ഡൽഹിയിലെ മെട്രോ സ്​റ്റേഷന്​ സമീപം പൊലീസും കുറ്റവാളിയും തമ്മിൽ വെടിവെപ്പ്​

12:19 pm 6/2/2017 ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മെട്രോ സ്​റ്റേഷന്​ സമീപം പൊലീസും കുറ്റവാളിയും തമ്മിൽ വെടിവെപ്പ്​. ഇന്ന്​ പുലർച്ചെയാണ്​ സംഭവം. 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുപ്രസിദ്ധ കുറ്റവാളി അക്​ബറുമായാണ്​ പൊലിസ്​ ഏറ്റുമുട്ടിയത്​. ഒടുവിൽ അക്​ബറിനെ പൊലീസ്​ കീഴടക്കി. നെഹ്​റു പ്ലേസിൽ മെട്രോ പ്രവർത്തനം തുടങ്ങുന്നതിനു മുമ്പായതിനാൽ ആർക്കും പരിക്കുകളില്ല. കുറ്റവാളികളെ കുറിച്ച്​ ലഭിച്ച സൂചനയനുസരിച്ചാണ്​ പൊലീസ്​ സ്​ഥലത്തെത്തിയത്​. പൊലീസിനെ കണ്ടയുടൻ അക്​ബറും സഹായിയും വെടിവെക്കാൻ തുടങ്ങിയെന്ന്​ പൊലീസ്​ പറയുന്നു. 13 റൗണ്ട്​ വെടിവെപ്പ്​ നടത്തി. Read more about ഡൽഹിയിലെ മെട്രോ സ്​റ്റേഷന്​ സമീപം പൊലീസും കുറ്റവാളിയും തമ്മിൽ വെടിവെപ്പ്​[…]

ഇ. അഹമ്മദിന്‍റെ മരണവിവരം മറച്ചുവെച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം.

12:18 pm 6/2/2017 ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‍റെ മരണവിവരം മറച്ചുവെച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം. പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ കേരളാ എം.പിമാർ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ പങ്കെടുത്തു. വിഷയം പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇ. അഹമ്മദിനെ അനാദരിച്ച വിഷയത്തിൽ പ്രധാനമന്ത്രിയുടെ വിശദീകരണം മാത്രം പോരെന്ന് മല്ലികാർജുൻ Read more about ഇ. അഹമ്മദിന്‍റെ മരണവിവരം മറച്ചുവെച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം.[…]

അഭയാർഥി വിലക്കിനെതിരായ കോടതി വിധിയെ വിമർശിച്ച് ഡോണാൾഡ് ട്രംപ്

08:49 am 6/2/2017 വാഷിങ്ടൺ: അഭയാർഥി വിലക്കിനെതിരായ കോടതി വിധിയെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. അഭയാർഥി വിലക്ക് മരവിപ്പിച്ച കോടതി നടപടി സുരക്ഷാ കാര്യങ്ങളിലെ ജോലി കടുപ്പമാക്കിയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. രാജ്യത്തേക്ക് വരുന്ന ജനങ്ങളെ സൂക്ഷ്മമായി പരിശോധിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ട്രംപ് അറിയിച്ചു. ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശന വിലക്കാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. ഇതിനെതിരായ ഹരജി ഫയലിൽ സ്വീകരിച്ച ജില്ലാ കോടതി വിലക്ക് സ്റ്റേ ചെയ്തിരുന്നു. കോടതി വിധിക്കെതിരെ Read more about അഭയാർഥി വിലക്കിനെതിരായ കോടതി വിധിയെ വിമർശിച്ച് ഡോണാൾഡ് ട്രംപ്[…]

പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയറാം നായകനാകുന്നു

08:47 am 6/2/2017 പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയറാം നായകനാകുന്നു. പ്രകാശ് രാജ് തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതുന്നത്. ചെണ്ടയ്‍ക്കും പ്രാധാന്യമുള്ള പ്രമേയമായിരിക്കും സിനിമയുടേതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ജയറാം നായകനാകുന്ന അച്ചായന്‍സ് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പ്രകാശ് രാജ്. കേരളത്തിന്റെയും തമിഴ്നാട്ടിന്റെയും അതിര്‍ത്തിയില്‍ താമസിക്കുന്ന ഗ്രാമീണനായിട്ടാണ് പ്രകാശ് രാജ് അഭിനയിക്കുന്നത്. സങ്കടം വന്നാലും നിരാശവന്നാലും ജഗതി ശ്രീകുമാറിന്റെ തമാശകളുടെ വീഡിയോ കണ്ട് ഉത്സാഹം വീണ്ടെടുക്കുന്ന കഥാപാത്രമാണ് പ്രകാശ് രാജിന്റേത്. യഥാര്‍ഥ ജീവിതത്തിലേതു പോലെ Read more about പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയറാം നായകനാകുന്നു[…]

