സിറിയയിലെ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു.

04:23 pm 16/2/2017 ദമാസ്ക്കസ്: സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായ അൽ ബാബിൽ തുർക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. ഭീകരരുടെ താവളം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് തുർക്കി സേന അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന വ്യോമാക്രമണത്തിൽ 11 കുട്ടികൾ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. ഐഎസ് നിയന്ത്രണത്തിലുള്ള അൽ ബാബ് മോചിപ്പിക്കാൻ തുർക്കി സേന ശ്രമം നടത്തി വരികയാണ്.

ലക്ഷ്മി നായരുടെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 23 വരെ തടഞ്ഞു.

04:20 pm 16/2/2017 കൊച്ചി: തിരുവനന്തപുരം ലോ കോളജ് അക്കാഡമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 23 വരെ തടഞ്ഞു. ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥികൾ നൽകിയ പരാതിയിലാണ് അവർക്കെതിരേ കേസെടുത്തിരുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.

ലാവ് ലിൻ കേസിൽ : മാർച്ച് ഒന്പതിലേക്കാണ് വാദം മാറ്റിയത്.

01:50 pm 16/2/2017 കൊച്ചി: ലാവ് ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ റിവിഷൻ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാർച്ചിലേക്കു മാറ്റി. മാർച്ച് ഒന്പതിലേക്കാണ് വാദം മാറ്റിയത്. സിബിഐയുടെ അഭിഭാഷകർ ഇന്നും ഹാജരാകാത്തതിനെ തുടർന്നാണ് വാദം കേൾക്കുന്നത് മാറ്റിയത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ നിലയങ്ങളുടെ അറ്റകുറ്റപ്പണിയുടെ കരാർ എസ്എൻസി ലാവ് ലിനു നൽകിയതിൽ ക്രമക്കേടുണ്ടെന്നാണു സിബിഐയുടെ കേസ്. എന്നാൽ 2013 നവംബർ അഞ്ചിന് ഈ കേസിൽ പിണറായിയടക്കമുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി Read more about ലാവ് ലിൻ കേസിൽ : മാർച്ച് ഒന്പതിലേക്കാണ് വാദം മാറ്റിയത്.[…]

എടപ്പാടി പളനിസാമിയെ ഗവർണർ ഇന്ന് മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

11:16 am 16/2/2017 ചെന്നൈ: തമിഴ്നാട്ടിൽ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനം. അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസാമിയെ ഗവർണർ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. 15 ദിവസത്തിനകം പളനിസാമി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണറുടെ നിർദേശം. ഗവർണർക്ക് ലഭിച്ച നിയമോപദേശം കൂടി കണക്കിലെടുത്താണ് അദ്ദേഹം പളനിസാമിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചത്. തമിഴ്നാട്ടിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി. അതേസമയം, ഗവർണർ Read more about എടപ്പാടി പളനിസാമിയെ ഗവർണർ ഇന്ന് മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.[…]

ഫ്ളെക്സിബിള്‍ വര്‍ക് പെര്‍മിറ്റ്’ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി വ്യക്തമാക്കി.

09:30 am 16/2/2017 മനാമ: നിയമപരമായ രേഖകളില്ലാതെ കഷ്ടപ്പെടുന്ന ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ക്ക് അനുഗ്രഹമാകുമെന്ന് കരുതുന്ന ‘ഫ്ളെക്സിബിള്‍ വര്‍ക് പെര്‍മിറ്റ്’ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി (എല്‍.എം.ആര്‍.എ) വ്യക്തമാക്കി. അനധികൃത പ്രവാസി തൊഴിലാളികള്‍ക്ക് നിയമവിധേയമായി ജോലി ചെയ്യാന്‍ അവസരം ഒരുക്കുന്നതാണ് ‘ഫ്ളെക്സിബിള്‍ വര്‍ക്പെര്‍മിറ്റ്’. ഇതു പ്രകാരം തൊഴിലാളിക്ക് സ്വയം സ്പോണ്‍സര്‍ ചെയ്യാനും പല സ്പോണ്‍സര്‍മാരുടെ കീഴിലായി തൊഴിലെടുക്കാനും സാധിക്കും. സന്ദര്‍ശക വിസയിലുള്ളവര്‍, സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടിയവര്‍ (റണ്‍എവെ), ക്രിമിനല്‍ കേസുകളില്‍ Read more about ഫ്ളെക്സിബിള്‍ വര്‍ക് പെര്‍മിറ്റ്’ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി വ്യക്തമാക്കി.[…]

ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് നഗരത്തിനു സമീപമുള്ള വനമേഖലയിൽ കാട്ടുതീ പടരുന്നു.

