ഫിലാഡല്‍ഫിയ ക്രിക്കറ്റ് ലഹരിയില്‍

07:50 pm 13/3/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ഫിലാഡല്‍ഫിയ: ട്രൈ സ്റ്റേറ്റ് ഏരിയായിലെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ ചിരക്കാല സ്വപ്നമായിരുന്ന ക്രിക്കറ്റ് ലീഗ് മത്സരം, മലയാളി ക്രിക്കറ്റ് ലീഗിലൂടെ പൂവണിയുകയാണ്. ഏകദേശം ഒരു വര്‍ഷത്തോളമായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ അമേരിക്കയിലെ സിറ്റി ഓഫ് ബ്രദര്‍ലി ലൗ എന്നറിയപ്പെടുന്ന ഫിലാഡല്‍ഫിയായുടെ മണ്ണില്‍ മെയ് മാസം ആദ്യ വാരത്തോടെ ഈ കായിക മാമാങ്കം ആരംഭിക്കുകയാണ്. പ്രത്യേകമായി മണ്ണിട്ട് ഉറപ്പിച്ച് തയാറാക്കിയ പിച്ചില്‍ മാറ്റിട്ടാണ് ലീഗ് മത്സരം നടത്തപ്പെടുന്നത്. ഇതിനായി സുനോജ് Read more about ഫിലാഡല്‍ഫിയ ക്രിക്കറ്റ് ലഹരിയില്‍[…]

വിദ്യാർഥിക്കു നേർക്ക് ബംഗളുരുവിൽ വംശീയാതിക്രമം.

07:12 pm 13/3/2017 ബംഗളുരു: വടക്കുകിഴക്കൻ സംസ്ഥാനക്കാരനായ വിദ്യാർഥിക്കു നേർക്ക് ബംഗളുരുവിൽ വംശീയാതിക്രമം. അരുണാചൽ പ്രദേശിൽനിന്നുള്ള ഹിജിഗോ ഗുങ്ടേ എന്ന യുവാവാണ് വീട്ടുടമയുടെ ആക്രമണത്തിനിരയായത്. മർദിച്ചവശനാക്കിയ ഹിജിഗോയെ വീട്ടുടമ ഷൂ നക്കിത്തുടയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഈ മാസം ആറിനായിരുന്നു സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ഹിജിഗോ വീട്ടുടമയായ ഹേമന്ത് കുമാറുമായി വെള്ളം ഉപയോഗിക്കുന്നതിനെ ചൊല്ലി തർക്കുമുണ്ടായി. വൈകിട്ടു മദ്യപിച്ചു മുറിയിൽ കയറിയ ഹേമന്ത് മുറി കുറ്റിയിട്ടശേഷം അകാരണമായി തന്നെ മർദിക്കുകയായിരുന്നെന്ന് ഹിജിഗോ ആരോപിക്കുന്നു. എന്നാൽ ഹിജിഗോയുടെ ആരോപണം Read more about വിദ്യാർഥിക്കു നേർക്ക് ബംഗളുരുവിൽ വംശീയാതിക്രമം.[…]

ഒരു ബൾബ് പക്ഷേ വൈദ്യുതി ബില്ല് 8.73 ലക്ഷം.

07:09 pm 13/3/2017 നെല്ലൂർ: ഒറ്റ ബൾബ് മാത്രമുള്ള വീട്ടിൽ 8.73 ലക്ഷം രൂപയുടെ വൈദ്യുതി ബില്ല്. ആന്ധ്രാ പ്രദേശിലെ നെല്ലൂരിലാണ് സംഭവം. കർഷകനായ വെഗുരു രവീന്ദറിനാണ് ഞെട്ടിക്കുന്ന ബില്ല് ലഭിച്ചത്. അടുത്തിടെയാണ് ഇദ്ദേഹം വീട് നിർമിച്ചത്. വൈദ്യുത മീറ്ററും ഒരു ബൾബും മാത്രമാണ് ഈ വീട്ടിലുണ്ടായിരുന്നത്. ജനുവരിയിൽ 85 രൂപയുടെയും ഫെബ്രുവരിയിൽ 87 രൂപയുടെയും ബില്ലാണ് ഇദ്ദേഹത്തിനു ലഭിച്ചത്. എന്നാൽ മാർച്ച് മാസത്തിലെ വൈദ്യുത ഉപയോഗത്തിന്േ‍റതായി ലഭിച്ച ബില്ലാണ് വെഗുരു രവീന്ദറിന്‍റെ കണ്ണുതള്ളിച്ചത്. 1,26,517 യൂണിറ്റ് Read more about ഒരു ബൾബ് പക്ഷേ വൈദ്യുതി ബില്ല് 8.73 ലക്ഷം.[…]

കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഏപ്രിൽ മാസം നടക്കും.

