ഒബാമയുടെ ജന്മദിനം സംസ്ഥാന അവധിയാക്കുന്നതിനുള്ള ബില്‍ പരാജയപ്പെട്ടു

07:30 pm 22/3/2017 – പി.പി. ചെറിയാന്‍ ഷിക്കാഗോ : ഒബാമയുടെ ജന്മദിനം അവധിദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു സഭയില്‍ അവതരിപ്പിച്ച ബില്‍ പരാജയപ്പെട്ടു. ഇല്ലിനോയ് സംസ്ഥാനത്തില്‍ നിന്നും പ്രസിഡന്റുമാരായിരുന്നിട്ടുള്ളവരോടുള്ള അനാദരവായിരിക്കും ഈ ബില്‍ പാസായാല്‍ ഫലമെന്ന് നിയമസഭാ സമാജികര്‍ അഭിപ്രായപ്പെട്ടു. അവധി ദിനമായി അംഗീകരിച്ചാല്‍ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും അടച്ചിടുന്നതു സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഷിക്കാഗോ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന ആഡ്രൊതപേസി, സോണിയ ഹാര്‍പര്‍ എന്നീ ഡമോക്രാറ്റിക് അംഗങ്ങളാണു ബില്‍ സഭയില്‍ അവതരിപ്പിച്ചത്. അമേരിക്കയുടെ 44ാമത്തെ പ്രസിഡന്റായിരുന്ന Read more about ഒബാമയുടെ ജന്മദിനം സംസ്ഥാന അവധിയാക്കുന്നതിനുള്ള ബില്‍ പരാജയപ്പെട്ടു[…]

ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

07:27 pm 22/3/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ ഐക്യത്തിന്റെ ശംഖൊലിയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) 2018 ലെ ആറാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ഓഫീസ്, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ തട്ടകമായ ചിക്കാഗോയില്‍ മാര്‍ച്ച് അഞ്ചാം തീയതി മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തിലിതാദ്യമായാണ് ഒരു കണ്‍വന്‍ഷനുവേണ്ടി വിപുലമായ രീതിയിലുള്ള ഓഫീസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ചിക്കാഗോ പൗരാവലിയുടെ സാന്നിധ്യത്തില്‍, ഫോമാ നാഷ്ണല്‍ പ്രസിഡന്റ് ബെന്നി Read more about ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു[…]

സർക്കാർ ജീവനക്കാർ പാൻമസാല ഉപയോഗിക്കുന്നത്​ നിരോധിച്ച്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി.

07:03 pm 22/3/2017 ലഖ്​നോ: ജോലി സമയത്ത്​ സർക്കാർ ജീവനക്കാർ പാൻമസാല ഉപയോഗിക്കുന്നത്​ നിരോധിച്ച്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ ഉത്തരവ്​. സ്​കൂളുകൾ, കോളജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും പാൻ മസാല നിരോധിച്ചിട്ടുണ്ട്​. മുഖ്യമന്ത്രിയുടെ ഒാഫിസ്​ സ്ഥിതിചെയ്യുന്ന സെക്ര​േട്ടറിയറ്റ്​ അനക്​സിൽ ആദിത്യനാഥ്​ നടത്തിയ സന്ദർശനത്തിൽ ഒാഫിസുകളിലെ ഭിത്തികളിൽ ഉദ്യോഗസ്ഥർ പാൻമസാല മുറുക്കിത്തുപ്പിയതി​െൻറ പാടുകൾ ശ്രദ്ധയിൽപെട്ടിരുന്നു. ഇതിനെ തുടർന്നാണ്​ സർക്കാർ ജീവനക്കാർ ജോലിസമയത്ത്​ പാൻമസാല ഉപയോഗിക്കുന്നത്​ അവസാനിപ്പിക്കണമെന്നും വൃത്തി ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചത്​. ഒാഫിസ്​ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും പ്ലാസ്​റ്റിക്​ Read more about സർക്കാർ ജീവനക്കാർ പാൻമസാല ഉപയോഗിക്കുന്നത്​ നിരോധിച്ച്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി.[…]

ഛത്തീസ്ഗഡിൽ നക്സൽ ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു.

