ജിഷയുടെ കേസിൽ രഹസ്യ വിചാരണയ്ക്ക് കോടതി തീരുമാനം.
11:45 am 13/3/2017 കൊച്ചി: പെരുമ്പാവൂരിൽ അതി ദാരുണമായി കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ കേസിൽ രഹസ്യ വിചാരണയ്ക്ക് കോടതി തീരുമാനം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം.
11:45 am 13/3/2017 കൊച്ചി: പെരുമ്പാവൂരിൽ അതി ദാരുണമായി കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ കേസിൽ രഹസ്യ വിചാരണയ്ക്ക് കോടതി തീരുമാനം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം.
11:44 am 13/3/2017 കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ദീപൻ അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
11:39 am 13/3/2017 തിരുവനന്തപുരം: കൊച്ചിയിലെ കോളജ് വിദ്യാര്‍ഥിനി മിഷേലിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മിഷേല്‍ മുങ്ങിമരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശാസ്ത്രീയതെളിവുകള്‍ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അന്വേഷണത്തിന് പ്രത്യേകസംഘം വേണമെന്ന് നോട്ടീസ് നല്‍കിയ അനൂപ് ജേക്കപ് ആവശ്യപ്പെട്ടു. മകളെ കാണാതായെന്ന് പരാതി നല്‍കാനെത്തിയ മിഷേലിന്‍റെ മാതാപിതാക്കളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് പിറ്റേന്നുവരാന്‍ പറഞ്ഞ് തിരിച്ചയച്ചെന്നും ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് പൊലീസ് Read more about മിഷേലിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി[…]
09:39 am 13/3/2017 തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകമാകുന്നു. കേരളത്തിൽ നിരോധിച്ചതും അയൽ സംസ്ഥാനങ്ങളിൽ നിരോധിക്കാത്തതുമായ മാരക കീടനാശിനികളുടെ ഉപയോഗമാണ് സംസ്ഥാനത്തെ കൃഷിയിടങ്ങളിൽ വ്യാപകമാകുന്നത്. സംസ്ഥാനത്ത് ഇപ്പോഴും എൻഡോസൾഫാൻ ഉൾപ്പെടെയുള്ള നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യപകമായി നടക്കുന്നുവെന്നു വെള്ളായണി കാർഷിക കോളജ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. കാർഷിക കോളജിന്റെ പരിശോധനയിൽ കണ്ടെത്തിയ മീതൈൽ പാരത്തിയോണ്‍, പ്രൊഫെനോഫോസ് എന്നിവ 2011ൽ കേരള സർക്കാർ നിരോധിച്ച കീടനാശിനികളാണ്. ഇവ കാൻസറിനും ആമാശയ രോഗങ്ങൾക്കും കാരണമാകുന്നുവെന്നും കണ്ടെത്തിയിരുന്നു. കൂടാതെ Read more about നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകമാകുന്നു.[…]
O9:36 am 13/3/2017 ഇരിട്ടി: കശുവണ്ടിയുടെ വിലയിടിവ് തടയാന്‍ കാഷ്യു കോര്പ്പറേഷന് പൊതുമാര്‍ക്കറ്റില്‍ നിന്നും കശുവണ്ടി വാങ്ങാന്‍ തയാറാകാത്തതിനാല്‍ കശുവണ്ടിക്ക് വിലയിടിയുന്നു. പൊതുമാര്‍ക്കറ്റില്‍നിന്നും സ്വാകാര്യ ഫാക്ടറികള്‍ 150 രൂപക്ക് വാങ്ങി തുടങ്ങിയ കശുവണ്ടി വിലയിടിച്ച് ഇപ്പോള്‍ 136ല്‍ എത്തിയിരിക്കുന്നു. ഇടനിലക്കാരായ കശുവണ്ടി വ്യാപാരികളാണ് സര്‍ക്കാര്‍ ഇടപെടലില്ലാത്തതിനാല്‍ വിപണയില്‍ ആവശ്യക്കാരേറെയുണ്ടായിട്ടും വിലയിടിക്കുന്നത്. കശുവണ്ടി പരിപ്പിന്റെ വിലയയനുസരിച്ച് കശുവണ്ടി കിലോഗ്രാമിന് 200 രൂപക്ക് വാങ്ങാനാകും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തോട്ടണ്ടി സംസ്കരിക്കുമ്പോള്‍ മൂന്നിലൊന്ന് പരിപ്പ് ലഭിക്കുന്നതാണ്. കശുവണ്ടി കര്‍ഷകരെയും തൊഴിലാളികളെയും Read more about കശുവണ്ടിക്ക് വില കുറയുന്നു.[…]
