ശശികല നടരാജൻ തമിഴ്നാട് മുഖ്യമന്ത്രിയാകും.

05:30 pm 5/2/2017 ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല നടരാജൻ തമിഴ്നാട് മുഖ്യമന്ത്രിയാകും ഇതിന് മുന്നോടിയായി ശശികലയെ അണ്ണാ ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി പാർട്ടി എം.എൽ.എമാർ തെരഞ്ഞെടുത്തു. ചെന്നൈ പോയസ് ഗാർഡനിൽ നടന്ന എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. രണ്ടു ദിവസത്തിനകം ശശികല തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. പാർലമെന്‍ററി പാർട്ടിയോഗത്തിൽ നിലവിലെ മുഖ്യമന്ത്രി ഒ. പനീർശെൽവം ശശികലയുടെ പേര് കക്ഷി നേതാവ് സ്ഥാനത്തേക്ക് നിർദേശിച്ചു. തുടർന്ന് അംഗങ്ങൾ ശശികലയെ പിന്തുണക്കുകയായിരുന്നു. Read more about ശശികല നടരാജൻ തമിഴ്നാട് മുഖ്യമന്ത്രിയാകും.[…]

സമരത്തിൽ നിലവിൽ രാഷ്​ട്രീയ കക്ഷികൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന്​ ദേവസ്വം വകുപ്പ്​ മന്ത്രി.

01:48 pm 5/2/2017 തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർഥി സമരത്തിൽ നിലവിൽ രാഷ്​ട്രീയ കക്ഷികൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന്​ ദേവസ്വം വകുപ്പ്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിദ്യാർഥികൾക്ക്​ ലോ അക്കാദമിയിൽ സമരം നടത്താനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാദമിയിൽ ആദ്യം സമരം ആരംഭിച്ചത്​ വിദ്യാർഥികളായിരുന്നു. പിന്നീട്​ സമരത്തെ ബി.ജെ.പി ഹൈജാക്ക്​ ചെയ്യുകയായിരുന്നു. വിദ്യാർഥി സമരത്തിൽ താരമാവാനാണ്​ ബി.​​ജെ.പി നേതാവ്​ കെ. മുരളീധരൻ നിരാഹാരം ആരംഭിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സമരം ബി.ജെ.പി സ്​പോൺസേഡ്​ സമരമാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിലെ Read more about സമരത്തിൽ നിലവിൽ രാഷ്​ട്രീയ കക്ഷികൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന്​ ദേവസ്വം വകുപ്പ്​ മന്ത്രി.[…]

പിണറായി വിജയൻ മാപ്പു പറയണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം. സുധീരൻ.

01:44 pm 5/2/2017 തിരുവനന്തപുരം: മുഖ്യമന്ത്രിയു​ടെ അനാവശ്യ പരാമർശത്തിൽ വേദനിക്കുന്ന മുൻ എം.പി നടരാജപിള്ളയു​െട കുടുംബത്തോടും സമൂഹത്തോടും പിണറായി വിജയൻ മാപ്പു പറയണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം. സുധീരൻ. രാജ്യസ്വാതന്ത്ര്യത്തിന്​ വേണ്ടി ത്യാഗം സഹിച്ചയാളാണ്​ നടരാജപിള്ള. ദിവാൻ ഭരണത്തിനെതിരെ അദ്ദേഹം ശക്​തമായ നിലപാടെടുത്തു. മുഖ്യമന്ത്രി നടത്തിയ പരാമർശം ലോ അക്കാദമി മാനേജ്​മെൻറിനെ ന്യായീകരിക്കാനുള്ള വ്യഗ്രതയിൽ ഉണ്ടായതാണെന്നും സുധീരൻ ആ​േരാപിച്ചു. സർ സി.പി നടരാജപിള്ളയിൽ നിന്ന്​ കണ്ടുകെട്ടിയ ഭൂമിയിലാണ്​ ഇപ്പോൾ ലോ അക്കാദമി നിലനിൽക്കുന്നത്​. ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ Read more about പിണറായി വിജയൻ മാപ്പു പറയണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം. സുധീരൻ.[…]

