ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ഏഴു പേര്‍ മരിച്ചു

12:22 pm 2/1/2017 കാൻപൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ഏഴു പേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജാജ്മുവ മേഖലയില്‍ പണി നടന്നുകൊണ്ടിരുന്ന കെട്ടിടമാണ് കഴിഞ്ഞദിവസം തകര്‍ന്നത്. സ്ത്രീകളും കുട്ടികളുമടക്കം 30 പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കുടുങ്ങിക്കിടക്കുന്നവരില്‍ അധികവും ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളികളാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്ത നിവാരണസേനയും പൊലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സമാജ് വാദി പാര്‍ട്ടി നേതാവ് മെഹ്താബ് അസ് Read more about ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ഏഴു പേര്‍ മരിച്ചു[…]

ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ യാത്രക്കാരിയെ അപമാനിച്ചതായി പരാതി –

12:11 pm 2/1/2017 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ യുവതിയോട് മാറിടം കാണിക്കണമെന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ആവശ്യപ്പെട്ടു. സിങ്കപ്പൂരില്‍ നിന്നുമുള്ള ഗായത്രി ബോസിനാണ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് സെക്യൂരിറ്റിയില്‍ നിന്നും മോശമായ അനുഭവമുണ്ടായത്. ഈ സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണ് ഗായത്രി. ബ്രസ്റ്റ് പമ്പ് കയ്യില്‍ കരുതിയ യുവതിയോട് മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന് എയര്‍പോര്‍ട്ട് സെക}രിറ്റി ആവശ്യപ്പെടുകയായിരുന്നു.. ഏഴും മൂന്നും വയസ്സ് പ്രായമുള്ള കുട്ടികളുടെ അമ്മയാണ് ഗായത്രി. അധികൃതരുടെ ചോദ്യം ചെയ്യലില്‍ അവര്‍ തകര്‍ന്നു Read more about ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ യാത്രക്കാരിയെ അപമാനിച്ചതായി പരാതി –[…]

ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഹൂസ്റ്റണ്‍ വിദ്യാഭ്യാസ സെമിനാര്‍ ഏപ്രില്‍ 1 ന്

12:10 pm 2/1/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ : ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ ഏകദിന വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നു. നഴ്‌സിങ് പ്രാക്ടീസിലെയും ഫാര്‍മക്കോളജിയിലെയും ആധുനിക പ്രവണതകള്‍ എന്ന വിഷയത്തെ അധികരിച്ച് നിരവധി പ്രഭാഷണങ്ങളും ചര്‍ച്ചകളും ഒരുക്കിയിട്ടുള്ള സെമിനാര്‍ ഏപ്രില്‍ 1 ന് ശനിയാഴ്ച രാവിലെ 7.15 മുതല്‍ ഹൂസ്റ്റണിലെ വി. എ. മെഡിക്കല്‍ സെന്ററില്‍ (ങശരവമലഹ ഋ ഉല ആമസലൃ്യ ഢ അ ങലറശരമഹ ഇലിലേൃ) നടക്കും. ഹൂസ്റ്റണിലെ Read more about ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഹൂസ്റ്റണ്‍ വിദ്യാഭ്യാസ സെമിനാര്‍ ഏപ്രില്‍ 1 ന്[…]

ട്വന്‍റി20യില്‍ ഇംഗ്ളണ്ടിനെ 75 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ 2-1ന് പരമ്പരയും കപ്പും സ്വന്തമാക്കി.

12:08 pm 2/1/2017 ബംഗളൂരു: ഫൈനലായി മാറിയ മൂന്നാം ട്വന്‍റി20യില്‍ ഇംഗ്ളണ്ടിനെ 75 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ 2-1ന് പരമ്പരയും കപ്പും സ്വന്തമാക്കി. 25 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് ഇംഗ്ളണ്ടിന്‍െറ കഥകഴിച്ചത്. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അടിയറവെച്ച ഇംഗ്ളണ്ട് ട്വന്‍റി20യിലെ പരാജയത്തോടെ മാസങ്ങള്‍ നീണ്ട ഇന്ത്യന്‍ പര്യടനം അവസാനിപ്പിച്ച് മടങ്ങുന്നത് വെറുംകൈയോടെ.സുരേഷ് റെയ്നയുടെയും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികള്‍ അഴകേകിയ ഇന്നിങ്സിലൂടെ ഇന്ത്യ ഉയര്‍ത്തിയ 203 Read more about ട്വന്‍റി20യില്‍ ഇംഗ്ളണ്ടിനെ 75 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ 2-1ന് പരമ്പരയും കപ്പും സ്വന്തമാക്കി.[…]

