ഡൽഹിയിൽ സ്ത്രീയും അനന്തരവനും അജ്ഞാതരുടെ വെടിയേറ്റു മരിച്ചു.

10:00 am 32/3/2017 ന്യൂഡൽഹി: ഡൽഹിയിൽ സ്ത്രീയും അനന്തരവനും അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. മീന(45), ശരദ്(24) എന്നിവരാണ് മരിച്ചത്. വെസ്റ്റ് ഡൽഹിയിലെ ശികർപുർ ഗ്രാമത്തിൽ നിന്ന് ഗുഡ്ഗാവിലേക്ക് പോകുന്നതിനിടെ ഇവർക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു. തീരാപ്പക ആയിരിക്കാം സംഭവത്തിന് പിന്നിലെന്ന് ഡിസിപി സുരേന്ദർ കുമാർ പറഞ്ഞു. ഹരിയാന സ്വദേശിയായ മീന ഗുഡ്ഗാവിലാണ് താമസിച്ചിരുന്നത്. ഉത്തർപ്രദേശിലെ ഭഗ്പത് സ്വദേശിയാണ് ശരദ്.

ഇന്ത്യ അനാവശ്യമായി ആഭ്യന്തര കാര്യങ്ങളിൽഇടപെടുന്നെന്ന ആരോപണവുമായി പാക്കിസ്ഥാൻ.

09:56 am 31/3/2017 ഇസ്ലാമാബാദ്: ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ അനാവശ്യമായി ഇടപെടുന്നെന്ന ആരോപണവുമായി പാക്കിസ്ഥാൻ. വിദേശകാര്യ വക്താവ് നഫീസ് സക്കറിയയാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. പാക്കിസ്ഥാൻ മണ്ണിലെ ഭീകരപ്രവർത്തനങ്ങൾക്കു പിന്തുണയും ധനസഹായവും നൽകുന്നത് ഇന്ത്യയാണെന്നും പാക്കിസ്ഥാൻ ആരോപിച്ചു. ഇന്ത്യ പാക്കിസ്ഥാനിൽ നടത്തുന്ന ഇടപെടലുകളെകുറിച്ച് ലോകം ബോധവാൻമാരാണ്. പാക്കിസ്ഥാന്‍റെ മണ്ണിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ഇന്ത്യ സഹായം നൽകുന്നു- സക്കറിയ മാധ്യമങ്ങളോടു പറഞ്ഞു. മുംബൈയിലെ ജിന്ന ഹൗസിന്‍റെ സുരക്ഷയെ സംബന്ധിച്ചും പാക്കിസ്ഥാൻ ആശങ്ക അറിയിച്ചു. ജിന്ന ഹൗസിന്‍റെ പ്രധാന്യം ഇന്ത്യ Read more about ഇന്ത്യ അനാവശ്യമായി ആഭ്യന്തര കാര്യങ്ങളിൽഇടപെടുന്നെന്ന ആരോപണവുമായി പാക്കിസ്ഥാൻ.[…]

സംസ്ഥാനത്ത് മോട്ടോർ വാഹന ഉടമകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു.

09:54 am 31/3/2017 കൊച്ചി: ഇൻഷ്വറൻസ് നിരക്ക് വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടോർ വാഹന ഉടമകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ലോറികൾ, മിനിലോറികൾ, ടിപ്പറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്നർ ലോറികൾ, ഗ്യാസ് സിലിണ്ടർ കാര്യേജ് ലോറികൾ എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ചരക്കുവാഹനങ്ങളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, കഐസ്ആർടിസി നിരത്തിലിറങ്ങുമെന്ന് അധികൃതർ അറിയിച്ചു. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കാനുള്ള നടപടി അവസാനിപ്പിക്കുക, സ്പീഡ് ഗവർണർ നിയമം പിൻവലിക്കുക, ടോൾ നിരക്കിലെ ക്രമാതീതവർധനയും പിരിവും Read more about സംസ്ഥാനത്ത് മോട്ടോർ വാഹന ഉടമകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു.[…]

