തിരുവനന്തപുരം ലോ അക്കാഡമിയിൽ വിദ്യാർഥി സംഘർഷം.

12:48 pm 17/3/2017 തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാഡമിയിൽ വിദ്യാർഥി സംഘർഷം. എസ്എഫ്ഐ പ്രവർത്തകരും മറ്റു വിദ്യാർഥി സംഘടനാ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. നിരവധി വിദ്യാർഥികൾക്കു സംഘർഷത്തിൽ പരിക്കേറ്റു.

ചെ​മ്മാം​മു​ക്ക് മേ​ൽ​പാ​ല​ത്തി​ന് താ​ഴെ പാ​ള​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി.

12:45 pm 17/3/2017 കൊ​ല്ലം: ചെ​മ്മാം​മു​ക്ക് മേ​ൽ​പാ​ല​ത്തി​ന് താ​ഴെ പാ​ള​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി. ഇ​ന്ന് രാ​വി​ലെ​യാ​ണ് വി​ള്ള​ൽ ക​ണ്ട​ത്. പാ​ള​ത്തി​ൽ മൂ​ന്ന് മി​ല്ലി​മീ​റ്റ​റോ​ളം വി​ട​വാ​ണ് ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ റെ​യി​ൽ​വേ അ​ധി​കൃ​ത​രെ​ത്തി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ട​സം ഒ​ഴി​വാ​ക്കി. വിള്ളൽ കണ്ടതിനെ തുടർന്ന് രാ​വി​ലെ​ മു​ത​ൽ മി​ക്ക ട്രെ​യി​നു​ക​ളും വേ​ഗ​തകു​റ​ച്ച് ഓ​ടു​ക​യാ​ണ്. അതിനാൽ പല സർവീസുകളും വൈകിയാണ് ഓടുന്നത്.

ഗോവ സർക്കാർ രൂപീകരണം സംബന്ധിച്ച്​ രാജ്യസഭയിൽ പ്രതിപക്ഷബഹളം

12:44 pm 17/3/2017 ന്യൂഡൽഹി: ഗോവ സർക്കാർ രൂപീകരണം സംബന്ധിച്ച്​ രാജ്യസഭയിൽ പ്രതിപക്ഷബഹളം. ഗോവയിൽ സർക്കാറുണ്ടാക്കാൻ ഗവർണർ ബി.ജെ.പിയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. കോൺഗ്രസ്​ നേതാവ്​ ദ്വിഗ്​വിജയ്​സിങ്ങാണ്​ സഭയിൽ പ്രശ്​നം ഉന്നയിച്ചത്​. ഗവർണർ അധികാര ദുർവിനിയോഗം നടത്തിയെന്നും ഗവർണറെ ഉപയോഗിച്ച്​ കേന്ദ്രസർക്കാർ കുതിരക്കച്ചവടം നടത്തിയെന്നും ദ്വിഗ്​വിജയ്​ സിങ്​​ ആരോപിച്ചു. എന്നാൽ, സഭക്കുള്ളിലെ അംഗങ്ങൾക്കെതിരെ മാത്രമേ ആരോപണമുന്നയിക്കാൻ പാടൂവെന്നും മറ്റാർക്കെങ്കിലുമെതിരെ ആരോപണമുന്നയിക്കണമെങ്കിൽ പ്രത്യേക നോട്ടീസ്​ നൽകണമെന്നും രാജ്യസഭാ ഉപാധ്യക്ഷൻ പി.​ജെ.കുര്യൻ റൂളിങ്ങ്​ നൽകി. എന്നാൽ Read more about ഗോവ സർക്കാർ രൂപീകരണം സംബന്ധിച്ച്​ രാജ്യസഭയിൽ പ്രതിപക്ഷബഹളം[…]

ഗേ​ർ​ട്ട് വി​ൽ​ഡേ​ഴ്സി​ന്‍റെ ഫ്രീ​ഡം പാർട്ടി നെ​ത​ർ​ല​ൻ​ഡ്സ് പാ​ർ​ല​മെ​ന്‍റി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി.

