ആലപ്പോയില്‍ ഐഎസ് ഭീകരര്‍ തകര്‍ത്ത കുടിവെള്ള പൈപ്പുകള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു.

08:35 am 16/2/2017 ആലപ്പോ: സിറിയയിലെ ആലപ്പോയില്‍ ഐഎസ് ഭീകരര്‍ തകര്‍ത്ത കുടിവെള്ള പൈപ്പുകള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു. ആലപ്പോയിലെ അല്‍-ഖാഫ്‌സേയിലുള്ള പ്രധാന ജലവിതരണ പൈപ്പാണ് ഐഎസ് തകര്‍ത്തത്. ആലപ്പോയില്‍നിന്നു 90 കിലോമീറ്റര്‍ കിഴക്കാണ് അല്‍-ഖാഫ്‌സേ. ജലവിതരണ പൈപ്പുകള്‍ക്കു സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ആലപ്പോ ഗവര്‍ണര്‍ ഹുസൈന്‍ ഡിബ് പറഞ്ഞു. ആലപ്പോയില്‍ അടിയന്തരമായി 51 കിണറുകള്‍ കുഴിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുകയാണ്. ഇതിലുടെ പ്രദേശത്ത് ശുദ്ധജലത്തിന്‍റെ ലഭ്യത ഉറപ്പുവരുത്താനാണു സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഫ്രണ്ട്‌സ് ഓഫ് കേരള റിയാദ് കൂട്ടായ്മക്ക് പുതിയ നേതൃത്വം

08:34 am 16/2/2017 റിയാദ് : റിയാദിലെ പ്രമുഖ കലാസാംസ്കാരിക ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കേരള റിയാദ് കൂട്ടായ്മ 2017 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വര്‍ഷകാലമായി റിയാദിലെ പൊതുസമൂഹത്തില്‍ നിറസാന്നിധ്യമായി ജീവകാരുണ്യരംഗത്തും ആരോഗ്യരംഗത്തും വിപുലമായ പ്രവര്‍ത്തനം കാഴ്ചവെച്ച് മുന്നോട്ട് പോകുന്ന സംഘടനയുടെ പുതിയ ഭാരവാഹികളെ ബത്ത ലാവന്ന്യ ഓഡിറ്റോറിയത്തില്‍ കൂടിയ ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡണ്ട് അബ്ദുല്‍ സലിം അര്‍ത്തിയില്‍, ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ട്രഷറര്‍ യുസഫ് Read more about ഫ്രണ്ട്‌സ് ഓഫ് കേരള റിയാദ് കൂട്ടായ്മക്ക് പുതിയ നേതൃത്വം[…]

വെള്ളപ്പൊക്ക ഭീഷണി: മാറ്റി താമസിപ്പിച്ചവര്‍ക്ക് ഗുരുദ്വാരയില്‍ അഭയം

8:33 am 16/2/2017 – പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: നോര്‍ത്ത് കാലിഫോര്‍ണിയ ഒറൊവില്ല ഡാം ഭീഷണിയെ നേരിടുന്ന സാഹചര്യത്തില്‍ അവിടെ നിന്നും മാറ്റിതാമസിപ്പിച്ചവര്‍ക്ക് അഭയം നല്‍കി സിക്ക് സമൂഹം മാതൃകയായി.ഗുരുദ്വാര സാഹിബ്ബ് സിക്ക് ടെംബിളിലെ വിശാലമായ രണ്ട് ഹാളുകളില്‍ 400 പേര്‍ക്കാണ് അഭയം നല്‍കിയിരിക്കുന്നതെന്ന് മാനേജര്‍ രണ്‍ജിത്ത് സിംഗ് പറഞ്ഞു. സാമ്പത്തികമോ, ചികിത്സാ സൗകര്യമോ ആവശ്യമുള്ളവരെ സഹായിക്കുവാന്‍ സിക്ക് സമൂഹം സന്നദ്ധമാണെന്നും സിംഗ് പറഞ്ഞു.വെള്ളപൊക്ക ഭീഷണിയെ തുടര്‍ന്ന് 188000 പേരെയാണ് സമീപ പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. സ്പില്‍ Read more about വെള്ളപ്പൊക്ക ഭീഷണി: മാറ്റി താമസിപ്പിച്ചവര്‍ക്ക് ഗുരുദ്വാരയില്‍ അഭയം[…]

