ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം 22 ആം ദിവസത്തിലേക്ക്.

01:16 pm 1/2/2017 തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം 22 ആം ദിവസത്തിലേക്ക്. ലക്ഷ്മി നായരെ നീക്കാമെന്ന മാനേജ്മെന്റ് തീരുമാനം അംഗീകരിച്ച്‌ എസ്‌എഫ്‌ഐ സമരം അവസാനിപ്പിച്ചെങ്കിലും സമരം ശക്തമായി തുടരാനാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം. എസ്‌എഫ്‌ഐ ഒഴികെ വിദ്യാര്‍ത്ഥി സംഘടനകളായ കെഎസ് യു,എബിവിപി,എംഎസ്‌എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് പഠിപ്പ് മുടക്കും. വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ കെ മുരളീധരന്‍ എംഎല്‍എയും അനിശ്ചിത കാല നിരാഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇ. അഹമ്മദിന്റെ മൃതദേഹം പൊതു ദർശനത്തിന്​; ഖബറടക്കം നാളെ കണ്ണൂരിൽ

01:07 pm 01/02/2017 ന്യൂഡൽഹി: മുസ്​ലീം ലീഗ്​ ദേശീയാധ്യക്ഷനും എം.പിയുമായിരുന്ന ഇ. അഹമ്മദിന്റെ മൃതദേഹം ഡൽഹിയിലെ അദ്ദേഹത്തി​ന്റെ ഒൗദ്യോഗിക വസതിയായ തീൻമൂർത്തി മാർഗിൽ പൊതു ദർശനത്തിന്​ വെക്കും. രാവിലെ എട്ടു മുതൽ ഉച്ചക്ക്​ 12 വരെയാണ്​ പൊതു ദർശനം. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്​​ട്രീയ നേതാക്കളെല്ലാം അവിടെ എത്തി ആദരാഞ്​ലി അർപ്പിക്കും. പിന്നീട്​ രണ്ടുമണിയോടെ വിമാനമാർഗം കോഴിക്കോ​െട്ടക്ക്​ തിരിക്കും. വിമാനത്താവളത്തിന്​ സമീപമുള്ള ഹജ്​ ഹൗസിൽ ഒരു മണിക്കൂ​േറാളം പൊതുദർശനത്തിന്​ വെക്കും. അവിടെ പ്രവർത്തകർ ആദരാഞ്​ജലികൾ അർപ്പിച്ചശേഷം ലീഗ്​ ഹൗസിലേക്ക്​ Read more about ഇ. അഹമ്മദിന്റെ മൃതദേഹം പൊതു ദർശനത്തിന്​; ഖബറടക്കം നാളെ കണ്ണൂരിൽ[…]

ഇത്തവണയും കേരളത്തിന്​ എയിംസില്ല

01:06 PM 01/02/2017 ന്യൂഡൽഹി:ഝാർഖണ്ഡിനും ഗുജറാത്തിനും എയിംസ്​ (ഒാൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസ്​) പ്രഖ്യാപിച്ചപ്പോൾ കേരളത്തി​െൻറ പ്രതീക്ഷ വെറുതെയായി. ഇൗ ബജറ്റിലും സംസ്​ഥാനത്തിന്​ എയിംസില്ല. കേരളത്തിൽ എയിംസ്​ സ്​ഥാപിക്കുമെന്ന്​ 2015ൽ കേന്ദ്രംപ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന്​ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്​ ജില്ലകളിൽ സ്​ഥലം കണ്ടെത്തി കേന്ദ്രത്തെഅറിയിച്ചിരുന്നു. എന്നാൽ പിന്നീട്​ ഒരു പ്രഖ്യാപനവും ഇതേ കുറിച്ച്​ ഉണ്ടായിട്ടില്ല. കേരളം സ്​ഥലം കണ്ടെത്താൻ താമസിച്ചുവെന്നതിനാൽ എയിംസ്​ അനുവദിക്കാൻ സാധ്യതയില്ലെന്ന്​ കഴിഞ്ഞ ഡിസംബറിൽ കേന്ദ്രംഅറിയിച്ചിരുന്നു. സ്​ഥലം ലഭ്യമാക്കുന്ന മുറക്ക്​ പരിഗണിക്കാ​െമന്നും Read more about ഇത്തവണയും കേരളത്തിന്​ എയിംസില്ല[…]

അമേരിക്കന്‍ സൈനിക ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് നാലു സൈനികര്‍ക്ക് പരിക്കേറ്റു.

