തിങ്കളാഴ്ച ചേരുന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം, ലോ അക്കാദമി പ്രശ്‌നം ചര്‍ച്ചചെയ്യും.

08:32 am 5/2/2017 തിങ്കളാഴ്ച ചേരുന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം, ലോ അക്കാദമി പ്രശ്‌നം ചര്‍ച്ചചെയ്യും. തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമിയില്‍ റവന്യൂ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചട്ടലംഘനം കണ്ടെത്തി. റവന്യൂ സെക്രട്ടറി തിങ്കളാഴ്ച അക്കാദമിയില്‍ എത്തിയേക്കും. പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നു. തിങ്കളാഴ്ച ചേരുന്ന കേരള സര്‍വ്വകലാശാല സിന്‍!ഡിക്കേറ്റ് യോഗം, ലോ അക്കാദമി പ്രശ്‌നം ചര്‍ച്ചചെയ്യും. പേരൂര്‍ക്കടയില്‍ ലോ അക്കാദമിയുടെ പക്കലുള്ള ഭൂമിയില്‍ അനധികൃത കെട്ടിടങ്ങളുണ്ടെന്നാണ് തഹസില്‍ദാരും Read more about തിങ്കളാഴ്ച ചേരുന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം, ലോ അക്കാദമി പ്രശ്‌നം ചര്‍ച്ചചെയ്യും.[…]

തല വെട്ടിമാറ്റിയ ട്രംപ് ജര്‍മന്‍ മാഗസിന്‍ വിവാദത്തില്‍.

08:30 am 5/2/2017 ബര്‍ലിന്‍: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ വെട്ടിമാറ്റിയ തലയുമായി നില്‍ക്കുന്ന ചിത്രം പ്രസിദ്ധീകരിച്ച ജര്‍മന്‍ മാഗസിന്‍ വിവാദത്തില്‍. ശനിയാഴ്ച പുറത്തിറങ്ങിയ ‘ദേര്‍ സ്പീഗല്‍’ മാഗസിന്‍െറ പുറംചട്ടയിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഒരു കൈയില്‍ ചോരയൊലിക്കുന്ന സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലയും മറു കൈയില്‍ കത്തിയുമായി നില്‍ക്കുന്ന ട്രംപിന്‍െറ ചിത്രമാണ് വിവാദമായത്. ‘അമേരിക്ക മുന്നില്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം നല്‍കിയത്. 1980ല്‍ രാഷ്ട്രീയ അഭയാര്‍ഥിയായി അമേരിക്കയിലത്തെിയ ക്യൂബന്‍ വംശജന്‍ എഡല്‍ റോഡ്രിഗസാണ് Read more about തല വെട്ടിമാറ്റിയ ട്രംപ് ജര്‍മന്‍ മാഗസിന്‍ വിവാദത്തില്‍.[…]

ജർമൻ സർക്കാർ അഭയാർഥികൾ തിരിച്ചു പോകുന്നതിന് 400 ലക്ഷം യൂറോ വിലയിരുത്തി.

08:25am 5/2/2017 ബര്‍ലിന്‍: അഭയാര്‍ഥികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് സ്വമേധയാ തിരിച്ചുപോകുന്നതിന് ജര്‍മന്‍ സര്‍ക്കാര്‍ 400 ലക്ഷം യൂറോ വകയിരുത്തി. ജര്‍മനിയില്‍നിന്ന് തിരിച്ചുപോകുന്നതിനും സംരക്ഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ പിന്‍വലിക്കുന്നതിനും അഭയാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കും. ഫെഡറേഷന്‍ ഓഫിസ് ഫോര്‍ മൈഗ്രേഷനും(ബി.എ.എം.എഫ്), ഇന്‍റര്‍നാഷനല്‍ മൈഗ്രേഷന്‍ സംഘടനയും (ഐ.ഒ.എം) ചേര്‍ന്നാരംഭിച്ച ‘സ്റ്റാര്‍ട്ട്ഹില്‍ഫ് പ്ളസ്’ പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിക്കുകയെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 12 വയസ്സിനു മുകളിലുള്ള ഓരോ അഭയാര്‍ഥിക്കും 1,200 യൂറോ വീതമാണ് ലഭിക്കുക. 12 വയസ്സിനു Read more about ജർമൻ സർക്കാർ അഭയാർഥികൾ തിരിച്ചു പോകുന്നതിന് 400 ലക്ഷം യൂറോ വിലയിരുത്തി.[…]

യുവതിയെ കൊന്ന്​ കോൺക്രീറ്റ് അറയിൽ ഒളിപ്പിച്ച കാമുകൻ ഏഴ്​ വർഷം മുമ്പ്​ മാതാപിതാക്കളെയും കൊന്നിരുന്നു.