സംസ്ഥാനത്ത് വൃക്ക വില്‍പ്പന റാക്കറ്റുകള്‍ സജീവം

01:44 pm 5/2/2017 തിരുവനന്തപുരം: സംസ്ഥാനത്ത് പണം കൈമാറിയുള്ള വൃക്ക വില്‍പ്പന റാക്കറ്റ് സജീവം. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 8 മുതൽ 10 ലക്ഷം രൂപ വരെ വാങ്ങിയാണ് വൃക്കക്കച്ചവടം . റാക്കറ്റിലെ ഇടനിലക്കാരായി ഡോക്ടർമാരും ആശുപത്രികളും ഉള്‍പ്പെടുന്ന വന്‍ശൃംഖലയാണ് കണ്ണികളായിട്ടുള്ളത് . പണം നൽകിയാൽ ഏത് അവയവവും നൽകാൻ ആളെ എത്തിക്കും . ദാതാക്കളെ എത്തിക്കുന്നത് വ്യാജരേഖകളുമായി . വൃക്ക റാക്കറ്റിലെ ഇടനിലക്കാരെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ Read more about സംസ്ഥാനത്ത് വൃക്ക വില്‍പ്പന റാക്കറ്റുകള്‍ സജീവം[…]

റെയിൽവേ സ്റ്റേഷനിലെ വെജിറ്റേറിയൻ ഭക്ഷണശാല പൂട്ടി

01:40 pm 5/2/2017 എറണാകുളം: നോർത് റെയിൽവേ സ്റ്റേഷനിലെ വെജിറ്റേറിയൻ ഭക്ഷണശാല പൂട്ടി. ഇന്നലെ രാത്രി ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച 16 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ ഏറ്റെന്ന സംശയത്തെ തുടർന്നാണിത്. ഛർദിയും വിഷമതകളും അനുഭവപ്പെട്ട ഒമ്പത് കുട്ടികളെ പട്ടാമ്പി താലൂക്ക് ആശുപത്രിയിലും ഏഴു പേരെ നിള ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. നിള ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളെ രാവിലെ ഡിസ്ചാർജ് ചെയ്തു. താലൂക്ക് ആശുപത്രിയിലുള്ളവരെ രാവിലത്തെ ഡ്യൂട്ടി ഡോക്ടർ എത്തിയാലുടൻ ഡിസ്ചാർജ് ചെയ്യുമെന്നാണ് വിവരം. സീൽ ചെയ്ത Read more about റെയിൽവേ സ്റ്റേഷനിലെ വെജിറ്റേറിയൻ ഭക്ഷണശാല പൂട്ടി[…]

ഐ ഒ സി തൊഴിലാളി സമരം മൂന്നാംദിവസത്തിലേക്ക്

10:34am 5/2/2017 ‘ കൊച്ചി: ഐ ഒ സി ഉദയംപേരൂർ പ്ലാന്‍റിലെ കരാർ തൊഴിലാളികളുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ജോലിക്ക് കയറില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. സമരത്തെത്തുടർന്ന് പാചക വാതക നീക്കം പൂർണമായി നിലച്ചിരിക്കുകയാണ്. അതിനിടെ പ്രശ്ന പരിഹാരത്തിനായി റീജിയണൽ ലേബർ കമ്മീഷണർ തൊഴിലാളികളെ ചർച്ചയ്ക്ക് ക്ഷണിച്ചു. നാളെ രാവിലെ 10 മണിക്കാണ് ചർച്ച. പ്ലാന്‍റിലെ കരാർ തൊഴിലാളിക്ക് കഴിഞ്ഞ ദിവസം പൊളളലേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ആമ്പുലൻസ് പോലും കിട്ടാത്ത Read more about ഐ ഒ സി തൊഴിലാളി സമരം മൂന്നാംദിവസത്തിലേക്ക്[…]

മധുരയിലെ ആവണിപുരത്ത് ഇന്ന് ജല്ലിക്കട്ട്

08:52 am 5/2/2017 മധുര: തമിഴ്‌നാട്ടിലെ പ്രമുഖ ജല്ലിക്കട്ട് കേന്ദ്രമായ മധുരയിലെ ആവണിപുരത്ത് ഇന്ന് ജല്ലിക്കട്ട് നടക്കും. ജല്ലിക്കട്ട് പ്രക്ഷോഭത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന ഇവിടെ, വിപുലമായ രീതിയില്‍ ആഘോഷം നടത്താനാണ് തീരുമാനം. അഞ്ഞൂറോളം കാളകള്‍ ജല്ലിക്കട്ടില്‍ അണിനിരക്കും. മുന്നൂറ് മത്സരാര്‍ഥികളാണ് ജല്ലിക്കട്ടില്‍ പങ്കെടുക്കുന്നത്. ഒട്ടേറെ ആളുകള്‍ കാണികളായി എത്തുമെന്നതിനാല്‍ ആവണിപുരത്ത് ജല്ലിക്കട്ടിനായി കനത്ത സുരക്ഷാസന്നാഹങ്ങളാണ് മധുര ജില്ലാ ഭരണകൂടം ഒരുക്കിയിരിയ്ക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന കാളകളുടെയും മത്സരാര്‍ഥികളുടെയും ആരോഗ്യനില പരിശോധിച്ചതായി മെഡിക്കല്‍ സംഘവും അറിയിച്ചു. ശിവഗംഗ ഉള്‍പ്പടെയുള്ള ജില്ലകളില്‍ കാണികള്‍ക്ക് Read more about മധുരയിലെ ആവണിപുരത്ത് ഇന്ന് ജല്ലിക്കട്ട്[…]

