ഉത്തരകൊറിയ നടത്തിയ പുതിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടെന്ന് റിപ്പോർട്ട്.

10:44 am 22/3/2017 സീയൂൾ: ദക്ഷിണകൊറിയൻ പ്രതിരോധവകുപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ ഉത്തരകൊറിയയുടെ കിഴക്കൻ പ്രവിശ്യയിൽനിന്നായിരുന്നു പരീക്ഷണം. ഉത്തരകൊറിയ റോക്കറ്റ് പരീക്ഷണം നടത്തിയതായി ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ദക്ഷിണകൊറിയയും യുഎസും ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങളെ ജാഗ്രതയോടെയാണ് നോക്കികാണുന്നതെന്നു ദക്ഷിണകൊറിയൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. എന്നാൽ എതുതരത്തിലുള്ള മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് അറിയാൻ സാധിച്ചിട്ടില്ലെന്നും ദക്ഷിണകൊറിയൻ പ്രതിനിധി വ്യക്തമാക്കി.

പമ്പയുടെ എമിഗ്രേഷന്‍ സെമിനാര്‍ ശ്രദ്ധേയമായി

08:04 am 22/3/2017 – (ജോര്‍ജ്ജ് ഓലിക്കല്‍) ഫിലാഡല്‍ഫിയ: പ്രസിഡന്റ് ട്രമ്പിന്റെ കുടിയേറ്റ നിയമ പരിഷ്ക്കരണ ബില്ല് സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന ഈ സമയത്ത് ഇന്ത്യന്‍ സമൂഹത്തിലെ ആശങ്കകള്‍ക്ക് അറുതി വരുത്താന്‍ ഫിലാഡല്‍ഫിയായിലെ എമിഗ്രേഷന്‍ അറ്റോര്‍ണിയും പമ്പയുടെ സജീവ പ്രവര്‍ത്തകനുമായ ബാബു വറുഗീസിന്റെ നേതൃത്വത്തില്‍ എമിഗ്രേഷന്‍ സെമിനാറും ചോദ്യോത്തരവേളയുംമാര്‍ച്ച് 12-ന് പമ്പ ഇന്ത്യന്‍ കമ്മ}ണിറ്റിസെന്ററില്‍ സംഘടിച്ചു. അറ്റോര്‍ണി ബാബു വറുഗീസിന്റെ പ്രഭാഷണത്തില്‍ ശരിയായരേഖകള്‍ സമര്‍പ്പിച്ച് അമേരിക്കയില്‍ കുടിയേറിയവര്‍ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും, നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ നിയന്ത്രിക്കുന്നതിനും അനധികൃതകുടിയേറ്റക്കാരെഒഴിപ്പിക്കുന്നതിനുള്ള Read more about പമ്പയുടെ എമിഗ്രേഷന്‍ സെമിനാര്‍ ശ്രദ്ധേയമായി[…]

അമ്മിണി മത്തായിയുടെ സംസ്കാരം കെവിടിവിയില്‍ തല്‌സമയ സംപ്രേക്ഷണം ബുധനാഴ്ച

08:02 am 22/3/2017 ന്യു യോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നിര്യാതയായ തട്ടയില്‍ തുണ്ടില്‍ പുത്തന്‍ വീട്ടില്‍ പരേതനായ ടി.എം. തോമസിന്റെ ഭാര്യ അമ്മിണി മത്തായിയുടെ (86) മൃതസംസ്കാര ശുശ്രൂഷകള്‍ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ കെവിടിവിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. പൊതുദര്‍ശനം ബുധനാഴ്ച്ച 5 മുതല്‍ 9 വരെ ക്‌നാനായ സെന്ററില്‍ (400 Willow Grove Road, Stony Point, NY 10980) വച്ചു നടത്തപെടുന്നതാണ്. സംസ്കാര ശുശ്രുഷ വ്യാഴാഴ്ച്ച 10 മണിക്ക് സെന്റ് ആന്റണീസ് ചര്‍ച്ചില്‍ (St. Anthony’s Read more about അമ്മിണി മത്തായിയുടെ സംസ്കാരം കെവിടിവിയില്‍ തല്‌സമയ സംപ്രേക്ഷണം ബുധനാഴ്ച[…]

ഡി.വി.എസ്.സി വോളിബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 29 നു ഫിലാഡല്‍ഫിയയില്‍

