ബി.ജെ.പിയാണ് അധികാരത്തില്‍ തിരിച്ചത്തൊന്‍ അഖിലേഷിനെ നിര്‍ബന്ധിതനാക്കുന്നതെന്ന് പ്രധാനമന്ത്രി

08:33 am 6/2/2017 അലീഗഢ്: ബി.ജെ.പി തരംഗമാണ്, അധികാരത്തില്‍ തിരിച്ചത്തൊന്‍ ഏത് തൂണിലും അള്ളിപ്പിടിക്കാന്‍ അഖിലേഷിനെ നിര്‍ബന്ധിതനാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടുമെന്ന ഭീതിയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സമാജ്വാദി പാര്‍ട്ടി സംസ്ഥാന വികസനത്തിനായി ഒന്നും ചെയ്തില്ളെന്നും അലീഗഢില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി കുറ്റപ്പെടുത്തി. യു.പിയില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചത്തെിയാല്‍ വൈദ്യുതി, ക്രമസമാധാനം, റോഡുകള്‍ എന്നിവയെല്ലാം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഇതേ വേദിയിലത്തെിയപ്പോള്‍ മൈതാനത്തിന്‍െറ Read more about ബി.ജെ.പിയാണ് അധികാരത്തില്‍ തിരിച്ചത്തൊന്‍ അഖിലേഷിനെ നിര്‍ബന്ധിതനാക്കുന്നതെന്ന് പ്രധാനമന്ത്രി[…]

മൂന്നു ലക്ഷത്തിലേറെ രൂപ കറന്‍സിയായി കൈമാറ്റം ചെയ്താല്‍ തുല്യ തുകക്ക് പിഴ .

08:30 am 6/2/2017 ന്യൂഡല്‍ഹി: മൂന്നു ലക്ഷത്തിലേറെ രൂപ കറന്‍സിയായി കൈമാറ്റം ചെയ്താല്‍ തുല്യ തുകക്ക് പിഴ ചുമത്താന്‍ കേന്ദ്രം നടപടി തുടങ്ങി. ഏപ്രില്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കള്ളപ്പണം തടയുന്നതിനായി ഈ വര്‍ഷത്തെ ബജറ്റിലുണ്ടായിരുന്ന നിര്‍ദേശമാണിത്. നാല് ലക്ഷം രൂപ കറന്‍സിയായി കൈമാറ്റം ചെയ്താല്‍ വാങ്ങുന്നയാള്‍ നാലു ലക്ഷം രൂപതന്നെ പിഴയൊടുക്കേണ്ടിവരും. 50 ലക്ഷം രൂപയാണ് വാങ്ങുന്നതെങ്കില്‍ 50 ലക്ഷംതന്നെയാണ് Read more about മൂന്നു ലക്ഷത്തിലേറെ രൂപ കറന്‍സിയായി കൈമാറ്റം ചെയ്താല്‍ തുല്യ തുകക്ക് പിഴ .[…]

പനച്ചയില്‍ പി.ജെ. കുര്യന്‍ (72) നിര്യാതനായി

08:30 am 6/2/2017 ലാസ് വേഗസ്: എറണാകുളം പുത്തന്‍ കുരിശ് പനച്ചയില്‍ പി.ജെ. കുര്യന്‍ (72) നാട്ടില്‍ നിര്യാതനായി. മക്കള്‍: ജിസി തോമസ്, ജിനി ഗിരീഷ്. മരുമകന്‍: കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസ് പ്രസിഡന്റ് പന്തളം ബിജു തോമസ്, ഗിരീഷ് (എല്ലാവരുംലാസ് വേഗസ്). സംസ്കാരം ബുധനാഴ്ച തിരുവാങ്കുളം കടുങ്ങമംഗലം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍.

നടരാജൻ പിള്ളയോട്​ ബഹുമാനം മാത്രമാണുള്ളതെന്ന്​ മുഖ്യമന്ത്രി.

08:28 am 6/2/2017 കൊച്ചി: തിരുക്കൊച്ചി മുൻ മന്ത്രി പി.എസ്​ നടരാജൻ പിള്ളയോട്​ ബഹുമാനം മാത്രമാണുള്ളതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.​ കൊച്ചിയിൽ നടന്ന ഡി.വൈ.എഫ്​.െഎ​ സ​മ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേര്​ ​ഒാർമ വരാത്തതിനാലാണ്​ ഏതോ ഒരു പിള്ള എന്ന്​ പറഞ്ഞത്​. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ പതിച്ച് കൊടുത്ത ഭൂമിക്കെതിരെ മകന്‍ അവിടെ സത്യാഗ്രഹം നടത്തുന്നതില്‍ അനൗചിത്യമുണ്ടോയെന്ന് കെ. മുരളീധരന്‍ ആലോചിക്കണം. അച്ഛനെതിരെ പലവട്ടം മുന്നില്‍ നിന്നുള്ള ഈ മോന്‍ ഇവിടെ എത്തിയിട്ടും വിടുന്നില്ലല്ലോയെന്ന് ആത്മാവ് ചിന്തിക്കുന്നുണ്ടാവുമെന്നും Read more about നടരാജൻ പിള്ളയോട്​ ബഹുമാനം മാത്രമാണുള്ളതെന്ന്​ മുഖ്യമന്ത്രി.[…]

