മറ്റക്കര ടോംസ്​ എഞ്ചിനീയറിങ്​ കോളജ്​ അടച്ചുപൂട്ടും.

08:47 pm 6/2/2017 ​കോട്ടയം: മറ്റക്കര ടോംസ്​ എഞ്ചിനീയറിങ്​ കോളജ്​ അടച്ചുപൂട്ടും. നാളെ മുതൽ കോളജ്​ തുറന്ന്​ പ്രവർത്തിക്കരുതെന്ന്​ കാട്ടി മാനേജ്​മെൻറിന്​ സാ​േങ്കതിക സർവകലാശാല സ്​റ്റോപ്​ മെമ്മോ അയക്കാമെന്നും വിദ്യാർഥികളെ മറ്റ്​ കോളജുകളിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കാമെന്നും വൈസ്​ ചാൻസലർ ഉറപ്പ്​ നൽകിയിട്ടുണ്ട്​. ടോംസ്​ കോളജിലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്നാണ്​ തീരുമാനം. ടോംസ്​ കോളജിന്​ അടുത്ത വർഷം അഫിലിയേഷൻ റദ്ദാക്കാൻ സർവകലാശാല തീരുമാനിച്ചിരുന്നെങ്കിലും നിലവിലെ കുട്ടികളുടെ പഠന കാര്യത്തിൽ അനിശ്​ചിതത്വം നിലനിന്നിരുന്നു. ഇന്ന്​ പുതിയ സെമസ്​റ്റർ തുടങ്ങാനിരിക്കെ Read more about മറ്റക്കര ടോംസ്​ എഞ്ചിനീയറിങ്​ കോളജ്​ അടച്ചുപൂട്ടും.[…]

എട്ടു വയസുകാരന്റെ വെടിയേറ്റ് സഹോദരി മരിച്ചു –

08:45 pm 6/2/2017 പി.പി. ചെറിയാന്‍ ഫ്‌ലോറിഡ (ജാക്‌സണ്‍വില്ല) : വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികളില്‍ എട്ട് വയസ്സുകാരന് ലഭിച്ച തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി അഞ്ച് വയസുകാരിയായ സഹോദരി മരിക്കുകയും നാലു വയസുള്ള സഹോദരന് നിസാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ലിങ്കണ്‍ കോര്‍ട്ട് റൂസ് വെല്‍റ്റ് ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ ഫെബ്രുവരി 4 ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കുട്ടികളുടെ മാതാവിന്റെ കാമുകന്റേതായിരുന്നു തോക്ക്. സംഭവം നടക്കു മ്പോള്‍ വീട്ടില്‍ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് തോക്കിന്റെ ഉടമയായ Read more about എട്ടു വയസുകാരന്റെ വെടിയേറ്റ് സഹോദരി മരിച്ചു –[…]

ഷിക്കാഗോ പൊലീസില്‍ ചേരാന്‍ ലഭിച്ചത് 16,500 അപേക്ഷകള്‍

08:44 pm 6/2/2017 – പി.പി. ചെറിയാന്‍ ഷിക്കാഗോ : ചിക്കാഗോ പൊലീസ് ഫോഴ്‌സില്‍ ചേരുന്നതിന് ലഭിച്ച അപേക്ഷകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായി മേയര്‍ ഇമ്മാനുവേല്‍, പൊലീസ് സൂപ്രണ്ട് എഡ്ഡി ജോണ്‍സര്‍ എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ 16.5 ശതമാനം കൂടുതലാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ നടക്കുന്ന എഴുത്തുപരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് പൊലീസ് അക്കാദമിയില്‍ നടക്കുന്ന അഞ്ചു മാസത്തെ പരിശീലനത്തിന് പ്രവേശനം ലഭിക്കും. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 35 ശതമാനം കൂടുതല്‍ അപേക്ഷകള്‍ ആഫ്രിക്കന്‍അമേരിക്കക്കാരില്‍ നിന്നും 33 ശതമാനം Read more about ഷിക്കാഗോ പൊലീസില്‍ ചേരാന്‍ ലഭിച്ചത് 16,500 അപേക്ഷകള്‍[…]