08:00 am 22/3/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയാ റീജിയണിലെ പ്രമുഖ സ്‌പോര്‍ട്ട്‌സ് & റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് (ഡി. വി. എസ്. സി) നാലാമത് എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഇന്‍വിറ്റേഷണല്‍ ലീഗ് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 2017 ഏപ്രില്‍ 29 ശനിയാഴ്ച്ച രാവിലെ 9:00 മണി മുതല്‍ 6:00 മണി വരെ നോര്‍ത്തീസ്റ്റ് ഫിലാഡല്‍ഫിയാ ക്രൂസ്ടൗണിലുള്ള നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബ് ആന്റ് ഫിറ്റ്‌നസ് സെന്ററില്‍ (9389 Krewstown Road; Philadelphia PA Read more about ഡി.വി.എസ്.സി വോളിബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 29 നു ഫിലാഡല്‍ഫിയയില്‍[…]

ഫിലാഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വചനിപ്പ് പെരുന്നാളും നോമ്പുകാല ധ്യാനവും .

07:59 am 22/3/2017 ജോണ്‍ പണിക്കര്‍, ഇടവക സെക്രട്ടറി ഫിലാഡല്‍ഫിയ: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാള്‍ മാര്‍ച്ച് 24-നു വൈകിട്ട് 6.30 മുതല്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആചരിക്കുന്നതാണ്. ഇടവകയുടെ നോമ്പുകാല ധ്യാനം മാര്‍ച്ച് 25-നു രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ നടത്തുന്നതാണ്. സുപ്രസിദ്ധ വാഗ്മിയായ ന്യൂയോര്‍ക്ക് യോങ്കേഴ്‌സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ.ഫാ. ഫിലിപ്പ് സി ഏബ്രഹാം ആണ് ധ്യാനഗുരു. ധ്യാനാനന്തരം വിശുദ്ധ കുമ്പസാരം Read more about ഫിലാഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വചനിപ്പ് പെരുന്നാളും നോമ്പുകാല ധ്യാനവും .[…]

ഭക്തര്‍ക്കു ‘ദീര്‍ഘായുസ്’ നല്‍കാന്‍ നാണയംവിഴുങ്ങിയ കടലാമ ചത്തു

07:58 am 22/3/2017 ബാങ്കോക്ക്: ഓപ്പറേഷനിലൂടെ വയറ്റില്‍നിന്ന് 915 നാണയങ്ങള്‍ പുറത്തെടുക്കപ്പെട്ട കടലാമ മരണത്തിനു കീഴടങ്ങി. രക്തത്തില്‍ വിഷം കലര്‍ന്നതിനെ തുടര്‍ന്നാണ് ആമ ചത്തത്. ഞായറാഴ്ച നടന്ന രണ്ടാം ശസ്ത്രക്രിയയ്ക്കുശേഷം 25 വയസുള്ള കടലാമ അബോധാവസ്ഥയിലായിരുന്നു. തായ്‌ലന്‍ഡിലെ ശ്രീ റിച്ചയിലാണ് സംഭവം. ബാങ്ക് എന്നു പേരുള്ള കടലാമയാണ് ചത്തത്. ബാങ്കിനെ പാര്‍പ്പിച്ചിരിക്കുന്ന കുളത്തിലേക്ക് ഇവിടെ എത്തുന്ന സഞ്ചാരികള്‍ നാണയങ്ങള്‍ വലിച്ചെറിയാറുണ്ടായിരുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് ദീര്‍ഘായുസ് നല്‍കുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ അടുത്തിടെ ആമയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികൃതര്‍ പരിശോധനയ്ക്കു Read more about ഭക്തര്‍ക്കു ‘ദീര്‍ഘായുസ്’ നല്‍കാന്‍ നാണയംവിഴുങ്ങിയ കടലാമ ചത്തു[…]