08:23 am 5/2/2017 ഭോപ്പാല്‍: ഭോപ്പാലിൽ യുവതിയെ കൊന്ന്​ കോൺക്രീറ്റ് അറയിൽ ഒളിപ്പിച്ച കാമുകൻ ഏഴ്​ വർഷം മുമ്പ്​ മാതാപിതാക്കളെയും കൊലപ്പെടുത്തിയതായി റിപ്പോർട്ട്​. കൂടുതൽ ചോദ്യം ചെയ്​തതിൽ നിന്ന്​ പ്രതി ഇക്കാര്യം സമ്മതിച്ചതായി പൊലീസ്​ ഉദ്യോഗസ്​ഥൻ രമേശ്​ റായ്​ പറഞ്ഞു. മാതാപിതാക്ക​ൾ ത​െൻറ ജീവിതത്തിൽ ഇടപെട്ടതിനാൽ അവരെ കൊന്ന്​ വീട്ടിൽ ഒളിപ്പിക്കുകയായിരുന്നുവെന്നാണ്​ പ്രതി മൊഴി നൽകിയത്​. കാമുകിയെ കൊലപ്പെടുത്തിയ കേസിൽ മധ്യ​പ്രദേശ്​ സാകേത്​ നഗർ സ്വദേശിയും 32കാരനുമായ ഉദ്യാൻ ദാസ്​ ദിവസങ്ങൾക്ക്​ മുമ്പാണ്​ പൊലീസ്​ പിടിയിലായത്​. 27കാരിയായ Read more about യുവതിയെ കൊന്ന്​ കോൺക്രീറ്റ് അറയിൽ ഒളിപ്പിച്ച കാമുകൻ ഏഴ്​ വർഷം മുമ്പ്​ മാതാപിതാക്കളെയും കൊന്നിരുന്നു.[…]

പാലക്കാട് ജില്ലയില്‍ ചൂട് അസഹ്യമായി.

08:2 1 am 5/2/2017 പത്തിരിപ്പാല (പാലക്കാട്): ഡാമുകളിലേക്ക് നീരൊഴുക്ക് പാടെ നിലക്കുകയും ജലസ്രോതസ്സുകള്‍ വറ്റുകയും ചെയ്തതോടെ പാലക്കാട് ജില്ലയില്‍ ചൂട് അസഹ്യമായി. കനത്ത ചൂടില്‍ സൂര്യാതപമേറ്റ യുവാവിന് ദേഹമാസകലം പൊള്ളലേറ്റു. മണ്ണൂര്‍ തേക്കിന്‍കാട് പഞ്ചീരിക്കാട് സ്വദേശി മുരളിക്കാണ് (30) സൂര്യാതപമേറ്റത്. ഈ സീസണില്‍ ആദ്യസംഭവമാണിത്. മുരളിയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് സമീപത്തെ തോട്ടില്‍ കുളി കഴിഞ്ഞ് വീട്ടിലത്തെിയപ്പോഴാണ് നീറ്റല്‍ അനുഭവപ്പെട്ടത്. സ്പ്രേ പെയിന്‍റിങ് തൊഴിലാളിയാണ്. പകല്‍ സമയത്ത് താപനില വളരെ കൂടുതലാണ്. മുണ്ടൂരിലെ ഇന്‍റഗ്രേറ്റഡ് Read more about പാലക്കാട് ജില്ലയില്‍ ചൂട് അസഹ്യമായി.[…]

റാഗിങ്ങിനെതിരെ രണ്ടു വര്‍ഷം മുമ്പ് പരാതി നല്‍കിയ മലയാളി വിദ്യാര്‍ഥികള്‍ കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയില്‍.

08:20 am 5/2/2017 ചെന്നൈ: റാഗിങ്ങിനെതിരെ രണ്ടു വര്‍ഷം മുമ്പ് പരാതി നല്‍കിയ മലയാളി വിദ്യാര്‍ഥികള്‍ കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ ആശുപത്രിയില്‍. സംഭവവുമായി ബന്ധപ്പെട്ട് മലയാളികളായ നാല് സീനിയര്‍ വിദ്യാര്‍ഥികളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തു. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ തിരുപ്പതി ദേശീയപാതക്ക് സമീപം പുതുചത്രത്തെ ഇന്‍റര്‍നാഷനല്‍ മാരിടൈം അക്കാദമിയിലാണ് സംഭവം. സ്വയംഭരണ സര്‍വകലാശാലയാണിത്. മൂന്നാം വര്‍ഷ മാരിടൈം എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കണ്ണൂര്‍ ചെറുപുഴ സ്വദേശി അഖില്‍ രാമചന്ദ്രന്‍ (20), കൊച്ചി സ്വദേശി അഖില്‍ Read more about റാഗിങ്ങിനെതിരെ രണ്ടു വര്‍ഷം മുമ്പ് പരാതി നല്‍കിയ മലയാളി വിദ്യാര്‍ഥികള്‍ കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയില്‍.[…]

