പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനസ് ജില്ലയിൽ വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 14 ആയി.

07:43 am 23/3/2017 കാനിംഗ്: പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനസ് ജില്ലയിൽ വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 14 ആയി. ബുധനാഴ്ച രണ്ടുപേർകൂടി മരണത്തിനു കീഴടങ്ങി. മരിച്ചവരെല്ലാം 30-40 വയസ് പ്രായമുള്ളവരാണ്. ഗോലബസാർ മേഖലയിൽ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. വ്യാജമദ്യം നിർമിച്ച ആളും മരിച്ചവരിൽപ്പെടുമെന്ന് പോലീസ് പറഞ്ഞു.

യേശുവിന്റെ കബറിടം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു

07:41 am 23/3/2017 ജറുസലം: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം യേശുക്രിസ്തുവിന്റെ കബറിടം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. ഇസ്രയേല്‍ അധിനിവേശ കിഴക്കന്‍ ജറുസലമില്‍ സ്ഥിതിചെയ്യുന്ന കബറിടപ്പള്ളിയിലെ പ്രധാനഭാഗമാണു യേശുവിനെ അടക്കം ചെയ്തതെന്നു കരുതുന്ന കല്ലറ. നവീകരണത്തിനുശേഷം ഇവിടെ ബുധനാഴ്ച നടന്ന ചടങ്ങില്‍ ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് അടക്കം പ്രമുഖര്‍ പങ്കെടുത്തു. വിദഗ്ധ സംഘം ഒന്‍പതു മാസമെടുത്താണു കബറിടത്തിനു മുകളില്‍ 1810ല്‍ നിര്‍മിച്ച ‘എഡിക്യൂള്‍’എന്നറിയപ്പെടുന്ന ചെറുനിര്‍മിതി പുനരുദ്ധരിച്ചത്. കാലപ്പഴക്കത്താല്‍ തകര്‍ച്ചാ ഭീഷണി നേരിട്ട സാഹചര്യത്തിലായിരുന്നു ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയില്‍ നിന്നുള്ള 50 Read more about യേശുവിന്റെ കബറിടം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു[…]

പി.സി.എന്‍.എ.കെ പ്രമോഷണല്‍ യോഗവും സംഗീത നിശയും ഫ്‌ളോറിഡയില്‍

07:40 am 23/3/2017 ഫ്‌ളോറിഡ: നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ പി.സി.എന്‍. എ.കെ കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനായും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തപ്പെടുന് പ്രമോഷണല്‍ യോഗങ്ങളുടെ ഭാഗമായും പി.സി.എന്‍.എ.കെ സംഗീതനിശയും ഫെലോഷിപ്പ് സമ്മേളനവും ഏപ്രില്‍ 2 ഞായറാഴ്ച വൈകിട്ട് 6.30 ന് ഫ്‌ളോറിഡയില്‍ ലേക്‌ലാന്‍റ് ക്‌ളബ് ഹൌസ് റോഡിലുള്ള ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവ സഭാഹാളില്‍ നടത്തപ്പെടും. നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റ്റോമി ജോസഫ്, നാഷണല്‍ സെക്രട്ടറി ബ്രദര്‍ ജെയി0സ് Read more about പി.സി.എന്‍.എ.കെ പ്രമോഷണല്‍ യോഗവും സംഗീത നിശയും ഫ്‌ളോറിഡയില്‍[…]

സീറോ മലബാര്‍ സഭാഗാനം: ഓഡിയോ സിഡി പ്രകാശനം ചെയ്തു

08:00 pm 22/3/2017 കൊച്ചി: സീറോ മലബാര്‍ സഭാഗാനത്തിന്റെ ഓഡിയോ സിഡി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ (എല്‍.ആര്‍.സി. ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളീ കണ്ണൂക്കാടന്‍) ആദ്യ പ്രതി ഏറ്റുവാങ്ങി. സഭയുടെ ഐക്യവും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്നതാണു സഭാഗാനമെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സമൂഹത്തിലെ െ്രെകസ്തവ സാക്ഷ്യത്തിന് സഭാമക്കളെ ശക്തരാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയില്‍ എല്‍.ആര്‍.സി. എക്‌സിക്യൂട്ടീവ് ഡയറക്ടറും സഭാഗാനത്തിന്റെ രചയിതാവുമായ റവ.ഡോ.പീറ്റര്‍ Read more about സീറോ മലബാര്‍ സഭാഗാനം: ഓഡിയോ സിഡി പ്രകാശനം ചെയ്തു[…]

കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന് പുതിയ നേതൃത്വം

07:58 on 22/3/2017 – പൊന്നച്ചന്‍ ചാക്കോ ന്യൂയോര്‍ക്ക്: സ്റ്റാററന്‍ ഐലഡിലെ കലാ സാംസ്കാരിക സംഘടനയായ കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന്റെ 2017 ലേയ്ക്ക് ഉള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ആരോമ റസ്‌റ്റോറന്റില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് മാണി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജൂലി ബിനോയ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ വിജി ഏബ്രഹാം വരവു ചിലവ് കണക്കും 2017 ലേയ്ക്ക് ഉള്ള ബഡ്ജറ്റും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വര്‍ഗീസ് ചെറിയാന്‍ പ്രസിഡന്റ്, Read more about കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന് പുതിയ നേതൃത്വം[…]

വേള്‍ഡ് ഡേ പ്രയര്‍ ഡാലസില്‍ ധന്യനിമിഷങ്ങളായി

07:55 pm 22/3/2017 – ഷാജി രാമപുരം ഡാലസ്: ലോകത്തിലെ 170 ല്‍ പരം രാജ്യങ്ങളില്‍ ക്രിസ്തീയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാര്‍ത്ഥിക്കുവാനായി മാര്‍ച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിച്ചുവരുന്നതായി വേള്‍ഡ് ഡേ പ്രയര്‍ ഡാലസില്‍ ധന്യനിമിഷങ്ങളായി. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ വെച്ച് മാര്‍ച്ച് 11 ശനിയാഴ്ച കെഇസിസിഎഫ് പ്രസിഡന്റ് റവ.ഫാ.രാജു ഡാനിയേലിന്റെ അദ്ധ്യക്ഷതയില്‍ ഫിലിപ്പിന്‍സ് രാജ്യത്തിനുവേണ്ടി നടന്ന Read more about വേള്‍ഡ് ഡേ പ്രയര്‍ ഡാലസില്‍ ധന്യനിമിഷങ്ങളായി[…]

മക്‌ഡൊനാള്‍ഡ് ജര്‍മനിയിലെ വീടുകളില്‍ ഭക്ഷണ വിതരണം ആരംഭിക്കുന്നു

07:54 pm 22/3/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ലോകപ്രശസ്ത ഹംബൂര്‍ഗര്‍ ഫാസ്റ്റ്ഫുഡ് ശ്രംഖല മക്‌ഡൊനാള്‍ഡ് ഈ വരുന്ന ഏപ്രില്‍ 01 മുതല്‍ ജര്‍മനിയിലെ 20 നഗരങ്ങളില്‍ വീട്‌വീടാന്തരം ഭക്ഷണ വിതരണം ആരംഭിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അമേരിക്കയില്‍ പരീക്ഷണം നടത്തി വിജയിച്ച ഈ പദ്ധതി ജര്‍മനിയിലെ ഓസ്‌നാംബ്രൂക്ക്, കൊളോണ്‍, മ്യൂണിക്ക് എന്നീ സ്ഥലങ്ങളിലും പരീക്ഷണം നടത്തി വിജയിച്ചിരുന്നു. ഏപ്രില്‍ 01 മുതല്‍ ജര്‍മനിയിലെ കൊളോണ്‍, മ്യൂണിക്ക്, ബെര്‍ലിന്‍, എസ്സന്‍, ഡ|സല്‍ഡോര്‍ഫ്, ഹംബൂര്‍ഗ്, ബ്രേമന്‍, ഹാനോവര്‍, മാന്‍ഹൈം, Read more about മക്‌ഡൊനാള്‍ഡ് ജര്‍മനിയിലെ വീടുകളില്‍ ഭക്ഷണ വിതരണം ആരംഭിക്കുന്നു[…]

