ട്രംപി​ന്റെ നടപടിക്ക്​ സിയാറ്റിൽ കോടതിയുടെ സ്​റ്റേ.

11:23 am 4/2/2017 ലോസ്​ ആഞ്ചൽസ്​: ഏഴുമുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ളവരെ വിലക്കിയ അമേരിക്ക​ൻ പ്രസിഡൻറ്​ ട്രംപി​ന്റെ നടപടിക്ക്​ സിയാറ്റിൽ കോടതിയുടെ സ്​റ്റേ. വാഷിങ്​ടൺ അറ്റോർണി ജനറൽ ബോബ്​ ഫൊർഗ്യൂസ​െൻറ പരാതിയെ തുടർന്നാണ്​ മുസ്​ലിം വിലക്ക്​ രാജ്യത്താകമാനം നിരോധിച്ച്​ ഫെഡറൽ കോടതി ജഡ്​ജി ഉത്തരവിട്ടത്​. വില​ക്കേർ​െപ്പടുത്തിയ രാജ്യങ്ങളിൽ നിന്ന്​ വന്നവർക്ക്​ അമേരിക്കയിൽ തുടരാമെന്ന ജില്ലാ ജഡ്​ജ്​ ജെയിംസ്​ റോബർട്ടി​െൻറ ഉത്തരവ്​ നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. മറ്റ്​ കോടതികളും സമാനഉത്തരവ്​ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകമാനം പ്രാബല്യത്തിൽ വരുന്നതരത്തിൽ ഉത്തരവിറക്കിയത്​ ആദ്യമായാണ്​​. സിറിയ, Read more about ട്രംപി​ന്റെ നടപടിക്ക്​ സിയാറ്റിൽ കോടതിയുടെ സ്​റ്റേ.[…]

തമിഴ്നാട് സര്‍ക്കാറിന്‍െറ ഉപദേഷ്ടാവ് സ്ഥാനം ഷീല ബാലകൃഷ്ണന്‍ ഒഴിഞ്ഞു.

11:22 pm 4/2/2017 ചെന്നൈ: തമിഴ്നാട് സര്‍ക്കാറിന്‍െറ ഉപദേഷ്ടാവ് സ്ഥാനം മലയാളിയായ ഷീല ബാലകൃഷ്ണന്‍ ഒഴിഞ്ഞു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ജയലളിതയുടെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന ഇവര്‍ തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറിയായിരുന്നു. ജയലളിത ആശുപത്രിയിലായിരുന്ന സമയത്ത് ഭരണ നിയന്ത്രണം ഷീലയുടെ കൈയിലായിരുന്നു.

ഫാ. ബിനു ഇടത്തുംപറമ്പില്‍ എംഎസ്എഫ്എസ് പുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്നു

08:43 am 4/2/2017 “അയാം ഹു അയാം: അണ്‍റാവലിംഗ് ദ മിസ്റ്ററി ഓഫ് ഗോഡ്’ ഫാദര്‍ ബിനു ഇടത്തുംപറമ്പില്‍ പുതിയൊരു പുസ്തകം രചിച്ചിരിക്കുന്നു: “അയാം ഹു അയാം: അണ്‍റാവലിംഗ് ദ മിസ്റ്ററി ഓഫ് ഗോഡ്’. ആരോഗ്യവും സന്തോഷവുമുള്ളൊരു ജീവിതം ഈശ്വരനും മറ്റുള്ളവരും നമ്മളും തമ്മിലുള്ള സ്‌നേഹബന്ധത്താല്‍ നിര്‍മ്മിതമാണ്. ഒറ്റപ്പെട്ട ജീവിതത്തിനായി സൃഷ്ടിക്കപ്പെട്ടവരല്ല നാം; പ്രത്യുത, ഈശ്വരനുമായും ഈശ്വരസൃഷ്ടികളായ സര്‍വതുമായും സമൂഹവുമായും ഒന്നു ചേര്‍ന്നുള്ള ജീവിതത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണു നാം. ഈ ത്രികോണബന്ധത്തിലേയ്ക്കു നമ്മെ ക്ഷണിക്കുന്ന ഈശ്വരനെപ്പറ്റിയുള്ളതാണീ പുസ്തകം. Read more about ഫാ. ബിനു ഇടത്തുംപറമ്പില്‍ എംഎസ്എഫ്എസ് പുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്നു[…]