പ്രവീണ്‍ മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 12-ന്

08:11 pm 4/2/2017 ഷിക്കാഗോ: ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12-ന് വൈകിട്ട് 4 മുതല്‍ 6 വരെ ഡസ്‌പ്ലെയിന്‍സിലുള്ള ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചു പ്രവീണ്‍ വര്‍ഗീസിന്റെ മെമ്മോറിയല്‍ സര്‍വീസ് നടത്തുന്നു. ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് വികാരിയും എക്യൂമെനിക്കല്‍ ചര്‍ച്ചസിലെ വൈദീകരും ചേര്‍ന്നു പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് മിഷേല്‍ മുസ്മാന്‍, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡി മരിയ, ആള്‍ഡര്‍മാന്‍ അമേയ പവാര്‍, ഫോമ പ്രസിഡന്റ് ബെന്നി Read more about പ്രവീണ്‍ മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 12-ന്[…]

കുടിയേറ്റ നിയന്ത്രണ ഉത്തരവ് യുനിസെഫിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും: പ്രിയങ്ക ചോപ്ര

08:10 pm 4/2/2017 – പി.പി. ചെറിയന്‍ ലോസാഞ്ചല്‍സ് : മുസ്‌ലിം ഭൂരിപക്ഷമുള്ള ഏഴ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക കുടിയേറ്റ നിയന്ത്രണ നിരോധന ഉത്തരവ് യൂനിസെഫിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് യുനിസെഫ് ഗുഡ്‌വില്‍ അംബാസിഡറും, ഹോളിവുഡ് താരവുമായ പ്രിയങ്ക ചോപ്ര പരാതിപ്പെട്ടു. പ്രസിഡന്റ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് നിരോധിത രാഷ്ട്രങ്ങളിലെ നിര്‍ദ്ധനരും നിരാശ്രയരുമായ കുട്ടികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നത് തന്നെയും ബാധിക്കുമെന്ന് പ്രിയങ്ക പറഞ്ഞു. പ്രസിദ്ധ ഹോളിവുഡ് താരങ്ങളായ ജനിഫര്‍ ലോറന്‍സ്, ഏഷ്ടണ്‍ കുച്ചര്‍, ജോണ്‍ Read more about കുടിയേറ്റ നിയന്ത്രണ ഉത്തരവ് യുനിസെഫിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും: പ്രിയങ്ക ചോപ്ര[…]

അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേസ്കൂള്‍ 10ാം ക്ലാസ് പരീക്ഷാ റാങ്ക് ജേതാക്കള്‍

08:08 pm 4/2/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ കാനഡ: നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ 10ാം ക്ലാസ് പരീക്ഷയില്‍ ഐവിന്‍ ഏബില്‍(സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്, മിസ്സിസാഗോ, കാനഡ), മഹിമ വര്‍ഗീസ് (സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്, ഫിയോനിക്‌സ്) എന്നിവര്‍ ഒന്നാം റാങ്കും ജില്‍സി പുന്നശ്ശേരില്‍ (സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് മിസ്സിസാഗോ, കാനഡ) രണ്ടാം റാങ്കും, ജേക്കബ് തോമസ്(സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ ഡാലസ്) മൂന്നാം റാങ്കും കരസ്ഥമാക്കി. ഒന്നാം റാങ്ക് ജേതാക്കളായ ഐവിന്‍ ഏബിലും മഹിമ വര്‍ഗീസും Read more about അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേസ്കൂള്‍ 10ാം ക്ലാസ് പരീക്ഷാ റാങ്ക് ജേതാക്കള്‍[…]

പഞ്ചാബിൽ 70 ശതമാനവും ഗോവയിൽ 83 ശതമാനവും​ പോളിങ്ങ്​

08:01 pm 4/2/2017 ന്യൂഡൽഹി: വാശിയേറിയ പ്രചാരങ്ങൾക്ക്​ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ 70 ശതമാനവും ഗോവയിൽ 83 ശതമാനവും​ പോളിങ്ങ്​. വോ​െട്ടടുപ്പിനിടെ അനിഷ്​ട സംഭവങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. പഞ്ചാബിലെ വോ​െട്ടടുപ്പ്​ സമയത്തിനെതിരെ ആം ആദ്​ മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാൾ രംഗത്തെത്തി. ഗോവയിൽ എഴ്​ മണി മുതൽ അഞ്ച്​ മണിവരെ സമയം നിശ്​ചയിച്ചപ്പോൾ പഞ്ചാബിൽ എട്ട്​ മണിക്ക്​പോളിങ്ങ്​ ആരംഭിക്കാൻ കമീഷൻ തീരുമാനിച്ചതിനെതിരെയാണ്​ കെജ്​രിവാൾ രംഗത്തെത്തിയത്​. ഒറ്റഘട്ടമായി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലും Read more about പഞ്ചാബിൽ 70 ശതമാനവും ഗോവയിൽ 83 ശതമാനവും​ പോളിങ്ങ്​[…]