കുണ്ടറയിലെ 14കാരൻെറ മരണവുമായി ബന്ധപ്പെട്ട് വിക്ടറിന്‍റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

09:20 am 23/3/2017 കൊല്ലം: കുണ്ടറയിൽ പതിന്നാലുകാരന്‍റെ ദുരൂഹമരണക്കേസിൽ പീഡനക്കേസ് പ്രതി വിക്ടറിന്‍റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയിൽ ഡിവൈഎസ്പി ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് കസ്റ്റഡിയിലെടുത്തത്. വിക്ടറിന്‍റെ അയൽക്കാരിയായ വീട്ടമ്മ സുധർമ തന്‍റെ മകനെ ഇയാൾ കൊലപ്പെടുത്തിയതാണെന്നു കാണിച്ചു പോലീസിൽ പരാതി നൽകിയിരുന്നു. സുധർമയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. 2010ലാണ് പരാതിക്കാരിയുടെ പതിന്നാലുകാരനായ മകൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

പോ​ലീ​സു​കാ​ര​ൻ തോ​ക്കു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ വി​റ​പ്പി​ച്ചു.

09:16 am 23/3/2017 ബു​ല​ന്ദേ​ശ്വ​ർ: അ​വ​ധി ന​ൽ​കി​യി​ല്ല, മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ തോ​ക്കു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ വി​റ​പ്പി​ച്ചു. യു​പി​യി​ലെ ബു​ല​ന്ദേ​ശ്വ​റി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ഗ്ര സ്വ​ദേ​ശി​യാ​യ കോ​ൺ​സ്റ്റ​ബി​ൾ രാ​ഹു​ൽ റാ​ണ​യാ​ണ് പ്ര​തി. ഗാ​ർ​ഡ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന റാ​ണ മ​ദ്യ​ല​ഹ​രി​യി​ൽ സ്റ്റേ​ഷ​നി​ലെ​ത്തി അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​വ​ധി അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ല്ല. ഇ​തോ​ടെ “വൈ​ല​ന്‍റാ​യ’ റാ​ണ ബ​ഹ​ളം​കൂ​ട്ടി. ഇ​യാ​ളെ പി​ടി​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്കു​നേ​രെ തോ​ക്ക് ചൂ​ണ്ടി​യാ​യി റാണ​യു​ടെ ആ​ക്ഷ​ൻ. അ​ടു​ത്തു​വ​ന്നാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു റാ​ണ​യു​ടെ ബ​ഹ​ളം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ.​കെ സി​ഗും എ​സ്എ​സ്പി സോ​ണി​യ Read more about പോ​ലീ​സു​കാ​ര​ൻ തോ​ക്കു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ വി​റ​പ്പി​ച്ചു.[…]

പി. കൃഷ്ണദാസിനെതിരെ ജാമ്യമില്ല വകുപ്പുകൾ ചേർത്തതെന്തിനെന്ന് ഹൈകോടതി.

08:04 am 2/3/2017 കൊച്ചി: പാമ്പാടി നെഹ്‌റു കോളജ് ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെതിരെ ജാമ്യമില്ല വകുപ്പുകൾ ചേർത്തതെന്തിനെന്ന് വീണ്ടും ഹൈകോടതി. ഇൗ വകുപ്പുകൾ പ്രതിക്കെതിരെ നിലനിൽക്കുന്നതുതന്നെയെന്ന് സർക്കാർ. കസ്റ്റഡിയിൽവെച്ച് കൂടുതൽ അന്വേഷണം ആവശ്യമായ കുറ്റകൃത്യങ്ങൾ പ്രതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും പൊലീസിന് വേണ്ടി സ്റ്റേറ്റ് അറ്റോർണി കോടതിയെ ധരിപ്പിച്ചു. നെഹ്റു ഗ്രൂപ്പിന് കീഴിലെ ലക്കിടി ലോ കോളജിലെ മൂന്നാം സെമസ്റ്റർ വിദ്യാർഥി ഷഹീർ ഷൗക്കത്തലിയുടെ പരാതിയിലെടുത്ത കേസിൽ ജാമ്യം തേടി കൃഷ്ണദാസ് നൽകിയ ഹരജിയിലാണ് കോടതി മുൻ നിലപാടുകൾ Read more about പി. കൃഷ്ണദാസിനെതിരെ ജാമ്യമില്ല വകുപ്പുകൾ ചേർത്തതെന്തിനെന്ന് ഹൈകോടതി.[…]

ഇന്ത്യൻ ക്രിക്കറ്റർമാരുടെ ശമ്പളത്തിൽ ഇരട്ടി വർധനവുമായി ബി.സി.സി.ഐ.