ജി.കെ. പിള്ള മാഗ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍

08:33 am 16/2/2017 – മൊയ്തീന്‍ പുത്തന്‍ചിറ ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ (മാഗ്) ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി ജി.കെ. പിള്ള ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ എം.എ. എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ സുരേന്ദ്രന്‍ കോരന്‍, ബേബി മണക്കുന്നേല്‍, മാത്യു മത്തായി, മാഗ് പ്രസിഡന്റ് തോമസ് ചെറുകര, സെക്രട്ടറി സുരേഷ് രാമകൃഷ്ണന്‍, ട്രഷറര്‍ ജോസഫ് കെന്നഡി എന്നിവര്‍ പങ്കെടുത്തു. ഹ്യൂസ്റ്റണിലെ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ജി.കെ. പിള്ള ഫൊക്കാന Read more about ജി.കെ. പിള്ള മാഗ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍[…]

പാറ്റ ശല്യം: സിറ്റി കൗണ്‍സില്‍ യോഗം മാറ്റിവച്ചു

08:31 am 16/2/2017 – പി. പി. ചെറിയാന്‍ ഒക്കലഹോമ: ഒക്കലഹോമയിലെ സിറ്റിയായ ഹാര്‍ട്ട്സ് ഹോണ്‍ കൗണ്‍സില്‍ മറ്റിങ്ങ്, ഹാളിനകത്ത് പാറ്റകളെ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവച്ചു.ഒക്കലഹോമ ഹാര്‍ട്ട്സ്ഹോണ്‍ സിറ്റി മേയര്‍ ലിയോണ്‍ മെയ്സാണ്ഫെബ്രുവരി 13 തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കൗണ്‍സില്‍ യോഗം മാറ്റിവെച്ചു. പൊതുനങ്ങള്‍ക്കുള്ള പ്രവേശനം നിഷേധിച്ചത്. മെയ്ന്റനന്‍സ് വര്‍ക്കേഴ്സാണ് ഫര്‍ണിച്ചറുകള്‍ക്കിടയില്‍ പാറ്റകളെ കണ്ടെത്തിയത്. ചൊവ്വാഴ്ച സിറ്റി ഹാളിനകത്ത് പാറ്റകളെ കൊല്ലുന്നതിനുള്ള മരുന്ന് സ്പ്രെ ചെയ്തതിന് ശേഷം മാത്രമേ ഇനി കൗണ്‍സില്‍ മീറ്റിങ്ങ് തുടരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നും Read more about പാറ്റ ശല്യം: സിറ്റി കൗണ്‍സില്‍ യോഗം മാറ്റിവച്ചു[…]

പ്രഫ.ഡോ. ജോണ്‍ വി.മാത്യു(87) നിര്യാതനായി –

08:30 am 16/2/2017 ഷാജി രാമപുരം ഡാലസ്: 1965 ല്‍ അമേരിക്കയില്‍ കുടിയേറിയ പ്രവാസി മലയാളികളില്‍ പ്രമുഖനും തിരുവല്ല മാര്‍ത്തോമാ കോളേജ്, ആലുവ യു.സി. കോളേജ് എന്നിവടങ്ങളില്‍ മുന്‍ അദ്ധ്യാപകനും ആയിരുന്ന കോട്ടയം മണലൂര്‍ വെമ്പഴത്തറയില്‍ പ്രഫ.ഡോ. ജോണ്‍ വി.മാത്യു(87) നിര്യാതനായി. 1971 മുതല്‍ ടെക്സാസ്സിലെ ടാരന്റ് കൗണ്ടി കോളേജില്‍ ദീര്‍ഘനാള്‍ അദ്ധ്യാപകന്‍ ആയിരുന്ന പരേതന്‍ ഡാലസിലെ വിവിധ സാമൂഹീക സാംസ്കാരിക സംഘടനകളുടെ മുഖ്യ ശില്പിയും, ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ നിരവധി സാഹിത്യകൃതികളുടെ രചയിതാവും ആയിരുന്നു. കോട്ടയം Read more about പ്രഫ.ഡോ. ജോണ്‍ വി.മാത്യു(87) നിര്യാതനായി –[…]

റെക്‌സ് ടില്ലേഴ്‌സണുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഫോണില്‍ സംസാരിച്ചു.