എസ്.എം.സി.സി ബ്രോങ്ക്‌സ് ചാപ്റ്റിനു നവ നേതൃത്വം

08:28 am 6/2/2017 – ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ബ്രോങ്ക്‌സ് ഫൊറോനാ ചാപ്റ്ററിന്റെ വാര്‍ഷിക യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ 2017- 19 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി തെരഞ്ഞെടുത്തു. ജോസ് മലയില്‍ (പ്രസിഡന്റ്), എഡ്വിന്‍ കാത്തി (വൈസ് പ്രസിഡന്റ്), ജോജോ ഒഴുകയില്‍ (സെക്രട്ടറി), സെബാസ്റ്റ്യന്‍ വിരുത്തിയില്‍ (ജോയിന്റ് സെക്രട്ടറി), മാര്‍ട്ടിന്‍ പെരുംപായില്‍ (ട്രഷറര്‍), ആന്റോ കണ്ണാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരേയും, കമ്മിറ്റി അംഗങ്ങളായി ജോസഫ് കാഞ്ഞമല, ജോസ് ഞാറകുന്നേല്‍, ഷോളി കുമ്പിളുവേലി, ഷാജി Read more about എസ്.എം.സി.സി ബ്രോങ്ക്‌സ് ചാപ്റ്റിനു നവ നേതൃത്വം[…]

ലോ അക്കാദമി: നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം തിങ്കളാഴ്ച.

08:26 am 6/2/2017 തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നടപടിയെടുക്കാന്‍ കേരള സര്‍വകലാശാലയില്‍ തിങ്കളാഴ്ച നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം.യോഗത്തില്‍നിന്ന് വൈസ് ചാന്‍സലര്‍ ഡോ.പി.കെ. രാധാകൃഷ്ണന്‍ വിട്ടുനില്‍ക്കും. ഇതു ബോധപൂര്‍വമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പകരം പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന് വി.സിയുടെ ചുമതല നല്‍കിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തില്‍ ഉപസമിതി റിപ്പോര്‍ട്ട് പരിഗണനക്ക് വന്നപ്പോള്‍ മാനേജ്മെന്‍റ് അനുകൂല നിലപാടാണ് വി.സി സ്വീകരിച്ചിരുന്നത്. ഉപസമിതി റിപ്പോര്‍ട്ടിന്‍മേല്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ Read more about ലോ അക്കാദമി: നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം തിങ്കളാഴ്ച.[…]

ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ് .

07:06pm 5/2/2017 മുഹമ്മദ് റിയാസിനെ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് ആയി തെരഞ്ഞെടുത്തു. അഭോയ് മുഖര്‍ജി ജനറല്‍ സെക്രട്ടറിയായി തുടരും. എം സ്വരാജിനെ ജോയിന്‍റ് സെക്രട്ടറിയായും എ എന്‍ ഷംസീറിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

പ്രതിസന്ധികളില്‍ തളരാതെ മുന്നേറുക: ആര്‍ച്ച് ബിഷപ്പ് സില്‍വാനോസ്

07:05 Pm 5/2/2017 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ അടിപതറാതെ ദൈവീകനിയോഗവും പദ്ധതികളും മനസ്സിലാക്കി ഉറച്ച കാല്‍വെയ്‌പോടെ മുന്നേറാന്‍ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. പുണ്യശ്ശോകനായ ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് വലിയ മെത്രാപ്പോലീത്തയുടെ (മുന്‍ മലബാര്‍ ഭദ്രാസനാധിപന്‍) ഒന്നാമത് ദുക്‌റോനോ പെരുന്നാളിനോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും, അനുസ്മരണ സമ്മേളനത്തിലും മുഖ്യകാര്‍മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവനിയോഗം മനസ്സിലാക്കി പരിശുദ്ധ സഭയെ സേവിച്ച ഉത്തമ ഇടയാനിയിരുന്നു Read more about പ്രതിസന്ധികളില്‍ തളരാതെ മുന്നേറുക: ആര്‍ച്ച് ബിഷപ്പ് സില്‍വാനോസ്[…]

പുതിയ വിലക്ക്: 60,000 വിസ റദ്ദു ചെയ്തു

07:04 pm 5/2/2017 – എബി മക്കപ്പുഴ ഡാളസ്: തീവ്രവാദികളുടെ അമേരിക്കയിലേക്കുള്ള നുഴഞ്ഞു കയറ്റം തടയുക എന്ന ലക്ഷ്യത്തോട് ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ അമേരിക്കയിലേക്കുള്ള വിലക്കു കാരണം 60000 പേരുടെ വിസ റദ്ദു ചെയ്തു.അമേരിക്കയുടെ സ്‌റ്റേറ്റ് ഡിപ്പാര്്ട് മെന്റിന്റേതാണ് റിപ്പോര്‍ട്ട് . ഒരാഴ്ച മുമ്പാണ് ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക്യ വിസ വിലക്കേര്‌പ്പെടുത്തി കൊണ്ട് ട്രംപ് എക്‌സിക്യൂട്ടീവ് ഓര്ഡിറില്‍ ഒപ്പ് വച്ചത്. തീവ്രവാദം Read more about പുതിയ വിലക്ക്: 60,000 വിസ റദ്ദു ചെയ്തു[…]

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ വി. സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു.

O7:00 PM 5/2/2017 – ബിനോയി കിഴക്കനടി (പി.ആര്‍.ഒ) ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ജാനുവരി 22 ഞായറാഴ്ച രാവിലെ 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. ബഹു. മുത്തോലത്തച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി രണ്ടു പ്രവശ്യം രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെ ജീവിതവിശുദ്ധിയെപറ്റിയും, പട്ടാളക്കാരനായ സെബസ്ത്യാനോസ് വിശുദ്ധനായതുപോലെ എല്ലാ ജീവിതസാഹചര്യങ്ങളിലുള്ളവര്‍ക്കും വിശുദ്ധരാകാമെന്നും അനുസ്മരിപ്പിക്കുകയും, Read more about ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ വി. സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു.[…]