O8:02 am 23/3/2017 മുംബൈ: രാജ്യാന്തര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റർമാരുടെ ശമ്പളത്തിൽ ഇരട്ടി വർധനവുമായി ബി.സി.സി.ഐ. മിന്നും ഫോമിലുള്ള ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ, മുരളി വിജയ് എന്നിവർക്ക് സ്ഥാനക്കയറ്റവും ബോർഡ് നൽകി. ഇവരെ ഗ്രേഡ് എയിൽ ഉൾപെടുത്തിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചു. 2016 ഒക്ടോബർ മുതലാണ് കരാർ തീയതി ആരംഭിക്കുന്നത്. പൂജാരയും വിജയും കഴിഞ്ഞ വർഷം ഗ്രേഡ് ബിയിൽ ആയിരുന്നു. 2015-16 കാലത്ത് മോശം ഫോമിനെതുടർന്ന് ജഡേജ ഗ്രേഡ് സിയിലേക്ക് തരം താഴ്ത്തപ്പെട്ടിരുന്നു. Read more about ഇന്ത്യൻ ക്രിക്കറ്റർമാരുടെ ശമ്പളത്തിൽ ഇരട്ടി വർധനവുമായി ബി.സി.സി.ഐ.[…]

12 വര്‍ഷത്തിന് ശേഷം ഇന്ത്യയ്‌ക്ക് ഫുട്ബോളില്‍ വിദേശവിജയം

07:58 am 23/3/2017 എ എഫ് സി ഏഷ്യന്‍ ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ചരിത്ര വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ കംബോഡിയയെ തോല്‍പ്പിച്ചു. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ വിദേശത്ത് ഒരു അന്താരാഷ്‌ട്ര ഫുട്ബോള്‍ മല്‍സരം വിജയിക്കുന്നത്. 1-1 എന്ന നിലയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന ആദ്യപകുതിക്ക് ശേഷമാണ് മല്‍സരം ചടുലമായത്. രണ്ടാം പകുതിയില്‍ മൂന്നു ഗോളുകളാണ് പിറന്നത്. ഇന്ത്യയ്‌ക്കുവേണ്ടി സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല, സന്ദേശ് ജിംഗാന്‍ Read more about 12 വര്‍ഷത്തിന് ശേഷം ഇന്ത്യയ്‌ക്ക് ഫുട്ബോളില്‍ വിദേശവിജയം[…]

സ്വിറ്റ്സർലൻഡിൽട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ മൂന്നു പേർക്കു പരിക്കേറ്റു

07:53 am 23/3/2017 ജനീവ: സ്വിറ്റ്സർലൻഡിലെ ലുസേർണിൽ യാത്രാ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ മൂന്നു പേർക്കു പരിക്കേറ്റു. ഇറ്റലിയിലെ മിലാനിൽനിന്നും ബസേലിലേക്കു പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. 160 യാത്രക്കാരാണ് സംഭവ സമയത്ത് ട്രെയിനിലുണ്ടായിരുന്നത്. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

തമിഴ്നാട്ടിൽ രണ്ടില തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു.