ടെക്‌സസ്സില്‍ ബസ്സപകടം; 13 മരണം 2 പേര്‍ക്ക് പരിക്ക്

09:57 pm 30/3/2017 – പി. പി. ചെറിയാന്‍ ടെക്‌സസ്: ടെക്‌സസ്സ് ഹൈവേയില്‍ ചര്‍ച്ച് ബസ്സും, പിക്ക് അപ്പ് ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിമുന്ന് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് മാര്‍ച്ച് 29 ബൂധനാഴ്ച 12.30 നായിരുന്നു അപകടം. ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ 14 അംഗങ്ങളുമായി ടെക്‌സസ്സിലെ ന്യൂ ബ്രണ്‍ഫെല്‍സില്‍ നിന്നും മൂന്ന് ദിവസത്തെ റിട്രീറ്റില്‍ പങ്കെടുത്ത്് ബസ്സില്‍ യാത്ര തിരിച്ചവരായിരുന്നു അപകടത്തില്‍ മരിച്ചത്. ട്രക്ക് െ്രെഡവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. Read more about ടെക്‌സസ്സില്‍ ബസ്സപകടം; 13 മരണം 2 പേര്‍ക്ക് പരിക്ക്[…]

ഹെവന്‍ ഓഫ് ഹോപ് കൂദാശ ആര്‍ച്ച് ബിഷപ്പ് നിര്‍വ്വഹിച്ചു

09:56 pm 30/3/2017 – പി.പി. ചെറിയാന്‍ ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ നിന്നുള്ള മലയാളി വൈദികന്‍ റവ. ഫാ. പോളി തെക്കനച്ചന്റെ നേതൃത്വത്തില്‍ അംഗഹീനരേയും, ആലംബഹീനരേയും, അനാഥരേയും സംരക്ഷിക്കുന്നതിന് ഭോപ്പാലില്‍ നിന്നും 200 കിലോമീറ്റര്‍ മാറി പരസ്യ ഗ്രാമത്തില്‍ പണിതുയര്‍ത്തിയ കെട്ടിട സമുച്ചയത്തിന്റെ (ഹെവന്‍ ഓഫ് ഹോപ്പ്) കൂദാശ മാര്‍ച്ച് 21 ന് നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് റൈറ്റ് റവ. ഡോ. അബ്രഹാം നിര്‍വ്വഹിച്ചു. പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. കുര്യന്‍ കാച്ചപ്പിള്ളി കൂദാശ ചടങ്ങിന് സഹകാര്‍മ്മികത്വം വഹിച്ചു സ്ഥലം Read more about ഹെവന്‍ ഓഫ് ഹോപ് കൂദാശ ആര്‍ച്ച് ബിഷപ്പ് നിര്‍വ്വഹിച്ചു[…]

ഹെലന്‍ സക്കറിയ ലാസ്‌വേഗസില്‍ നിര്യാതയായി

09:54 pm 30/3/2017 കോട്ടയം: കളത്തിപ്പടി ആനത്താനം പ്‌ളാവുങ്കല്‍ പി.ടി.ജോര്‍ജിന്റെ മകന്‍ പരേതനായ റെജി ജോര്‍ജിന്റെ ഭാര്യ ഹെലന്‍ സക്കറിയ (42) അമേരിക്കയില്‍ ലാസ്!വേഗാസില്‍ നിര്യാതയായി. മൃതദേഹം വെള്ളിയാഴ്ച രാവിലെ എറണാകുളം പാലാരിവട്ടം പവര്‍ഹൗസ് റോഡില്‍ അഴിക്കത്തു വസതിയില്‍ കൊണ്ടുവന്ന് ശുശ്രൂഷയ്ക്കു ശേഷം 12ന് കോട്ടയം വടവാതൂര്‍ സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ പള്ളിയില്‍ എത്തിക്കും. സംസ്കാരം രണ്ടിന്, കോട്ടയം അഴിക്കകത്ത് വര്‍ഗീസ് സക്കറിയയുടെ മകളാണ്.

ശനിയാഴ്ച 113-മത് സാഹിത്യ സല്ലാപത്തില്‍ യോഗ ഒരു പഠനം!

09:53 pm 30/3/2017 ഡാലസ്: ഏപ്രില്‍ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘YOGA –– യോഗ’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. അമേരിക്കയിലെ ഭാരതിയരുടെയിടയില്‍ അറിയപ്പെടുന്ന യോഗാ പണ്ഡിതരും ഗുരുക്കളുമായ ഡോ. തെരേസാ ആന്‍റണി, തോമസ് ജെ. കൂവള്ളൂര്‍ എന്നിവരായിരിക്കും ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. കൂടാതെ പ്രഗത്ഭരായ ധാരാളം യോഗാ ഗുരുക്കന്മാരും പഠിതാക്കളും ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും ‘യോഗ’യെക്കുറിച്ചും അവ ചെയ്യുന്നതിന്‍റെ ഗുണ ദോഷങ്ങളെക്കുറിച്ചും Read more about ശനിയാഴ്ച 113-മത് സാഹിത്യ സല്ലാപത്തില്‍ യോഗ ഒരു പഠനം![…]

മാവോയിസ്റ്റ് താവളം പോലീസ് തകർത്തു.