ലണ്ടനില്‍ നിര്യാതനായ റിച്ചാര്‍ഡ് ജോസഫിന്റെ സംസ്കാരം 25 നു ശനിയാഴ്ച

07:57 am 22/3/2017 – അപ്പച്ചന്‍ കണ്ണന്‍ചിറ ലണ്ടന്‍: ഈസ്റ്റ്ഹാമില്‍ ക്യാന്‍സര്‍ രോഗം പിടിപെട്ടു നിര്യാതനായ തിരുവനന്തപുരം ഹരിഹരപുരം സ്വദേശി റിച്ചാര്‍ഡ് ജോസഫിന്റെ പൊതു ദര്‍ശ്ശനവും,അന്ത്യോപചാര ശുശ്രുഷകളും, സംസ്കാരവും 25 നു ശനിയാഴ്ച നടത്തപ്പെടും. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടനില്‍ അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. വൂള്‍വിച്ചില്‍ ‘ലക്കി ഫുഡ്‌സ് സെന്‍റ്റര്‍’ എന്ന സ്ഥാപനത്തില്‍ ജോലി നോക്കി വരുകയായിരുന്ന പരേതന് 64 വയസ്സ് പ്രായം ഉണ്ടായിരുന്നു. റിച്ചാര്‍ഡ് രണ്ടു വര്‍ഷത്തോളം Read more about ലണ്ടനില്‍ നിര്യാതനായ റിച്ചാര്‍ഡ് ജോസഫിന്റെ സംസ്കാരം 25 നു ശനിയാഴ്ച[…]

മെല്‍ബണില്‍ മലയാളി വൈദികനെ ആക്രമിച്ച പ്രതി പിടിയില്‍

07:56 am 22/3/2017 ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കുര്‍ബാനയ്ക്ക് ഒരുങ്ങവേ മലയാളി വൈദികനു കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഓസ്‌ട്രേലിയന്‍ പോലീസിന്റെ പിടിയിലായ പ്രതിക്കെതിരേ വധശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതായും മന്ത്രി ട്വിറ്ററില്‍ അറിയിച്ചു. ഇയാള്‍ ഇറ്റലിക്കാരനാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. വൈദികനു നേര്‍ക്കുണ്ടായ അക്രമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. താമരശേരി രൂപത വൈദികനായ ഫാ.ടോമി കളത്തൂരിനു(48) നേരേയാണ് ഓസ്‌ട്രേലിയയില്‍ വംശീയാക്രമണം ഉണ്ടായത്. മെല്‍ബണിലെ ഫാക്‌നര്‍ നോര്‍ത്തിലാണു Read more about മെല്‍ബണില്‍ മലയാളി വൈദികനെ ആക്രമിച്ച പ്രതി പിടിയില്‍[…]

ഇന്ന് ലോക ജല ദിനം.

07:50 am 22/3/2017 ഇന്ന് ലോക ജല ദിനം. ജല ക്ഷാമം രൂകമായി മാറുകയാണ് ഇന്ന് ലോകമെമ്പാടും .ജലം അമുല്യമാണ് അതു പാഴാക്കും തോറും വത തലമുറയ്ക്ക് അനുഭവിക്കാനുള്ള അവസ നമ്മളായി ഇല്ലാതാക്കുകയാണ്. ഓരോ തുള്ളിയും നാളയുടെ പ്രതീക്ഷകളാണ്.

കൊട്ടിയൂർ പീഡനക്കേസിൽ പ്രതികളായ മൂന്നുപേർ കൂടി കീഴടങ്ങി.

07:49 am 22/3/2017 കണ്ണൂർ: ക്രിസ്​തുരാജ ആശുപത്രി അഡ്​മിനിസ്​ട്രേറ്റർ ആൻസി മാത്യു, ശിശുരോഗ വിദഗ്​ധൻ ഡോ.ഹൈദർഅലി, ഗൈക്കോളജിസ്​റ്റ്​ ഡോ.ടെസ്സി ജോസ്​ എന്നിവരാണ്​ കീഴടങ്ങിയത്​. തലശേരി കോടതിയിലെത്തിയാണ്​ ഇവർ കീഴടങ്ങിയത്​. ഇതോടെ കീഴടങ്ങിയവരുടെ എണ്ണം എട്ടായി. പി​രി​ച്ചു​വി​ട്ട വ​യ​നാ​ട്​ ചൈ​ൽ​ഡ്​ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ൻ ഫാ. ​തോ​മ​സ്​ ജോ​സ​ഫ്​ തേ​ര​കം, അം​ഗ​മാ​യ ഡോ. ​സി​സ്​​റ്റ​ർ ബെ​റ്റി ജോ​സ​ഫ്, വൈ​ത്തി​രി അ​നാ​ഥാ​ല​യം മേ​ധാ​വി സി​സ്​​റ്റ​ർ ഒ​ഫീ​ലി​യ, സഹായി തങ്കമ്മ എ​ന്നി​വ​രാ​ണ്​ നേരത്തെ കീഴടങ്ങിയത്​. ഫാ.റോബിൻ വടക്കുഞ്ചേരി നേരത്തെ പൊലീസ്​ പിടിയിലായിരുന്നു. Read more about കൊട്ടിയൂർ പീഡനക്കേസിൽ പ്രതികളായ മൂന്നുപേർ കൂടി കീഴടങ്ങി.[…]