ഒരുവിഭാഗം സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇന്ന് പണിമുടക്കും

09:00 am 16/2/20@7 സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് ജോലി ബഹിഷ്കരിച്ച് സമരം ചെയ്യും. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പിൻവലിക്കുന്നത് സംബന്ധിച്ച് നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് കോൺഗ്രസ് അനുകൂല സംഘടന ജോലി ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി ഇന്നലെ വിളിച്ച ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ജോലി ബഹിഷ്കരിക്കില്ലെങ്കിലും പ്രതിഷേധം തുടരാനാണ് സിപിഐ അനുകൂല സംഘടനയുടെ തീരുമാനം. അതേസമയം സമരം അനാവശ്യമാണെന്നാണ് സിപിഎം അനുകൂല സംഘടനയുടെ നിലപാട്.

ചാമ്പ്യന്‍സ് ലീഗ്: പിഎസ്ജിക്ക് മുമ്പില്‍ ബാഴ്സ തവിടുപൊടി

8:59 am 16/2/2017 പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി. നോക്കൗട്ട് ഘട്ടത്തിലെ ആദ്യ പാദമത്സരത്തില്‍ ഫ്രഞ്ച് ടീം പിഎസ്ജിയാണ് എതിരില്ലാത്ത നാല് ഗോളിന് മെസിയും സുവാരസും നെയ്മറുമടങ്ങുന്ന ബാഴ്‌സയെ തകര്‍ത്തത്. പിഎസ്ജിക്കായി അര്‍ജന്റൈന്‍ താരം ഏഞ്ചല്‍ ഡി മരിയ ഇരട്ടഗോളുമായി തിളങ്ങിയപ്പോള്‍ ഡ്രാക്‌സ്‍ലര്‍, എഡിസണ്‍ കവാനി എന്നിവര്‍ മറ്റ് രണ്ട് ഗോളുകള്‍ നേടി. പാർക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ മെസി, സുവാരസ്, നെയ്മർ ത്രയത്തെ പിടിച്ചു കെട്ടിയാണ് പിഎസ്ജി ജയം സ്വന്തമാക്കിയത്. 18-ാം മിനിറ്റിൽ Read more about ചാമ്പ്യന്‍സ് ലീഗ്: പിഎസ്ജിക്ക് മുമ്പില്‍ ബാഴ്സ തവിടുപൊടി[…]

ക്ലിന്റിന്റെ അനുഭവങ്ങള്‍- ഉണ്ണി മുകുന്ദന്റെ കുറിപ്പ്

08:58 am 16/2/2017 അകാലത്തില്‍ വിടവാങ്ങിയ കുഞ്ഞുപ്രതിഭ ക്ലിന്റിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുകയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്ലിന്റിന്റെ അച്ഛന്‍ എം ടി ജോസഫായി ഉണ്ണി മുകുന്ദന്‍ ആണ് അഭിനയിക്കുന്നത്. ക്ലിന്റിന്റെ അമ്മ ചിന്നമ്മയായി റിമ കല്ലിങ്കലും അഭിനയിക്കുന്നു. മാസ്റ്റര്‍ അലോകാണ് ക്ലിന്റായി അഭിനയിക്കുന്നത്. സിനിമയുടെ അനുഭവങ്ങള്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് ”ക്ലിന്റ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. ക്ലിന്റിന്റെ ജീവിതം അടുത്തുനിന്ന് മനസ്സിലാക്കുന്ന ഒരാഴ്ച്ച. Read more about ക്ലിന്റിന്റെ അനുഭവങ്ങള്‍- ഉണ്ണി മുകുന്ദന്റെ കുറിപ്പ്[…]

എയർ ഇന്ത്യ പൈലറ്റ് ചീഫും എക്സിക്യുട്ടിവ് ഡയറക്ടറുമായി അരവിന്ദ് കത്പാലിയയുടെ ഫ്ളയിംഗ് ലൈസൻസ് റദ്ദാക്കി

08:55 am 16/2/2017 ന്യൂഡൽഹി: എയർ ഇന്ത്യ പൈലറ്റ് ചീഫും എക്സിക്യുട്ടിവ് ഡയറക്ടറുമായി അരവിന്ദ് കത്പാലിയയുടെ ഫ്ളയിംഗ് ലൈസൻസ് മൂന്നു മാസത്തേക്കു റദ്ദാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷ (ഡിജിസിഎ) ന്േ‍റതാണ് നടപടി. വിമാനം പറത്തുന്നതിനുമുന്പ് പൈലറ്റുമാർ നടത്തേണ്ട പ്രീ ഫ്ളൈറ്റ് ബ്രത്ത് അനലൈസർ ടെസ്റ്റ് കത്പാലിയ ഒഴിവാക്കിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞമാസം 19നായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കത്പാലിയ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഡിജിസിഎയുടെ നടപടി.

ലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

08:53 am 16/2/2017 കൊച്ചി: ലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഇന്ന് പരിഗണനക്ക് വരുന്നത്. നേരത്തെ നിരവധി തവണ മാറ്റിവക്കപ്പെട്ട ഹര്‍ജിയാണിത്. സിബിഐയുടെ അഭിഭാഷകന്‍ ഇന്നും ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. സിബിഐ അന്വേഷിച്ച കേസില്‍ 2013 നവംബര്‍ അഞ്ചിന് സിബിഐ കോടതി പിണറായി വിജയന്‍ വിജയനുള്‍പ്പടെയുള്ളവരെ പ്രതികളാക്കി നല്‍കിയ കുറ്റപത്രം സിബിഐ കോടതി തള്ളിയിരുന്നു. ഇതിനെതിരെ സിബിഐ അടക്കം നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് പരിഗണനക്ക് Read more about ലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും[…]

സംസ്കാരം, തനിമ, സൗഹൃദം , സംഘാടനം, നാമം- സാമൂഹ്യ സേവന രംഗത്ത് സജീവമാകുന്നു.

08:50 am 16/2/2017 നോര്‍ത്ത് അമേരിക്കന്‍ മലയാളീ ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സ് (നാമം) ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങക്ക് ന്യൂ ന്യൂജേഴ്‌സിയില്‍ ഗംഭീര തുടക്കമായി .എഡിസണ്‍ ഹോട്ടലില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ന്യൂജേഴ്‌സിയിലെ സാംസ്കാരികപ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് ഉജ്വലമായി . “നാമം “സംഘടനാ പുതിയ പ്രവര്‍ത്തന പന്ഥാവിലേക്കു കടക്കുന്നതായി നാമം ചെയര്മാന്‍ മാധവന്‍ ബി ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു . നോര്‍ത്ത് അമേരിക്കന്‍ മലയാളീ ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സ് (നാമം)എന്ന പേരിലായിരിക്കും നാമം ഇനിയും അറിയപ്പെടുക .”സംസ്കാരം,തനിമ,സൗഹൃദം Read more about സംസ്കാരം, തനിമ, സൗഹൃദം , സംഘാടനം, നാമം- സാമൂഹ്യ സേവന രംഗത്ത് സജീവമാകുന്നു.[…]

ഐഎസിന്‍റെ പ്രവർത്തനങ്ങൾക്കു സഹായം നൽകിയ മലയാളി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ

08:47 am 16/2/2017 ന്യൂഡൽഹി: ആഗോള ഭീകരസംഘടനയായ ഐഎസിന്‍റെ പ്രവർത്തനങ്ങൾക്കു സഹായം നൽകിയ മലയാളി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മൊയ്നുദീൻ പാറക്കടവത്താണ് അറസ്റ്റിലായത്. അബുദാബിയിൽനിന്ന് ഡൽഹി ഇന്ദിഗാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൊയ്നുദീനെ എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് ഇയാൾ ഡൽഹിയിലെത്തിയത്. ഒമർ അൽ ഹിന്ദി ഐഎസ് മൊഡ്യൂളിൽ സഹായം ചെയ്തിരുന്നതായി ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി എൻഐഎ അറിയിച്ചു. ഇതിനുശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഒക്ടോബറിൽ കണ്ണൂരിലെ കനകമലയിൽനിന്ന് Read more about ഐഎസിന്‍റെ പ്രവർത്തനങ്ങൾക്കു സഹായം നൽകിയ മലയാളി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ[…]

2016ൽ യൂറോപ്പിലേക്കെത്തിയത് 3,80,000കുടിയേറ്റക്കാരെന്ന് കണക്കുകൾ.

