ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബ്രൂണോ ലെ റോക്സ് രാജിവെച്ചു

07:44 am 22/3/2017 പാരീസ്: വ്യാജ ജോലി തട്ടിപ്പ് ആരോപണം നേരിട്ടിരുന്ന ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബ്രൂണോ ലെ റോക്സ് രാജിവെച്ചു. കൗമാരക്കാരായ രണ്ടു പെണ്‍മക്കളെ പാർലമെന്‍ററി അസിസ്റ്റന്‍റ് ആയി നിയമിച്ചുവെന്ന ആരോപണം ഉയർന്നതോടെ ആണ് രാജി. സർക്കാരിൽ നിന്ന് 55,000 യൂറോ(59,500 ഡോളർ) ശന്പളമായി റോക്സിന്‍റെ പെണ്‍മക്കൾ സന്പാദിച്ചുവെന്നാണ് ആരോപണം. നേരത്തെ, റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഫ്രാങ്കോയിസ് ഫില്ലനെതിരെയും ജോലി തട്ടിപ്പ് ആരോപണം ഉയർന്നിരുന്നു. കേസുമായി ബന്ധപ്പെട്ടു ഫില്ലന്‍റെ ഭാര്യയ്ക്കും മക്കൾക്കുമെതിരെ അന്വേഷണം നടക്കുന്നുണ്ട്.

ഷിംലയിലേക്കു വിമാന സർവീസുകൾ പുനരാരംഭിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു

07:41 am 22/3/2017 ധർമശാല: ഹിമാചൽ പ്രദേശിലെ ഷിംലയിലേക്കു വിമാന സർവീസുകൾ പുനരാരംഭിക്കണമെന്നു ബിജെപി എംപിമാർ കേന്ദ്രമന്ത്രി ജയന്ത് സിൻഹയോടു ആവശ്യപ്പെട്ടു. ഹമിപൂർ എംപി അനുരാഗ് താക്കൂർ, ഷിംല എംപി വിരേന്ദ്ര കശ്യപ് എന്നിവരാണ് ഈ ആവശ്യം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചത്. ചില കാരണങ്ങളാൽ ഇവിടെയ്ക്കുള്ള സർവീസുകൾ മുടങ്ങി കിടക്കുകയാണ്. ഇത് പുനരാരംഭിക്കണമെന്നു എംപിമാർ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഉയർന്ന വിമാനത്താവളങ്ങളിൽ ഒന്നാണ് ഷിംലയിലേത്. ധാരാളം വിനോദ സഞ്ചാരികളാണ് റോഡുമാർഗം ഇവിടെ എത്തിച്ചേരുന്നത്. അതിനാൽ ഇവിടെക്കുള്ള വിമാന സർവീസ് ഉടൻ Read more about ഷിംലയിലേക്കു വിമാന സർവീസുകൾ പുനരാരംഭിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു[…]

സൊമാലയിൽ വീണ്ടും കാർ ബോംബ് സ്ഫോടനം: ആറു ചേർ മരിച്ചു.

07:39 am 22/3/2017 മൊഗാദിഷു: സൊമാലിയയിലെ പ്രസിഡന്‍റിന്‍റെ വസതിക്കു സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ആറു പേർ മരിച്ചു. അഞ്ചു സാധാരണക്കാരും ഒരു സൈനികനുമാണ് കൊല്ലപ്പെട്ടതെന്ന് മൊഗാദിഷു മേയറുടെ വക്താവ് അബ്ദിഫിത്താ ഹലാനെ അറിയിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റതായും വിവരമുണ്ട്. ചൊവ്വാഴ്ച മൊഗാദിഷുവിൽ പ്രസിഡന്‍റിന്‍റെ വസതിക്ക് ഒരു കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്നത്.സ്ഫോടകവസ്തു ഘടിപ്പിച്ച കാറിലെത്തിയ ചാവേർ ചെക്പോസ്റ്റിനു സമീപം സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

മുണ്ടൂരിൽ യുവതി വെട്ടേറ്റു മരിച്ചു.

07:37 am 22/3/2017 പാലക്കാട്: പാലക്കാട് മുണ്ടൂരിൽ യുവതി വെട്ടേറ്റു കൊല്ലപ്പെട്ടു. കാട്ടുകുളം സ്വദേശി നിഷ(26)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ബിജുവിനുവേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചു.