07:51 am 23/3/2017 ചെന്നൈ: എഡിഎംകെയുടെ പാർട്ടി ചിഹ്നം രണ്ടില തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു. രണ്ടിലയ്ക്ക് അവകാശ വാദമുന്നയിച്ച് രണ്ടു വിഭാഗങ്ങൾ രംഗത്തെത്തിയതിനെ തുടർന്നാണ് കമ്മിഷന്‍റെ നടപടി. ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ടിലയ്ക്കായി തർക്കമുയർന്നത്. ജയലളിതയുടെ മരണത്തിനു ശേഷം പാർട്ടി ഒ. പനീർശെൽവത്തിന്‍റെയും ജയലളിതയുടെ തോഴിയായിരുന്ന ശശികല നടരാജന്‍റെയും നേതൃത്വത്തിൽ രണ്ടു വിഭാഗങ്ങളായി പിളർന്നിരുന്നു. മുഖ്യമന്ത്രി പദത്തിനായി ഇരു വിഭാഗങ്ങളും തമ്മിൽ തർക്കവും രൂക്ഷമായിരുന്നു. ഒടുവിൽ ശശികല പക്ഷം മുഖ്യമന്ത്രി പദം പിടിച്ചെടുക്കുകയും Read more about തമിഴ്നാട്ടിൽ രണ്ടില തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു.[…]

മുന്‍കേന്ദ്രമന്ത്രി എസ്എം കൃഷ്ണ ബിജെപിയില്‍ ചേർന്നു.

07:48 am. 23/3/2017 ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ എസ്എം കൃഷ്ണ ബിജെപിയില്‍ ചേർന്നു. വൈകീട്ട് അഞ്ച് മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ എസ്.എം കൃഷ്ണയ്ക്ക് പാര്‍ട്ടി അംഗത്വം നൽകി. ജനുവരി 28 നാണ് എസ് എം കൃഷ്ണ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത് എന്നായിരുന്നു പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കിയത്. പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാവായിട്ടും തഴയപ്പെട്ടത് കൃഷ്ണയെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചതായി പറയപ്പെടുന്നു. കൃഷ്ണയുടെ Read more about മുന്‍കേന്ദ്രമന്ത്രി എസ്എം കൃഷ്ണ ബിജെപിയില്‍ ചേർന്നു.[…]

ബ്രിട്ടീഷ് പാർലമെന്‍റിനു പുറത്തുണ്ടായ വെടിവയ്പിലും കത്തിക്കുത്തിലും രണ്ടുപേര്‍ കൊല്ലപ്പെട്ടു.

07:45 am 23/3/2017 ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്‍റിനു പുറത്തുണ്ടായ വെടിവയ്പിലും കത്തിക്കുത്തിലും രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിവയ്പിൽ ഒരു പോലീസുകാരന് കുത്തേൽക്കുകയും ചെയ്തു. ഉദ്യോഗസ്ഥനെ കുത്തിയ അക്രമിയെ പോലീസ് വെടിവച്ചുവീഴ്ത്തി. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. പാർലമെന്‍റ് മന്ദിരത്തിന് സമീപമുള്ള വെസ്റ്റ് മിനിസ്റ്റർ പാലത്തിൽ പ്രാദേശിക സമയം വൈകിട്ട് 3.15നാണ് ആക്രമണമുണ്ടായത്. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉൾപ്പെടെ നിരവധി എംപിമാർ പാർലമെന്‍റിനുള്ളിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. പാർലമെന്‍റിന് അകത്തുള്ളവരോട് പുറത്തിറങ്ങരുതെന്ന് പോലീസ് നിർദേശം Read more about ബ്രിട്ടീഷ് പാർലമെന്‍റിനു പുറത്തുണ്ടായ വെടിവയ്പിലും കത്തിക്കുത്തിലും രണ്ടുപേര്‍ കൊല്ലപ്പെട്ടു.[…]

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന് നവ നേതൃത്വം

07:44 am 23/3/2017 ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സഭകളുടെ 21 ദേവാലയങ്ങള്‍ അടങ്ങിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയുടെ പുതിയ നേതൃത്വം നിലവില്‍ വന്നു. മാര്‍ച്ച് 19-നു ഫിലാഡല്‍ഫിയയിലെ അന്‍ റൂ അവന്യൂവിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ ഫാ. ഷിബു മത്തായിയുടെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഫാ. സജി മുക്കൂട്ട് (ചെയര്‍മാന്‍), ഫാ. കെ.കെ. ജോണ്‍ (കോ- Read more about ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന് നവ നേതൃത്വം[…]