താലിബാൻ നേതാവ് മുല്ല അബ്ദുൾ സലാം കൊല്ലപ്പെട്ടു.

07:03 pm 27/2/2017 കാബൂൾ: താലിബാൻ നേതാവ് മുല്ല അബ്ദുൾ സലാം കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഖുണ്ടൂസ് പ്രവിശ്യയിൽ വച്ചാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇയാൾ കൊല്ലപ്പെട്ട വിവരം താലിബാൻ സ്ഥിരീകരിച്ചെന്ന് ഖാമ പ്രസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സലാമിനൊപ്പം സംഘടനയുടെ മറ്റൊരു നേതാവായ ഖ്വാരി അമീനും കൊല്ലപ്പെട്ടുവെന്നാണ് വിവരം.

സന്ദര്‍ശക വിസയിലെത്തിയ കോഴിക്കോട് സ്വദേശി അബൂദബിയില്‍ മരിച്ചു

07:00 pm 27/2/2017 അബൂദബി: ജോലിയന്വേഷിച്ച് സന്ദര്‍ശക വിസയിലെത്തിയ കോഴിക്കോട് സ്വദേശി അബൂദബിയില്‍ മരിച്ചു. അത്തോളിക്ക് സമീപം തലക്കുളത്തൂര്‍ പടന്നക്കളം കുമ്മറ വീട്ടില്‍ രാജന്‍ (49) ആണ് മരിച്ചത്. 13 ദിവസം മുമ്പാണ് ഇദ്ദേഹം അബൂദബിയിലത്തെിയത്. ഏഴ് മാസം മുമ്പ് പുതിയ വീട്ടിലേക്ക് താമസം മാറിയ രാജന്‍ വീട് നിര്‍മാണത്തിലെ കടബാധ്യത തീര്‍ക്കാനാണ് ജോലി തേടി എത്തിയത്. മൂന്ന് ദിവസം മുമ്പ് താമസിക്കുന്ന മുറിയില്‍ വെച്ച് അമിത രക്തസമ്മര്‍ദം അനുഭവപ്പെട്ട രാജനെ അബൂദബി ഖലീഫ മെഡിക്കല്‍ ഹോസ്പിറ്റലില്‍ Read more about സന്ദര്‍ശക വിസയിലെത്തിയ കോഴിക്കോട് സ്വദേശി അബൂദബിയില്‍ മരിച്ചു[…]

മാഗില്‍ മലയാളം ക്ലാസ് ആരംഭിച്ചു

06:26 pm 27/2/2017 – മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തില്‍ മലയാളം, ചെണ്ട, കംപ്യൂട്ടര്‍ എന്നീ ക്ലാസുകള്‍ സ്റ്റാഫോര്‍ഡിലുള്ള മാഗ് അസോസിയേഷന്‍ ബില്‍ഡിംഗില്‍ ആരംഭിച്ചു. മലയാളം ക്ലാസിനു നേതൃത്വം കൊടുക്കുന്നത് ഏബ്രഹാം തോമസും, ഡോ. അഡ്വ. മാത്യു വൈരമണും ആണ്. അജി നായര്‍ ചെണ്ട ക്ലാസിനും സജി വര്‍ഗീസ് കംപ്യൂട്ടര്‍ ക്ലാസിനും നേതൃത്വം കൊടുക്കുന്നു. കംപ്യൂട്ടര്‍ ക്ലാസ് എല്ലാ ഞായറാഴ്ചയും 3 മുതല്‍ 4 വരേയും, മലയാളം ക്ലാസ് Read more about മാഗില്‍ മലയാളം ക്ലാസ് ആരംഭിച്ചു[…]

വര്‍ഗീസ് നൈനാന്‍ (അനു-44) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

06:22 pm 27/2/2017 – ബിജു ചെറിയാന്‍ ന്യുയോര്‍ക്ക്: തിരുവല്ല ചെറ്റിച്ചേരില്‍ സി.ജി. നൈനന്റെയും മറിയാമ്മയുടെയും ഏക പുത്രന്‍ വര്‍ഗീസ് നൈനാന്‍ (അനു -44) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഫെബ്രുവരി 23നു നിര്യാതനായി. തുമ്പമണ്‍ നോര്‍ത്ത് പാറയില്‍ കുടുംബാംഗം ലിന്‍ഡ വര്‍ഗീസ് (ആര്‍.എന്‍., സീവ്യു ഹോസ്പിറ്റല്‍) ആണു ഭാര്യ. വിദ്യാര്‍ഥികളായ അഞ്ജലി, ആല്‍ വിന്‍, ആരണ്‍ എന്നിവര്‍ മക്കളാണ്. ആന്‍സി നൈനാന്‍ ഏക സഹോദരി. സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ് പരേതന്‍. നാഗര്‍കോവില്‍ Read more about വര്‍ഗീസ് നൈനാന്‍ (അനു-44) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി[…]