ധ​ൻ​ബാ​ദി​ൽ മു​ൻ ഡ​പ്യൂ​ട്ടി മേ​യ​റ​ട​ക്കം നാ​ലു പേ​ർ വെ​ടി​യേറ്റു മരിച്ചു.

07:33 am 22/3/2017 റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ദി​ൽ മു​ൻ ഡ​പ്യൂ​ട്ടി മേ​യ​റ​ട​ക്കം നാ​ലു പേ​ർ വെ​ടി​യേറ്റു മരിച്ചു. മു​ൻ ഡ​പ്യൂ​ട്ടി മേ​യ​ർ നീ​ര​ജ് സിം​ഗ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്ത് അ​ശോ​ക് യാ​ദ​വ്, ഡ്രൈ​വ​ർ, ബോ​ഡി​ഗാ​ർ​ഡ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സിം​ഗ് സ​ഞ്ച​രി​ച്ച കാ​റി​നു നേ​ർ​ക്ക് അ​ജ്ഞാ​ത​ർ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന വ​ഴി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. റോ​ഡി​ലെ സ്പീ​ഡ് ബ്രേ​ക്ക​റി​നു സ​മീ​പം കാ​ർ സാ​വ​ധാ​ന​മാ​ക്കി​യ​പ്പോ​ഴാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കെ.സി.എസ്.എം.ഡബ്ല്യു വിമന്‍സ് ഫോറം ചാരിറ്റി ഡിന്നര്‍ വന്‍ വിജയമായി

08:04 pm 21/3/2017 വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണ്‍ (കെ.സി.എസ്.എം.ഡബ്ല്യു) വിമന്‍സ് ഫോറം സംഘടിപ്പിച്ച ചാരിറ്റി ഡിന്നര്‍ വന്‍ വിജയമായി. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രാജേഷിനും കുടുംബത്തിനുംവേണ്ടി ആലപ്പുഴയില്‍ പുരോഗമിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം മാര്‍ച്ച് 18-നു ശനിയാഴ്ച മേരിലാന്റിലെ റോക്ക് വില്ലില്‍ നടത്തിയ ചാരിറ്റി ഡിന്നര്‍ നൈറ്റ് ജനസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. കേരളത്തിലെ ചാരിറ്റി സംഘടനയായ “സ്‌നേഹജാലക’വുമായി ഒത്തുചേര്‍ന്നാണ് കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണ്‍ -വിമന്‍സ് ഫോറം Read more about കെ.സി.എസ്.എം.ഡബ്ല്യു വിമന്‍സ് ഫോറം ചാരിറ്റി ഡിന്നര്‍ വന്‍ വിജയമായി[…]

അലബാമയില്‍ കാണാതായ അധ്യാപകനേയും വിദ്യാര്‍ഥിയേയും കണ്ടെത്താന്‍ പൊലീസ് സഹായമഭ്യര്‍ത്ഥിച്ചു

08:02 pm 21/3/2017 – പി.പി. ചെറിയാന്‍ ടെന്നിസ്സി: മാര്‍ച്ച് 13 മുതല്‍ കാണാതായ അധ്യാപകന്‍ കുമ്മിന്‍സ് (50) വിദ്യാര്‍ഥിനി എലിസബത്ത് (15) എന്നിവരെ കണ്ടെത്തുന്നതിന് ടെന്നിസ്സി അധികൃതര്‍ പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. സയന്‍സ് അധ്യാപകനായ കുമ്മിന്‍സ് ഹൈസ്ക്കൂള്‍ വിദ്യാര്‍ഥിനിയായ എലിസബത്തിനെ തട്ടികൊണ്ടുപോയതായാണ് പൊലീസ് ഭാഷ്യം. കുട്ടിയെ കണ്ടെത്തുന്നതിന് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 20 വരേയും ഇവരുവരും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. 13 ന് കൊളംബിയായിലെ റസ്റ്ററന്റില്‍ ഒരു സുഹൃത്താണ് എലിസബത്തിനെ ഇറക്കിവിട്ടത്. അതേസമയം അധ്യാപകനെ റസ്റ്ററന്റിനടുത്തുള്ള Read more about അലബാമയില്‍ കാണാതായ അധ്യാപകനേയും വിദ്യാര്‍ഥിയേയും കണ്ടെത്താന്‍ പൊലീസ് സഹായമഭ്യര്‍ത്ഥിച്ചു[…]

