ട്രംപിന്റെ വിവാദ ഉത്തരവ്: പ്രതിഷേധക്കാര്‍ക്ക് ഒബാമയുടെ പിന്തുണ

12:38 pm 2/1/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടന്‍ : ട്രംപിനെതിരെ പ്രതിഷേധവുമായി ഒബാമ രംഗത്ത്. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടിവ് ഉത്തരവിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കികൊണ്ടാണ് ഒബാമ പരസ്യമായി രംഗത്തെത്തിയത്. സംഘടിക്കുവാനും, പ്രതിഷേധിക്കുവാനും ഭരണ ഘടന പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന അവകാശം ഭരണാധികാരികളുടെ ദുര്‍നടപടികള്‍ക്കെതിരെ പ്രയോഗിക്കുന്നത് സ്വഭാവികമാണെന്ന് ഒബാമ പറഞ്ഞു. ഇറാക്കില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് 2011 ല്‍ താന്‍ ആറുമാസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ട്രംപ് ഏഴ് രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയതിന് Read more about ട്രംപിന്റെ വിവാദ ഉത്തരവ്: പ്രതിഷേധക്കാര്‍ക്ക് ഒബാമയുടെ പിന്തുണ[…]

വിമാനത്താവളത്തില്‍ തടഞ്ഞു വയ്ക്കപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി രാജാകൃഷ്ണ മൂര്‍ത്തി

12:33 pm. 2/1/2017 – പി.പി. ചെറിയാന്‍ ചിക്കാഗോ: യുഎസ് പ്രസിഡന്റ് ട്രംപ് ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തികൊണ്ട് പുറപ്പെടുവിപ്പിച്ച ഉത്തരവിനുശേഷം ഒഹെയര്‍ വിമാനതാവളത്തില്‍ തടഞ്ഞുവെയ്ക്കപ്പെട്ട യാത്രികര്‍ക്ക് സഹായ ഹസ്തവുമായി യുഎസ് കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ രാജാകൃഷ്ണമൂര്‍ത്തി ഓടിയെത്തിയത് പലരുടേയും അഭിനന്ദനങ്ങള്‍ക്ക് അര്‍ഹമായി. തടഞ്ഞുവെയ്ക്കപ്പെട്ടവര്‍ക്ക് നിയമ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷ്ണമൂര്‍ത്തി വിമാനതാവളത്തില്‍ എത്തിചേര്‍ന്നതെന്ന് പ്രസ് സെക്രട്ടറി വില്‍സണ്‍ ബാള്‍ഡ് വിന്‍ പറഞ്ഞു. പതിനെട്ട് പേരാണ് പുതിയ Read more about വിമാനത്താവളത്തില്‍ തടഞ്ഞു വയ്ക്കപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി രാജാകൃഷ്ണ മൂര്‍ത്തി[…]

പെണ്‍കുട്ടിയും തീ കൊളുത്തിയ യുവാവും മരിച്ചു

12:30 pm 2/1/2017 കോട്ടയം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കോട്ടയത്ത് പെൺകുട്ടിയെ ചുട്ടുകൊന്നു. പെണ്‍കുട്ടിക്ക് തീ കൊളുത്തി യുവാവും ആത്മഹത്യ ചെയ്തു. കോട്ടയം സ്കൂൾ ഓഫ് മെഡിക്കൽ എ‍ജ്യൂക്കേഷൻ കോളേജിലെ ക്ലാസിലിരുന്ന വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് കത്തിച്ച ശേഷമാണ് യുവാവ് സ്വയം തീകൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയും യുവാവും കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. ഹരിപ്പാട് സ്വദേശി ലക്ഷ്മിയാണ് മരണപ്പെട്ടത്. എസ് എം ഇ കോളേജിലെ പൂ‍ർവ്വ വിദ്യാർത്ഥിയായ കൊല്ലം ചവറ സ്വദേശിയായിരുന്നു ആദർശ് , ക്ലാസ് Read more about പെണ്‍കുട്ടിയും തീ കൊളുത്തിയ യുവാവും മരിച്ചു[…]