കാലിക്കറ്റ് സര്‍വകലാശാല പ്രഫസര്‍ പഠനവകുപ്പില്‍ കുഴഞ്ഞുവീണ് മരിച്ചു

05:04 PM 01/02/2017 കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗം പ്രഫസര്‍ ഡോ. സൈലാസ് ബെഞ്ചമിന്‍ (52) പഠന വകുപ്പില്‍ കുഴഞ്ഞുവീണു മരിച്ചു. സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഉടന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. 1998ല്‍ റീഡറായി കാലിക്കറ്റ് സര്‍വകലാശാലയിലത്തെിയ സൈലാസ് 2012 മുതല്‍ പ്രഫസറാണ്. മികച്ച ഗവേഷകനുള്ള സര്‍വകലാശാലാ പുരസ്കാരം നേടിയിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ചിന്‍െറ മുന്‍ ഡയറക്ടറാണ്. പഠനബോര്‍ഡ്, അക്കാദമിക് കൗണ്‍സിലുകളില്‍ അംഗമായിരുന്ന അദ്ദേഹത്തിന്‍െറ പേരില്‍ ഒട്ടേറെ പ്രബന്ധങ്ങളും പാറ്റന്‍റുകളുമുണ്ട്. സര്‍വകലാശാലയില്‍ പൊതുദര്‍ശനത്തിന് വെച്ച Read more about കാലിക്കറ്റ് സര്‍വകലാശാല പ്രഫസര്‍ പഠനവകുപ്പില്‍ കുഴഞ്ഞുവീണ് മരിച്ചു[…]

കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സർക്കാർ ബജറ്റിലൂടെ ലക്ഷ്യം വെച്ചതന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

04:17 PM 01/02/2017 ന്യൂഡൽഹി: കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സർക്കാർ ബജറ്റിലൂടെ ലക്ഷ്യം വെച്ചതന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫേസ്ബുക്കിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. കർഷകരെയും ഗ്രാമീണരെയും പാവപ്പെട്ടവരേയും ദലിതരേയും ലക്ഷ്യം വെച്ചു കൊണ്ടുള്ള പദ്ധതികൾക്കാണ് ബജറ്റ് ഊന്നൽ നൽകിയത്. റെയിൽവെ ബജറ്റ് പ്രാധാന്യം നൽകിയത് സുരക്ഷക്കാണ്. റെയിൽവെ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിച്ചത് മൂലം പൊതുഗതാഗത സൗകര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ കഴിഞ്ഞു. പാർപ്പിട പദ്ധതിക്കും ബജറ്റിൽ വലിയ പ്രാധാന്യം നൽകി. Read more about കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സർക്കാർ ബജറ്റിലൂടെ ലക്ഷ്യം വെച്ചതന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.[…]

പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ തീ കൊളുത്തി.

04:16 pm 01/02/2017 കോട്ടയം: പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം. കോട്ടയത്തെ സ്കൂള്‍ ഒാഫ് മെഡിക്കൽ എജ്യൂക്കേഷനിലാണ് സംഭവം. ദേഹത്തു മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതിനെ തുടർന്നു അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം സ്വദേശിയായ ആദര്‍ശാണ് പെൺകുട്ടിയെ തീ കൊളുത്തിയത്. തൊട്ടുടനെ ഇയാളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. യുവാവിൻെറ നിലയും ഗുരുതരമാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേർക്ക് പൊള്ളലേറ്റു.

