കോൺഗ്രസിനേറ്റ പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മാക്കൻ ഡൽഹി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു.

03: 05 pm 26/4/2017 ന്യൂഡൽഹി: നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മാക്കൻ ഡൽഹി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. ഡൽഹി നഗരസഭ തെരഞ്ഞെടുപ്പിൽ തിരിച്ച് കോൺഗ്രസ് വന്നുവെങ്കിലും ഇതിലും മികച്ച വിജയം പ്രതീക്ഷിച്ചിരുന്നതായും അജയ് മാക്കൻ പറഞ്ഞു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് നഗരസഭകളിലും ബി.ജെ.പി ഹാട്രിക് വിജയമാണ് േനടിയത്. ആകെയുള്ള 270 കോർപ്പറേഷൻ വാർഡുകളിൽ 183 സ്ഥലത്തും ബി.ജെ.പി വിജയിക്കുകയായിരുന്നു. ആം ആദ് മിയാണ് രണ്ടാം സ്ഥാനത്ത്. തെരഞ്ഞെടുപ്പിൽ Read more about കോൺഗ്രസിനേറ്റ പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മാക്കൻ ഡൽഹി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു.[…]

പൊ​ന്പി​ള ഒ​രു​മൈ : അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.

12:55 pm 26/4/2017 തി​രു​ന​ന്ത​പു​രം: പൊ​ന്പി​ള ഒ​രു​മൈ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള നീ​ക്കം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. വി.​ഡി. സ​തീ​ശനാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പൊ​ന്പി​ള ഒ​രു​മൈ സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ച്ചു എ​ന്നു പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​ന്പി​ള ഒ​രു​മൈ സ​മ​ര​ത്തി​ൻ ജ​ന​പി​ന്തു​ണ​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

മണ്ണാർക്കാട്ട് ഇരുന്പകച്ചോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു.

09:22 am 26/4/2017 പാലക്കാട്: മണ്ണാർക്കാട്ട് ഇരുന്പകച്ചോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. വട്ടവനാൽ ടോമി (58) ആണ് മരിച്ചത്.

നോട്ട് പിൻവലിക്കൽ നക്സലിസത്തിന് തടയിട്ടുവെന്ന കേന്ദ്രസർക്കാർ വാദത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി.

09:17 am 26/4/2017 ന്യൂഡൽഹി: നക്സൽ ആക്രമണത്തിൽ സി.ആർ.പി.എഫ് ജവാൻമാർ മരിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാറിനെ വിമർശിച്ച് രാഹുൽ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിെൻറ വിമർശനം. നോട്ട് പിൻവലിക്കൽ നക്സലിസത്തിന് തടയിട്ടുവെന്ന് പ്രസ്താവന താൻ കേട്ടിരുന്നു. സർക്കാറിെൻറ സമീപനത്തിൽ ഇനി മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. നക്സൽ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ മാവോയിസ്റ്റുകളെ നേരിടുന്ന സമീപനത്തിൽ മാറ്റം വരുത്തുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുലിെൻറ ട്വീറ്റ്. നോട്ട് പിൻവലിക്കലിന് ശേഷം നക്സൽ പ്രവർത്തനങ്ങളിൽ കുറവ് ഉണ്ടാകുമെന്ന് Read more about നോട്ട് പിൻവലിക്കൽ നക്സലിസത്തിന് തടയിട്ടുവെന്ന കേന്ദ്രസർക്കാർ വാദത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി.[…]

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന്.

09:13 am 26/4/2017 ന്യൂഡൽഹി: ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ 54 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. വിവിധ കേന്ദ്രങ്ങളിൽ ഇന്നു രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഭരണകക്ഷിയായ ബിജെപിയും ആംആദ്മി പാർട്ടിയും കോണ്‍ഗ്രസും തമ്മിൽ ശക്തമായ ത്രികോണമത്സരമാണ് നടന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ആംആദ്മി പാർട്ടിക്കും അഗ്നിപരീക്ഷയായി മാറിയ തെരഞ്ഞെടുപ്പിൽ തലസ്ഥാനനഗരിയിലെ മൂന്നു കോർപറേഷനുകളിലും ബിജെപി വിജയിക്കുമെന്നാണു സർവേകൾ പ്രവചിക്കുന്നത്.

യു​വാ​വ് ഫേ​സ്ബു​ക്ക് ലൈ​വി​ൽ മ​ക​ളോ​ടൊ​പ്പം ജീ​വ​നൊ​ടു​ക്കി.

09:12 am 26/4/2017 ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡി​ൽ യു​വാ​വ് ഫേ​സ്ബു​ക്ക് ലൈ​വി​ൽ മ​ക​ളോ​ടൊ​പ്പം ജീ​വ​നൊ​ടു​ക്കി. തി​ങ്ക​ളാ​ഴ്ച ഫു​കെ​റ്റി​ൽ ഹോ​ട്ട​ലി​ലാ​യി​രു​ന്നു സം​ഭ​വം. 21 കാ​ര​നാ​യ യു​വാ​വ് ത​ന്‍റെ പി​ഞ്ചു കു​ഞ്ഞു​മാ​യി തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​മാ​യി വ​ഴ​ക്ക​ടി​ച്ച ശേ​ഷ​മാ​ണ് യു​വാ​വ് ‘ക​ടും​കൈ’ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ഫേ​സ്ബു​ക്ക് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് മാ​പ്പു​ചോ​ദി​ച്ചു. ഫേ​സ്ബു​ക്കി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ ഈ ​വീ​ഡി​യോ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​വീ​ഡി​യോ യു​ടൂ​ബി​ൽ ല​ഭ്യ​മാ​യി​രു​ന്നു. പി​ന്നീ​ട് യു​ടൂ​ബും ഈ ​വീ​ഡി​യോ നീ​ക്കം ചെ​യ്തു. സം​ഭ​വം ഫേ​സ്ബു​ക്ക് ലൈ​വി​ൽ ക​ണ്ട യു​വാ​വി​ന്‍റെ Read more about യു​വാ​വ് ഫേ​സ്ബു​ക്ക് ലൈ​വി​ൽ മ​ക​ളോ​ടൊ​പ്പം ജീ​വ​നൊ​ടു​ക്കി.[…]