സൗമ്യയുടെ വേർപാടിന് ഇന്ന് ആറാം ആണ്ട്.

o 8.43 am 6/2/2017 കേരള മനസാക്ഷിയെ ഞെട്ടിച്ച് സൗമ്യ മരണത്തിന് കീഴടങ്ങിയ ദിവസമാണ് ഇന്ന്. ആറ് വര്‍ഷം മുമ്പാണ് ബലാത്സംഗ ശ്രമത്തിനിടെ തീവണ്ടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സൗമ്യ മരിച്ചത്. 2011 ഫെബ്രുവരി ഒന്നിനാണ് രാത്രിയില്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് ചോരയില്‍ കുളിച്ച് അബോധാവസ്ഥയിലുള്ള ഒരു പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. സൗമ്യ വിശ്വനാഥന് വേണ്ടി കേരളമൊന്നാകെ പ്രാര്‍ത്ഥിച്ചെങ്കിലും അഞ്ച് ദിവസത്തിനു ശേഷം ആശുപത്രിയില്‍ വച്ച് സൗമ്യ മരണത്തിന് കീഴടങ്ങി. പെണ്‍കുട്ടി ക്രൂരമായ Read more about സൗമ്യയുടെ വേർപാടിന് ഇന്ന് ആറാം ആണ്ട്.[…]

അല’യുടെ ഫ്‌ളോറിഡ ചാപ്റ്റര്‍ രൂപീകരിച്ചു

08:43 am 6/2/2017 ഫ്‌ളോറിഡ: ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക (അല) എന്ന ദേശീയ സംഘടനയുടെ ഫ്‌ളോറിഡ ചാപ്റ്ററിന്റെ രൂപീകരണവും, ഉദ്ഘാടനവും മുന്‍ കേരള വിദ്യാഭ്യാസ മന്ത്രിയും, എം.പിയും, പോളിറ്റ് ബ്യൂറോ മെമ്പറുമായ എം.എ ബേബിയുടെ സാന്നിധ്യത്തില്‍ “അല’യുടെ ദേശീയ അധ്യക്ഷന്‍ ഡോ. രവി പിള്ളയുടെ അധ്യക്ഷതയില്‍ കൂടി. ആനുകാലിക കാലഗതി മനസ്സിലാക്കി, പ്രബുദ്ധതയും പ്രതിബദ്ധതയും ഉള്‍ക്കൊണ്ട്, സാംസ്കാരിക കേരളത്തിന്റെ സമ്പന്നമായ കലയും, മലയാള ഭാഷയും വരുംതലമുറയില്‍ എത്തിക്കുവാനും, വേറിട്ടൊരു നിലവാരത്തില്‍ ഭാരത സംസ്കാരത്തിന്റെ ഉള്‍നാമ്പുകളില്‍ ഉറങ്ങിക്കിടക്കുന്ന Read more about അല’യുടെ ഫ്‌ളോറിഡ ചാപ്റ്റര്‍ രൂപീകരിച്ചു[…]

ഷിക്കാഗോയില്‍ സെനക്കിള്‍ മീറ്റ് 2017 സമാപിച്ചു

08:42 am 6/2/2017 ഷിക്കാഗോ: ക്‌നാനായ കാത്തലിക് റീജിയന്റെ ആഭിമുഖ്യത്തില്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ തപസ് ധ്യാനം (സെനക്കില്‍ മീറ്റ് 2017) നടത്തപ്പെട്ടു. കോട്ടയം ക്രീസ്റ്റീന്‍ ധ്യാന കേന്ദ്രത്തിലെ സന്തോഷ് പി ദ്വിദിന ധ്യാന ശുശ്രൂഷ നയിച്ചു. ആത്മാവിന്റെ അഭിഷേകത്താലും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ ശക്തിയാലും നിറഞ്ഞ തപസ് ധ്യാനം പൂര്‍ണ സമര്‍പ്പണത്തോടും സഹനത്തോടും കൂടി ഈശോയുടെ സഹനത്തോടു ചേര്‍ത്തു വച്ചപ്പോള്‍ ‘സെനക്കിള്‍ മീറ്റ് 2017’ പങ്കെടുത്ത എല്ലാവര്‍ക്കും പുതിയൊരു അനുഭവമായി മാറി. അമേരിക്കയുടെ Read more about ഷിക്കാഗോയില്‍ സെനക്കിള്‍ മീറ്റ് 2017 സമാപിച്ചു[…]