05:23 pm 22/3/2017 ബൈജാപൂർ: ഛത്തീസ്ഗഡിലെ ബൈജാപൂർ ജില്ലയിലെ ഫർസേഗ്രാ ഗ്രാമത്തിലാണ് സംഭവം. ഫർസേഗ്രാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ തരുൺ സോധിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ ഞായറാഴ്ച രണ്ട് പോലീസുകാർക്ക് പരിക്കേറ്റിരുന്നു.

യുഎസ് വിമാനങ്ങളിൽ ലാപ്ടോപ്പ് നിരോധിച്ചതിനെതിരെ തുർക്കി വിദേശകാര്യമന്ത്രി മെവ്ലൂത് കവുസോഗ്ലു രംഗത്ത്

05:17 pm 22/3/2017 അങ്കാറ: യുഎസ് വിമാനങ്ങളിൽ ലാപ്ടോപ്പ് നിരോധിച്ചതിനെതിരെ തുർക്കി വിദേശകാര്യമന്ത്രി മെവ്ലൂത് കവുസോഗ്ലു രംഗത്ത്. സാധാരണക്കാരായ യാത്രക്കാരെ ശിക്ഷിക്കാതെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിൽ സന്ദർശനം നടത്തിവരുകയാണ് കവുസോഗ്ലു. ഇലക്ട്രോണിക് ഉപകരണങ്ങളിലെ ബാറ്ററികളിലും ബാറ്ററി അറകളിലും ഭീകരർ സ്ഫോടക വസ്തുകൾ ഒളിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. ലാപ്ടോപ്പുകളും ഐപാഡുകളും കാമറകളും മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് യുഎസ് വിമാനങ്ങളിൽ നിരോധിച്ചിരിക്കുന്നത്. ഈജിപ്ത്, ജോർദാൻ, കുവൈറ്റ്, മൊറോക്കോ, ഖത്തർ, Read more about യുഎസ് വിമാനങ്ങളിൽ ലാപ്ടോപ്പ് നിരോധിച്ചതിനെതിരെ തുർക്കി വിദേശകാര്യമന്ത്രി മെവ്ലൂത് കവുസോഗ്ലു രംഗത്ത്[…]

ബാഹുബലിയാകാൻ ഇനിയില്ല: പ്രദാസ്.

02:00 pm 22/3/2017 ഒ​രു സി​നി​മ​യ്‌​ക്കു വേ​ണ്ടി നാ​ലു വർ​ഷം മാ​റ്റി വയ്ക്കുന്നത് നിസാരമല്ല. ചി​ത്ര​ത്തി​ന്റെ ര​ണ്ട് ഭാ​ഗ​ങ്ങ​ളിൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തോ​ടെ ത​നി​ക്ക് മ​ടു​പ്പു ബാ​ധി​ച്ചെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടൻ പ്ര​ഭാ​സ്. ബാ​ഹു​ബ​ലി, ബാ​ഹു​ബ​ലി 2 എ​ന്നീ ചി​ത്ര​ങ്ങൾ​ക്കു വേ​ണ്ടി ക​ഴി​ഞ്ഞ നാ​ലു വർ​ഷ​മാ​യി ക​ഠിന പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു പ്ര​ഭാ​സ്. സി​നി​മ​യി​ലെ മ​റ്റു താ​ര​ങ്ങൾ സ​മാ​ന്ത​ര​മാ​യി വേ​റെ ചി​ത്ര​ങ്ങ​ളിൽ അ​ഭി​ന​യി​ച്ചെ​ങ്കി​ലും പ്ര​ഭാ​സ് ബാ​ഹു​ബ​ലി വി​ട്ട് എ​ങ്ങും പോ​യി​ല്ല. എ​ന്നാൽ, ക്ളൈ​മാ​ക്സ് ചി​ത്രീ​ക​രണ വേ​ള​യിൽ ത​ന്നെ മ​ടു​പ്പ് ബാ​ധി​ച്ചെ​ന്നാ​ണ് Read more about ബാഹുബലിയാകാൻ ഇനിയില്ല: പ്രദാസ്.[…]

ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

01:49 pm 22/3/2017 കൊല്ലത്തിനടുത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. നെടുമ്പന സ്വദേശി ഫൈസല്‍ കമീസാണ് (24) അറസ്റ്റിലായത്. സിപിഎം പ്രാദേശിക നേതാവിന്‍റെ മകനാണിയാള്‍. ഹ്രസ്വസിനിമയില്‍ അഭിനയിച്ച 14 വയസ്സുകാരിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് സീരിയല്‍ രംഗവുമായി ബന്ധമുള്ള സ്ത്രീയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ ആറ് പേര്‍ കുറ്റക്കാരാണെന്നാണ് സൂചന. 18ആം തിയ്യതി നല്‍കിയ പരാതിയില്‍ പൊലീസ് ഇന്നാണ് കേസെടുത്തത്.