05:39 pm 30/3/2017 റാഞ്ചി: ജാർഖണ്ഡിലെ ഗിരിടിഹ് ജില്ലയിൽ മാവോയിസ്റ്റ് താവളം പോലീസ് തകർത്തു. പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണു മാവോയിസ്റ്റ് താവളം തകർത്തത്. പ്രദേശത്തുനിന്നു മാവോയിസ്റ്റ് നേതാവ് സോമ മുണ്ടയെ പോലീസ് പിടിച്ചു. സോമ മുണ്ടയുടെ തലയ്ക്കു സർക്കാർ 50,000 രൂപ വിലയിട്ടിരുന്നു. ഇയാളിൽനിന്നു 48,000 രൂപയും പോലീസ് പിടിച്ചെടുത്തു. മാവോയിസ്റ്റുകൾ പ്രദേശത്ത് യോഗം കൂടുന്നുവെന്നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു പോലീസ് നടത്തിയ പരിശോധനയിലാണ് നേതാവിനെ പിടികൂടിയത്. മറ്റു മാവോയിസ്റ്റുകൾ രക്ഷപ്പെട്ടതായും പോലീസ് Read more about മാവോയിസ്റ്റ് താവളം പോലീസ് തകർത്തു.[…]

90 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് രണ്ടു പേർ ചേർന്നാണെന്ന് പോലീസ് കണ്ടെത്തി

05:30 pm 30/3/2017 മാവേലിക്കര: കണ്ടിയൂരില്‍ 90 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് രണ്ടു പേർ ചേർന്നാണെന്ന് പോലീസ് കണ്ടെത്തി. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരമായി പീഡിപ്പിക്കപ്പെട്ട വൃദ്ധ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരിശോധനയിൽ മൃഗീയമായ പീഡനമാണ് നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. മുഖത്തും മാറിടത്തിലും ജനനേന്ദ്രിയ ഭാഗത്തും മുറിവേറ്റ വൃദ്ധ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയായെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവമറിഞ്ഞ് വൻ ജനക്കൂട്ടം മാവേലിക്കര താലൂക്ക് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു. ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പീഡനത്തിനിരയായ വൃദ്ധയും Read more about 90 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് രണ്ടു പേർ ചേർന്നാണെന്ന് പോലീസ് കണ്ടെത്തി[…]

ഉതുപ്പ് വർഗീസ് കൊച്ചിയിൽ അറസ്റ്റിലായതോടെ റിക്രൂട്ട്മെൻറിനായി പണംകൊടുത്ത് കാത്തിരിക്കുന്ന നിരവധിപേർ ആശങ്കയിൽ.

05:27pm 30/3/2017 കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെൻറിെൻറ മറവിൽ 300 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ഉതുപ്പ് വർഗീസ് കൊച്ചിയിൽ അറസ്റ്റിലായതോടെ റിക്രൂട്ട്മെൻറിനായി പണംകൊടുത്ത് കാത്തിരിക്കുന്ന നിരവധിപേർ ആശങ്കയിൽ. കഴിഞ്ഞമാസങ്ങളിലും ഇൗ മാസവും അനധികൃത നഴ്സിങ് റിക്രൂട്ട്മെൻറ് ഇൻറർവ്യൂ നടന്നിരുന്നു. ഇതിൽ ഹാജരായി പണംകൊടുത്ത് ജോലിക്ക് കാത്തിരിക്കുന്നവരാണ് പുതിയ സാഹചര്യത്തിൽ ആശങ്കയിലായത്. അൽസറാഫ മാൻപവർ ഏജൻസി ഉടമ കോട്ടയം മൈലക്കാട്ട് ഉതുപ്പ് വർഗീസ് ആണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. ഇയാൾ ഇത് മൂന്നാം Read more about ഉതുപ്പ് വർഗീസ് കൊച്ചിയിൽ അറസ്റ്റിലായതോടെ റിക്രൂട്ട്മെൻറിനായി പണംകൊടുത്ത് കാത്തിരിക്കുന്ന നിരവധിപേർ ആശങ്കയിൽ.[…]