സ്‌പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്‌ക്ക് ജയം

08:50 am 5/2/2017 നാല്‍പ്പതാം മിനിറ്റില്‍ ഫ്രീക്കിക്കിലൂടെ മെസി ടീമിന്റെ രണ്ടാം ഗോള്‍ നേടി മാഡ്രിഡ്: ലാലിഗയില്‍ അത് ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരെ ബാഴ്‌സയ്ക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബില്‍ബാവോയെ ബാഴ്‌സ തകര്‍ത്തത്. പതിനെട്ടാം മിനിറ്റില്‍ നെയ്മര്‍ നടത്തിയ മനോഹര നീക്കത്തിനൊടുവില്‍ അല്‍ക്കാസര്‍ പാസോ ആണ് ആദ്യ ഗോള്‍ നേടിയത്. നാല്‍പ്പതാം മിനിറ്റില്‍ ഫ്രീക്കിക്കിലൂടെ മെസി ടീമിന്റെ രണ്ടാം ഗോള്‍ നേടി. അലക്‌സിസ് വിദാലിന്റെ വകയായിരുന്നു അവസാന ഗോള്‍. മറ്റു മല്‍സരങ്ങളില്‍ മലാഗയെ എസ്‌പനോള്‍ മറുപടിയില്ലാത്ത ഒരു Read more about സ്‌പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്‌ക്ക് ജയം[…]

അഭയാർഥി വിലക്ക്:അമേരിക്കൻ നീതിന്യായ വകുപ്പ്​ അപ്പീൽ നൽകി.

O8:43 am 5/2/2017 വാഷിങ്​ടൺ: അഭയാർഥി വിലക്കിന്​ സ്​റ്റേ നൽകിയ സീറ്റിൽ ജില്ല ജഡ്​ജി ജെയിംസ്​ റോബർട്ടിന്റെ ഉത്തരവിനെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ്​ അപ്പീൽ നൽകി. സീറ്റിൽ ജഡ്​ജിയുടെ ഉത്തരവ്​ അമേരിക്ക​ നടപ്പാക്കി തുടങ്ങിയതിന്​ പിന്നാലെയാണ്​ അപ്പീൽ നൽകിയിരിക്കുന്നത്​. അമേരിക്കൻ നിയമമനുസരിച്ച്​ പ്രസിഡൻറിന്റെ എക്​സിക്യൂട്ടിവ്​ ഒാർഡർ കോടതികൾക്ക്​ ​സ്​റ്റേ ചെയ്യാവുന്നതാണ്​. ഇതിനെതിരെ അപ്പീൽ നൽകാൻ മാത്രമേ യു.എസ്​ ഭരണകൂടത്തിന്​ സാധിക്കുകയുള്ളു. സീറ്റിൽ ജഡ്​ജിയുടെ ഉത്തരവിനെ രൂക്ഷമായ ഭാഷയിലാണ്​ ഡോണാൾഡ്​ ട്രംപ് വിമർശിച്ചത്​​. ഏഴ്​ മുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ള​ Read more about അഭയാർഥി വിലക്ക്:അമേരിക്കൻ നീതിന്യായ വകുപ്പ്​ അപ്പീൽ നൽകി.[…]

ശ്വേതാ മേനോന് പൊലീസ് വേഷത്തിൽ

08:38 am 5/2/2017 ശ്വേതാ മേനോന്റെ പൊലീസ് വേഷവുമായി ഒരു തമിഴ് സിനിമ. ത്രില്ലര്‍ സിനിമയായ ഇനയതലത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പുതുമുഖങ്ങളായ ശങ്കറും സുരേഷും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗണേഷ് വെങ്കട്ട് രാമനാണ് നായകന്‍.