08:45 am 16/2/2017 ലണ്ടൻ: 2016ൽ യൂറോപ്പിലേക്കെത്തിയത് 3,80,000കുടിയേറ്റക്കാരെന്ന് കണക്കുകൾ. ഫ്രോൻടെക്സ് ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്. ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. കുടിയേറ്റക്കാർ കൂടുതൽ എത്തിയത് ഇറ്റലിയിലേക്കും ഗ്രീസിലേക്കുമാണെന്നാണ് കണക്കുകൾ. ഇക്കഴിഞ്ഞ വർഷം ഇറ്റലിയിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം മുൻ വർഷങ്ങളിലേതിനേക്കാൾ 17 ശതമാനം കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എണ്ണമറ്റ കുടിയേറ്റക്കാർ എത്തുന്നത് യൂറോപ്യൻ യൂണിയന് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

പാലസ്തീന്‍ സ്റ്റേറ്റിനെ യു.എസ് അംഗീകരിക്കുന്നില്ലെന്ന് നിക്കി ഹെയ്‌ലി

08:44 am 16/2/2017 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ലിബിയായില്‍ യുനൈറ്റഡ് നാഷന്‍സ് സ്പെഷല്‍ പ്രതിനിധിയായി പാലസ്ത്യന്‍ മുന്‍ പ്രധാനമന്ത്രി സലാം ഫയദിനെ നിയമിക്കുന്നതിനുള്ള തീരുമാനം യു.എസ്. ട്രമ്പ് ഭരണകൂടം തല്‍ക്കാലം അംഗീകരിക്കുന്നില്ലെന്ന് യു.എസ്. പ്രതിനിധി നിക്കി ഹെയ്ലി പറഞ്ഞു.ഫെബ്രുവരി 10 വെള്ളിയാഴ്ചയായിരുന്നു യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയൊ, ഗുറ്റാര്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ സലാമിന്റെ നിയമനത്തെ കുറിച്ചു പ്രഖ്യാപനം നടത്തിയത്. ഈ പ്രഖ്യാപനം യു.എസ്. ഗവണ്‍മെന്റിനെ നിരാശപ്പെടുത്തിയെന്ന് നിക്കി ഹെയ്ലി അഭിപ്രായപ്പെട്ടു.അയാഥാര്‍ത്ഥ്യമായ രാജ്യത്തിന്റെ പ്രതിനിധിയെയല്ല യഥാര്‍ത്ഥ Read more about പാലസ്തീന്‍ സ്റ്റേറ്റിനെ യു.എസ് അംഗീകരിക്കുന്നില്ലെന്ന് നിക്കി ഹെയ്‌ലി[…]

ഡോ. പി.വി. വര്‍ക്കി (വൈദ്യര്‍ കുഞ്ഞേട്ടന്‍ 91) നിര്യാതനായി

08:38 am 16/2/2017 തൊടുപുഴ: പാറപ്പുഴ പുന്നയ്ക്കപ്പടവില്‍ ഡോ. പി.വി. വര്‍ക്കി (വൈദ്യര്‍ കുഞ്ഞേട്ടന്‍ 91) നിര്യാതനായി. സംസ്കാരം ശനിയാഴ്ച മൂന്നിന് പാറപ്പുഴ സെന്‍റ് ജോസഫ് പള്ളിയില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി പാറപ്പുഴ വട്ടക്കാട്ട് കുടുംബാംഗം. മക്കള്‍: ജോസ് പി. വര്‍ഗീസ്, ചിന്നമ്മ (ന്യൂയോര്‍ക്ക്), മേരി (ടീച്ചര്‍, ഉടുമ്പന്നൂര്‍), ഗ്രേസ് (ചിക്കാഗോ), റെജീന (ദുബായ്), ഷീല (മുംബൈ), ജാക്വലിന്‍ (ഭോപ്പാല്‍), ഷാന്‍റി (എറണാകുളം). മരുമക്കള്‍: പരേതയായ മരിയ കണിപ്പിള്ളില്‍ കുഴിക്കാട്ട് (രാമപുരം), മേരി, ഉപ്പുമാക്കല്‍ പന്തലാനിക്കല്‍ (മാനത്തൂര്‍), Read more about ഡോ. പി.വി. വര്‍ക്കി (വൈദ്യര്‍ കുഞ്ഞേട്ടന്‍ 91) നിര്യാതനായി[…]