അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ ആറ് റെഡ് ക്രോസ് അംഗങ്ങൾ കൊല്ലപ്പെട്ടു.

07:49 am 9/2/2017 ബാക് പ്രവിശ്യ: അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ ആറ് റെഡ് ക്രോസ് അംഗങ്ങൾ കൊല്ലപ്പെട്ടു. ഹിമപാതമുണ്ടായ അഫ്ഗാനിസ്ഥാന്‍റെ വടക്കൻ പ്രവിശ്യകളിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവർക്കു നേർക്കാണ് ആക്രമണമുണ്ടായത്. തൊട്ടടുത്തുനിന്നു വെടിയുതിർത്ത നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ജോസ്വാൻ പ്രവിശ്യയിൽ ഉണ്ടായ ആക്രമണത്തിനുശേഷം രണ്ട് രക്ഷാപ്രവർത്തകരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഐഎസിന്‍റെ അഫ്ഗാനിലെ സജീവ കേന്ദ്രങ്ങളിൽ ഒന്നാണിത്. ആക്രമണത്തെ റെഡ് ക്രോസ് ഇന്‍റർനാഷണൽ കമ്മിറ്റി മേധാവി മോനിക്ക സനറെല്ലി അപലപിച്ചു. അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ Read more about അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ ആറ് റെഡ് ക്രോസ് അംഗങ്ങൾ കൊല്ലപ്പെട്ടു.[…]

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ പുതിയ ജുഡീഷ്യല്‍ കമീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചു

07:49 am 9/2/2017 തിരുവനന്തപുരം: കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ പുതിയ ജുഡീഷ്യല്‍ കമീഷനെ നിയോഗിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ജസ്റ്റിസ് പി.എസ്. ഗോപിനാഥനാണ് പുതിയ കമീഷന്‍. ദുരന്തം ഉണ്ടായ ഉടന്‍ നിയോഗിച്ച ജസ്റ്റിസ് എന്‍. കൃഷ്ണന്‍നായര്‍ രാജിവെച്ചിരുന്നു. സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നില്ളെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു രാജി. അത് സര്‍ക്കാര്‍ അംഗീകരിച്ചു. ഡോ.ജി. ഹരികുമാറിനെ അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമീഷണറും എക്സ് ഒഫിഷ്യോ സെക്രട്ടറിയുമായി നിയമിച്ചു. കിഫ്ബി ഓഫിസിന്‍െറ ഭരണപരമായ ഘടനയും സ്റ്റാഫ് പാറ്റേണും മന്ത്രിസഭ അംഗീകരിച്ചു. ധനകാര്യ ഭരണവിഭാഗത്തില്‍ Read more about പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ പുതിയ ജുഡീഷ്യല്‍ കമീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചു[…]

പനീർസെൽവത്തിനു പിന്തുണയുമായി നടൻ കമൽഹാസൻ.

07:44 am 9/2/2017 ന്യൂഡൽഹി: തമിഴ്നാട് കാവൽ മുഖ്യമന്ത്രി പനീർസെൽവത്തിനു പിന്തുണയുമായി നടൻ കമൽഹാസൻ. പനീർസെൽവം മികച്ച രീതിയിൽ ഭരണം നടത്തിയിരുന്നതായും അദ്ദേഹം തുടരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും കമൽ ഹാസൻ പറഞ്ഞു. എന്തുകൊണ്ടാണ് പനീർസെൽവത്തിനു കുറച്ചുസമയംകൂടി അനുവദിക്കാതിരുന്നത്. അദ്ദേഹം തന്‍റെ ജോലി ഭംഗിയായി നിർവഹിച്ചു. ജനങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടമില്ലെങ്കിൽ സ്ഥാനത്തുനിന്നു പുറത്താക്കാൻ പാർട്ടിക്കു കഴിയും. ഇപ്പോഴത്തെ സാഹചര്യങ്ങൾക്ക് ഒരു ശുഭമായ അന്ത്യമല്ല സംഭവിച്ചിരിക്കുന്നത്. ശശികല എന്ന യാതാർഥ്യം എന്നെ വേദനിപ്പിക്കുന്നു- കമൽഹാസൻ പറഞ്ഞു. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെ Read more about പനീർസെൽവത്തിനു പിന്തുണയുമായി നടൻ കമൽഹാസൻ.[…]

