ദയാനിധി മാരനെയും സഹോദരൻ കലാനിധി മാരനെയും കോടതി വെറുതെ വിട്ടു

06:22 pm 2/1/2017 ന്യൂഡൽഹി: എയർസെൽ–മാക്​സിസ്​ അഴിമതി കേസിൽ മുൻ ടെലികോം മന്ത്രിയായ ദയാനിധി മാരനെയും സഹോദരൻ കലാനിധി മാരനെയും കോടതി വെറുതെ വിട്ടു. ഡൽഹി പട്യാല ഹൗസ്​ കോടതിയാണ്​ ഇരുവരെയും വെറു​തേ വിട്ടത്​. തെളിവുകളുടെ അഭാവത്തിലാണ്​ കോടതിയുടെ നടപടി. മുൻ മന്ത്രി ദയാനിധി മാരൻ, സൺ നെറ്റ്​ വർക്ക്​ തലവൻ കലാനിധി മാരൻ, മാക്​സിസ്​ കമ്പനി ഉടമ ടി.അനന്തക​ൃഷ്​ണൻ, കമ്പനിയുടെ സീനിയർ എക്​സിക്യൂട്ടിവ്​ റാൽഫ്​ മാർഷൽ എന്നിവരെ പ്രതികളാക്കിയാണ്​ ​ സി.ബി.​െഎ കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്​. Read more about ദയാനിധി മാരനെയും സഹോദരൻ കലാനിധി മാരനെയും കോടതി വെറുതെ വിട്ടു[…]

അഞ്ച്​ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ​കുവൈറ്റ്​ വിലക്കേർപ്പെടുത്തുന്നു.

06:16 pm 2/1/1017 കുവൈറ്റ്​ സിറ്റി: അഞ്ച്​ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ​കുവൈറ്റ്​ വിലക്കേർപ്പെടുത്തുന്നു. ഏഴ്​ മുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ അമേരിക്കയിലേക്ക് പ്രസിഡൻറ് ​ഡൊണൾഡ്​ ട്രംപ്​ വിലക്കേർപ്പെടുത്തിയതിന്​ പിന്നാലെയാണ് ​കുവൈറ്റി​െൻറ നീക്കം. സിറിയ, ഇറാഖ്​, പാകിസ്താൻ, അഫ്​ഗാനിസ്​താൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ്​ വിലക്ക്​. മുസ്ലിം തീവ്രവാദികൾ രാജ്യത്തേക്ക്​ കടക്കാതിരിക്കാൻ ഇൗ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ വിസക്ക്​ അപേക്ഷിക്കേണ്ടതില്ലെന്ന് കുവൈറ്റ്​ സർക്കാർ അറിയിച്ചതായി എ.എൻ.െഎ ആണ്​ റിപ്പോർട്ട്​ ചെയ്തത്​. അതേസമയം പാകിസ്​താൻ വാർത്ത നിഷേധിച്ചിട്ടുണ്ട്​. കുവൈറ്റിലെ പാക്​ Read more about അഞ്ച്​ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ​കുവൈറ്റ്​ വിലക്കേർപ്പെടുത്തുന്നു.[…]

രാജിവെക്കില്ലന്ന് ലക്ഷ്മി നായർ.

05:02 pm 2/1/2017 തിരുവനന്തപുരം: ലോ അക്കാദമിയിൽ രാജിവെക്കില്ലെന്ന്​ ലക്ഷ്​മി നായർ. അഞ്ച്​ വർഷം മാറി നിൽക്കാമെന്ന്​ മാത്രമാണ്​ പറഞ്ഞിട്ടുള്ളത്.​ ഒരിക്കലും മാനേജ്​മെൻറ്​ തീരുമാനത്തിനെതിരെ കോടതിയിൽ പോവില്ല. എസ്​.എഫ്​.​​െഎക്ക്​ നൽകിയ ഉറപ്പ്​ മാത്രമേ മറ്റ്​ സമരം സംഘടനകൾക്കും നൽകാനുള്ളുവെന്ന്​ അവർ കൂട്ടിച്ചേർത്തു. ജാതിപ്പേര്​ വിളിച്ച്​ എന്ന ആ​രോപണത്തിനും ലക്ഷ്​മി നായർ മറുപടി പറഞ്ഞു. എ.​െഎ.എസ്​.എഫിനൻറ ​നേതാവാണ്​ അത്തരമൊരു പരാതി കൊടുത്തത്​. പരാതിയിൽ പോലും ജാതിപ്പേര്​ വിളിച്ചു എന്ന്​ മാത്രമേ പറയുന്നുള്ളു അധിക്ഷേപിച്ചു എന്ന്​ പറയുന്നില്ല. അത്തരത്തിൽ ജാതിപ്പേര്​ Read more about രാജിവെക്കില്ലന്ന് ലക്ഷ്മി നായർ.[…]

ഷുക്കൂർ വധക്കേസ് സി.ബി.ഐക്ക് വിട്ട ഉത്തരവിനെതിരെ സി.പി.എം നൽകിയ ഹരജി ഹൈകോടതി തള്ളി.

