ദേ​ശീ​യ ക​ള​രി​പ്പ​യ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ളം ചാ​ന്പ്യ​ൻ​മാ​ർ.

07:48 am 27/2/2017 തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ക​ള​രി​പ്പ​യ​റ്റ് ഫെ​ഡ​റേ​ഷ​ന്‍റെ​യും കേ​ര​ള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ദേ​ശീ​യ ക​ള​രി​പ്പ​യ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ളം ചാ​ന്പ്യ​ൻ​മാ​ർ. 201 പോ​യി​ന്‍റോ​ടെ​യാ​ണ് കേ​ര​ളം ചാ​ന്പ്യ​ൻ പ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 43 പോ​യി​ന്‍റോ​ടെ ത​മി​ഴ്നാ​ട് ര​ണ്ടാം സ്ഥാ​ന​വും 35 പോ​യി​ന്‍റോ​ടെ ക​ർ​ണാ​ട​ക മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വ​ന് ഭീ​ഷ​ണിയുണ്ടെ​ന്ന് പോ​ലീ​സ്.

07:47 am 27/2/2017 ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വ​ന് ഭീ​ഷ​ണിയുണ്ടെ​ന്ന് പോ​ലീ​സ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​വു ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​നി​ടെ അ​ദ്ദേ​ഹ​ത്തെ വ​ധി​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി. ഹ​ര​ൺ പാ​ണ്ഡ്യ വ​ധ​ക്കേ​സി​ലെ പ്ര​തി റ​സൂ​ൽ പ​തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് മ​വു എ​എ​സ്പി കെ.​കെ സിം​ഗ് പ​റ​യു​ന്നു. റ​സൂ​ൽ പ​തി​യും കൂ​ട്ടാ​ളി​ക​ളും റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​താ​യി എ​എ​സ്പി അ​റി​യി​ച്ചു. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി മ​വു Read more about ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വ​ന് ഭീ​ഷ​ണിയുണ്ടെ​ന്ന് പോ​ലീ​സ്.[…]

ന്യൂ ഓര്‍ലിയന്‍സ് പരേഡിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 28 പേര്‍ക്ക് പരിക്ക്

08:16 pm 26/2/2017 – പി.പി. ചെറിയാന്‍ ന്യൂ ഓര്‍ലിയന്‍സ്: ന്യൂഓര്‍ലിയന്‍സിലെ മര്‍ഡി ഗ്രാസ് പരേഡിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പേരു വെളിപ്പെടുത്താത്ത ഒരു യുവാവ് ഓടിച്ചിരുന്ന പിക് അപ്പ് രണ്ടു കാറുകളുമായി കൂട്ടിയിടിച്ചതിനു ശേഷമാണ് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറിയത്. 3 വയസ്സു മുതല്‍ 40 വയസ്സുവരെ പ്രായമുള്ളവരാണ് പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നതെന്നു പോലീസ് ചീഫ് മൈക്കിള്‍ ഹാരിസണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ഒരു വനിതാ പോലീസ് Read more about ന്യൂ ഓര്‍ലിയന്‍സ് പരേഡിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 28 പേര്‍ക്ക് പരിക്ക്[…]

ടോം പെരസ് ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍

08:14 pm 26/2/2017 – പി.പി. ചെറിയാന്‍ അറ്റ്‌ലാന്റ: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ചെയര്‍മാന്‍ സ്ഥാനത്ത് ആദ്യമായി ഒരു ലാറ്റിനോ. ഫെബ്രുവരി 25-നു അറ്റ്‌ലാന്റയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഒബാമയുടെ ഭരണത്തില്‍ ലേബര്‍ സെക്രട്ടറിയായിരുന്ന ടോം പെരസ് തെരഞ്ഞെടുക്കപ്പെട്ടത്. നാഷണല്‍ കമ്മിറ്റിയിലെ 435 വോട്ടര്‍മാരില്‍ 235 വോട്ടുകളാണ് പെരസിനു ലഭിച്ചത്. മിനിസോട്ടയില്‍ നിന്നുള്ള റപ്രസന്റേറ്റീവ് കീത്ത എല്ലിസനെയാണ് പെരസ് പരാജയപ്പെടുത്തിയത്. പെരസിന്റെ വിജയം പ്രഖ്യാപിച്ചതോടെ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കീത്ത എല്ലിസനെ Read more about ടോം പെരസ് ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍[…]

നാമത്തിന് പുതിയ സാരഥികള്‍, പുതിയ ദിശകള്‍

07:22 pm 26/2/2017 ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളികളുടെ കലാസാഹിത്യസാംസ്കാരിക വേദിയും പ്രതികരണ കൂട്ടായ്മയുമായ നാമത്തിനു പുതിയ സാരഥികളായി. മലയാളിസമൂഹത്തിന്റെ മനസ്സ് അറിഞ്ഞ് പ്രതികരിക്കുകയും അവരുടെ സര്‍ഗ്ഗശക്തിക്കും സംഘശക്തിക്കും തണലുമായി പ്രവര്‍ത്തിക്കുകയാണ് നാമം (നോര്‍ത്ത് അമേരിക്കന്‍ മലയാളീസ് & അസോസിയേറ്റഡ് മെംബേഴ്‌സ് ). സംസ്കാരം ,തനിമ, സൗഹൃദം, സംഘാടനം എന്നിവയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.നാമത്തിന്റെ പുതിയഥായി തെരഞ്ഞെടുത്ത കമ്മിറ്റിയുടെ അധികാര കൈമാറ്റ ചടങ്ങു ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ നടന്നു . നാമത്തിന്റെ സ്ഥാപക ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ Read more about നാമത്തിന് പുതിയ സാരഥികള്‍, പുതിയ ദിശകള്‍[…]

ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ കൃ​ഷ്ണ​ദാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ

06:48 pm 26/2/2017 വ​ട​ക​ര: പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ർ​ഥി ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ കൃ​ഷ്ണ​ദാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ന്ന​ത​രാ​യ​തു​കൊ​ണ്ടാ​ണ് നെ​ഹ്‌​റു കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ പി. ​കൃ​ഷ്ണ​ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത്. ന​ടി​യെ അ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ പോ​ലീ​സി​ന് ജി​ഷ്ണു​വി​ന്‍റെ കൊ​ല​യാ​ളി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. ജി​ഷ്ണു മ​രി​ച്ച് 50 ദി​വ​സം പി​ന്നി​ട്ടി​ട്ടും ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. പ്ര​തി​ക​ളെ അ​റ​സ്റ്റ് Read more about ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ കൃ​ഷ്ണ​ദാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ[…]

ത​മി​ഴ് ഹാ​സ്യ​ന​ട​ൻ ത​വ​ക്ക​ള അ​ന്ത​രി​ച്ചു.

06:46 pm 26/2/2017 ചെ​ന്നൈ: ത​മി​ഴ് ഹാ​സ്യ​ന​ട​ൻ ത​വ​ക്ക​ള (ബാ​ബു- 47) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​യി​രു​ന്നു അ​ന്ത്യം. ചെ​ന്നൈ വ​ട​പ​ള​നി സ്വ​ദേ​ശി​യാ​ണ്. ഉ​യ​ര​ക്കു​റ​വു​കൊ​ണ്ട് സി​നി​മ​യി​ൽ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​യ ന​ട​നാ​യി​രു​ന്നു ത​വ​ക്ക​ള​യെ​ന്ന ബാ​ബു. വി​വി​ധ ഭാ​ഷ​ക​ളി​ൽ നാ​ൽ​പ്പ​തോ​ളം ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ട ബാ​ബു ത​ന്നെ ശ്ര​ദ്ധേ​യ​നാ​ക്കി​യ മു​ന്താ​ണി മു​ടി​ച്ച് എ​ന്ന ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് പി​ന്നീ​ട് സ്വ​ന്തം പേ​രാ​യി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ഗ്യ​രാ​ജ് ആ​യി​രു​ന്നു മു​ന്താ​ണി മു​ടി​ച്ചി​ലെ നാ​യ​ക​ൻ. ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന മ​ല​യാ​ള​ചി​ത്രം ഗാ​ന്ധി​ന​ഗ​റി​ല്‍ ഉ​ണ്ണി​യാ​ര്‍​ച്ച​യാ​ണ് അ​വ​സാ​ന ചി​ത്രം. ത​വ​ക്ക​ള​യു​ടെ Read more about ത​മി​ഴ് ഹാ​സ്യ​ന​ട​ൻ ത​വ​ക്ക​ള അ​ന്ത​രി​ച്ചു.[…]

മേ​ഘാ​ല​യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 16 പേ​ർ മ​രി​ച്ചു.

06:44 pm 26/2/2017 ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 16 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ അ​ന്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ വെ​സ്റ്റ് ഖാ​സി ഹി​ൽ​സ് ജി​ല്ല​യി​ലെ ദോ​ഹ്ക്രോ​ഹി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ലെ കോ​ൺ​ക്രീ​റ്റ് ബാ​രി​ക്കേ​ഡി​ൽ ലോ​റി ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ലോ​റി​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ലോ​റി​യി​ൽ അ​റു​പ​തി​ലേ​റെ ആ​ളു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ കൊ​ക്ക​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ലോ​ൻ​ഗ്ലാം​ഗി​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്ന ക്രി​സ്തീ​യ വി​ശ്വാ​സി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​രി​ച്ച​വ​രി​ൽ ഒ​ന്പ​തു പേ​ർ സ്ത്രീ​ക​ളും 13 കു​ട്ടി​ക​ളു​മാ​ണ്. 12 പേ​ർ Read more about മേ​ഘാ​ല​യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 16 പേ​ർ മ​രി​ച്ചു.[…]

സൈനിക റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 18 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സൈന്യം പരീക്ഷയും റദ്ദാക്കി.

04:12 pm 26/2/2017 ന്യൂഡൽഹി: പൂനെയിൽ സൈനിക റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 18 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സൈന്യം പരീക്ഷയും റദ്ദാക്കി. കരസേനയിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പരീക്ഷയുമാണ് നടക്കേണ്ടിയിരുന്നത്. ഞായറാഴ്ച രാവിലെ ഒൻപതിനാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂർ, താനെ എന്നിവിടങ്ങളിലും ഗോവയിലും വരെ പരീക്ഷയുടെ ചോദ്യ പേപ്പർ എത്തി എന്ന് തെളിഞ്ഞതോടെയാണ് പരീക്ഷ റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികളടക്കം 350ലേറെപ്പേർക്ക് പങ്കുണ്ടെന്ന് പോലീസ് Read more about സൈനിക റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 18 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സൈന്യം പരീക്ഷയും റദ്ദാക്കി.[…]

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്‍റെ വ്യാജൻ ഇന്‍റർനെറ്റിൽ.

03:57 pm 26/2/2017 കൊച്ചി: സൂപ്പർ താരം മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്‍റെ വ്യാജൻ ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 20നാണ് ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത്. മീനയാണ് ചിത്രത്തിലെ നായിക. കുടുംബ ബന്ധങ്ങളിലെ കെട്ടുറപ്പിന്‍റെ കഥപറയുന്ന ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ഇന്‍റർനെറ്റിൽ വ്യാജൻ പ്രത്യക്ഷപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.