09:29 am 13/3/2017 ദില്ലി; കോയിന്‍ ബോക്സ് ഫോണുകള്‍ പോലെ വൈഫൈ സ്പോട്ടുകള്‍ തുടങ്ങാന്‍ ട്രായി അനുമതി നല്‍കാന്‍ ഒരുങ്ങുന്നു. ചെറിയ തോതില്‍ ഇന്‍റര്‍നെറ്റ് അപ്രാപ്യമായവര്‍ക്ക് അത് എത്തിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കഴിയുമെന്നാണ് ട്രായി പ്രതീക്ഷിക്കുന്നത് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പബ്ലിക് ഡാറ്റ ഓഫീസ് (പിഡിഒ) എന്നാണ് ഈ ആശയത്തിന് നല്‍കിയിരിക്കുന്ന പേര്. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് എല്ലാം ഇത് തുടങ്ങാനുള്ള അനുമതി നല്‍കാനാണ് ട്രായി ആലോചിക്കുന്നത്. ഇതിന് പുറമേ ചില സ്ഥാപനങ്ങള്‍ക്കും ഇതിന് ആവശ്യമായ Read more about കോയിൻ ബൂത്തുകളിൽ നിന്ന് ഇനി മുതൽ ഇന്‍റര്‍നെറ്റ് പ്രതീക്ഷിക്കാം.[…]
09:32 am 13/3/2017 ജിദ്ദ: മലപ്പുറം വി.കെ പടി സ്വദേശി ഫൈസല്‍ (28) ജിദ്ദ അല്‍ഖുംറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഫൈസല്‍ സഞ്ചരിച്ച വാഹനം ട്രെയിലറിന്‍െറ പിന്നില്‍ ഇടിച്ചാണ് അപകടം. വിവാഹം കഴിഞ്ഞ് രണ്ടു മാസം മുമ്പാണ് നാട്ടില്‍നിന്ന് തിരിച്ചത്തെിയത്. ജിദ്ദയില്‍ ടൈലറായി ജോലിചെയ്യുന്ന അബ്ദുറഹ്മാന്‍െറ മകനാണ്. ഭാര്യ: ശിബിന നസ്റിന്‍, മാതാവ്: അസ്മാബി, സഹോദരങ്ങള്‍ ഫഹദ്, ഫസീല. മയ്യിത്ത് നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലത്തെിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
09:21am 13/3/2017 ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് കിട്ടിയ വിജയത്തില്‍ അഹങ്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഈ വിജയം പുതിയ ഇന്ത്യയുടെ തുടക്കമായാണ് താന്‍ കാണുന്നതെന്നും മോദി പറഞ്ഞു. ഇന്നു പുതിയ ഒരു രാജ്യത്തെയാണു ഞാൻ കാണുന്നത്. യുവത്വം അഭിലഷിക്കുന്ന ഇന്ത്യ. പുതിയ ഒരു ഇന്ത്യ രൂപപ്പെടുന്നതു ഞാൻ കാണുന്നു. പുതിയ ഇന്ത്യയിൽ സ്വശ്രയരാകണമെന്നു പാവപ്പെട്ടവർപോലും ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പു വിജയം പൊതുജനത്തിന്റെ ഉത്തരവാണ്. ഈ ഉത്തരവ് നിർവഹിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ കണക്കുകളിൽ Read more about ബിജെപിയ്‌ക്ക് കിട്ടിയത് പുതിയ ഇന്ത്യയ്ക്കുവേണ്ടിയുള്ള ജനവിധിയെന്ന് പ്രധാനമന്ത്രി[…]
09;16 am 13/3/2017 ആരാധകരുടെ അഞ്ച് വര്‍ഷത്തെ കാത്തിരിപ്പാണ്. 2012ല്‍ എന്തിരന്‍ പുറത്തിറങ്ങിയതിന് പിന്നാലെ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍. അതീവരഹസമായിട്ടായിരുന്നു ഇതുവരെയുള്ള ഷൂട്ടിംഗ് . ചില പോസ്റ്ററുകളും സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യവും മാത്രമേ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളൂ. വര്‍ഷങ്ങളുടെ പ്രയത്നം അന്തിമഘട്ടത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ എന്തിരന്‍ ടീം. 2.0യിലെ ഏറ്റവും നിര്‍ണായകരംഗം ചിത്രീകരിച്ചുകഴിഞ്ഞെന്നും, ഇനി ഒരു പാട്ട് മാത്രമേ ബാക്കിയൂള്ളുവെന്നും സംവിധായകന്‍ ശങ്കര്‍ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഒരു ഫോട്ടോയും പുറത്തുവിട്ടു.. മിനുക്ക് പണികള്‍ക്ക് Read more about യെന്തിരൻ 2 വിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.[…]
09:15 am 13/3/2017 ന്യൂഡൽഹി: നിറങ്ങളിൽ നീരാടി രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു. നിറങ്ങൾ വിതറുന്ന ഡൂഡിലുമായാണ് ഗൂഗിൾ ആഘോഷങ്ങളിൽ പങ്കു ചേരുന്നത്. ഒരു കൂട്ടം ആൾക്കാർ നിറങ്ങൾ വിതറി ഓടുന്നതും ഗൂഗിൾ എന്ന് എഴുതി വരുന്നതാണ് ആനിമേഷനിൽ ഇത്തവണ ഡൂഡിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി. വസന്തത്തിന്‍റെ വരവറിയിച്ചെത്തുന്ന ഹോളിയിൽ വർണപൊടികളും നിറക്കൂട്ടുകളും പരസ്പരം വാരിയെറിഞ്ഞാണ് ആഘോഷം.