ഉത്തരേന്ത്യയില്‍ ഭൂചലനം.

08:04 am 7/2/2017 ഡല്‍ഹി: ഉത്തരേന്ത്യയില്‍ പരക്കെ ഭൂചലനം. ന്യൂഡല്‍ഹിയിലും ഉത്തരാഖണ്ഡിലും 5.8 തീവ്രത രേഖപ്പെടുത്തി. ഗുര്‍ഗോണ്‍, ഗാസിയാബാദ്, മുസോറി, മഥുര, ഋഷികേശ് എന്നീ നഗരങ്ങളിലും പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ഭൂചലനമുണ്ടായി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. തിങ്കളാഴ്ച രാത്രിയാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഭൂചലനമുണ്ടായത്. ഉത്തരാഖണ്ഡിലെ രുദ്രപ്രായാഗാണ് ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രം.

മുത്തോലത്ത് ഓഡിറ്റോറിയം വെഞ്ചിരിപ്പും സമരിറ്റന്‍ സംഗമവും ഫെബ്രുവരി 14 ന്

08:17 am 7/2/2017 – ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ സാമുഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ സെന്ററില്‍ നിര്‍മ്മിച്ച മുത്തോലത്ത് ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പും നാലാമത് സമരിറ്റന്‍ സംഗമവും ഫെബ്രുവരി 14 ചൊവ്വാഴ്ച നടക്കും. വൈകുന്നേരം 3 .30 ന് ചേരുന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി മുത്തോലത്ത് ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് നിര്‍വഹിക്കും. തുടര്‍ന്ന് കോട്ടയം അതിരൂപത Read more about മുത്തോലത്ത് ഓഡിറ്റോറിയം വെഞ്ചിരിപ്പും സമരിറ്റന്‍ സംഗമവും ഫെബ്രുവരി 14 ന്[…]

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തു –

8:16 am 7/2/2017 ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂറൊഷേല്‍ : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അംബലത്തിലും പ്രവര്‍ത്തന ശൈലിലിയിലും എറ്റവും മുന്നില്‍ നില്ക്കുന്നതുമായ വെസ്റ്റ് ചെസ്റ്റര്‍ മലയളി അസോസിയേഷന്റെ 2017 ലെ ഭാരവാഹികളായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്,സെക്രട്ടറി ആന്റോ വര്‍ ക്കി, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍,വൈസ് പ്രസിഡന്റ് ഷൈനി ഷാജന്‍, ജോയിന്റ് സെക്രട്ടറി ലിജോ ജോണ്‍ എന്നിവര്‍ സ്ഥാനം ഏറ്റെടുത്തു. പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് മുന്‍ പ്രസിഡന്റ്, ഫൊക്കാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു തന്റെതായ Read more about വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തു –[…]

പാറയില്‍ പൗലോസ് (78) നിര്യാതനായി

08:14 am 7/2/2017 – മൊയ്തീന്‍ പുത്തന്‍ചിറ ന്യൂയോര്‍ക്ക്: ദീര്‍ഘകാലം നെടുമ്പാശേരി മാര്‍ അത്തനേഷ്യസ് ഹൈസ്കൂളില്‍ അദ്ധ്യാപകനായിരുന്ന ആഴകം പാറയില്‍ അവിരാ പൗലോസ് (78) ന്യൂയോര്‍ക്കില്‍ നിര്യാതനായി. റിട്ടയര്‍മെന്റിനു ശേഷം മകന്‍ നോബി പോളിന്റെ ന്യൂയോര്‍ക്കിലുള്ള വസതിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. അങ്കമാലി, മേക്കാട് അരീക്കല്‍ സലോമിയാണ് ഭാര്യ. മറ്റു മക്കള്‍: നിഷ എല്‍ദോസ്, നിബി ബിജു. മരുമക്കള്‍: എല്‍ദോ പോള്‍, ബിജു വര്‍ഗീസ്, ലത നോബി. പരേതന് ആറ് കൊച്ചുമക്കളുണ്ട്. പൊതുദര്‍ശനം: ഫെബ്രുവരി 11 ശനിയാഴ്ച വൈകീട്ട് Read more about പാറയില്‍ പൗലോസ് (78) നിര്യാതനായി[…]