11:37 am 1/2/2017 വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനിക ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് നാലു സൈനികര്‍ക്ക് പരിക്കേറ്റു. യുഎച്ച്‌ 60 ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. സൈനികര്‍ക്കായുള്ള പരിശീലനത്തിനിടെയാണ് കെന്‍റുക്കിയിലെ ഫോര്‍ട്ട് കാംപബെല്‍ സൈനിക ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരുടെ ആരോഗ്യനില സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്താണ് അപകടകാരണമെന്ന് വ്യക്തമായിട്ടില്ല.

ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനം ആചരിച്ചു

11:36 am 1/2/2017 മയാമി: ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ ഇന്ത്യയുടെ 68-മത് രിപ്പബ്ലിക് ദിനവും, ഗാന്ധി സമാധി അനുസ്മരണവും ഡേവിയിലുള്ള മഹാത്മാഗാന്ധി സ്ക്വയറില്‍ ആചരിച്ചു. വിശിഷ്ടാതിഥികളായ മേയര്‍ ജൂഡി പോള്‍, വൈസ് മേയര്‍ കരോള്‍ ഹാട്ടന്‍ എന്നിവര്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് അസീസി നടയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ ജൂഡി പോള്‍ ഗാന്ധിയന്‍ തത്വങ്ങളെ പ്രശംസിച്ചു. ലോകത്തിലെ വന്‍ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഉചിതവും ഫലപ്രദവുമാണെന്നു Read more about ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനം ആചരിച്ചു[…]

ബജറ്റ്​ മാറ്റി വെക്കേണ്ടതില്ലെന്ന സ്​പീക്കറുടെ നിലപാടാണ്​ കേന്ദ്രബജറ്റ് അവതരണം മാറ്റമില്ലാതെ നടക്കുന്നു

11:16 AM 01/02/2017 ന്യൂഡൽഹി: ബജറ്റ്​ അവതരണത്തിന്​ സ്​പീക്കറുടെ അനുമതി ലഭിച്ചതോടെ സിറ്റിങ്​ എം.പി ഇ. അഹമ്മദ്​ അന്തരിച്ചതിനെ തുടർന്ന്​ ഉണ്ടായ അനിശ്​ചിതത്വം നീങ്ങി. ബജറ്റ്​ മാറ്റി വെക്കേണ്ടതില്ലെന്ന സ്​പീക്കറുടെ നിലപാടാണ്​ കേന്ദ്രബജറ്റ് അവതരണം മാറ്റമില്ലാതെ നടക്കുന്നതിനിടയാക്കിയത്​. ലോക്സഭയുടെ കീഴ്വഴക്കമനുസരിച്ച് സമ്മേളന കാലയളവിൽ സിറ്റിങ് എം.പി അന്തരിച്ചാൽ സഭ ചേർന്ന് അനുശോചനം രേഖപ്പെടുത്തി പിരിയുകയാണ് പതിവ്. എന്നാൽ, തുടക്കം മുതൽക്കേ ധനമന്ത്രി അരുൺജെയ്​റ്റ്​ലി ബജറ്റ്​ അവതരപ്പിക്കണമെന്ന നിലപാടിലായിരുന്നു. എന്തു സാഹചര്യം വന്നാലും ബജറ്റ്​ മാറ്റി വെക്കാറില്ലെന്നും ആ Read more about ബജറ്റ്​ മാറ്റി വെക്കേണ്ടതില്ലെന്ന സ്​പീക്കറുടെ നിലപാടാണ്​ കേന്ദ്രബജറ്റ് അവതരണം മാറ്റമില്ലാതെ നടക്കുന്നു[…]

കെ.എച്ച്.എന്‍.എ “ധര്‍മ്മ ഐക്യു’ മത്സരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

11:12 am 1/2/2017 കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദ്ധ്യാത്മിക വേദി, ആദ്യമായി സംഘടിപ്പിക്കുന്ന ധര്‍മ്മ ചോദ്യോത്തര മത്സരമായ “ധര്‍മ്മ ഐക്യു’വിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വൈദീക ദര്‍ശനങ്ങളെപ്പറ്റിയും ഹൈന്ദവ ധര്‍മ്മത്തെപ്പറ്റിയും ഭാരതത്തെപ്പറ്റിയും കേരളത്തെപ്പറ്റിയും ഉള്ള പ്രശ്‌നോത്തരി ഓണ്‍ലൈന്‍ വഴിയാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികളില്‍ വൈദീകദര്‍ശനങ്ങളെപ്പറ്റിയുള്ള പഠനം ആത്മവിശ്വാസം നേടിയെടുക്കാനും, ഹൈന്ദവധര്‍മ്മത്തെപ്പറ്റിയുള്ള പഠനം ഉയര്‍ന്ന ചിന്താഗതിയുള്ള പൗരന്മാര്‍ ആകുവാനും സഹായിക്കും എന്ന ശാസ്ത്രീയ പഠനത്തിന്റെ വെളിച്ചത്തില്‍ ആണ് കെ.എച്ച്.എന്‍.എ ആദ്യാത്മികവേദി ഇത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്കൂള്‍ (9 Read more about കെ.എച്ച്.എന്‍.എ “ധര്‍മ്മ ഐക്യു’ മത്സരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു[…]

