30നു നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂർ വാഹന പണിമുടക്ക് 31ലേക്കു മാറ്റി.

07:11 pm 26/3/2017 തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് 30നു നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂർ വാഹന പണിമുടക്ക് 31ലേക്കു മാറ്റി. എസ്എസ്എൽസി കണക്കുപരീക്ഷ അന്നേദിവസം നടത്താനുള്ള തീരുമാനത്തെ തുടർന്നാണ് പണിമുടക്ക് മാറ്റിയത്. ഇൻഷ്വറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. 1000 സിസി മുതൽ 1500 സിസി വരെയുള്ള വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം 50 ശതമാനം വർധിപ്പിക്കാനാണ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിട്ടിയുടെ നിർദ്ദേശം. പ്രീമിയം തുക Read more about 30നു നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂർ വാഹന പണിമുടക്ക് 31ലേക്കു മാറ്റി.[…]

സി​ഖു​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ വം​ശ​ജ​യ്ക്ക് ന്യൂ​യോ​ർ​ക്കി​ലെ മ​ന്‍ഹാ​ട്ട​നി​ല്‍ സ​ബ്‌​വേ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ല്‍ വം​ശീ​യ അ​ധി​ക്ഷേ​പം.

08:13 am 26/3/2017 ന്യൂ​യോ​ര്‍ക്ക്: സി​ഖു​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ വം​ശ​ജ​യ്ക്ക് ന്യൂ​യോ​ർ​ക്കി​ലെ മ​ന്‍ഹാ​ട്ട​നി​ല്‍ സ​ബ്‌​വേ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ല്‍ വം​ശീ​യ അ​ധി​ക്ഷേ​പം. ര​ജ്പ്രീ​ത് ഹെ​യ​ര്‍ എ​ന്ന യു​വ​തി​യെ മ​ധ്യേ​ഷ്യ​ക്കാ​രി​യാ​ണെ​ന്ന് തെ​റ്റി​ധ​രി​ച്ച വെള്ള ക്കാര​ൻ യു​വാ​വ് വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ന്യൂ​യോ​ര്‍ക്ക് ടൈം​സ് റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​ത് നി​ങ്ങ​ളു​ടെ രാ​ജ്യ​മ​ല്ല. ല​ബ​നനി​ലേ​ക്ക് തി​രി​ച്ചു​പോ​കൂ എ​ന്ന് യു​വാ​വ് ര​ജ്പ്രീ​ത് ഹെ​യ​റി​നെ​തി​രേ ട്രെ​യി​നി​ൽ​വ​ച്ച് ആ​ക്രോ​ശി​ക്കു​ക​യാ​യി​രു​ന്നു. മ​ന്‍ഹാ​ട്ട​നി​ലു​ള്ള ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​ധി​ക്ഷേ​പം നേ​രി​ട്ട​തെ​ന്ന് ര​ജ്പ്രീ​ത് പ​റ​ഞ്ഞു. അമേരിക്ക യിൽ ഇൻഡ്യാന സംസ്ഥാന ത്തുള്ള Read more about സി​ഖു​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ വം​ശ​ജ​യ്ക്ക് ന്യൂ​യോ​ർ​ക്കി​ലെ മ​ന്‍ഹാ​ട്ട​നി​ല്‍ സ​ബ്‌​വേ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ല്‍ വം​ശീ​യ അ​ധി​ക്ഷേ​പം.[…]

കെ.എം. മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു നിയുക്ത കെപിസിസി താത്കാലിക പ്രസിഡന്‍റ്

08:12 am 26/3/2017 തിരുവനന്തപുരം: കെ.എം. മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു നിയുക്ത കെപിസിസി താത്കാലിക പ്രസിഡന്‍റ് എം.എം. ഹസൻ. മാണി യുഡിഎഫിന്‍റെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു. മലപ്പുറത്തെ പത്രികാ വിവാദം ബിജെപിയുടെ പരാജയഭീതി മൂലമെന്നും എം.എം. ഹസൻ പറഞ്ഞു.