08:22 am 17/3/2017 ഹേ​ഗ്: നെ​ത​ർ​ല​ൻ​ഡ്സ് തീ​വ്ര വ​ല​തു​പ​ക്ഷ​ത്തെ പി​ന്ത​ള്ളി കു​ടി​യേ​റ്റ വി​രു​ദ്ധ ന​യ​ങ്ങ​ളു​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തി​യ ഗേ​ർ​ട്ട് വി​ൽ​ഡേ​ഴ്സി​ന്‍റെ ഫ്രീ​ഡം പാ​ർ​ട്ടി (പി​വി​വി) 150 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി. 20 സീ​റ്റേ അ​വ​ർ​ക്കു കി​ട്ടി​യു​ള്ളൂ. പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് റ​ട്ടെ​യു​ടെ ലി​ബ​റ​ൽ നി​ല​പാ​ടു​ള്ള പാ​ർ​ട്ടി വി​വി​ധ 33 സീ​റ്റു​മാ​യി ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​കും. ചെ​റു പാ​ർ​ട്ടി​ക​ളെ ചേ​ർ​ത്തു മു​ന്ന​ണി​യു​ണ്ടാ​ക്കി റ​ട്ടെ ഭ​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. ക​ഴി​ഞ്ഞ ര​ണ്ടു പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും റ​ട്ടെ​യു​ടെ പാ​ർ​ട്ടി ഒ​ന്നാ​മ​തെ​ത്തി​യെ​ങ്കി​ലും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യാ​ണു Read more about ഗേ​ർ​ട്ട് വി​ൽ​ഡേ​ഴ്സി​ന്‍റെ ഫ്രീ​ഡം പാർട്ടി നെ​ത​ർ​ല​ൻ​ഡ്സ് പാ​ർ​ല​മെ​ന്‍റി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി.[…]

റോ​ജ​ർ ഫെ​ഡ​റ​ർ​ക്ക്​ വീ​ണ്ടും ജ​യം.

08. 19 am 17/3/2017 ഇ​ന്ത്യ​ൻ​​വെ​ൽ​സ്​: സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ പോ​രി​ൽ റോ​ജ​ർ ഫെ​ഡ​റ​ർ​ക്ക്​ വീ​ണ്ടും ജ​യം. ഇ​ന്ത്യ​ൻ​വെ​ൽ​സ്​ ഒാ​പ​ൺ ടെ​ന്നി​സി​െൻറ നാ​ലാം റൗ​ണ്ടി​ൽ നേ​രി​ട്ടു​ള്ള സെ​റ്റി​ൽ സ്വി​സ്​ താ​ര​മാ​യ ഫെ​ഡ​റ​ർ നി​താ​ന്ത​വൈ​രി​യും സ്​​പാ​നി​ഷ്​ താ​ര​വു​മാ​യ റാ​ഫേ​ൽ ന​ദാ​ലി​നെ നേ​രി​ട്ടു​ള്ള ​​െസ​റ്റി​ൽ കീ​ഴ​ട​ക്കി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി. സ്കോ​ർ: 6-2, 6-3. ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ലെ ഇ​തി​ഹാ​സ​സ​മാ​ന​മാ​യ തി​രി​ച്ചു​വ​ര​വ്​ വി​ജ​യ​മ​ട​ക്കം ​ന​ദാ​ലി​നെ​തി​രെ ഫെ​ഡ​റ​റു​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണി​ത്​. പ​തി​വ്​​ തെ​റ്റി​ച്ച്​ ഒ​രു മ​ണി​ക്കൂ​ർ ​െകാ​ണ്ട്​ ഫെ​ഡ​റ​ർ ജ​യം സ്വ​ന്ത​മാ​ക്കി. നാ​ല്​ വ​ട്ടം ഫെ​ഡ​റ​ർ Read more about റോ​ജ​ർ ഫെ​ഡ​റ​ർ​ക്ക്​ വീ​ണ്ടും ജ​യം.[…]

തൃശൂരിൽ യുവാവിനെ​ വെട്ടിക്കൊന്നു.