യെന്തിരൻ രണ്ടാം ഭാഗം 2.0യുടെ സെറ്റിൽ മാധ്യമപ്രവർത്തകർക്കു മർദനം

07:33 pm 22/3/2017 ന്യൂഡൽഹി: ബ്രഹ്മാണ്ഡചിത്രം യെന്തിരൻ രണ്ടാം ഭാഗം 2.0യുടെ സെറ്റിൽ മാധ്യമപ്രവർത്തകർക്കു മർദനം. ദി ഹിന്ദു ദിനപത്രത്തിന്‍റെ രണ്ട് ഫോട്ടോ ജേർണലിസ്റ്റുകളാണ് ആക്രമിക്കപ്പെട്ടത്. സീനിയർ ഫോട്ടോഗ്രാഫർ എസ്.ആർ.രഘുനാഥൻ, ജി.ശ്രീഭരത് എന്നിവർക്കാണു മർദനമേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സിനിമാ ചിത്രീകരണത്തിന്‍റെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ തങ്ങളെ മർദിക്കുകയായിരുന്നെന്ന് ആക്രമിക്കപ്പെട്ട മാധ്യമപ്രവർത്തരിൽ ഒരാൾ ആരോപിച്ചു. ആളുകളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഗതാഗതം തടസപ്പെടുത്തി ഇവർ സിനിമ ചിത്രീകരിക്കുകയായിരുന്നെന്നും ഇവർ പറഞ്ഞു. ആക്രമണത്തെ തുടർന്ന് മാധ്യമപ്രവർത്തകർ സെറ്റിൽ പ്രതിഷേധം നടത്തുകയും Read more about യെന്തിരൻ രണ്ടാം ഭാഗം 2.0യുടെ സെറ്റിൽ മാധ്യമപ്രവർത്തകർക്കു മർദനം[…]

ഹെല്‍ത്ത് കെയര്‍ ബില്ലിനെ അനുകൂലിക്കാത്തവരുടെ സ്ഥാനം നഷ്ടപ്പെടും

07:31 pm 22/3/2017 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഒബാമ കെയര്‍ നീക്കം ചെയ്തു പകരം യു എസ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്ന ഹെല്‍ത്ത് കെയര്‍ ബില്ലിനെ അനുകൂലിക്കാത്തവര്‍ക്ക് അടുത്ത വര്‍ഷം നടക്കുന്ന മിഡ് ടേം ഇലക്ഷനില്‍ സീറ്റ് നഷ്ടപ്പെടുമെന്ന് ട്രമ്പ് മുന്നറിയിപ്പു നല്‍കി. മാര്‍ച്ച് 21 ന് കാപ്പിറ്റോളില്‍ നടന്ന റിപ്പബ്ലിക്കന്‍ പ്രതിനിധികളുടെ യോഗത്തിലാണ് ട്രമ്പ് അഭിപ്രായം തുറന്ന് പറഞ്ഞത്.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പല അംഗങ്ങളും ഹെല്‍ത്ത് കെയര്‍ ബില്ലിനെ എതിര്‍ക്കുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ട്രമ്പ് Read more about ഹെല്‍ത്ത് കെയര്‍ ബില്ലിനെ അനുകൂലിക്കാത്തവരുടെ സ്ഥാനം നഷ്ടപ്പെടും[…]

മകന്റെ കൊലയാളിയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് മാതാപിതാക്കള്‍

07:33 pm 22/3/2017 – പി.പി. ചെറിയാന്‍ ഫോര്‍ട്ട് വര്‍ത്ത് : ഫോര്‍ട്ട് വര്‍ത്തിലെ അമ്യൂസ്‌മെന്റ് സെന്ററില്‍ നടന്ന കവര്‍ച്ചാശ്രമത്തിനിടെ വെടിയേറ്റു കൊല്ലപ്പെട്ട ജോനാസ് ചെറിയുടെ (28) കൊലയാളിയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് മാതാപിതാക്കളുടെ അഭ്യര്‍ത്ഥന. ഒന്നാം വിവാഹ വാര്‍ഷികത്തിന് ഒരുങ്ങുന്നതിനിടെയായിരുന്നു കൊലപാതകം. ഏപ്രില്‍ 12 നാണ് ഈ കേസില്‍ രണ്ടു പ്രതികളില്‍ ഒരാളായ പോള്‍ സ്റ്റോറിയുടെ വധശിക്ഷാ നടപ്പാക്കാന്‍ ഉത്തരവായിരിക്കുന്നത്. പ്രതിയുടെ വധശിക്ഷ നടപ്പാക്കിയാല്‍ ഞങ്ങളുടെ മകന്റെ ജീവന്‍ തിരിച്ചു കിട്ടുമോ? ഞങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക Read more about മകന്റെ കൊലയാളിയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് മാതാപിതാക്കള്‍[…]