മഞ്ഞനിക്കര ഓര്‍മപ്പെരുന്നാളിനു കൊടിയേറി

08:41 am 6/2/2017 പത്തനംതിട്ട: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാളിനു കൊടിയേറി. ഇന്നലെ രാവിലെ കുര്‍ബാനയ്ക്കുശേഷം മഞ്ഞനിക്കര ദയറാ കത്തീഡ്രല്‍ അങ്കണത്തില്‍ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ് എന്നിവര്‍ ചേര്‍ന്നു കൊടിയേറ്റി. വൈകുന്നേരം ഓമല്ലൂര്‍ കുരിശിങ്കല്‍ ദയറാ തലവന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് നിര്‍വഹിച്ചു. റമ്പാന്‍മാരും വൈദികരും വിശ്വാസികളും കൊടിയേറ്റില്‍ പങ്കെടുത്തു. മഞ്ഞനിക്കര പെരുന്നാളിനു തുടക്കം കുറിച്ച ഇന്നലെ യാക്കോബായ Read more about മഞ്ഞനിക്കര ഓര്‍മപ്പെരുന്നാളിനു കൊടിയേറി[…]

വിദ്യാര്‍ഥികളുടെ സമരം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഇ.പി. ജയരാജന്‍.

08:39 am 6/2/2017 കണ്ണൂര്‍: ലോ അക്കാദമിവിഷയം എല്‍.ഡി.എഫില്‍ ചര്‍ച്ചചെയ്ത് വ്യത്യസ്ത അഭിപ്രായങ്ങളെ ഏകോപിപ്പിച്ച് വിദ്യാര്‍ഥികളുടെ സമരം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഇ.പി. ജയരാജന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. വ്യത്യസ്ത വകുപ്പുകള്‍ ഉള്‍പ്പെട്ട വിഷയത്തില്‍ കൂട്ടായനിലപാട് മുഖ്യമന്ത്രിയിലൂടെയാണ് പുറത്തുവരേണ്ടതെന്നുപറഞ്ഞ് പിണറായി വിജയനെതിരെ പോസ്റ്റില്‍ ഒളിയമ്പുമുണ്ട്. ബാഹ്യശക്തികളുടെ പ്രേരണക്ക് വിധേയമായി കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ഭാവിയെ സാരമായി ബാധിക്കും. പക്വതയോടെയും യാഥാര്‍ഥ്യബോധത്തോടെയുമുള്ള സമീപനം എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാകണം. എല്‍.ഡി.എഫില്‍ ജനങ്ങളുടെ വിശ്വാസ്യത വളര്‍ന്നുവരുന്ന ഘട്ടത്തില്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന സമീപനങ്ങള്‍ ഏതുഭാഗത്തുനിന്നുണ്ടായാലും ജനം ക്ഷമിക്കില്ളെന്ന Read more about വിദ്യാര്‍ഥികളുടെ സമരം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഇ.പി. ജയരാജന്‍.[…]

കരുണയുടെ മനുഷ്യമുഖമായ മരിയസദനം സന്തോഷിന് ഷിക്കാഗോയില്‍ സ്വീകരണം

O8:36 am 6/2/2017 ഷിക്കാഗോ: കുടുംബവും സമൂഹവും ഉപേക്ഷിച്ച് തെരുവിലിറങ്ങിയ മാനസീക രോഗികളുടെ, മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ ആശ്രമയവും പ്രതീക്ഷയുമായ പാലാ മരിയ സദനത്തിന്റെ സ്ഥാപകനായ സന്തോഷ് ജോസഫിന് ഷിക്കാഗോ പൗരാവലി സ്വീകരണം നല്‍കുന്നു. പാലാ മീനച്ചില്‍ താലൂക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 18-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളിലാണ് (834 East Rand Rd, MT. Prospect, IL 60056) സ്വീകരണ Read more about കരുണയുടെ മനുഷ്യമുഖമായ മരിയസദനം സന്തോഷിന് ഷിക്കാഗോയില്‍ സ്വീകരണം[…]