ഡ​ൽ​ഹി​യി​ൽ ഐ​ടി കമ്പനിയിലെ ജീവനക്കാരനെ അ​ജ്ഞാ​ത​ർ തോ​ക്കു​ചൂ​ണ്ടി 5.30 ല​ക്ഷം രൂ​പ ക​വ​ർ​ന്നു.

09:10 am 26/4/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഐ​ടി കമ്പനിയിലെ ജീവനക്കാരനെ അ​ജ്ഞാ​ത​ർ തോ​ക്കു​ചൂ​ണ്ടി 5.30 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. സോ​ഫ്റ്റ്​വെ​യ​ർ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ര​മേ​ഷി​നെ​യാ​ണ് അ​ക്ര​മി സം​ഘം തോ​ക്കു​ചൂ​ണ്ടി പ​ണം ക​വ​ർ​ന്ന​ത്. ര​മേ​ഷ് പ​ണ​വു​മാ​യി ത​ന്‍റെ ബൈ​ക്കി​ൽ ക​രോ​ൾ ബാ​ഗി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. സ​ത്യാ​വ​തി കോ​ള​നി ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ഇ​യാ​ളെ മ​റി​ക​ട​ക്കു​ക​യും വി​ല​ങ്ങു​ക​യും ചെ​യ്തു. അ​ക്ര​മി​ക​ൾ തോ​ക്കു​ചൂ​ണ്ടി ര​മേ​ഷി​ൽ​നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മന്ത്രി എം.എം മണിയെ ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ്.

09:10 am 26/4/2017 തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ വൈദ്യുതി മന്ത്രി എം.എം മണിയെ ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ്. മണിയോട് നിയമസഭയിൽ ഇനി ചോദ്യങ്ങൾ ചോദിക്കേണ്ടെന്നാണ് യു.ഡി.എഫ് പാർലമെൻററി സമിതി തീരുമാനം. മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം ഇന്നും ബഹളം തുടരുകയാണ്. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ എം.എൽ.എമാർ രംഗത്തെത്തി. പെമ്പിളൈ ഒരുമൈ സമരക്കാർക്കെതിരെയും മൂന്നാർ സബ്കലക്ടർക്കെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് എം.എം മണി നടത്തിയത്. പരാമർശങ്ങളിൽ പ്രതിഷേധിച്ച് പെമ്പിളൈ ഒരുമൈ പ്രവർത്തകർ മൂന്നാറിൽ സമരത്തിലാണ്.

ഉദ്യോഗമൊഴിഞ്ഞ നൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ

09:09 am 26/4/2017 – ഈപ്പന്‍ ചാക്കോ നൂയോര്‍ക്ക്: ദീര്‍ഘായുസ്സ് എല്ലാവരും ഇഷ്ടപ്പെടുന്നെങ്കിലും ആ അനുഗ്രഹം അവരെ വൃദ്ധരാക്കുന്ന വിവരം അറിയുന്നത് ജോലിയില്‍ നിന്നും വിരമിക്കാനുള്ള അറിയിപ്പ് കിട്ടുമ്പോഴാണ്. ന്യൂയോര്‍ക്കിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി സേവനമനുഷ്ഠിച്ച കുറേ വ്യക്തികള്‍ക്ക് ജോലിയില്‍ നിന്നുള്ള വിരാമം ഒരു ശൂന്യതയായി അനുഭവപ്പെട്ടു. സുപ്രഭാതവും ശുഭരാത്രിയും നേര്‍ന്ന് പ്രതിദിനം കണ്ടുമുട്ടിയിരുന്നവര്‍ പല വഴിയായ് വേര്‍പിരിഞ്ഞു. യാത്രക്കരുടെ ഉറ്റതോഴരായി ഒരുമിച്ച് കഴിഞ്ഞിരുന്നവര്‍ ഒരു ദിവസം ഒറ്റപ്പെട്ടപ്പോള്‍ വീണ്ടും കണ്ടുമുട്ടാനും സൗഹ്രുദങ്ങള്‍ പങ്കിടാനുമുള്ള ഒരു Read more about ഉദ്യോഗമൊഴിഞ്ഞ നൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ[…]

ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​രു​ന്ന​തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

09:06 am 26/4/2017 ന്യൂ​ഡ​ൽ​ഹി: വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ആ​ധാ​ർ ഡേ​റ്റ​യും ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​ത്ത​രം ന​ട​പ​ടി​ക​ൾ മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള വി​വ​ര​ങ്ങ​ൾ വീ​ണ്ടും പ​രി​ശോ​ധി​ക്കാ​നും സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റു​ക​ളി​ൽ ചേ​ർ​ത്തി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഐ​ടി സെ​ക്ര​ട്ട​റി അ​രു​ണ സു​ന്ദ​ർ​രാ​ജ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ പു​ല​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്കു ക​ത്തു ന​ൽ​കി. അ​ടു​ത്തി​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ ചോ​ർ​ന്ന​തി​ന്‍റെ Read more about ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​രു​ന്ന​തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.[…]