹോളിഡേ പാര്‍ട്ടി ശ്രദ്ധേയമായി[…]

ജര്‍മനിയില്‍ താമസിയാതെ ക്യാഷ് പെയ്‌മെന്റ് ലിമിറ്റ് വരുന്നു

08:52 pm 27/2/2017 – ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: യൂറോപ്പിലെ ഫ്രാന്‍സിലും, ഇറ്റലിയിലും ക്യാഷ് പെയ്‌മെന്റുകള്‍ക്ക് ലിമിറ്റ് ഏര്‍പ്പെടുത്തിയതു പോലെ ജര്‍മനിയിലും ഇത് നടപ്പിലാക്കാന്‍ ആലോചന. തീവ്രവാദ പ്രസ്ഥാനങ്ങളും, വിദേശ ഭീകരപ്രവര്‍ത്തന സംഘടനകളും ക്യാഷ് പെയ്‌മെന്റിലൂടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തടയാനാണ് ഫ്രാന്‍സും, ഇറ്റലിയിം ക്യാഷ് പെയ്‌മെന്റിന് ലിമിറ്റ് ഏര്‍പ്പെടുത്തിയത്. ഈ കാരണം തന്നെയാണ് ജര്‍മന്‍ ക്യാഷ് പെയ്‌മെന്റുകള്‍ക്ക് ലിമിറ്റുകള്‍ക്കും ആധാരമായി പറയുന്നത്. ജര്‍മന്‍ ഭരണകക്ഷി സര്‍ക്കാരിലെ പ്രധാന പാര്‍ട്ടികളായ ക്രിസ്റ്റിയന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സി.ഡി.യു.) ,ക്രിസ്റ്റിയന്‍ Read more about ജര്‍മനിയില്‍ താമസിയാതെ ക്യാഷ് പെയ്‌മെന്റ് ലിമിറ്റ് വരുന്നു[…]

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഉജ്ജ്വലമായി –

08:50 pm 27/2/2017 എ. സി. ജോര്‍ജ് ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പുതിയ കമ്മറ്റിയുടെയും പ്രവര്‍ത്തന വര്‍ഷത്തിന്റെയും ഉദ്ഘാടന പരിപാടികള്‍ ആകര്‍ഷകവും ഉജ്ജ്വലവുമായി. ഫെബ്രുവരി 19ന് ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ എച്. കെ. സി. എസ് പ്രസിഡന്റ് ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എച്. കെ. സി എസ്. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാദര്‍ സജി പിണര്‍കയില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ഷാജു ചക്കുങ്കല്‍, സെക്രട്ടറി തോമസ് Read more about ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഉജ്ജ്വലമായി –[…]

ഡാളസിലെ സംഗീത സായാഹ്നം അവിസ്മരണീയമായി

08:49 pm 27/2/2017 – പി. പി. ചെറിയാന്‍ ഗാര്‍ലന്റ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിച്ച സംഗീത സായാഹ്നം, അനുഗ്രഹീത ഗായകരുടെ ശ്രുതിമധുര ഗാനങ്ങളാലും, സംഗീതാസ്വദകരുടെ സമ്പന്നമാ സാന്നിധ്യം കൊണ്ടും അവിസ്മരണീയമായി.ഫെബ്രുവരി 25 ശനിയാഴ്ച വൈകിട്ട് ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്റര്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സംഗീത സായാഹ്നത്തിലേക്ക് കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു സി മാത്യു എല്ലാവരേയും സ്വാഗതം ചെയ്തു. ആയിരത്തില്‍ പരം ഫാമിലി മെമ്പര്‍ഷിപ്പുള്ള അസ്സോസിയേഷന്‍ അംഗങ്ങളുടെ Read more about ഡാളസിലെ സംഗീത സായാഹ്നം അവിസ്മരണീയമായി[…]

നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസന ദിനാചരണം മാര്‍ച്ച് 5-ന്

08:47 pm 27/2/2017 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന ദിനമായി ആചരിക്കുന്നു. അന്നേ ദിവസം ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഓര്‍ത്തു പ്രത്യേകം പ്രാര്‍ത്ഥനകളും, ദൈനംദിന സന്ധാരണത്തിനായുള്ള പ്രത്യേക സ്ത്രോത്ര കാഴ്ചകളും ശേഖരിക്കുന്നതാണ്. ഭദ്രാസന അതിര്‍ത്തിയിലുള്ള പട്ടക്കാര്‍ മാര്‍ച്ച് 5 ഞായര്‍ പരസ്പരം പുള്‍പിറ്റ് ചെയ്ഞ്ചു നടത്തുകയും, ഭദ്രാസനത്തിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെകുറിച്ചും, പ്രോജക്റ്റുകളെ കുറിച്ചും ഇടവക ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യും. ഭദ്രാസനദിനത്തില്‍ അതത് ഇടവകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന വിഹിതം അന്നേ ദിവസം പ്രത്യേക Read more about നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസന ദിനാചരണം മാര്‍ച്ച് 5-ന്[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക് ജൂണ്‍ 17ന്

08:44 pm 27/2/2017 ജിമ്മി കണിയാലി ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക് പുനരാരംഭിക്കുവാന്‍ തീരുമാനിച്ചു. ജൂണ്‍ 17 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ 6 മണിവരെ ഡെസ്‌പ്ലെയ്‌നിസിലുള്ള ബെന്‍ഡ് ലെയ്ക്ക് പാര്‍ക്കില്‍ (Bend lake Park, Golf and Bender Road) വെച്ച് പിക്‌നിക് നടത്തപ്പെടും. സാധാരണ വിവിധ വില്ലേജുകളുടെയോ, താലൂക്കുകളുടേയോ അടിസ്ഥാനത്തിലുള്ള പിക്‌നിക്കുകള്‍ ചിക്കാഗോയില്‍ പതിവാണ്. എന്നാല്‍ ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ കേരളീയര്‍ക്കും ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകളില്ലാതെ പ്രാദേശികമായ വിഭാഗീയ ചിന്തകളില്ലാതെ നമ്മുടെ Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക് ജൂണ്‍ 17ന്[…]

സി.എസ്.ഐ. മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ.ഉമ്മനെ സ്വീകരിക്കാന്‍ ജന്മനാട് ഒരുങ്ങി

8:44 pm 27/2/2017 എടത്വാ: അക്ഷരവെളിച്ചം പകര്‍ന്ന മാതൃവിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂള്‍ അങ്കണത്തില്‍ നിന്നും ആത്മീയ തറവാട് ആയ മാതൃഇടവകയിലേക്ക് ആത്മീയ ആചാര്യനെ സ്വീകരിക്കുവാന്‍ ജന്മനാട്ടിലെ വീഥികള്‍ ഒരുങ്ങി. 24 മഹായിവെകയിലെ 40 ലക്ഷത്തിലധികം വിശ്വാസികള്‍ അടങ്ങിയ സി.എസ്.ഐ സഭയുടെ മോഡറേറ്ററും ഇംഗ്ലണ്ട് ആസ്ഥാനമായി ഉള്ള ആഗ്ലിക്കന്‍ സഭാ ആഗോള പ്രിമേറ്ററും ആയി തെരെഞ്ഞെടുക്കപ്പെട്ട ബിഷപ്പ് തോമസ് കെ.ഉമ്മന് ജന്മനാടും മാതൃഇടവകയും മാതൃവിദ്യാലയങ്ങളും ചേര്‍ന്ന മാര്‍ച്ച് 3ന് 3 മണിക്ക് ഊഷ്മള പൗര സ്വീകരണം Read more about സി.എസ്.ഐ. മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ.ഉമ്മനെ സ്വീകരിക്കാന്‍ ജന്മനാട് ഒരുങ്ങി[…]

മാര്‍ത്തോമാ സഭാ മണ്ഡലം, നോര്‍ത്ത് അമേരിക്ക ഭദ്രാസന അസംബ്ലി പ്രതിനിധികളെ വോട്ടിംഗിലൂടെ തെരഞ്ഞടുത്തു

