സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ശനിയാഴ്ച.
08:40 am 17/2/2017 കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ശനിയാഴ്ച രാവിലെ 11ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഹജ്ജ് കമ്മിറ്റി ചെയര്‍മാനായതിന് ശേഷമുള്ള ആദ്യ യോഗമാണ് നടക്കുന്നത്. ഈ വര്‍ഷം കേരളത്തില്‍നിന്ന് 94,600ഓളം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. കൃത്യമായ കണക്ക് നാളെ ചേരുന്ന യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷകരില്‍ 9,038 പേര്‍ അഞ്ചാം വര്‍ഷക്കാരും 1,733 പേര്‍ 70 വയസ്സിന് മുകളിലുള്ളവരുമാണ്. ഇവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. Read more about സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ശനിയാഴ്ച.[…]