08:21am 17/3/2017 തൃശൂർ: നെടുപുഴയിൽ യുവാവിനെ നടുറോഡിൽ​ വെട്ടിക്കൊന്നു. പനമുക്ക്​ വട്ടപ്പിന്നി കാട്ടിപുരക്കൽ വീട്ടിൽ ഡിബിനാണ്​ (24) മരിച്ചത്​. വ്യാഴാഴ്​ച രാത്രി 9.30ഒാടെ കസ്​തൂർബ വിദ്യാലയത്തിന്​ മുന്നിലായിരുന്നു സംഭവം. പ്രതിയെന്ന്​ സംശയിക്കുന്ന നെടുപുഴ സ്വദേശി അനൂപിനുവേണ്ടി അന്വേഷണം ഉൗർജിതമാക്കി. അനൂപി​െൻറ ഭാര്യയുമായി ഡിബിനുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ്​ കൊലപാതകത്തിൽ കലാശിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. സുഹൃത്തുക്കളായ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഡിബി​െൻറ തലക്ക്​ വെ​േട്ടൽക്കുകയായിരുന്നു. ബഹളംകേട്ട്​ സമീപവാസികൾ ഒാടിയെത്തു​േമ്പാഴേക്കും പ്രതി രക്ഷപ്പെട്ടു. പരിക്കേറ്റ ഡിബിനെ ആശുപത്രിയിലേക്ക്​ കൊണ്ടുപോകും വഴി മരിച്ചു. Read more about തൃശൂരിൽ യുവാവിനെ​ വെട്ടിക്കൊന്നു.[…]

ബി.ജെ.പിയുടെ വൻമുന്നേറ്റത്തിൽ ആശങ്കയറിയിച്ച്​ ചൈനീസ്​ മാധ്യമം.

08:20 am 17/3/2017 ബെയ്​ജിങ്​​: ​സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ വൻമുന്നേറ്റത്തിൽ ആശങ്കയറിയിച്ച്​ ചൈനീസ്​ മാധ്യമം. കമ്യൂണിസ്​റ്റ്​ ചൈനയുടെ ഒൗദ്യോഗിക മാധ്യമമായ ഗ്ലോബൾ ടൈംസാണ്​ മോദിയുടെ ജനസ്വീകാര്യത വർധിക്കുന്നതിൽ ആശങ്കയറിയിച്ചത്​. തെരഞ്ഞെടുപ്പ്​ വിജയത്തിലൂടെ മോദിയുടെ തീ​​വ്രനിലപാടുകൾ വീണ്ടും ശക്​തിപ്രാപി​ക്കുമെന്നും ടൈംസിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തിളക്കമാർന്ന വിജയത്തിനുശേഷം ചൈനയുടെ ആദ്യ പ്രതികരണമാണിത്​. സംസ്​ഥാനങ്ങളിലെ വൻ മു​േന്നറ്റം കാണിക്കുന്നത്​ 2019ൽ നരേ​ന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമെന്ന്​ മാത്രമല്ല, രാജ്യത്ത്​ കൂടുതൽ തീവ്രനയങ്ങൾ സ്വീകരിക്കുന്നതു​ൾപ്പെടെയുള്ള മാറ്റങ്ങൾ സംഭവിക്കുമെന്നും Read more about ബി.ജെ.പിയുടെ വൻമുന്നേറ്റത്തിൽ ആശങ്കയറിയിച്ച്​ ചൈനീസ്​ മാധ്യമം.[…]