05:05 pm 13/3/2017 കൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഏപ്രിൽ മാസം നടക്കും. മെട്രോയുടെ മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്. ആലുവ മുതൽ മഹാരാജാസ് വരെ പണിപൂർത്തിയാക്കിയ ശേഷം ഉദ്ഘാടനം മതിയെന്നായിരുന്നു സർക്കാർ നിലപാട്. ഇതേതുടർന്ന് ഉദ്ഘാടനം അനന്തമായി നീളുമെന്ന അനിശ്ചിതത്വവും ഉണ്ടായിരുന്നു. എന്നാൽ പാലാരിവട്ടം വരെയുള്ള സർവീസ് ആരംഭിക്കാൻ സർക്കാർ സമ്മതെ നൽകിയതോടെയാണ് ഏപ്രിലിൽ ഉദ്ഘാടനത്തിന് കളമൊരുങ്ങിയിരിക്കുന്നത്.

ഹോളി ആഘോഷത്തിനിടെ നടപ്പാലം തകർന്നുവീണ് 12 ഓളം പേർക്ക് പരിക്ക്

O 3:54 Pm 13/3/2017 മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഹോളി ആഘോഷത്തിനിടെ അമിതഭാരത്തെ തുടർന്ന് നട പ്പാലം തകർന്നുവീണ് 12 ഓളം പേർക്ക് പരിക്ക്. രത്നഗിരിയിലെ കലംബുഷി ഗ്രാമത്തിലാണ് സംഭവം. ഇരുമ്പ് നടപ്പാലത്തിലൂടെ ആളുകൾ കൂട്ടത്തോടെ മറുകരയിലേക്ക് കടക്കുന്നതിടെ പാലം തകർന്നു വീഴുകയായിരുന്നു.

നടുറോഡിൽ യുവതി പ്രസവിച്ചു.

03:53pm 13/3/2017 ബംഗളൂരു: നടുറോഡിൽ യുവതി പെണ്‍കുഞ്ഞിനു ജന്മം നൽകി. കർണാടകയിലെ റായ്ചുർ ജില്ലയിലെ മൻവിലാണ് സംഭവം. കർഷകനായ രാമണ്ണയുടെ ഭാര്യയായ യെല്ലമ്മയാണ് തിരക്കേറിയ റോഡിൽ പ്രസവിച്ചത്. പൂർണ ഗർഭിണി നടുറോഡിൽ കുഴഞ്ഞുവീഴുന്നതുകണ്ട് ഒടിയെത്തിയ വൃദ്ധ യാചകയാണ് പ്രസവമെടുത്തത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. മൂന്നു ആണ്‍കുട്ടികളുടെ അമ്മയായ യെല്ലമ്മ ഒരു പെണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹവുമായാണ് വീണ്ടും ഗർഭം ധരിച്ചത്. റായ്ചുർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഡോക്ടറെ കണ്ട ശേഷം ഭർത്താവിനൊപ്പം മടങ്ങും വഴി റോഡിൽ Read more about നടുറോഡിൽ യുവതി പ്രസവിച്ചു.[…]

പുറ്റിങ്ങല്‍ ദുരന്തം: അന്വേഷണം ആവശ്യമെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കാമെന്ന് ഹൈകോടതി.

03:49 pm 13/3/2017 കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം ആവശ്യമെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കാമെന്ന് ഹൈകോടതി. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം ഡി.ജി.പിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. അപകടത്തെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമല്ലെന്നും സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണിച്ചാണ് ഹൈകോടതിയുടെ ഉത്തരവ്. കേസ് ബുധനാഴ്ച്ച വീണ്ടും പരിഗണിക്കുമ്പോള്‍ അന്വേഷണ പുരോഗതി അറിയിക്കണമന്നും തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരടങ്ങിയ ബഞ്ച് നിർദേശിച്ചു. 2016 ഏപ്രില്‍ 10ന് നടന്ന നടന്ന വെടിക്കെട്ട് ദുരന്തത്തില്‍ 114 പേരാണ് Read more about പുറ്റിങ്ങല്‍ ദുരന്തം: അന്വേഷണം ആവശ്യമെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കാമെന്ന് ഹൈകോടതി.[…]

ഇറോം ശർമിള ചൊവ്വാഴ്ച കേരളത്തിൽ എത്തും.