04:44 on 2/1/2017 കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസ് സി.ബി.ഐക്ക് വിട്ട ഉത്തരവിനെതിരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി രാജേഷ് എം.എൽ.എ എന്നിവർ നൽകിയ ഹരജി ഹൈകോടതി തള്ളി. കേസിൽ സി.ബി.ഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. കേസ് സി.ബി.ഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് ജയരാജനും രാജേഷും ഡിവിഷൻ ബെഞ്ചിൽ ഹരജി നൽകിയത്. തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയും മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകനുമായിരുന്ന അബ്‌ദുൽ ഷുക്കൂർ (21) 2012 ഫെബ്രുവരി Read more about ഷുക്കൂർ വധക്കേസ് സി.ബി.ഐക്ക് വിട്ട ഉത്തരവിനെതിരെ സി.പി.എം നൽകിയ ഹരജി ഹൈകോടതി തള്ളി.[…]

യുവാവ് റോഡിൽ ചോര വാർന്നു ,സഹായംനൽകാതെ നാട്ടുകാർ ഫോട്ടോ എടുത്ത്​ രസിച്ചു

01:26 pm 2/1/2017 ബംഗളൂരു: റോഡിൽ ചോരവാർന്ന്​ കരയുന്ന യുവാവിന്​ സഹായം നൽകാതെ നാട്ടുകാർ ഫോട്ടോ എടുത്ത്​ രസിച്ചു. 25 മിനുട്ടോളം’ സഹായം ലഭിക്കാതെ കിടന്ന യുവാവിന്​ ഒരാൾ വെള്ളം നൽകി. ഒടുവിൽ ആശുപത്രിയിലെത്തിയപ്പോഴേക്കും അവൻ മരിച്ചു. ബംഗളൂരുവിൽ നിന്ന്​ 380 കിലോമീറ്റർ അകലെ കോപ്പലിലാണ്​ സംഭവം. സൈക്കിൾ യാത്രികനായ അൻവർ അലിയാണ്​ ദാരുണമായി മരിച്ചത്​. അലി​(18)യെ ബസ്​ ഇടിച്ച്​ വീഴ്​ത്തുകയും നിലത്തുവീണ അലിയുടെ ശരീരത്തിലൂടെ ബസ്​ കയറിയിറങ്ങുകയും ചെയ്​തിരുന്നു. ഗുരുതരപരിക്കേറ്റ അലിയുടെ ഫോ​േട്ടായും വിഡിയോയും എടുക്കാൻ​ Read more about യുവാവ് റോഡിൽ ചോര വാർന്നു ,സഹായംനൽകാതെ നാട്ടുകാർ ഫോട്ടോ എടുത്ത്​ രസിച്ചു[…]

ലക്ഷ്മി നായരുടെ ബിരുദവും സംശയത്തില്‍; ഗവര്‍ണ്ണര്‍ക്ക് പരാതി.

12:55 pm 2/1/2017 ലോ അക്കാദമി പ്രശ്നം തുടരുമ്പോള്‍, ലക്ഷ്മി നായരുടെയും സഹോദരന്റെയും വിദ്യാഭ്യാസ യോഗ്യതയും സംശയത്തില്‍. അനധികൃതമായാണ് ഇരുവരും ഡോക്ടറേറ്റ് അടക്കം നേടിയതെന്നാണ് ആക്ഷേപം. ഇതേക്കുറിച്ച് സമഗ്ര അന്വേഷണത്തിനായി ഗവര്‍ണ്ണറേയും വിദ്യാഭ്യാസ മന്ത്രിയേയും സമീപിച്ചിരിക്കുകയാണ് പരാതിക്കാര്‍. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ആയിരുന്ന ജെ.വി വിളനിലത്തിനെതിരെ, വിദ്യാര്‍ത്ഥി സമരം കത്തിനിന്ന 1990കളില്‍ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു, ലക്ഷ്മി നായരുടെ അച്ഛനും ലോ അക്കാദമി ഡയറക്ടറുമായ ഡോ. എന്‍ നാരായണന്‍ നായര്‍. ഭരണസ്തംഭനം മുതലെടുത്ത് നാരായണന്‍ നായര്‍ അനധികൃതമായി Read more about ലക്ഷ്മി നായരുടെ ബിരുദവും സംശയത്തില്‍; ഗവര്‍ണ്ണര്‍ക്ക് പരാതി.[…]

ബിവറേജസ് മദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി നാട്ടുകാർ.