ആറു വയസുകാരി ജന്മദിനം ആഘോഷിച്ചത് ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കി

8:01 pm 21/3/2017 – പി.പി. ചെറിയാന്‍ ഷിക്കാഗോ: ജന്മദിനം എങ്ങനെ ആഘോഷിക്കണമെന്ന് ആറ് വയസ്സുകാരി മാതാവിനോട് പറഞ്ഞപ്പോള്‍ ആദ്യം തമാശയാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ സംഗതി വളരെ ഗൗരവമാണെന്നറിഞ്ഞതോടെ മകളുടെ ഇഷ്ടം നിറവേറ്റുന്നതിനു മാതാവിനോടൊപ്പം കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നു. ഷിക്കാഗോ കിന്റര്‍ ഗാര്‍ഡന്‍ വിദ്യാര്‍ഥിനി ആര്‍മനി ക്രൂസാണ് ജന്മദിനം തന്റെ കൂട്ടുകാരികള്‍ക്കൊപ്പമല്ല സമീപത്തുള്ള ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കി കൊണ്ടാകണം എന്ന തീരുമാനിച്ചത്. ഈ തീരുമാനത്തിന് പ്രചോദനമായത് ഒരിക്കല്‍ തന്റെ അമ്മാവന്‍ ബാക്കിവന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭവനരഹിതര്‍ക്കു നല്‍കിയതാണ്. ആര്‍മനി Read more about ആറു വയസുകാരി ജന്മദിനം ആഘോഷിച്ചത് ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കി[…]

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ റവ.അല്‍ഫാ വര്‍ഗീസിന് യാത്രയയപ്പ് നല്‍കി

08:00 pm 21/3/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ 3 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന സെന്റ് തോമസ് സിഎസ്‌ഐചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഇടവക വികാരി റവ.അല്‍ഫാ വര്‍ഗീസിനും കുടുംബത്തിനും സമുചിതമായ യാത്രയയപ്പു നല്‍കി. മാര്‍ച്ച് 14ന് വൈകീട്ട് ഏഴുമണിയ്ക്ക് സ്റ്റാഫോഡിലുള്ള ദേശി റസ്‌റ്റോറന്റില്‍ വച്ച് കൂടിയ യാത്രയയപ്പ് യോഗത്തില്‍ വെരി.റവ.സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. സിഎസ്‌ഐ സഭയ്ക്കു മാത്രമല്ല Read more about ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ റവ.അല്‍ഫാ വര്‍ഗീസിന് യാത്രയയപ്പ് നല്‍കി[…]

ഒ.സി.വൈ.എം.പ്രയര്‍ ഫെല്ലോഷിപ്പും വചന സന്ദേശവും നടത്തുന്നു

07:56 pm 21/3/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹൂസ്റ്റണിലെ ഓര്‍ത്തോഡോക്‌സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രയര്‍ ഫെല്ലോഷിപ്പും വചന സന്ദേശവും നടത്തുന്നു. മാര്‍ച്ച് 25 ന് വൈകീട്ട് ആറുമണിക്ക് ദേവാലയത്തില്‍ വച്ച് സന്ധ്യാ നമസ്ക്കാരത്തോടു കൂടി നടത്തപ്പെടുന്ന വചന സന്ദേശത്തില്‍ കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രസിഡന്റുമായ റവ.ഫാ.ഡേവിസ് ചിറമേല്‍ വചന സന്ദേശം നല്‍കുന്നതായിരിക്കും. ദാനം ചെയ്യുന്നതാണ് നവീകരിക്കുന്നതിനേക്കാള്‍ മഹത്തരമെന്നുള്ള സന്ദേശം ലോകമെങ്ങും പ്രചരിപ്പിച്ച് അവയവദാനത്തെ Read more about ഒ.സി.വൈ.എം.പ്രയര്‍ ഫെല്ലോഷിപ്പും വചന സന്ദേശവും നടത്തുന്നു[…]