റവ. ജോര്‍ജ് ജോണ്‍ കുപ്പയിലച്ചന് ഒരുമ യാത്രയയപ്പ് നല്‍കി

08:13 am 7/2/2017 – നിബു വെള്ളവന്താനം ഒര്‍ലാന്‍റോ: സ്തുത്യര്‍ഹമായ സേവനത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ഒര്‍ലാന്‍റോ സെന്റ് മേരീസ് സീറോമലബാര്‍ കാത്തോലിക്ക ദേവാലയ വികാരി റവ. ജോര്‍ജ് ജോണ്‍ കുപ്പയിലച്ചന് ഒര്‍ലാന്‍റോ റീജിണല്‍ യുണൈറ്റഡ് മലയാളി അസ്സോസിയേഷന്‍ (ഒരുമ) യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് ശ്രീ. സോണി തോമസ് ജോര്‍ജ്അച്ചനെ സദസ്സിലെക്കു സ്വാഗതംചെയ്യുകയും കഴിഞ്ഞ നാലു വര്‍ഷക്കാലമായി ഒര്‍ലാന്‍റോയിലെ മലയാളി സമൂഹത്തിനു അച്ചന്‍ നല്‍കിയ സ്തുത്യര്‍ഹമായ സേവനത്തിനു നന്ദി രേഖപ്പെടുത്തിക്കൊണ്ട് ആശംസഫലകം സമര്‍പ്പിക്കുകയും ചെയ്തു. എക്‌സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് മുന്‍കാല Read more about റവ. ജോര്‍ജ് ജോണ്‍ കുപ്പയിലച്ചന് ഒരുമ യാത്രയയപ്പ് നല്‍കി[…]

ചിക്കാഗോ സെന്‍റ് .മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ വെച്ച് രക്തദാനം നടത്തി

08:12 am 7/2/2017 ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ്.മേരീസ് ക്‌നാനായ കാത്തലിക് ഇടവക ദേവാലയത്തില്‍ വെച്ച് ഫെബ്രുവരി അഞ്ചാം തിയതി ചിക്കാഗോ ലൈഫ് സോഴ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ രക്തദാന സര്‍വീസ് നടത്തപെട്ടു. സെന്‍റ് .മേരീസ് ഇടവകയിലെ യുവതി യുവവാക്കളുടെയും സിസ്റ്റര്‍ . ജോവാന്റെയും ശ്രമഫലമാണ് മഹാത്തായ ഈ രക്ത ദാന സംരഭത്തിന് വേദി ഒരുക്കിയത്. .”രക്തദാനം മഹാത്തായ ദാനം; രക്തം നല്‍കു ജീവന്‍ രക്ഷിക്കു’ എന്ന ആപ്തവാക്യത്തിന്റെ അന്തഃസത്ത മനസിലാക്കിയ മുപ്പത്തി അഞ്ചോളേം പേര്‍ രക്തദാനത്തിനു തയാറായതും യൂണിറ്റ് Read more about ചിക്കാഗോ സെന്‍റ് .മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ വെച്ച് രക്തദാനം നടത്തി[…]

ലോ അക്കാദമി; അഫിലിയേഷൻ റദ്ദാക്കില്ല

08:11 am 7/2/2017 തിരുവനന്തപുരം: ലോ അക്കാദമിയുടെ അഫിലിയേഷൻ റദ്ദാക്കില്ല . സിന്‍ഡിക്കേറ്റ് യോഗത്തില്‍ യുഡിഎഫിന്‍റെ പ്രമേയം എട്ടിനെതിരെ പന്ത്രണ്ട് വോട്ടിന് തള്ളി . അഫിലിയേഷൻ റദ്ദാക്കാനാവില്ലെന്ന് സിപിഎം അംഗങ്ങൾ നിലപാടെടുത്തു . എന്നാല്‍ കോൺഗ്രസിനൊപ്പം സിപിഐ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു .

ശശികല നടരാജന്‍െറ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍.

