കായലില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന

09:06 am 13/3/2017 കൊച്ചി: കായലില്‍ കോളേജ് വിദ്യാര്‍ഥിനി മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന.മിഷേലിനെ സ്ഥിരമായി പിന്തുടര്‍ന്ന് ആളെന്ന് സംശയത്തിലാണ് ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നത്.മിഷേലിനെ സ്ഥിരമായി ശല്യം ചെയ്തിരുന്നവെന്ന് കൂട്ടുകാരികള്‍ മൊഴി നല്‍കിയ യുവാവിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശ്ശിച്ചിട്ടുണ്ട്. ഇയാള്‍ കേരളത്തിന് പുറത്താണെന്നാണ് പോലീസ് പറയുന്നത്.ഇതിനിടെ ഇന്ന് പിറവത്തും കൊച്ചിയിലും വിവിധ സംഘടനകള്‍ സംഭവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികള്‍ക്ക് അഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറിനാണ് Read more about കായലില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന[…]

പകരക്കാരെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് 12ന്; ഡിഎംകെ നേതൃയോഗം ഇന്ന്

09:02 am 13/3/2017 തമിഴ്നാട്ടിലെ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ തെര‍ഞ്ഞെടുക്കാന്‍ ഡി.എം.കെയുടെ നേതൃയോഗം ഇന്ന് ചേരും. ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പ്രവര്‍ത്തനാദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിലാകും യോഗം. ഡി.എം.കെയ്‌ക്ക് സഖ്യകക്ഷിയായ കോണ്‍ഗ്രസ് നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി അണ്ണാ ഡിഎംകെയുടെ രാഷ്‌ട്രീയകാര്യസമിതിയോഗം ബുധനാഴ്ച ചേരുന്നുണ്ട്. ഒ പനീര്‍ശെല്‍വത്തിനറെ നേതൃത്വത്തിലുള്ള വിമതവിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തിയിട്ടില്ല. ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിയ്‌ക്കുന്നതിന് മുന്നോടിയായി Read more about പകരക്കാരെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് 12ന്; ഡിഎംകെ നേതൃയോഗം ഇന്ന്[…]

ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കറിനെ ഗവര്‍ണര്‍ മൃദുല സിന്‍ഹ നിയമിച്ചു.

09:00 am 13/3/2017 15 ദിവസത്തിനകം പരീക്കര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. മനോഹര്‍ പരീക്കറിന്റെ സത്യപ്രതി‌ജ്ഞ ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. എറ്റവും വലിയ ഒറ്റക്കക്ഷി തങ്ങളാണെന്നിരിക്കെ ബി.ജെ.പി രാഷ്‌ട്രീയ കുതിരക്കച്ചവടം നടത്തിയാണ് ഗോവയില്‍ അധികാരത്തിലെത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കിയിട്ടുണ്ടെങ്കിലും ചെറുപാര്‍ട്ടികളുടെ പിന്തുണയിലാണ് സര്‍ക്കാരുണ്ടാക്കുന്നത് എന്നതിനാല്‍ കാര്യങ്ങള്‍ വെച്ചുനീട്ടാന്‍ പരീക്കര്‍ ആഗ്രഹിക്കുന്നില്ല. ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരം ഏറ്റെടുക്കും. ബി.ജെ.പിക്കൊപ്പം സഖ്യം ചേര്‍ന്ന സ്വതന്ത്രന്‍മാര്‍ക്കും Read more about ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കറിനെ ഗവര്‍ണര്‍ മൃദുല സിന്‍ഹ നിയമിച്ചു.[…]

സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ ആദ്യ മത്സരങ്ങളിൽ ഗോവയ്ക്കും ബംഗാളിനും ജയം

08:59 am 13/3/2017 പനാജി: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ ആദ്യ മത്സരങ്ങളിൽ ബംഗാളിനും ആതിഥേയരായ ഗോവയ്ക്കും ജയം. ചണ്ഡീഗഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചാണ് ബംഗാൾ ആദ്യ വിജയം സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ആതിഥേയരായ ഗോവ മേഘാലയയെ പരാജയപ്പെടുത്തി.

നിയന്ത്രണം വിട്ട ബസ് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 38 പേർ മരിച്ചു.

08:59 am 13/3/2017 പോർട്ട് ഓ പ്രിൻസ്: വടക്കൻ ഹെയ്തിയിൽ നിയന്ത്രണം വിട്ട ബസ് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 38 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ് ഹെയ്തിയനിൽ നിന്ന് തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിലേക്ക് പോവുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. മാപ്പുവിൽ “റാറ’ പരേഡിൽ പങ്കെടുത്തിരുന്നവരാണ് അപകടത്തിൽ മരിച്ചത്. അപകടമുണ്ടായ ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ബിപിഒ ജീവനക്കാരനും അഞ്ച് അംഗ സംഘവും പിടിയിൽ.

08:58 am 13/3/2017 ന്യൂഡൽഹി: നേപ്പാൾ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ബിപിഒ ജീവനക്കാരനും അഞ്ച് അംഗ സംഘവും പിടിയിൽ. കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. ഫ്ളാറ്റിൽ പൂട്ടിയിട്ടാണ് യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. അക്രമികളിൽനിന്നു രക്ഷപ്പെടാൻ ഫ്ളാറ്റിന്‍റെ ഒന്നാം നിലയിൽനിന്നു ചാടിയാണ് യുവതി രക്ഷപ്പെട്ടത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അനധികൃതമായി തടഞ്ഞുവയ്ക്കൽ, പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ആഡിസ് അബാബയിൽ മാലിന്യക്കൂന്പാരം ഇടിഞ്ഞുവീണ് 15 പേർ മരിച്ചു.