08:39 pm 27/2/2017 – എബി മക്കപ്പുഴ ഡാളസ്:സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍ നിന്നും മാര്‍ത്തോമാ സഭാ മണ്ഡലം പ്രതിനിധിയായി ശ്രീ.രാജന്‍ മാത്യു, നോര്‍ത്ത് അമേരിക്ക ഭദ്രാസന അസംബ്ലി മെമ്പറായി ശ്രീ.സക്കറിയ തോമസ് (സാം) എന്നവരെ ഇടവക ജനങ്ങള്‍ വോട്ടിംഗിലൂടെ തെരഞ്ഞെടുത്തു. മാര്‍ത്തോമാ സഭാ മണ്ഡലം പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ.രാജന്‍ മാത്യു മല്ലപ്പള്ളി കീഴ്വായ്പൂര്‍ പയറ്റുകാല കുടുംബാംഗവും, അസംബ്ലി മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ.സക്കറിയ തോമസ് കുളത്തൂപ്പുഴ മേലത്ത് കുടുംബാംഗവുമാണ്.

മേഴ്‌സി ജോണ്‍ (75) നിര്യാതയായി

08:38 pm 27/2/2017 – പി.പി. ചെറിയാന്‍ ടൊറന്റോ: തൃശൂര്‍ ആലപ്പാട്ട് പള്ളിപ്പുറത്തുകാരന്‍ ദേവസി ജോണിന്റെ ഭാര്യ മേഴ്‌സി ജോണ്‍ (75) നിര്യാതയായി. മക്കള്‍: മീജ (കാനഡ), മനോജ് (തൃശൂര്‍). മരുമക്കള്‍: ബാബു ഫ്രാന്‍സീസ് (കാനഡ), റെജി (തൃശൂര്‍). സംസ്കാരം ഫെബ്രുവരി 28-നു ചൊവ്വാഴ്ച വൈകുന്നേരം നാലിനു തൃശൂര്‍ കുര്യച്ചിറ മാര്‍ പൗലോസ് ശ്ശീഹാ പള്ളിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 487 2253302, ബാബു ഫ്രാന്‍സീസ് (കാനഡ) 416 821 9551.

കൊടുന്തറ ഉമ്മച്ചന്റെ മകള്‍ ശോശാമ്മ ജോര്‍ജ് നിര്യാതയായി

08:38 pm 27/2/2017 – രാജന്‍ ആര്യപ്പള്ളില്‍ ഡാളസ്: ഐ.പി.സി സ്ഥാപക പ്രവര്‍ത്തരില്‍ ഓരാളായ പരേതനായ പാസ്റ്റര്‍ കെ.സി. ഉമ്മന്‍ (കൊടുന്തറ ഉമ്മച്ചന്‍) ന്റെ ഇളയ മകള്‍ ശോശാമ്മ ജോര്‍ജ്ജ് (87) ഫെബ്രുവരി 26 -ാം തിയതി ഞായറാഴ്ച വൈകിട്ട് 10:20-ന് ഡാളസില്‍ വെച്ച് നിത്യതയിലേക്ക് ചേര്‍ക്കപ്പെട്ടു. ഐ.പി.സി പ്രാരംഭ പ്രവര്‍ത്തകനായ പരേതനായ ആര്യപ്പള്ളില്‍ അവറാച്ചന്റെ മകന്‍ എ.എ. ജോര്‍ജ്ജാ ണ് ശോശാമ്മയുടെ ഭര്‍ത്താവ്. മക്കള്‍: ഏബ്രഹാം ജോര്‍ജ് (ബാബു), ജേക്കബ് ജോര്‍ജ് (തങ്കച്ചന്‍), തങ്കമ്മ, മോളി, Read more about കൊടുന്തറ ഉമ്മച്ചന്റെ മകള്‍ ശോശാമ്മ ജോര്‍ജ് നിര്യാതയായി[…]