ജനം ഒന്നിച്ചുനിന്നാല്‍ ഭരണകൂട നിലപാട് തിരുത്താന്‍ കഴിയും :കാനം രാജേന്ദ്രൻ

07:40 am 9/2/2017 തിരുവനന്തപുരം: ജനം ഒന്നിച്ചുനിന്നാല്‍ ഭരണകൂട നിലപാട് തിരുത്താന്‍ കഴിയുമെന്നതിന്‍െറ വലിയ ഉദാഹരണമാണ് ലോ അക്കാദമി സമരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത്തരം സമരങ്ങളില്‍ നിലപാടിലുറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. അതിന്‍െറ പേരില്‍ കുറച്ചൊന്നുമല്ല പ്രവര്‍ത്തകര്‍ വിമര്‍ശനം കേള്‍ക്കേണ്ടിവന്നത്. ഏതൊരു പ്രക്ഷോഭത്തിലും വിജയത്തിനടിസ്ഥാനം ഉന്നയിക്കുന്ന വിഷയങ്ങളില്‍ വിപുലമായ ഐക്യം വളര്‍ത്തിക്കൊണ്ടുവരലാണ്. ലോ അക്കാദമി സമരത്തില്‍ കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഒരുമിച്ച് അണിനിരന്നു. വിദ്യാര്‍ഥി ഐക്യം തകര്‍ക്കാന്‍ ചില ശ്രമം നടന്നു. എന്നാല്‍, Read more about ജനം ഒന്നിച്ചുനിന്നാല്‍ ഭരണകൂട നിലപാട് തിരുത്താന്‍ കഴിയും :കാനം രാജേന്ദ്രൻ[…]

യു.എ. നസീര്‍ സുഖം പ്രാപിക്കുന്നു –

07:38 am 9/2/2017 പി.പി. ചെറിയാന്‍ കഴിഞ്ഞ രണ്ട് മാസത്തില്‍ അധികമായി സ്‌പൈനല്‍ സര്‍ജറി കഴിഞ്ഞ് ന്യൂയോര്‍ക്കില്‍ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്ന, അമേരിക്കയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും, മുന്‍ മന്ത്രി യു.എ ബീരാന്‍ സാഹിബിന്റെ മകനുമായ ശ്രീ. യു.എ. നസീര്‍ അപകട നില തരണം ചെയ്തു. ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 27ാം തീയതിയാണ് ബ്രൂക്കിലിനിലെ പ്രശസ്ത ആശുപത്രിയായ Mermonides ലെ സര്‍ജറിക്ക് ശേഷം ഒരു മാസത്തോളം അവിടെയും, തുടര്‍ന്ന് Read more about യു.എ. നസീര്‍ സുഖം പ്രാപിക്കുന്നു –[…]

ജോര്‍ജ് ഫിലിപ്പ് കൈപ്ലാക്കല്‍ സാന്റാ മരിയയില്‍ നിര്യാതനായി

07:34 am 9/2/2017 ലോസ്ആഞ്ചലസ്: സാന്റാ മരിയയിലെ ആദ്യകാല മലയാളി ആയിരുന്ന ജോര്‍ജ് ഫിലിപ്പ് കൈപ്ലാക്കല്‍ (കുഞ്ഞച്ചായന്‍ – 92) ഫെബ്രുവരി അഞ്ചിന് ഞായറാഴ്ച നിര്യാതനായി. കോഴഞ്ചേരി ആയൂര്‍ കുരുടാമണ്ണില്‍ കൈപ്ലാക്കല്‍ പരേതരായ കെ.എം. ജോര്‍ജിന്റേയും മറിയാമ്മയുടേയും മകനാണ്. ഇന്ത്യയിലും അമേരിക്കയിലും ദീര്‍ഘകാലം എന്‍ജിനീയറായി സേവനം ചെയ്തിരുന്ന പരേതന്‍ വിശ്രമജീവിതം നയിക്കുകായിരുന്നു. പൊതുദര്‍ശനം: ഫെബ്രുവരി 13-ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് Magner – Malony Funeral Home & Cemetery, 600 East Stowel Road, Read more about ജോര്‍ജ് ഫിലിപ്പ് കൈപ്ലാക്കല്‍ സാന്റാ മരിയയില്‍ നിര്യാതനായി[…]

യു.എസിന് ആത്മീയ ഉണര്‍വേകാന്‍ നോമ്പുകാല ധ്യാനം

07:34 am 9/2/2017 ഫിലാഡല്‍ല്‍ഫിയ: പതിനായിരങ്ങളെ പുത്തന്‍ ആത്മീയ കൃപയുടെ അനുഭവത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യു എസിലെ 5 നഗരങ്ങളെയും, കാനഡയിലെ 2 നഗരങ്ങളെയും കേന്ദ്രീകരിച്ച് പെസഹ ധ്യാനം നടത്തപ്പെടുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തെകുറിച്ച് ധ്യാനിക്കുന്ന വലിയനോസിന്റെ പുണ്യ അവസരത്തില്‍ ‘ നമ്മുടെ അതിക്രമങ്ങള്‍ക്ക് വേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു, അവന്റെ മേലുള്ള ശിക്ഷ നമുക്ക് ശിക്ഷ നല്‍കി, അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു’ (എശയ്യ: 53/5) എന്ന തിരുവചന വാക്യത്തെ അടിസ്ഥാനമാക്കി കുടുംബ നവീകരണത്തെ Read more about യു.എസിന് ആത്മീയ ഉണര്‍വേകാന്‍ നോമ്പുകാല ധ്യാനം[…]