08:56 am 13/3/2017 ആഡിസ് അബാബ: എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ മാലിന്യക്കൂന്പാരം ഇടിഞ്ഞുവീണ് 15 പേർ മരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. കോഷെയിൽ തള്ളിയിരുന്ന ടണ്‍കണക്കിനു മാലിന്യക്കൂന്പാരമാണ് ഒലിച്ചുപോയത്. നിരവധി ആളുകളെ ഇനിയും കണ്ടുകിട്ടാനുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. അപകടസമയത്ത് 150ൽ അധികംപേർ സംഭവസ്ഥലത്തുണ്ടായിരുന്നു. നിരവധി വീടുകൾ മാലിന്യക്കൂന്പാരത്തിനടിയിലായി. 50 വർഷത്തിലേറെയായി ആഡിസ് അബാബയിലെ മാലിന്യങ്ങൾ ഇവിടെയാണ് തള്ളുന്നത്. ആഫ്രിക്കയിലെ ആദ്യ മാലിന്യ ഉൗർജ പ്ലാന്‍റ് ഇവിടെയാണ് നിർമിക്കുന്നത്. ഇവിടെ തള്ളുന്ന മാലിന്യം ഉപയോഗിച്ച് 40 Read more about ആഡിസ് അബാബയിൽ മാലിന്യക്കൂന്പാരം ഇടിഞ്ഞുവീണ് 15 പേർ മരിച്ചു.[…]

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ കമ്മിറ്റി രൂപീകൃതമായി

08:56 am 13/3/2017 ഫിലാഡല്‍ഫിയ: സാഹോദര്യത്തിന്റെ പട്ടണമായ ഫിലാഡല്‍ഫിയയില്‍ മാര്‍ച്ച് അഞ്ചിന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയയുടെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ 2017- 18 പ്രവര്‍ത്തനവര്‍ഷത്തെ റീജിയണല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സംഘടനകളുടെ സംഘടനയായ ഫോമ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ടി റീജിയനുകളായി വിഭജിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. ന്യൂജേഴ്‌സി, പെന്‍സിവേനിയ, ഡെന്‍വര്‍ സംസ്ഥാനങ്ങളിലുള്ള സംഘടനകളിലെ അംഗങ്ങളുടെ വിപുലമായ മീറ്റിംഗിലാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. Read more about ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ കമ്മിറ്റി രൂപീകൃതമായി[…]

ചിക്കാഗോ കെ.സി.എസ് ദിലീപ് ഷോ: പേരന്റ് പെട്രോളിയം ഡയമണ്ട് സ്‌പോണ്‍സര്‍

08:55 am. 13/3/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം മെയ് 13-നു നടത്തപ്പെടുന്ന ദിലീപ് ഷോ 2017 എന്ന സൂപ്പര്‍ മെഗാഷോയുടെ ഡയമണ്ട് സ്‌പോണ്‍സറായി പേരന്റ് പെട്രോളിയം എത്തുന്നു. പതിനായിരം ഡോളറിന്റെ സ്‌പോണ്‍സര്‍ഷിപ്പാണ് പേരന്റ് പെട്രോളിയം നല്‍കുന്നത്. ഈവര്‍ഷത്തെ ഏറ്റവും താരസമ്പന്നവും മനോഹരവുമായ സ്റ്റേജ്‌ഷോ ആയിരിക്കും ദിലീപ് ഷോ എന്നു കെ.സി.എസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍ അറിയിച്ചു. സ്റ്റേജ് ഷോ സംവിധായകന്‍, സിനിമാ സംവിധായകന്‍, സംഗീത സംവിധായകന്‍, ഗായകന്‍ എന്നീ Read more about ചിക്കാഗോ കെ.സി.എസ് ദിലീപ് ഷോ: പേരന്റ് പെട്രോളിയം ഡയമണ്ട് സ്‌പോണ്‍സര്‍[…]

തെരുവിൽ ഉറങ്ങിക്കിടന്നിരുന്ന ഭവനരഹിതനെ പെട്രോൾ ഒഴിച്ചു തീവച്ചുകൊന്നു.

07:34 pm 12/3/2017 ലാലർമോ: തെരുവിൽ ഉറങ്ങിക്കിടന്നിരുന്ന ഭവനരഹിതനെ പെട്രോൾ ഒഴിച്ചു തീവച്ചുകൊന്നു. ദക്ഷിണ ഇറ്റലിയിലെ പാലർമോയിലാണ് മനസാക്ഷി മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 45കാരനായ മാഴ്സലോ സിമിനോയാണ് കൊല്ലപ്പെട്ടത്. തെരുവിൽ ഉറങ്ങിക്കിടന്നിരുന്ന മാഴ്സലോയ്ക്കുമേൽ അക്രമി പെട്രോൾ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. ബക്കറ്റിൽ കൊണ്ടുവന്ന പെട്രോളാണ് മാഴ്സലോയ്ക്കുമേൽ ഒഴിച്ചത്. തീകൊളുത്തിയ ഉടൻ കിടക്ക വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.