ഇ. അഹമ്മദിന്റെ ഭൗതികശരീരം ഖബറടക്കി

12:37pm 2/1/2017 കണ്ണൂർ: മുസ്​ലീം ലീഗ്​ ദേശീയ അധ്യക്ഷനും എം.പിയുമായിരുന്ന ഇ. അഹമ്മദിന്റെ ഭൗതികശരീരം ഖബറടക്കി. 12 മണിയോടെ ജന്മനാടായ കണ്ണൂരിലെ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെയാണ്​ ചടങ്ങുകള്‍ നടന്നത്​. മയ്യിത്ത് നമസ്കാരത്തിന്​ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. വൻ ജനാവലിയാണ്​ അന്ത്യകർമ്മങ്ങൾക്ക്​ സാക്ഷ്യം വഹിക്കാൻ കണ്ണൂരിലെത്തിയത്​. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടു നിന്ന്​ കണ്ണൂർ താണയിലെ വസതിയിലെത്തിച്ച മൃതദേഹം കണ്ണൂർ കോർപ്പറേഷൻ ഒാഫീസിലും സിറ്റി ദീനുൽ ഇസ്‍ലാം സഭ ഹയർസെക്കൻഡറി Read more about ഇ. അഹമ്മദിന്റെ ഭൗതികശരീരം ഖബറടക്കി[…]

വെസ്റ്റ്ബാങ്കില്‍ 3000 അനധികൃത കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു.

12:30 pm 2/1/2017 തെല്‍അവീവ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ 3000 അനധികൃത കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി അധികാരമേറ്റ ശേഷം ഈ വിഷയത്തില്‍ ഇസ്രായേലിന്‍െറ നാലാമത്തെ അറിയിപ്പാണിത്. വെസ്റ്റ്ബാങ്കിലെ ജൂദിയ സമരിയ മേഖലയില്‍ 3000 ഭവനങ്ങള്‍ നിര്‍മിക്കാന്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി അവിദ്ഗോര്‍ ലീബര്‍മാനുമാണ് ഉത്തരവിട്ടത്. 1967ലാണ് ഇസ്രായേല്‍ വെസ്റ്റ്ബാങ്ക് കൈയേറിയത്. ജനുവരി 20ന് ട്രംപ് അധികാരമേറ്റതു മുതല്‍ കിഴക്കന്‍ ജറൂസലമില്‍ 566 ഉം വെസ്റ്റ്ബാങ്കില്‍ 2502 ഉം കുടിയേറ്റ Read more about വെസ്റ്റ്ബാങ്കില്‍ 3000 അനധികൃത കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു.[…]

വേണാട്​ എക്​സ്​​പ്രസ്​ തടഞ്ഞു.

12:29 pm 2/1/2017 കോട്ടയം: ​വേണാട്​ എക്​സ്​​പ്രസ്​ സ്ഥിരമായി വൈകുന്നതിൽ പ്രതിഷേധിച്ച്​ യാത്രക്കാൻ ടെയിൻ തടഞ്ഞു. 8.05 ന്​ എത്തേണ്ട വേണാട്​ എക്​സ്​പ്രസ്​ സ്ഥിരമായി 9.30 ഒാടെ എത്താൻ തുടങ്ങിയതോടെയാണ്​ കോട്ടയത്ത്​ യാത്രക്കാർ പ്രതിഷേധവുമായി എത്തി ട്രെയിൻ തടഞ്ഞത്​. സ്​ത്രീകളും കുട്ടികളുമടക്കം ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരും കോട്ടയത്തുനിന്ന്​ കയറേണ്ട യാത്രക്കാരും ട്രെയിൻ തടയലിൽ പ​െങ്കടുത്തു. രണ്ട്​ മണിക്കൂറിലധികമായി തുടരുന്ന ട്രെയിൻ തടയൽ സമരത്തിൽ കോട്ടയം എറണാകുളം, കോട്ടയം – തിരുവനന്തപുരം സെക്​ടറിൽ ട്രെയിൻ ഗതാഗതം താറുമാറായി. പൊലീസ്​ സമരക്കാരെ Read more about വേണാട്​ എക്​സ്​​പ്രസ്​ തടഞ്ഞു.[…]

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പുതുവത്സരം ആഘോഷിച്ചു

12:31 pm 2/1/2017 – സതീശന്‍ നായര്‍ ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ പുതുവത്സരാഘോഷം പ്രസിഡന്റ് വിജി എസ്. നായര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ കുടുംബാംഗങ്ങളും മറ്റു അതിഥികളും പങ്കെടുത്ത ചടങ്ങില്‍ പ്രസിഡന്റ് ഏവരേയും സ്വാഗതം ചെയ്യുകയും തുടര്‍ന്നു സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു. ചടങ്ങില്‍ ഇന്ത്യയിലും അമേരിക്കയിലും നടന്നുവരുന്ന സമകാലീന സംഭവങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും വിശദമായ അവലോകനം നടത്തുകയും ചെയ്തു. പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് Read more about മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പുതുവത്സരം ആഘോഷിച്ചു[…]