ആദി ശങ്കറിന് ലണ്ടന്‍ യൂണിവേര്‍സിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷന്‍

07:33 am 9/2/2017 കാനഡ:ഒന്റാറിയോ ബ്രാംപ്ടന്‍ സ്വദേശി 12 വയസ്സുകാരന്‍ ആദിശങ്കറിന് ലണ്ടന്‍ യൂണിവേര്‍സിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷന്‍.2016 നവംബറില്‍ മിസ്സിസോഗയില്‍ വച്ച് വെസ്റ്റ് ലണ്ടന്‍ മ്യൂസിക് യൂണിവേഴ്‌സിറ്റി നടത്തിയ കീ ബോര്‍ഡ് തിയറി പരീക്ഷയില്‍ ആണ് ആദി ശങ്കറിന് അവാര്‍ഡ് ലഭിച്ചത്.ഒന്റാറിയോവില്‍ നിന്നും പരീക്ഷ എഴുതിയ കുട്ടികളില്‍ ഏറ്റവും കൂടുതല്‍ (97 %) മാര്‍ക്ക് വാങ്ങി ആണ് ആദി വിജയം കൈവരിച്ചത്. മാര്‍ച്ച് അവസാന വാരം പ്രാക്ടിക്കല്‍ പരീക്ഷ നടത്തപ്പെടും. 2014ലെ ഫോളോ മി ടി Read more about ആദി ശങ്കറിന് ലണ്ടന്‍ യൂണിവേര്‍സിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷന്‍[…]

പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ടി.എൻ.എ പെരുമാൾ അന്തരിച്ചു.

09:00 pm 8/2/2017 പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ടി.എൻ.എ പെരുമാൾ (85). അന്തരിച്ചു.പുതിയ തലമുറ ഫോട്ടോഗ്രാഫർമാർക്കും പഴയ തലമുറ ഫോട്ടോഗ്രാഫർമാർക്കും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ ആവേശമായിരുന്നു ടി.എൻ.എ.പെരുമാൾ. കഴിഞ്ഞ വർഷം സംസ്ഥാന ഗവണ്മെന്റ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അദ്ദേഹത്തെ ആദരിച്ചിരുന്നു. തഞ്ചാവൂർ നടേശാചാരി പെരുമാൾ എന്ന ടി.എൻ.എ. പെരുമാൾ(ജനനം 1932). 1960 മുതൽ വിവിധ ഫ്ലോറകളുടെയും ഫോണകളുടെയും ചിത്രമെടുക്കുന്ന അദ്ദേഹത്തിന് നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1961 മുതൽ ബാംഗ്ലൂരിലെ മൈസൂർ Read more about പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ടി.എൻ.എ പെരുമാൾ അന്തരിച്ചു.[…]

പശ്ചിമ ബംഗാളിൽ 2000 രൂപയുടെ കള്ളനോട്ടുകൾ പിടികൂടി.

08:40 pm 8/2/2017 ബഹാറൻപുർ: പശ്ചിമ ബംഗാളിൽ 2000 രൂപയുടെ കള്ളനോട്ടുകൾ പിടികൂടി. മൂർഷിദാബാദ് ജില്ലയിലെ ഇസ്ലാംപൂരിൽനിന്നാണ് വ്യാജനോട്ടുകൾ പിടിച്ചെടുത്തത്. 80,000 രൂപ മൂല്യമുള്ള 40 കറൻസികളാണ് പിടിച്ചെടുത്തതെന്നും കള്ളനോട്ടുകൾ കടത്താൻ ശ്രമിച്ച കുറ്റത്തിന് ഒരാളെ അറസ്റ്റ് ചെയ്തെന്നും മൂർഷിദാബാദ് എസ്പി അറിയിച്ചു. അസിസുർ റഹ്മാൻ എന്നയാളാണ് പിടിയിലായിരിക്കുന്നത്. ബംഗ്ലാദേശിനോട് അതിർത്തി പങ്കിടുന്ന മാൾഡ ജില്ലക്കാരനാണ് അസിസുർ റഹ്മാൻ. വ്യാജ ഇന്ത്യൻ കറൻസികളുടെ ഏറ്റവും വലിയ വിപണന കേന്ദ്രം എന്നാണ് മൂർഷിദാബാദ് അറിയപ്പെടുന്നത്.