നോര്‍ത്ത് കൊറിയയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്: അമേരിക്കയുടെ നാശത്തിനു പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടി നല്കും –

08:39 am 4/2/2017 എബി മക്കപ്പുഴ ഡാളസ്:നിരന്തരമായി മിസൈല്‍ ഭീഷണി മുഴക്കി കൊണ്ടിരിക്കുന്ന നോര്‍ത്ത് കൊറിയയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. നോര്‍ത്ത് കൊറിയ ആണവായുധം പ്രയോഗിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. അമേരിക്കയുടെയോ അമേരിക്കയുടെ സഖ്യകക്ഷികളുടേയോ നേര്‍ക്കുള്ള നോര്‍ത്ത് കൊറിയയുടെ ഏത് ആക്രമണത്തേയും ശക്തമായി നേരിടുമെന്നും ആണവായുധം പ്രയോഗിക്കുകയാണെങ്കില്‍ അമേരിക്കയും അതേ മാര്‍ഗത്തിലൂടെ തിരിച്ചടിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാത്രം 20 മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. രണ്ടു ആണവപരീക്ഷണങ്ങളും നടത്തി. Read more about നോര്‍ത്ത് കൊറിയയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്: അമേരിക്കയുടെ നാശത്തിനു പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടി നല്കും –[…]

ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട സമരം 23 ദിനം .

08:38 am 4/2/2017 തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട സമരം 23 ദിനം പിന്നിടുമ്പോള്‍ മാനേജ്മെന്‍റിന് മുന്നില്‍ മുട്ടുമടക്കാതെ വിദ്യാര്‍ഥികള്‍. ലക്ഷ്മി നായര്‍ സ്ഥാനമൊഴിഞ്ഞെന്ന് മാനേജ്മെന്‍റ് അവകാശപ്പെടുമ്പോഴും രാജിവെച്ചെന്ന രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ ക്ളാസ് തുടരാന്‍ അനുവദിക്കില്ളെന്ന നിലപാടിലാണ് വിദ്യാര്‍ഥി സംഘടനകള്‍. എസ്.എഫ്.ഐയുമായി ഉണ്ടാക്കിയ കരാറിനെ തുടര്‍ന്ന് ബുധനാഴ്ച ക്ളാസ് ആരംഭിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചെങ്കിലും ഹര്‍ത്താലും തുടര്‍ച്ചയായ പഠിപ്പുമുടക്കുംമൂലം അതിനായിട്ടില്ല. ശനി, ഞായര്‍ ദിവസങ്ങള്‍ കോളജിന് അവധിയാണ്. ഈ Read more about ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട സമരം 23 ദിനം .[…]

ഒബാമയെ പ്രസിഡന്‍റായി തിരികെ വേണമെന്നാണെന്ന് ഭൂരിഭാഗം അമേരിക്കക്കാരും ആഗ്രഹിക്കുന്നത്.

08:33 am 4/2/2017 വാഷിങ്ടണ്‍: ഭൂരിഭാഗം അമേരിക്കക്കാരും ആഗ്രഹിക്കുന്നത് മുന്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയെ പ്രസിഡന്‍റായി തിരികെ വേണമെന്നാണെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്‍റ് സ്ഥാനമേറ്റ് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ലഭിക്കുന്നത്. പബ്ളിക് പോളിസി പോളിങ്ങിന്‍െറ സര്‍വേയിലാണ് 52 ശതമാനം അമേരിക്കക്കാരും ഒബാമയെ പ്രസിഡന്‍റു സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായി വോട്ട് ചെയ്തത്. ഇതില്‍തന്നെ ഭൂരിഭാഗം പേരും ട്രംപിനെ സ്ഥാനത്തു നീക്കണമെന്ന് ആഗ്രഹിക്കുന്നു. 43 ശതമാനം ആളുകള്‍ ട്രംപിന്‍െറ Read more about ഒബാമയെ പ്രസിഡന്‍റായി തിരികെ വേണമെന്നാണെന്ന് ഭൂരിഭാഗം അമേരിക്കക്കാരും ആഗ്രഹിക്കുന്നത്.[…]

പഞ്ചാബും ഗോവയും ശനിയാഴ്ച ബൂത്തിലേക്ക്.