നഴ്‌സിംഗ് ലീഗല്‍ ആന്‍ഡ് എത്തിക്കല്‍ സെമിനാര്‍ മാര്‍ച്ച് 11-ന്

06:18 pm 27/2/2017 – ഷിജി അലക്‌സ് ചിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സിംഗ് രംഗത്തെ നിയമപരവും ധാര്‍മികവുമായ വെല്ലുവിളികളേയും, അവയെ നേരിടേണ്ട രീതികളെപ്പറ്റിയും സെമിനാര്‍ നടത്തുന്നു. അമേരിക്കന്‍ ആരോഗ്യരംഗത്ത് ഉണ്ടാകുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളും, കൂടിവരുന്ന നിയമനടപടികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ഐ.എന്‍.എ.ഐ ഇത്തരം ഒരു സെമിനാര്‍ നടത്തുവാന്‍ മുന്‍കൈ എടുക്കുന്നത്. വിസ്റ്റ ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിക്കുന്ന അതിപ്രഗത്ഭനും, നിയമരംഗവുമായി ഏറെ പരിചയവുമുള്ള ഡോ. പീറ്റര്‍ മക്കൂള്‍ Read more about നഴ്‌സിംഗ് ലീഗല്‍ ആന്‍ഡ് എത്തിക്കല്‍ സെമിനാര്‍ മാര്‍ച്ച് 11-ന്[…]

ബിജെപി മികച്ച ഭൂരിപക്ഷം നേടി സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി.

06:19 pm 27/2/2017 ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച ഭൂരിപക്ഷം നേടി സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശ് ഭരിക്കുന്ന സമാജ് വാദി പാർട്ടിയെയും മായാവതിയുടെ ബിഎസ്പിയെയും കാത്തിരിക്കുന്നത് കനത്ത പരാജയമാണ്. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ രണ്ടു പാർട്ടികൾ വിചാരിക്കുന്നത് സംസ്ഥാനത്ത് ആർക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല എന്നാണെന്നും അതുവഴി കുതിരക്കച്ചവടം നടത്താമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നതെന്നും മോദി Read more about ബിജെപി മികച്ച ഭൂരിപക്ഷം നേടി സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി.[…]

കാന്‍റീൻ ജീവനക്കാരനെ പി.സി.ജോർജ് എംഎൽഎ മർദ്ദിച്ചതായി പരാതി.

06:17 pm 27/2/2017 തിരുവനന്തപുരം: കാന്‍റീൻ ജീവനക്കാരനെ പി.സി.ജോർജ് എംഎൽഎ മർദ്ദിച്ചതായി പരാതി. ഊണ് നൽകാൻ വൈകിയതിനാണ് എംഎൽഎ മുഖത്തടിച്ചതെന്നാണ് പരാതി. ജീവനക്കാരന്‍റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റു. സംഭവത്തെക്കുറിച്ച് നിയമസഭാ സെക്രട്ടറിയേറ്റിന് പരാതി നൽകുമെന്ന് ജീവനക്കാരൻ വ്യക്തമാക്കി.

സംസ്ഥാനത്ത് അരിവില കുതിച്ചുയര്‍ന്നു.

06:11 pm 27/2/2017 തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയര്‍ന്നു. ചില്ലറ വിപണിയില്‍ കിലോ ഗ്രാമിന് പത്ത് രൂപയിലേറെയാണ് വര്‍ദ്ധന.അരിവില കിലോഗ്രാമിന് നാല്‍പ്പത്തഞ്ച് വരെയാണ് ഉയര്‍ന്നത്. ഇനിയും വില കൂടുമെന്നാണ് ചെറുകിട വ്യാപാരികള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ഒരുമാസത്തിനിടെയാണ് അരിവില കൂടി വരുന്നത്. ആന്ധ്രയില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പ്രധാന കാരണം. റേഷന്‍ പ്രതിസന്ധി മൂലം പൊതുവിപണിയില്‍ ആവശ്യക്കാര്‍ കൂടിയതും അരിവില കൂടാനിടയാക്കി. ആവശ്യക്കാര്‍ ഏറെയുള്ള മട്ട,കുറുവ,ജയ എന്നിവക്കാണ് പൊള്ളുന്ന വില. പത്ത് രൂപയോളം കൂടി കിലോ ഗ്രാമിന് Read more about സംസ്ഥാനത്ത് അരിവില കുതിച്ചുയര്‍ന്നു.[…]

അഫ്ഗാനിസ്ഥാനിൽ സൈനികരും താലിബാൻ തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 പേർ കൊല്ലപ്പെട്ടു

06:02 pm 27/2/2017 കാബൂൾ: അഫ്ഗാനിസ്ഥാനിൽ സൈനികരും താലിബാൻ തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 പേർ കൊല്ലപ്പെട്ടു. ജോസ്ജൻ പ്രവിശ്യയിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ ഒൻപതു പേർക്ക് പരിക്കേറ്റു. എന്നാൽ കൊല്ലപ്പെട്ടവരിൽ സൈനികർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല.

കന്യാകുമാരിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.

06:00 pm 27/2/2017 കന്യാകുമാരി: കന്യാകുമാരിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. അപകടത്തിൽ‌ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്. കാറും ലേറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. –