ബൈക്ക് യാത്രികനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി.

08:11 am 26/3/2017 കായംകുളം വള്ളികുന്നത്ത് വാഹനപരിശോധനയ്ക്കിടെ ബൈക്ക് യാത്രികനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി. ഇലിപ്പക്കുളം നാമ്പുകുളങ്ങര കൊപ്പാറപടീറ്റതില്‍ നിസാമിനാണ് പരുക്കേറ്റത്. ഒന്നര മണിക്കൂറോളം അബോധാവസ്ഥയിലായിരുന്ന നിസാമിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വി കണ്ണനെ സസ്‌പെന്‍ഡ് ചെയ്തു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചൂനാട് ജംക്ഷന് പടിഞ്ഞാറ് ഭാഗത്തുള്ള പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു സംഭവം. മല്‍സ്യവ്യാപാരിയായ ഇദ്ദേഹം ഓച്ചിറയില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് Read more about ബൈക്ക് യാത്രികനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി.[…]

മോഹന്‍ലാലിന്റെ ‘ഒടിയന്‍’എത്തുന്നു.

08:10 am 26/3/2017 തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം മോഹന്‍ലാലിന്റെ ‘ഒടിയന്‍’എത്തുന്നു. മായികക്കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി മാറുകയാണ് ‘ഒടിയന്‍’. ലാലിന്റെ അത്യുജ്ജ്വല അഭിനയമൂഹൂര്‍ത്തങ്ങളും ആക്ഷന്‍രംഗങ്ങളുമാകും ഇതിന്റെ പ്രത്യേകത. ശതകോടികള്‍ മുടക്കിയൊരുക്കുന്ന ‘രണ്ടാമൂഴം’എന്ന ഇതിഹാസ സിനിമയ്ക്കുമുമ്പ് പ്രശസ്ത പരസ്യ ചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒടിയന്‍’. ദേശീയഅവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥ. Read more about മോഹന്‍ലാലിന്റെ ‘ഒടിയന്‍’എത്തുന്നു.[…]

കോംഗോയിൽ വിമതർ 40 പോലീസുകാരെ വധിച്ചു.

08:00 am 26/3/2017 ബെനി(കോംഗോ): ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വിമതർ 40 പോലീസുകാരെ വധിച്ചു. കോംഗോയിലെ കസയ് പ്രവിശ്യയിലാണ് സംഭവം. കംവിന നസാപു എന്നറിയപ്പെടുന്ന വിമത സംഘമാണ് ആക്രമണം നടത്തിയത്. തിഷികാപ്പയിൽ നിന്ന് കനംഗയിലേക്ക് പോവുകയായിരുന്ന പോലീസ് സംഘത്തെ വിമതർ ആക്രമിക്കുകയായിരുന്നു. എന്നാൽ പ്രാദേശിക ഭാഷ സംസാരിക്കുന്ന ആറു പോലീസുകാരെ വിമതർ വെറുതെ വിട്ടതായി കസയ് അംസംബ്ലി പ്രസിഡന്‍റ് ഫ്രാൻകോയിസ് കലംബ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ കംവിന നസാപു നേതാവിനെ സുരക്ഷ സേന വധിച്ചതോടെ കസയ് മേഖലയിൽ Read more about കോംഗോയിൽ വിമതർ 40 പോലീസുകാരെ വധിച്ചു.[…]

അം​​​​ബേ​​​​ദ്ക​​​​ർ പ്ര​​​​തി​​​​മ​​​​യ്ക്കു നേ​​​​രേ സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം.