08:30 am 4/2/2017 ചണ്ഡിഗഢ്/പനാജി: വാശിയേറിയ പ്രചാരണത്തിനൊടുവില്‍ പഞ്ചാബും ഗോവയും ശനിയാഴ്ച ബൂത്തിലേക്ക്. രണ്ടു സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് ശനിയാഴ്ച നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍, ഫലമറിയാന്‍ മാര്‍ച്ച് 11വരെ കാക്കണം. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്കും ഗോവയില്‍ 40 സീറ്റിലേക്കും പതിവില്‍ കവിഞ്ഞ വീറും വാശിയിലുമാണ് ഇക്കുറി മത്സരം. പഞ്ചാബ് ഇതാദ്യമായി കടുത്ത ത്രികോണപോരിനെ അഭിമുഖീകരിക്കുമ്പോള്‍ ഗോവയില്‍ ചതുഷ്കോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയത്. പഞ്ചാബില്‍ ശിരോമണി അകാലിദള്‍- ബി.ജെ.പി സഖ്യം, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് മത്സരരരംഗത്ത്. ഗോവയില്‍ Read more about പഞ്ചാബും ഗോവയും ശനിയാഴ്ച ബൂത്തിലേക്ക്.[…]

1983 എന്ന മലയാള സിനിമ കാണണമെന്ന ആഗ്രഹവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

10:20 pm 3/2/2017 ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ 1983 എന്ന മലയാള സിനിമ കാണണമെന്ന ആഗ്രഹവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്. നിവിനു സംസാരിക്കുന്നതിനിടെയാണ് 1983നെ കുറിച്ച് അറിയുന്നത്. അന്ന് സിനിമയെ കുറിച്ച് കുറേ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ആ സിനിമ കാണണമെന്ന് ആഗ്രഹമുണ്ട്. നിവിനൊപ്പം തന്നെ കാണണമെന്നുണ്ട്- സച്ചിന്‍ പറഞ്ഞു. നാട്ടിന്‍പുറത്തെ ക്രിക്കറ്റ് കളിക്കാരനായും മകനെ ക്രിക്കറ്റ് താരമാക്കാന്‍ പരിശ്രമിക്കുന്ന അച്ഛനായുമാണ് നിവിന്‍ പോളി 1983ല്‍ Read more about 1983 എന്ന മലയാള സിനിമ കാണണമെന്ന ആഗ്രഹവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.[…]

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

09:57 PM 3/2/2017 തൃശൂര്‍: പാവറട്ടി പെരുവല്ലൂർ കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. എളവള്ളി സ്വദേശികളായ കൈതാരത്ത് സണ്ണിയുടെ മകൻ ഷോബിത്ത് (16), പുലിക്കോട്ടിൽ ഷാജുവിന്റെ മകൻ മനീഷ് (16) എന്നിവരാണ് മരിച്ചത്. പാവറട്ടി പൊലീസും ഗുരുവായൂർ അഗ്നിശമന സേനയും കൂടി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഷോബിത്ത് വെന്മേനാട് എംഎ എസ്എം വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലും മനീഷ് എളവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലും പ്ലസ് Read more about ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.[…]

സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ആഘോഷം ഉജ്വലമായി

08:17 pm 3/2/2017 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിലെ വിവിധ കേരള ക്രൈസ്തവ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ആഘോഷപരിപാടികള്‍ വന്‍ വിജയമായി. സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ വച്ചു നടത്തപ്പെട്ട പരിപാടിയില്‍ റവ. റെനി കെ. ഏബ്രഹാം (മാര്‍ത്തോമാ ചര്‍ച്ച് വികാരി) മുഖ്യസന്ദേശം നല്‍കി. ബ്ലസ്ഡ് കുഞ്ഞച്ചന്‍ സീറോ മലബാര്‍ കോണ്‍ഗ്രിഗേഷന്‍, സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച്, താബോര്‍ മാര്‍ത്തോമാ ചര്‍ച്ച്, സെന്റ് ജോര്‍ജ് Read more about സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ആഘോഷം ഉജ്വലമായി[…]