അഡ്വ. ടോമി കണയംപ്ലാക്കല്‍ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു
09:04 am 26/4/2017 ചങ്ങനാശേരി : രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകന്‍ അഡ്വ. ടോമി കണയംപ്ലാക്കല്‍ (48) സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു. കൊല്ലത്ത് യോഗത്തില്‍ പങ്കെടുത്തശേഷം തിങ്കളാഴ്ച രാത്രി ചങ്ങനാശേരിയിലെത്തി തൃക്കൊടിത്താനത്തുള്ള വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. വാഴൂര്‍ റോഡിലെ മേല്‍പ്പാലത്തില്‍നിന്നു ഫാത്തിമാപുരത്തേക്കുള്ള റെയില്‍വേ ഗുഡ്‌സ്‌ഷെഡ് റോഡില്‍ ക്ലൂണി പബ്ലിക് സ്കൂളിനു സമീപം സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ഓടയിലേക്കു മറിയുകയായിരുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താതെ വന്നതോടെ ഭാര്യ നിഷ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്നു സുഹൃത്തുക്കളും Read more about അഡ്വ. ടോമി കണയംപ്ലാക്കല്‍ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു[…]