ട്രിനിറ്റി വിന്റര്‍ ബാസ്ക്കറ്റ്‌ബോള്‍ ഫെബ്രുവരി 11, 12 തീയതികളില്‍

08:44 pm 6/2/2017 – പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ചിന്റെ ആഭ്യമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ട്രിനിറ്റി വിന്റര്‍ ബോയ്‌സ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 11, 12 തീയതികളില്‍ ഹൂസ്റ്റണ്‍ ട്രിനിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ഹൂസ്റ്റണിലെ എല്ലാ ഇന്ത്യന്‍ ചര്‍ച്ചുകളില്‍ നിന്നുള്ള ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇതിനകം 12 ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഫെബ്രുവരി 11 ന് രാവിലെ 8.30 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ Read more about ട്രിനിറ്റി വിന്റര്‍ ബാസ്ക്കറ്റ്‌ബോള്‍ ഫെബ്രുവരി 11, 12 തീയതികളില്‍[…]

ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ മൂന്ന് നോമ്പാചരണവും പുറത്ത് നമസ്കാരവും –

08:43 pm 6/2/2017 സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവക ദൈവാലയത്തില്‍ മൂന്ന് നോമ്പാചരണവും പുറത്ത് നമസ്കാരവും നടത്തപ്പെടുന്നു. ഫെബ്രുവരി 6,7,8 തിയ്യതികളിലായാണ് മൂന്ന് നോമ്പാചരണം നടത്തപ്പെടുക. ഫെബ്രുവരി 8 ബുധനാഴ്ച വൈകുന്നേരമാണ് ചരിത്ര പ്രസിദ്ധമായ പുറത്ത് നമസ്കാരം നടത്തപ്പെടുക. ഫാ. ബോബന്‍ വട്ടംപുറത്ത് പുറത്ത് നമസ്കാര ശുശ്രൂഷക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. വലിയ നോമ്പിന് മുന്‍പ്, മൂന്നാമത്തെ ചൊവ്വാഴ്ച, കടുത്തുരുത്തി വലിയ പള്ളി അങ്കണത്തിലെ ചരിത്ര പ്രസിദ്ധമായ കല്‍ കുരിശിങ്കല്‍ Read more about ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ മൂന്ന് നോമ്പാചരണവും പുറത്ത് നമസ്കാരവും –[…]

ലോ അക്കാദമിയുടെ അഫിലിയഷൻ റദ്ദാക്കണമെന്ന പ്രമേയം​ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം തള്ളി.

08:40 pm 6/2/2017 തിരുവനന്തപുരം: ലോ അക്കാദമിയുടെ അഫിലിയഷൻ റദ്ദാക്കണമെന്ന യു.ഡി.എഫി​െൻറ പ്രമേയം​ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം തള്ളി. വോട്ടിങ്ങിൽ ഏഴ്​ യുഡിഎഫ്​ അംഗങ്ങളും സി.പി​.െഎ അംഗവും അഫിലിയേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടപ്പോൾ സർക്കാർ സെക്രട്ടറിയുൾപ്പെടെ 12 പേർ റദ്ദാക്കേണ്ടെന്ന നിലപാടെടുത്തു. അതേസമയം ലക്ഷ്​മി നായരുടെ എൽ.എൽ.ബി ബിരുദം വ്യാജമാണെന്ന പരാതി അന്വേഷിക്കാൻ സിൻഡി​ക്കേറ്റ്​ തീരുമാനിച്ചു. യു.ഡി.എഫ്​ അംഗങ്ങളാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​.

ഒമാനിൽ ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതി കുത്തേറ്റു മരിച്ചു.

08:33 pm 6/2/2017 മസ്കത്ത്: ഒമാനിൽ ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതി കുത്തേറ്റു മരിച്ചു. തിരുവനന്തപുരം ആര്യനാട് മീനാങ്കല്‍ സ്വദേശിനി സിന്ധു(42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യമന്‍ വംശജന്‍ എന്ന് കരുതുന്നയാളെ റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ജീവനക്കാരിയായിരുന്ന ഇവരെ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. നാലു വര്‍ഷമായി ഹോട്ടലിലെ ക്ളീനിങ് വിഭാഗത്തിലെ ജോലിക്കാരിയായിരുന്നു സിന്ധു. താമസ സ്ഥലത്ത് കത്തിയുമായി കടന്നുകയറിയ പ്രതി സിന്ധുവിനെ കുത്തുകയായിരുന്നു. Read more about ഒമാനിൽ ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതി കുത്തേറ്റു മരിച്ചു.[…]