ഫാ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്തിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി

11:14 am 1/2/2017 – ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജനുവരി 29-നു രാവിലെ 8 മണിക്ക് സീറോ മലബാര്‍ രൂപതയുടെ ചാന്‍സിലറായി വിരമിക്കുന്ന ഫാ.ഡോ. സെബാസ്റ്റ്യന്‍ വേതാനം തന്റെ യാത്രയയപ്പിനോടനുബന്ധിച്ചുള്ള വി. കുര്‍ബാനയില്‍ മുഖ്യകാര്‍മികനായി ദിവ്യബലി അര്‍പ്പിച്ചു. ഇടവക അസിസ്റ്റന്റ് വികാരി ഫാ. ഡോ. ജയിംസ് ജോസഫ്, ഫാ. റൂബന്‍ താന്നിയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം രൂപതയുടെ ചാന്‍സിലര്‍ സ്ഥാനത്തിരുന്നുള്ള കൃത്യനിര്‍വ്വഹണം വളരെ ഭംഗിയായി പൂര്‍ത്തീകരിച്ചതിനുശേഷം നാട്ടില്‍ സ്വന്തം Read more about ഫാ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്തിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി[…]

കുടിയേറ്റ നിരോധിത രാജ്യങ്ങളില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തും

– പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: കുടിയേറ്റ നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ ഭാവിയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.ഏറ്റവും അപകടകരമായ നിലയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഏഴു രാഷ്ട്രങ്ങളെ നേരത്തെ ഒബാമ ഭരണകൂടം തിരിച്ചറിഞ്ഞിരുന്നുവെന്നും, യു.എസ്. കോണ്‍ഗ്രസ്സിനത് അറിയാമായിരുന്നുവെന്നും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റിന്‍സ് പ്രീബസ് പറഞ്ഞു. ജനുവരി 28ന് പ്രസിഡന്റ് ട്രമ്പ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളായ ഇറാന്‍, ഇറാക്ക്, ലിബിയ, സുഡാന്‍, യെമന്‍, സിറിയ, സെമാലിയ എന്നിവയാണ് Read more about കുടിയേറ്റ നിരോധിത രാജ്യങ്ങളില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തും[…]

എച്ച്.വണ്‍.ബി വിസക്കാരുടെ ഭാവി അനിശ്ചിതത്തില്‍

11:12 am 1/2/2017 – എബി മക്കപ്പുഴ ഡാളസ്:യു.എസിലേക്കുള്ള വിദേശത്തുള്ള ഐടി കമ്പനികളുടെ വിസ പരിമിതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എച്ച്.വണ്‍ ബി വിസക്കാരുടെ ശമ്പളം വലിയ തോതില്‍ വര്‍ധിപ്പിച്ച് യു.എസ് പാര്‍ല മെന്റില്‍ ബില്‍ അവതരിപ്പിച്ചു.ഇത് ഇന്ത്യയില്‍ നിന്നും എത്തികൊണ്ടിരിക്കുന്ന എച്ച്.വണ്‍ ബി വിസക്കരെ ബാധിക്കും. എച്ച്.വണ്‍.ബി വിസക്കാരുടെ കുറഞ്ഞ ശമ്പളം 130,000 ഡോളറായി പുനസ്ഥാപിക്കാനാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. നിലവില്‍ 40000 ഡോളര്‍ മുതല്‍ 60000 വരെയുള്ള വാര്‍ഷിക വേതനം കൊടുത്താണ് ഏജന്‍സികള്‍ അമേരിക്കയിലേക്ക് കടത്തുന്നത്. Read more about എച്ച്.വണ്‍.ബി വിസക്കാരുടെ ഭാവി അനിശ്ചിതത്തില്‍[…]