കരുണയുടെ കയ്യൊപ്പു ചാര്‍ത്തിയ സ്‌നേഹവീഥിയില്‍ സന്തോഷും കുടുംബവും

12:30 pm 2/1/2017 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: രണ്ടുപതിറ്റാണ്ടു മുമ്പ് മാനസികാസ്വാസ്ഥ്യം ബാധിച്ചു പാലാ നഗരത്തിന്റെ തെരുവോരങ്ങളില്‍ അലഞ്ഞുതിരിയുകയായിരുന്ന തോമസ് എന്ന മനുഷ്യനെ കണ്ടുമുട്ടുന്നതു വരെ സന്തോഷ് ജോസഫിന്റെ ജീവിതവും തികച്ചും സാധാരണമായിരുന്നു. പക്ഷേ, വഴിയോരത്തു നിന്നു കണ്ടെത്തിയ തോമസിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകണമെന്നും അവനു വേണ്ട പരിചരണം നല്‍കണമെന്നും ദൈവം തോന്നിപ്പിച്ച അന്നു സന്തോഷിന്റെ ജീവിതം മാറുകയായിരുന്നു. പിന്നീടങ്ങോട്ട് സന്തോഷ് നടന്നത് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാതയിലൂടെ മാത്രമാണ്. തോമസിനെ ഒപ്പം കൂട്ടികൊണ്ടു പോയി, തന്റെ Read more about കരുണയുടെ കയ്യൊപ്പു ചാര്‍ത്തിയ സ്‌നേഹവീഥിയില്‍ സന്തോഷും കുടുംബവും[…]

റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്തിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ എസ്.എം.സി.സിയും പങ്കാളികളായി

12:23 pm 2/1/2017 ഷിക്കാഗോ: സ്തുത്യര്‍ഹമായ സേവനത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ഷിക്കാഗോ രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അച്ചന് നല്കിയ യാത്രയയപ്പ് സമ്മേളനത്തില്‍ കത്തീഡ്രല്‍ വിശ്വാസികളോടൊപ്പം എസ്.എം.സി.സിയും പങ്കുചേര്‍ന്നു. എസ്.എം.സി.സി നാഷണല്‍ പ്രസിഡന്റ് ബോസ് കുര്യന്‍ എസ്.എം.സി.സിയ്ക്ക് അച്ചന്‍ നല്‍കിയ എല്ലാ സഹകരണങ്ങള്‍ക്കും ഇമെയില്‍ വഴി നന്ദി അറിയിച്ചു. നാഷണല്‍ എക്‌സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് മേഴ്‌സി കുര്യാക്കോസും, ജോണ്‍സണ്‍ കണ്ണൂക്കാടനും, ഷിക്കാഗോ എസ്.എം.സി.സി മെമ്പേഴ്‌സായ ആന്റോ കവലയ്ക്കല്‍, സണ്ണി വള്ളിക്കളം, ജോസഫ് തോട്ടുകണ്ടത്തില്‍, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍ എന്നിവരോടൊപ്പം Read more about റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്തിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ എസ്.എം.സി.സിയും പങ്കാളികളായി[…]

ലോ അക്കാദമി വിഷയത്തിൽ ​പ്രശ്​നപരിഹാരം ആവശ്യപ്പെട്ട്​ കെ. മുരളീധരൻ

12;22 pm 2/1/2017 തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ ​പ്രശ്​നപരിഹാരം ആവശ്യപ്പെട്ട്​ കോൺഗ്രസ് ​നേതാവും വട്ടിയൂർക്കാവ്​ എം.എൽ.എയുമായ കെ. മുരളീധരൻ നിരാഹാര സമരം തുടങ്ങി. പ്രിന്‍സിപ്പല്‍ രാജിവെക്കുക, അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത സാഹചര്യത്തില്‍ അവരെ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുരളീധരന്റെ നിരാഹാര സമരം. പ്രിൻസിപ്പൽ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ ഇന്ന് ​പതിനൊന്ന്​ മണിക്ക്​ വിദ്യാർഥികൾ സെക്രട്ടറിയേറ്റ്​ മാർച്ചും നടത്തുന്നുണ്ട്. ശക്​തമായ പൊലീസ്​ സന്നാഹവും സ്​ഥലത്ത്​ ക്യാമ്പ്​ ചെയ്യുകയാണ്​. Read more about ലോ അക്കാദമി വിഷയത്തിൽ ​പ്രശ്​നപരിഹാരം ആവശ്യപ്പെട്ട്​ കെ. മുരളീധരൻ[…]