08:39 pm 6/2/2017 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല നടരാജന്‍െറ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. അനധികൃത സ്വത്തുസമ്പാദനകേസില്‍ ഒരാഴ്ചക്കകം സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. തമിഴ്നാടിന്‍െറ അധികചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ അറ്റോണി ജനറലിനോട് നിയമോപദേശം തേടി. ഡല്‍ഹിയില്‍നിന്ന് ചൊവ്വാഴ്ച ചെന്നൈയിലത്തൊനിരുന്ന ഗവര്‍ണര്‍ യാത്ര മാറ്റി മുംബൈക്ക് പോയി. സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ സമയം നല്‍കിയിട്ടുമില്ല. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മദ്രാസ് സര്‍വകലാശാല ശതാബ്ദി മന്ദിരത്തില്‍ സത്യപ്രതിജ്ഞക്ക് ഒരുക്കം നടക്കുന്നതിനിടെയാണ് നാടകീയ നീക്കങ്ങള്‍. മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള ഒ. പന്നീര്‍സെല്‍വത്തിന്‍െറ Read more about ശശികല നടരാജന്‍െറ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍.[…]

ഫൊക്കാനയുടെ ജനറല്‍ കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍; പമ്പ അസോസിയേഷന്‍ ആതിഥേയത്യം വഹിക്കും –

08:50 pm 6/2/2017 ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂയോര്‍ക് : ഫൊക്കാനയുടെ 2018 നടക്കുന്ന ജനല്‍ കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയയിലെ സാമൂഹ്യസാംസ്ക്കാരിക രംഗങ്ങളില്‍ അനേകവര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള പമ്പ അസോസിയേഷന്‍ ആതിഥേയത്യം വഹിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു. പൊക്കാനാ 2018 കണ്‍വന്‍ഷന്‍ ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് പുതിയ പ്രസിഡന്റായി തെരെഞ്ഞുടുക്കപ്പെട്ട തമ്പി ചാക്കോ. ‘സൗമ്യനായ പോരാളി’ എന്നു വിശേഷിപ്പാക്കുന്ന പ്രസിഡന്റിന്റെ നേതൃത്വത്തിലാകട്ടെ വ്യക്തിപ്രഭാവവും, സംഘടനാ പ്രവര്‍ത്തവും കൊണ്ട് തങ്ങളുടെ കഴിവ് തെളിയിച്ച ഒരു കൂട്ടം പ്രതിഭകളും. സെക്രട്ടറി ഫിലിപ്പോസ് Read more about ഫൊക്കാനയുടെ ജനറല്‍ കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍; പമ്പ അസോസിയേഷന്‍ ആതിഥേയത്യം വഹിക്കും –[…]

ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ മൂന്നാമത് ഷോറൂമിന്റെ ഉദ്ഘാടനം ചിക്കാഗോയില്‍ നടന്നു.

08:46 pm 6/2/2017 ചിക്കാഗോ: ഹൂസ്റ്റണിലും ന്യുജെഴ്സിയിലും ആരംഭിച്ച ഷോറൂമുകള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ആത്മ വിശ്വാസവുമായി ജോയ് ആലൂക്കാസിന്റെ മൂന്നാമത് ഷോറൂം ചിക്കാഗോയിലെ ഇന്ത്യാക്കാരൂടെ കേന്ദ്രമായ ഡിവോണ്‍ അവന്യുവില്‍ ഫെബ്രുവരി നാലിനു 11 മണിക്ക് യൂ .എസ്.കോണ്‍ഗ്രെസ്സ്മാന്‍ രാജ കൃഷ്ണമൂര്‍ത്തിയും സീറോ മലബാര്‍ സഭാ ബിഷപ്പ് ജേക്കബ് അങ്ങാടിയത്തും ചേര്‍ന്ന് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. രാജ കൃഷ്ണമൂര്‍ത്തി, ബിഷപ്പ് അങ്ങാടിയത്ത്, ബെന്നി വാച്ചാച്ചിറ, ഫ്രാന്‍സി വര്‍ഗീസ്, ചേംബര്‍ ഭാരവാഹികള്‍, അനിയന്‍ ജോര്‍ജ് എന്നിവര്‍ നിലവിളക്കു Read more about ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ മൂന്നാമത് ഷോറൂമിന്റെ ഉദ്ഘാടനം ചിക്കാഗോയില്‍ നടന്നു.[…]