ഉത്തർപ്രദേശിൽ അറവുശാലകൾക്ക്​ നേരെ ആക്രമണം.

01:14pm 22/3/2017 ലഖ്​നോ: ഉത്തർപ്രദേശിൽ ഹസ്​റത്​ ജില്ലയിൽ അറവുശാലകൾക്ക്​ നേരെ വ്യാപക ആക്രമണം. ചൊവ്വാഴ്​ച രാത്രിയാണ്​ സംഭവം​. പല അറവുശാലകളും കത്തിക്കുകയും ചെയ്​തിട്ടുണ്ട്​. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ്​ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തതിന്​ പിന്നാലെയാണ്​ ആക്രമണമുണ്ടായിരിക്കുന്നതെന്നത്​ ​ശ്രദ്ധേയമാണ്​. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിതിന്​ ശേഷം ​ അറവുശാലകൾക്കെതിരെ നടപടി വേണമെന്ന്​ ആവശ്യമുയർന്നിരുന്നു. നേരത്തെ ഉത്തർപ്രദേശിലെ വിവിധ അനധികൃത അറവുശാലകൾക്കെതിരെ ജില്ല ഭരണകൂടങ്ങൾ നടപടിയെടുത്തിരുന്നു. അധികാരത്തിലെത്തിയാൽ അനധികൃത അറവുശാലകൾക്കെതിരെ നടപടിയെടുക്കുമെന്നത്​ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ വാഗ്​ദാനമായിരുന്നു.

അജ്മീർ സ്​ഫോടനം:രണ്ട്​ പ്രതികൾക്ക്​ ജീവപര്യന്തം

01:04 pm 22/3/2017 ന്യൂഡൽഹി: അജ്മീർ സ്​ഫോടന കേസിൽ രണ്ട്​ പ്രതികൾക്ക്​ എൻ .ഐ.എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികളായ ബാവീഷ്​ പട്ടേൽ, ദേവേന്ദ്ര ഗുപ്ത എന്നിവർക്കാണ്​ ശിക്ഷ. കേസിലെ മറ്റൊരു പ്രതിയായ സുനിൽ ജോഷി വിചാരണയ്ക്കിടെ മരിച്ചിരുന്നു. കേസിലെ പ്രതികളായ സ്വാമി അസീമാന്ദയെയും മറ്റ്​ രണ്ട്​ പേരെയും കോടതി നേരത്തെ വെറുതേ വിട്ടിരുന്നു. മൂന്ന്​ പേരെയാണ്​ കേസിൽ കോടതി കുറ്റക്കാരെന്ന്​ കണ്ടെത്തിയത്. 2007 ഒക്​ടോബർ 11ന്​ രാജസ്ഥാനിലെ അജ്​മീർ ദർഗയിൽ സ്​ഫോടനം നടത്തുിയ കേസിലാണ്​വിധി. Read more about അജ്മീർ സ്​ഫോടനം:രണ്ട്​ പ്രതികൾക്ക്​ ജീവപര്യന്തം[…]

പി.കൃഷ്ണദാസ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.

01:03 pm 22/3/2017 വടക്കാഞ്ചേരി: ലക്കിടി കോളജിലെ വിദ്യാർഥിയെ മർദ്ദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് കോളജ് ചെയർമാൻ പി.കൃഷ്ണദാസ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയാണ് കൃഷ്ണദാസ് ഉൾപ്പടെ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ അഞ്ചാം പ്രതി പാന്പാടി നെഹ്റു കോളജിലെ കായികാധ്യാപകൻ ഗോവിന്ദൻകുട്ടി, ലക്കിടി കോളജിന്‍റെ പിആർഒ വത്സലകുമാരൻ എന്നിവരാണ് കൃഷ്ണദാസിന് പുറമേ ജാമ്യം തേടി കോടതിയെ സമീപിച്ചത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ ലക്കിടി കോളജ് ജീവനക്കാരൻ സുകുമാരന് Read more about പി.കൃഷ്ണദാസ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.[…]