8:30 am 16/2/2017 ന്യൂഡല്‍ഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുകയായിരുന്നു ബുധനാഴ്ചത്തെ ഫോണ്‍ സംഭാഷണത്തിന്‍റെ ലക്ഷ്യം. പ്രതിരോധം, സാമ്പത്തികം, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനും സംഭാഷണത്തില്‍ ധാരണയായി. ഇന്ത്യയും യുഎസും തമ്മില്‍ ആഗോളതലത്തില്‍ ഭീകരവാദത്തിനെതിരെ സഹകരണം വര്‍ധിപ്പിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും മുന്‍പ് ധാരണയായിരുന്നു.

ന്യൂയോര്‍ക്കില്‍ കെയിറോസ് യൂത്ത് സമ്മിറ്റ് വീണ്ടും

08:27 am 16/2/2017 ന്യൂയോര്‍ക്ക്: സെന്‍റ് സ്റ്റീഫന്‍ ക്‌നാനായ ഫൊറോനാ പള്ളിയില്‍ യുവജനങ്ങള്‍ക്കായി ഒരു ഏകദിന യുവജന കൂട്ടായ്മ നടത്തുന്നു .ഫെബ്രുവരി മാസം 25 തിയതി രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകുന്നേരം 8 മണിക്ക് സമാപിക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത് .ഫൊറാനയുടെ കിഴിലുള്ള എല്ലാ മിഷനുകളില്‍നിന്നും യുവജനങ്ങള്‍ പങ്കെടുക്കുന്നു .അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള കെയിറോസ് ടീം അഗങ്ങളാണ് പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത് .കൂടുതല്‍ വിവരങ്ങള്‍ക്ക് ഫൊറോനാ വികാരി ഫാദര്‍ ജോസ് തറക്കല്‍ ,ഫാദര്‍ റെന്നി കട്ടേല്‍ Read more about ന്യൂയോര്‍ക്കില്‍ കെയിറോസ് യൂത്ത് സമ്മിറ്റ് വീണ്ടും[…]

ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് വില കുറഞ്ഞ വിസ് റൈന്‍ എയര്‍

08:20 am 16/2/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഏറ്റവും വലിയ അന്തരാഷ്ട്ര എയര്‍പോര്‍ട്ടായ റൈന്‍മൈനില്‍ നിന്നും ഈ വരുന്ന മെയ് 22 മുതല്‍ വില കുറഞ്ഞ ഹംഗേറിയന്‍ എയര്‍ലൈന്‍സായ വിസ് എയര്‍ ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്നു. വില കുറഞ്ഞ ഫ്‌ളൈറ്റുകള്‍ നടത്തുന്ന ഐറിഷ് എയര്‍ലൈന്‍സ് റൈന്‍ എയറിന് ശേഷം വിസ് എയര്‍ ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്നത് ജര്‍മന്‍ ലുഫ്ത്താന്‍സാക്ക് കൂടുതല്‍ തിരിച്ചടി ആകും. ഇതേവരെ വില കുറഞ്ഞ ഫ്‌ളൈറ്റുകള്‍ നടത്തുന്ന എയര്‍ലൈനുകള്‍ക്ക് ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും Read more about ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് വില കുറഞ്ഞ വിസ് റൈന്‍ എയര്‍[…]

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാർ അംഗീകാരം.

07:44 pm 15/2/2017 തിരുവനന്തപുരം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാർ അംഗീകാരം. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. അതേസമയം, ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് അംഗീകാരം നൽകിയെന്നല്ലാതെ ശബരിമലയിൽ ഇതെവിടെയാണ് വരുന്നതെന്ന് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.