03:48pm 13/3 /2017 ഇംഫാൽ: രാഷ്ട്രീയം ഉപേക്ഷിച്ച മണിപ്പുർ ഉരുക്കുവനിത ചൊവ്വാഴ്ച കേരളത്തിൽ എത്തും. ഒരു മാസത്തോളം അട്ടപ്പാടിയിലെ ശാന്തി ആശ്രമത്തിൽ ഉണ്ടാകുമെന്നാണ് വിവരം. ഇംഫാലിൽ മലയാളിയായ സിസ്റ്റർ പൗളീൻ നടത്തുന്ന കാർമൽ ജ്യോതി ആശ്രമത്തിലാണ് ഇറോം ശർമിള ഇപ്പോൾ ഉള്ളത്. ഞാൻ കുറച്ച് നാളത്തേക്ക് മണിപ്പുർ വിടുകയാണ്. ഞാൻ ദക്ഷിണേന്ത്യയിലേക്ക് പോവും. കേരളത്തിലെ ഒരു ആശ്രമത്തിൽ കഴിയും. ചിലപ്പോൾ ഒരുമാസം. അവിടെ ധ്യാനിക്കാനും ആധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധിക്കാനും സമയം ചെലവഴിക്കുമെന്നും കഴിഞ്ഞദിവസം ഇറോം പറഞ്ഞികുന്നു. ജനങ്ങൾ Read more about ഇറോം ശർമിള ചൊവ്വാഴ്ച കേരളത്തിൽ എത്തും.[…]

മൂന്നാറിൽ പരിസ്​ഥിതി നിയമങ്ങൾ​ ​ലംഘിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കും.

03:30 pm 13/3/2017 തിരുവനന്തപുരം: മൂന്നാറിൽ പരിസ്​ഥിതി നിയമങ്ങൾ​ ​ലംഘിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന് നിയമസഭാ ഉപസമിതി. പ്രത്യേക പരിസ്​ഥിതി വികസന പരിപാലന അതോറിറ്റി ആറുമാസത്തിനകം രൂപീകരിക്കണമെന്നും മുല്ലക്കര രത്​നാകരൻ അധ്യക്ഷനായ നിയമസഭാ ഉപസമിതി സർക്കാറിന്​ നൽകിയ റിപ്പോർട്ടിൽ നിർ​േദശിക്കുന്നു. മൂന്നാറി​െൻറ പരിസ്​ഥിതി സംരക്ഷണം മുഖ്യമായെടുത്ത്​ മൂന്നാറി​െൻറ വികസനം അതോറിറ്റിക്ക്​ കീഴിൽ കൊണ്ടുവരണം. അതോറിറ്റി രൂപീകരിക്കുന്നതു വ​െ​ര അവിടെ നിർമാണ പ്രവർത്തനങ്ങൾ തടയണമെന്നും നിർദേശമുണ്ട്​. പട്ടയ ഭൂമി ഗാർഹികേതര ആവശ്യങ്ങൾക്ക്​ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചു പിടിക്കണമെന്നും Read more about മൂന്നാറിൽ പരിസ്​ഥിതി നിയമങ്ങൾ​ ​ലംഘിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കും.[…]

പരീക്കിന്റെ സ്ഥാനോഹരണം ചൊവ്വാഴ്ച.

11:49 am 13/3/2017 പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞ വൈകരുതെന്ന് കേന്ദ്രസർക്കാർ നിലപാട് എടുത്തതിനെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. ബിജെപിക്ക് പിന്തുണ നൽകുന്ന രണ്ടു സ്വതന്ത്ര എംഎൽഎമാരും മന്ത്രി സ്ഥാനത്ത് എത്തുമെന്നാണ് സൂചന. നിലവിൽ കേന്ദ്രപ്രതിരോധമന്ത്രിയായ പരീക്കർ കേന്ദ്രമന്ത്രിസ്ഥാനം എപ്പോൾ രാജിവയ്ക്കുമെന്ന് വ്യക്തമല്ല. ഗോ​​​​​വ​​​​​യി​​​​​ൽ മ​​​​​​​​​നോ​​​​​​​​​ഹ​​​​​​​​​ർ പ​​​​​​​​​രീ​​​​​​​​​ക്ക​​​​​​​​​ർ മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യാ​​​​​​​​​യാ​​​​​​​​​ൽ പി​​​​​​​​​ന്തു​​​​​​​​​ണ​​​​​​​​​യ്ക്കാ​​​​​​​​​മെ​​​​​​​ന്നു മ​​​​​​​​​ഹാ​​​​​​​​​രാ​​​​​​​​​ഷ്‌​​​​​​​​​ട്ര​​​​​​​​​വാ​​​​​​​​​ദി ഗോ​​​​​​​​​മ​​​​​​​​​ന്ത​​​​​​​​​ക് പാ​​​​​​​​​ർ​​​​​​​​​ട്ടി അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ച​​​​​​​​​തോ​​​​​​​​​ടെ​​​​​​​​​യാ​​​​​​​​​ണു ബി​​​​​​​​​ജെ​​​​​​​​​പി​​​​​​​യു​​​​​​​ടെ സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ രൂ​​​​​​​​​പ​​​​​​​​​വ​​​​​​​​​ത്ക​​​​​​​​​ര​​​​​​​​​ണ നീ​​​​​​​​​ക്കം​​ എ​​​​​ളു​​​​​​​പ്പ​​​​​​​മാ​​​​​​​​​യ​​​​​​​​​ത്. Read more about പരീക്കിന്റെ സ്ഥാനോഹരണം ചൊവ്വാഴ്ച.[…]