ബജറ്റ്​ നനഞ്ഞ പടക്കമാണെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

04:13 PM 01/02/2017 ന്യൂഡൽഹി: ബജറ്റ്​ നനഞ്ഞ പടക്കമാണെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തങ്ങൾ ഒരു വെടിക്കെട്ടായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്​ട്രീയ പാർട്ടികളുടെ ഫണ്ട്​ ശുദ്ധീകരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബജറ്റ്​ വാചക കസർത്ത്​ മാത്രമായിരുന്നെന്ന്​ കോൺഗ്രസ്​ വക്​താവ്​ മനീഷ്​ തിവാരി പറഞ്ഞു. തൊഴിൽ സാധ്യതകളെ കുറിച്ച്​ ബജറ്റിൽ പ്രഖ്യാപനങ്ങളില്ല. റെയിൽവേയെ വെറുതെ പരാമർശിച്ചു പോവുകയാണ്​ ചെയ്​തതെന്നും അദ്ദേഹം വ്യക്​തമാക്കി.

ബജറ്റ്​.: പണമിടപാടുകൾക്ക്​ നിയന്ത്രണം

04:12 PM 01/02/2017 ന്യൂഡൽഹി: പണമിടപാടുകൾക്ക്​ കർശന നിയന്ത്രണം ഏർപ്പെടുത്തിയും ഡിജിറ്റൽ ഇടപാടുകൾ പ്രോത്​സാഹിപ്പിച്ചും മോദി സർക്കാറി​െൻറ നാലാമത്​ ബജറ്റ്​. 2018 ഒാടെ 7.6 ശതമാനം വളർച്ചാനിരക്ക്​ പ്രതീക്ഷിക്കുന്ന ബജറ്റ്​ ​ കാർഷിക, ഗ്രാമീണ മേഖകൾക്ക്​ ഉൗന്നൽ നൽകുന്നു. ആദായ നികുതി ഘടനയിലും ഇളവ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഗ്രാമീണ വൈദ്യൂതീകരണത്തിനും ഇൻറർനെന്ന്​ സൗകര്യം വർധിപ്പിക്കുന്നതിനും പ്രാധാന്യം നൽകുന്നതാണ്​ ജയ്​റ്റ്​ലി അവതരിപ്പിച്ച ബജറ്റ്​. ഇനിമുതൽ കറൻസി നോട്ടുകൾ ഉപയോഗിച്ച്​ മൂന്ന്​ ലക്ഷം രൂപക്ക്​ മുകളിലുള്ള ഇടപാടുകൾ നടത്താനാവില്ല. രാഷ്​ട്രീയ പാർട്ടികൾ Read more about ബജറ്റ്​.: പണമിടപാടുകൾക്ക്​ നിയന്ത്രണം[…]

ഫ്രിസ്‌കോ സിറ്റി ഹാളില്‍ ഇന്ത്യന്‍ സിനിമാ പ്രദര്‍ശനം ഫെബ്രുവരി രണ്ടിന്

01:30 pm 1/2/2017 – പി.പി. ചെറിയാന്‍ ഡാളസ് (ഫ്രിസ്ക്കൊ): ഫെബ്രുവരി 2 വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് ഫ്രിസ്ക്കൊ സിറ്റി കൗണ്‍സില്‍ ചേമ്പറില്‍ ഇന്ത്യന്‍ സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നു.ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍ എഴുപതുകളുടെ തുടക്കത്തില്‍ ജീവിച്ച ഒരു ആണ്‍കുട്ടിയുടെ ഹൃദയ സ്പര്‍ശിയായ കഥ പറയുന്ന ഗ്രോയിങ്ങ് അപ് സ്മിത്ത് (Growing Up Smith) നിരവധി അവാര്‍ഡുകള്‍ ഇതിനകം തന്നെ കരസ്ഥമാക്കി കഴിഞ്ഞു. ദേശവ്യാപകമായി ഇതിന്റെ പ്രദര്‍ശനം ഫെബ്രുവരി 3നാണ് ആരംഭിക്കുന്നത്.ഇന്ത്യന്‍-കൊക്കേഷ്യന്‍ സംസ്ക്കാരങ്ങളുടെ സമന്വയത്തിന്റെ കഥയാണ് ഇതിന്റെ ഇതിവൃത്തം.പ്രവേശനം Read more about ഫ്രിസ്‌കോ സിറ്റി ഹാളില്‍ ഇന്ത്യന്‍ സിനിമാ പ്രദര്‍ശനം ഫെബ്രുവരി രണ്ടിന്[…]