ഒ. പന്നീർസെൽവത്തിന്‍റെ രാജി ഗവർണർ സ്വീകരിച്ചു

3:30 pm 6/2/2017 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിന്‍റെ രാജി ഗവർണർ സ്വീകരിച്ചു. ജയലളിതയുടെ തോഴിയും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ ശശികലക്ക് മുഖ്യമന്ത്രി പദത്തിലെത്താൻ വഴിയൊരുക്കിക്കൊണ്ട് പന്നീർസെൽവം ഇന്നലെയാണ് ഗവർണർക്ക് രാജി സമർപ്പിച്ചത്. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന് രാജിക്കത്ത് അയച്ചുകൊടുക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് വിശദീകരണം. രാജി സ്വീകരിച്ച ഗവർണർ കാവൽ മുഖ്യമന്ത്രിയായി തുടരാൻ പന്നീർസെൽവത്തോട് നിർദേശിച്ചിട്ടുണ്ട്. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്നലെ ജയലളിതയുടെ തോഴിയും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ ശശികല Read more about ഒ. പന്നീർസെൽവത്തിന്‍റെ രാജി ഗവർണർ സ്വീകരിച്ചു[…]

അഫ്​ഗാനിസ്​താനിൽ തുടരുന്ന കനത്ത ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 135 ആയതായി

03:26 pm 6/2/2017 കാബൂൾ: അഫ്​ഗാനിസ്​താനിൽ മൂന്ന്​ ദിവസമായി തുടരുന്ന കനത്ത ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 135 ആയതായി റിപ്പോർട്ട്​. രക്ഷാ ​പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന അഫ്​ഗാൻ മന്ത്രാലയ വക്​താവ്​ ഉമർ മുഹമ്മദിയാണ്​ ഇക്കാര്യം അറിയിച്ചത്​. രാജ്യത്തി​െൻറ വ്യത്യസ്​തയിടങ്ങളിലുണ്ടായ അപകടത്തിൽ 150ലേറെ വീടുകൾ തകർന്നു. 550ഒാളം മൃഗങ്ങൾക്ക്​ ജീവഹാനിയുണ്ടായതായും റിപ്പോർട്ടുണ്ട്​. 1000 ഹെക്​ടറോളം ഭൂമി കൃഷിക്ക്​ അനുയോജ്യമല്ലാതാവുകയും ​ചെയ്​തിട്ടുണ്ട്​. രണ്ട്​ ജില്ലകളിലായി 16 പേർ മരിക്കുകയും എട്ട്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തതായി പർവാൻ വടക്കൻ ​​പ്രവിശ്യ ഗവണർ Read more about അഫ്​ഗാനിസ്​താനിൽ തുടരുന്ന കനത്ത ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 135 ആയതായി[…]

ശശികല തമിഴ്​നാട്​ മുഖ്യമന്ത്രിയാകുന്നതിനെ എതിർത്ത്​ ശശികല പുഷ്​പ.

12:28 pm 6/2/2017 ചെന്നൈ: ജയലളിതയുടെ തോഴി വി.കെ ശശികല തമിഴ്​നാട്​ മുഖ്യമന്ത്രിയാകുന്നതിനെ എതിർത്ത്​ എ.​െഎ.എ.ഡി.എം.കെ പുറത്താക്കിയ രാജ്യസഭ എം.പി ശശികല പുഷ്​പ. ശശികലക്ക്​ ക്രിമിനൽ പശ്​ചാത്തലമുണ്ടെന്ന്​ ആരോപിച്ചാണ്​ എതിർപ്പ്​. ശശികലയെ മുഖ്യമന്ത്രിയായി നിർദ്ദേശിച്ചത്​ തെറ്റാണ്​. അവർക്ക്​ ക്രിമിനൽ പശ്​ചാത്തലമുണ്ട്​. അവർക്കെതിരായ കേസുകളിൽ വിധി വന്നിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്​നാട്​ ഗവർണർ വിദ്യാസാഗർ റാവുവിനും അയച്ച കത്തിൽ ശശികല പുഷ്​പ ആരോപിക്കുന്നു. ജയലളിതക്കും ശശികലക്കുമെതിരെയുള്ള അനധികൃത സ്വത്ത്​ സമ്പാദന കേസാണ്​ എം.പി ചൂണ്ടിക്കാട്ടിയത്​. കേസിൽ ശശികല Read more about ശശികല തമിഴ്​നാട്​ മുഖ്യമന്ത്രിയാകുന്നതിനെ എതിർത്ത്​ ശശികല പുഷ്​പ.[…]