ക്രിക്കറ്റ് കളിക്കിടെ ഫീല്‍ഡറെ ബാറ്റ്‌സ്‌മാന്‍ സ്റ്റംപ് കൊണ്ട് എറിഞ്ഞുകൊന്നു
08:41am 7/2/2017 ക്രിക്കറ്റ് മല്‍സരത്തിനിടെ ഫീല്‍ഡറെ ദേഷ്യം പിടിച്ച ബാറ്റ്‌സ്‌മാന്‍ സ്റ്റംപ് ഊരി എറിഞ്ഞുകൊന്നു. ബംഗ്ലാദേശിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ചിറ്റഗോങ്ങിനടുത്ത് ഇരു ഗ്രാമങ്ങള്‍ തമ്മില്‍ നടന്ന മല്‍സരത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫൈസല്‍ ഹൊസൈന്‍ എന്ന പതിന്നാലുകാരനാണ് ബാറ്റ്‌സ്‌മാന്റെ എറിയേറ്റ് മരിച്ചത്. ഔട്ടായതിന്റെ ദേഷ്യത്തിലാണ് ബാറ്റുചെയ്‌തയാള്‍ സ്റ്റംപ് ഊരി ഫൈസലിന്റെ നേര്‍ക്ക് എറിയുകയായിരുന്നു. തലയില്‍ സ്റ്റംപ് കൊണ്ട ഫൈസല്‍ അപ്പോള്‍ത്തന്നെ ബോധരഹിതനായി വീണു. ആശുപത്രിയില്‍ എത്തിക്കുംമുമ്പ് തന്നെ മരണം സംഭവിക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് Read more about ക്രിക്കറ്റ് കളിക്കിടെ ഫീല്‍ഡറെ ബാറ്റ്‌സ്‌മാന്‍ സ്റ്റംപ് കൊണ്ട് എറിഞ്ഞുകൊന്നു[…]