09:23 am 16/2/2027 ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് നഗരത്തിനു സമീപമുള്ള വനമേഖലയിൽ കാട്ടുതീ പടരുന്നു. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. 11 വീടുകൾ കത്തിനശിച്ചു. 400 ഓളം വീടുകളിൽനിന്നു ആളുകളെ ഒഴിപ്പിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ക്രൈസ്റ്റ്ചർച്ചിലും സെൽവിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സൈന്യത്തിന്‍റെ സഹായത്തോടെയാണ് തീയണക്കാനുള്ള ശ്രമം നടക്കുന്നത്.

മഹാത്മാ ഗാന്ധി പ്രതിമക്കു മുമ്പില്‍ കൊച്ചുമകളുടെ പുഷ്പാഞ്ജലി .

09:22 am 16/2/2017 – പി. പി. ചെറിയാന്‍ ഇര്‍വിംഗ് (ഡാളസ്): സൗത്ത് ആഫ്രിക്കാ പാര്‍ലമെന്ററി മെമ്പറും, പത്മഭൂഷന്‍ അവാര്‍ഡ് ജേതാവും, Natel ഇന്ത്യന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും, സാമൂഹ്യ പ്രവര്‍ത്തകയും, മഹാത്മാഗാന്ധിയുടെ കൊച്ചുമകളുമായ മിസ്സിസ് എല്ല ഗാന്ധിജി ഡാളസ് ഇര്‍വിംഗ് സിറ്റിയില്‍ ഗാന്ധി മെമ്മോറിയല്‍ പ്ലാസിയില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധി പ്രതിമക്ക് മുമ്പില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. കുടുംബാംഗങ്ങളോടൊപ്പം അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിച്ചേര്‍ന്നിരുന്ന എല്ല ഫെബ്രുവരി 13 ഞായറാഴ്ചയാണ് മഹാത്മാഗാന്ധി പാര്‍ക്കില്‍ എത്തിയത്. മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് Read more about മഹാത്മാ ഗാന്ധി പ്രതിമക്കു മുമ്പില്‍ കൊച്ചുമകളുടെ പുഷ്പാഞ്ജലി .[…]

നെഞ്ചുവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

09:20 am 16/2/2017 ആലപ്പുഴ: നെഞ്ചുവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 12ഓടെയാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

നടന്‍ ഷാറൂഖ് ഖാന് എതിരെ കേസ്.

09:19 am 16/2/2017 മുംബൈ: പുതിയ സിനിമയായ ‘റഈസ്’ ന്‍െറ പ്രചാരണാര്‍ഥം നടത്തിയ ട്രെയിന്‍ യാത്രക്കിടെ ആരാധകര്‍ തിരക്കുണ്ടാക്കി പൊതുമുതല്‍ നശിപ്പിച്ചതിന് നടന്‍ ഷാറൂഖ് ഖാന് എതിരെ കേസ്. റെയില്‍വേ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് രാജസ്ഥാന്‍ റെയില്‍വേ പൊലീസാണ് കേസെടുത്തത്. കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍, നിയമവിരുദ്ധ സംഘം ചേരല്‍, ക്രമസമാധാനം തകര്‍ക്കല്‍, ഗൂഢാലോചന, മദ്യപിച്ചു ബഹളമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഷാറൂഖിന് പുറമെ പ്രചാരണ യാത്ര സംഘടിപ്പിച്ചവര്‍ക്ക് എതിരെയും കേസുണ്ട്. രാജസ്ഥാനിലെ കോട്ട റെയില്‍വേ സ്റ്റേഷന്‍ Read more about നടന്‍ ഷാറൂഖ് ഖാന് എതിരെ കേസ്.[…]

ജയിലില്‍ പ്രത്യേകപരിഗണന വേണമെന്ന് ശശികല.

09:04 am 16/2/2017 പോയസ് ഗാർഡനിലെ സുഖസൗകര്യങ്ങളിൽ നിന്ന് ജയിലറക്കുളളിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല. ജയലളിതക്കൊപ്പമെത്തിയ രണ്ട് തവണയും ലഭിച്ച പ്രത്യേക പരിഗണന ജയിലില്‍ ശശികലക്ക് ഇത്തവണയുണ്ടാകില്ല. ജയിലില്‍ യോഗ ചെയ്യാനും പ്രമേഹത്തിന് ചികിത്സിക്കാനുമുളള സൗകര്യങ്ങളാണ് കോടതിക്ക് മുമ്പിൽ ശശികല വച്ച പ്രധാന ആവശ്യങ്ങൾ. കീഴടങ്ങാൻ എത്തിയപ്പോൾ പ്രത്യേക കോടതി ജഡ്ജിയോട് മൂന്ന് കാര്യങ്ങളാണ് ശശികല ആവശ്യപ്പെട്ടത്. എ ക്ലാസ് സെൽ വേണം. യോഗ ചെയ്യാൻ സൗകര്യം വേണം. പ്രമേഹമുളളത് കൊണ്ട് ചികിത്സാസൗകര്യം. മൂന്നും Read more about ജയിലില്‍ പ്രത്യേകപരിഗണന വേണമെന്ന് ശശികല.[…]