07:55 am 28/3/2017 നോ​​​​യി​​​​ഡ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ നോ​​​​യി​​​​ഡ​​​​യി​​​​ൽ അം​​​​ബേ​​​​ദ്ക​​​​ർ പ്ര​​​​തി​​​​മ​​​​യ്ക്കു നേ​​​​രേ സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം. സ​​​​റ​​​​ഫാ​​​​ബാ​​​​ദി​​​​ലെ ഒ​​​​രു പാ​​​​ർ​​​​ക്കി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന പ്ര​​​​തി​​​​മ​​​​യാ​​​​ണ് ഒ​​​​രു​​​​സം​​​​ഘം ന​​​​ശി​​​​പ്പി​​​​ച്ച​​​​ത്. പ്രതിമയുടെ വലതുകൈ അക്രമികൾ തകർത്തു. ദ​​​​ളി​​​​ത് പ്ര​​​​വ​​​​ർ​​​​ത്ത​​​​കരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്ന് ഡി​​​​എ​​​​സ്പി സ​​​​ന്ദീ​​​​പ് സിം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു.

ഗുജറാത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ മരിച്ചു.

7:50 am 26/3/2017 അഹമ്മദാബാദ്: പത്തുപേർക്കു പരിക്കേറ്റു. പോലീസ് നടത്തിയ വെടിവയ്പിലാണ് ഒരാൾ മരിച്ചത്. പത്താൻ ജില്ലയിലെ ഗ്രാമത്തിലാണ് സംഘർഷമുണ്ടായത്. അക്രമികൾ 50 വീടുകളും 20 വാഹനങ്ങളും അഗ്നിക്കിരയാക്കിയതായും പോലീസ് പറഞ്ഞു.

ചൈ​ന​യി​ലെ ഗ്വാ​ൻ​ഡോം​ഗ് പ്ര​വ​ശ്യ​യി​ൽ പ​വ​ർ പ്ലാ​ന്‍റി​ലെ പ്ലാ​റ്റ്ഫോം ത​ക​ർ​ന്ന് ഒ​ന്പ​തു പേ​ർ മ​രി​ച്ചു.

07:49 am 26/3/2017 ഗ്വാ​ൻ​ഷു: തെ​ക്ക​ൻ ചൈ​ന​യി​ലെ ഗ്വാ​ൻ​ഡോം​ഗ് പ്ര​വ​ശ്യ​യി​ൽ പ​വ​ർ പ്ലാ​ന്‍റി​ലെ പ്ലാ​റ്റ്ഫോം ത​ക​ർ​ന്ന് ഒ​ന്പ​തു പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഗ്വാ​ൻ​ഷു​വി​ലെ തെ​ർ​മ​ൽ പ​വ​ർ പ്ലാ​ന്‍റ് ഏ​ഴി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു​ണ്ട്.

ഡാളസ് സൗഹൃദ വേദി ഉപദേശകസമിതിയെ തെരഞ്ഞെടുത്തു

07:48 am 26/3/2017 – എബി മക്കപ്പുഴ ഡാളസ്: മാര്‍ച്ച് 19-നു ഞായറഴ്ച നടന്ന ഡാളസ് സൗഹൃദ വേദിയുടെ പൊതുയോഗം പ്രശസ്തരും, പൊതുജനസമ്മതരും ,ദീര്‍ഘകാല സംഘടനാ പാരമ്പര്യവുമുള്ള നാലു അംഗങ്ങളടങ്ങിയ ഉപദേശകസമിതിയെ തെരഞ്ഞെടുത്തു. എബ്രഹാം തെക്കേമുറി ചെയര്മാനായുള്ള ഈ സമിതിയില്‍ പ്രൊഫ. ഫിലിപ്പ് തോമസ് സി പി എ., പ്രൊഫ.സോമന്.വി ജോര്ജ്, ശ്രീ.എബി മക്കപ്പുഴ എന്നിവര് അംഗങ്ങളായിരിക്കും.ഈ സമിതിയുടെ കാലാവധി അഞ്ചു വര്‍ഷത്തേക്കായിരിക്കും