ഡൽഹി-അമൃത്​സർ സ്വർണ ശതാബ്​ദി ട്രെയിൻ ഇനി ഒരു വ്യക്തിക്ക് സ്വന്തം

08:18 am 17/3/2017 ലുധിയാന: നീതിന്യായ ചരിത്രത്തിൽ അത്യപൂർവമായ സംഭവമാണ്​ കഴിഞ്ഞദിവസം ലുധിയാന ജില്ല സെഷൻസ്​ കോടതിയിൽ നടന്നത്​. കേസ്​ ജയിച്ച അന്യായക്കാരന്​ ലഭിച്ചത്​ ഡൽഹി-അമൃത്​സർ സ്വർണ ശതാബ്​ദി ട്രെയിൻ. റെയിൽവേ വികസനത്തിന്​ ഭൂമി വിട്ടുനൽകിയതിന്​ മതിയായ നഷ്​ടപരിഹാരം നൽകുന്നതിൽ വീഴ്​ച വരുത്തിയതിനാണ്​ കർഷകനായ സമ്പൂർണ സിങ്ങിന്​ പണത്തിന്​ പകരമായി ട്രെയിൻ ലഭിച്ചത്​. സെഷൻസ്​ ജഡ്​ജി ജസ്​പാൽ വർമയാണ്​ വിധി പു​റപ്പെടുവിച്ചത്​. ലുധിയാന സ്​റ്റേഷനിൽ വെച്ച്​ ​െട്രയിൻ സാ​േങ്കതികമായി സമ്പൂർണ സിങ്ങിന്​ ​ൈകമാറുകയും ചെയ്​തു. ജപ്​തിയിൽ സ്​റ്റേഷൻ Read more about ഡൽഹി-അമൃത്​സർ സ്വർണ ശതാബ്​ദി ട്രെയിൻ ഇനി ഒരു വ്യക്തിക്ക് സ്വന്തം[…]

Default title

o8:14am 17/3/2017 മലപ്പുറത്തെ ഇടതു സ്ഥാനാർത്ഥിയെ ഇന്നറിയാം. തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക്എകെജി സെന്ററിൽ ആണ് യോഗം. ഇടത് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നടക്കുന്ന ആദ്യത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം നടത്താനായില്ലെങ്കിൽ സർക്കാരിനും അത് മോശം പ്രതിച്ഛായയുണ്ടാക്കുമെന്നാണ് പാർട്ടി വിലയിരുത്തുന്നത് . ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് റിയാസ്, കർഷകകസംഗം ജില്ലാ കമ്മിറ്റി അംഗം അ‍ഡ്വ.ടികെ റഷീദലി, മുൻ Read more about Default title[…]

കൊട്ടിയൂര്‍ പീഡനം: മൂന്ന് പ്രതികള്‍ കൂടി കീഴടങ്ങി

08:12 am 17/3/2017 പേരാവൂര്‍: കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫ.തോമസ് ജോസഫ് തേരകം അടക്കം മൂന്ന് പ്രതികള്‍ കീഴടങ്ങി. പേരാവൂര്‍ സിഐക്ക് മുന്നിലാണ് വയനാട്ടിലെ ശിശുക്ഷേമ സമിതി മുന്‍ അദ്ധ്യക്ഷന്‍ കൂടിയായ തേരകം കീഴടങ്ങിയത്. ഇതിന് പിന്നാലെയാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ സിഡബ്യൂസി അംഗമായ സിസ്റ്റർ ബെറ്റി, ദത്തെടുക്കല്‍ കേന്ദ്രം ചുമതലക്കാരി സിസ്റ്റർ ഒഫീലിയ എന്നിവര്‍ കീഴടങ്ങാന്‍ എത്തിയത്. നേരത്തെ തേരകത്തിന്‍റെ അടക്കം മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിച്ച ഹൈക്കോടതി തേരകത്തോടും Read more about കൊട്ടിയൂര്‍ പീഡനം: മൂന്ന് പ്രതികള്‍ കൂടി കീഴടങ്ങി[…]