12:54 pm 2/1/2017 തിരുവനന്തപുരം: നന്തൻകോട് നളന്ദ റോഡിൽ സ്ഥാപിച്ച ബിവറേജസ് മദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഔട്ട്ലറ്റ് കോര്‍പറേഷന്‍ പൂട്ടിച്ചു. ഔട്ട്ലറ്റ് ആരംഭിച്ച ഇരുനില കെട്ടിടത്തിന് തൊട്ടടുത്താണ് പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഹോളി ഏഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടാകുന്ന മദ്യശാല ഇവിടെനിന്നും മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബേക്കറി ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ഔട്ട്ലറ്റ് കഴിഞ്ഞ 31നാണ് നന്തൻകോട്ടേക്ക് മാറ്റി സ്ഥാപിച്ചത്. ഇന്നലെ രാവിലെയോടെയാണ് Read more about ബിവറേജസ് മദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി നാട്ടുകാർ.[…]

ഗൗതമി തുറന്ന് പറയുന്നു

12:44 pm 2/1/2017 ചെന്നൈ: വേര്‍പിരിയലിനു ശേഷവും ഗൗതമി കമലഹാസന്‍ ബന്ധം വാര്‍ത്തകളില്‍ നിറയുകയാണ്. വേര്‍പിരിയലിന് ശേഷവും ഇരുവരും പരസ്പര ബഹുമാനത്തോടെ മാത്രമേ സംസാരിച്ചിട്ടുള്ളു. എന്നാല്‍ ഇപ്പോള്‍ ചില പരാമര്‍ശങ്ങളുമായി ഗൗതമി രംഗത്ത് എത്തിയിരിക്കുകയാണ്. ഗൗതമി ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ചിലകാര്യങ്ങള്‍ വ്യക്തമാക്കിയത്. അമ്മ എന്ന രീതിയിലുള്ള ചുമതലകള്‍ നല്ല രീതിയില്‍ നിര്‍വഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിനിടയില്‍ വേര്‍പിരിയല്‍ അല്ലാതെ മറ്റുവഴികള്‍ ഇല്ലായിരുന്നു‍. മകളെ നന്നായി വളര്‍ത്തണം, ഗൗതമി പറഞ്ഞു. കമലഹാസനുമായുള്ള ബന്ധം ഞാനായിട്ട് ഒഴിവാക്കിയതാണ്. Read more about ഗൗതമി തുറന്ന് പറയുന്നു[…]

ഓഹരി വിപണിയില്‍ ഉണര്‍വ്

12:44 pm 2/1/2017 ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്. നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി ഇപ്പോള്‍ നില മെച്ചപ്പെടുത്തി. സെന്‍സെക്സ് 345 പോയന്റിന്റെ നേടത്തോടെ 28,001 എന്ന നിലയിലും നിഫ്റ്റി 50 പോയന്റിന്റെ നേട്ടത്തോടെ 8,641 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്. ഇന്ത്യന്‍ രൂപയും യുഎസ് ഡോളറിനെതിരെ നേട്ടത്തിലാണ്.

ഡാലസ് പൗരാവലി മഹാത്മജിയെ അനുസ്മരിച്ചു

12:40 pm 2/1/2017 – പി.പി. ചെറിയാന്‍ ഡാലസ്: ഗാന്ധിജിയുടെ 69-ാമത് രക്തസാക്ഷി ദിനത്തില്‍ ഡാലസ് പൗരാവലി മഹാത്മാവിനെ അനുസ്മരിച്ചു. ജനുവരി 30 തിങ്കളാഴ്ച ഇര്‍വിംഗ് മഹാത്മഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ നിരവധി പേരാണ് അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് (എംജിഎംഎന്‍ടി) എന്ന സംഘടനയാണ് അനുസ്മരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. മഹാത്മാഗാന്ധി ഉയര്‍ത്തി പിടിച്ച അഹിംസയുടേയും ശാന്തിയുടേയും സമാധാനത്തിന്റേയും മാതൃക ഇന്നും അനുകരണിയമായ ഒന്നാണെന്ന് സംഘടനാ പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കുറ ഓര്‍മ്മിപ്പിച്ചു. Read more about ഡാലസ് പൗരാവലി മഹാത്മജിയെ അനുസ്മരിച്ചു[…]