പോത്തുകടത്ത് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് മർദ്ദനം.

01:15 pm 23/4/2017 ന്യൂഡൽഹി: ഡൽഹിയിലെ കാൽകജി മേഖലയിൽ പോത്തുകളുമായി നീങ്ങിയ യുവാക്കളെയാണ് ഒരു സംഘം ആളുകൾ മർദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദ്ദനമേൽക്കേണ്ടി വന്ന മൂന്ന് പേരെയും ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിൽസക്ക് ശേഷം ഞായറാഴ്ച രാവിലെ മൂന്ന് പേരും ആശുപത്രി വിട്ടു . അനധികൃത പോത്തുകടത്തല്ല മൂന്നു പേരും നടത്തിയതെന്നും ക്രൂരമായ മർദ്ദനമാണ് ഇവർക്ക് ഏൽക്കേണ്ടി വന്നതെന്നും ഡൽഹി ഡെപ്യൂട്ടി കമീഷണർ റോമിൽ ബാനിയ പറഞ്ഞു. സംഭവത്തിൽ രണ്ട് എഫ്.െഎ.ആറുകൾ രജിസ്റ്റർ ചെയ്തെന്ന് ഡൽഹി Read more about പോത്തുകടത്ത് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് മർദ്ദനം.[…]

മൂ​ന്നാ​ര്‍ ഭ​രി​ക്കു​ന്ന​ത് മ​ണി പ​വ​റും മ​ണി​യു​ടെ പ​വ​റു​മാ​ണെ​ന്ന് ബി​ജെ​പി.

01:11 pm 23/4/2017 കൊ​ച്ചി: മൂ​ന്നാ​ര്‍ ഭ​രി​ക്കു​ന്ന​ത് മ​ണി പ​വ​റും മ​ണി​യു​ടെ പ​വ​റു​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. വ​ലി​യ കെ​ട്ടി​ട മാ​ഫി​യ​ക​ളും ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ​ത്യ​ത്തി​നും ധ​ർ​മ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ സ​ർ​ക്കാ​ർ പി​ന്തു​ണ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ, ഒ​റ്റ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ദേ​വി​കു​ളം സ​ബ് ക​ല​ക്ട​റെ ആ​ര്‍.​എ​സ്.​എ​സു​കാ​ര​നെ​ന്ന് വി​ളി​ച്ച​ത് സം​ഘ​ട​ന​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഡി​എം​കെ നേ​താ​വ്

09:24 am 23/4/2017 ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഡി​എം​കെ നേ​താ​വ് എം.​കെ സ്റ്റാ​ലി​ൻ. ഹി​ന്ദി സം​സാ​രി​ക്കാ​ത്ത​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന മോ​ദി ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും സ്റ്റാ​ലി​ൻ ആ​രോ​പി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു സ്റ്റാ​ലി​ന്‍റെ ആ​ക്ര​മ​ണം. രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യെ ത​ക​ർ​ക്കു​ക​യാ​ണ് മോ​ദി​യും ബി​ജെ​പി​യു​മെ​ന്ന് സ്റ്റാ​ലി​ൻ ആ​രോ​പി​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലും ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്കു​ക​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ അ​റി​യി​പ്പു​ക​ൾ ഹി​ന്ദി​യി​ലൂ​ടെ ന​ൽ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യു​മാ​ണ്. ഹി​ന്ദി​യി​ത​ര ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന​വ​രെ ഉ​ൾ​പ്പെ​ടെ വ​ഞ്ചി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റേ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കോഴിക്കോട് ട്രെയിൻ തട്ടി അമ്മയും മൂന്ന് പെൺകുട്ടികളുമുൾപ്പടെ നാല് പേർ മരിച്ചു.

09:20 am 23/4/2017 കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തട്ടി അമ്മയും മൂന്ന് പെൺകുട്ടികളുമുൾപ്പടെ നാല് പേർ മരിച്ചു. എലത്തൂർ പള്ളിക്കണ്ടി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

ജാർഖണ്ഡിൽ അഞ്ചുവയസുകാരിയെ പീഡിപ്പിചയാളെ ജനക്കൂട്ടം തല്ലിക്കൊന്നു.

09:11 am 23/4/2017 റാഞ്ചി: ജാർഖണ്ഡിലെ സുഖ്സരി ഗ്രാമത്തിലാണ് സംഭവം. 25 വയസുകരാനായ ജവഹർ ലോഹർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി ഒന്നിലേറെ തവണ പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരങ്ങൾ. ഇതിനു ശേഷം രക്ഷപ്പെടാതിരിക്കാൻ പെൺകുട്ടിയുടെ കഴുത്തുവരെ മണ്ണിട്ടുമൂടി. അയൽവാസികളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ കണ്ടെടുത്തത്. ഇതിനു പിന്നാലെയാണ് ജനക്കൂട്ടം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

മും​ബൈ​ഇ​ന്ത്യ​ൻ​സി​ന് 14 റ​ൺ​സ് ജ​യം.

09:05 am 23/4/2017 മും​ബൈ: മും​ബൈ​ഇ​ന്ത്യ​ൻ​സി​ന് 14 റ​ൺ​സ് ജ​യം. മും​ബൈ​യു​ടെ 142 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി​ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 128 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. മു​ൻ​നി​ര ത​ക​ർ​ന്ന​ടി​ഞ്ഞ​താ​ണ് ഡ​ൽ​ഹി​യെ തോ​ൽ​വി​യി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്. റ​ബാ​ഡ​യും (44) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ക്രി​സ് മോ​റി​സും (52) മാ​ത്ര​മാ​ണ് ഡ​ൽ​ഹി നി​ര​യി​ൽ പൊ​രു​തി​യ​ത്. ഇ​വ​രൊ​ഴി​ച്ച് ഡ​ൽ​ഹി ബാ​റ്റ്സ്മാ​ൻ​മാ​ർ ആ​രും ര​ണ്ട​ക്കം ക​ട​ന്നി​ല്ല. ആ​റി​ന് 24 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ഡ​ൽ​ഹി​യെ റ​ബാ​ഡ​യും മോ​റി​സും മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. വി​ജ​യ​ത്തി​ന്‍റെ Read more about മും​ബൈ​ഇ​ന്ത്യ​ൻ​സി​ന് 14 റ​ൺ​സ് ജ​യം.[…]

ഒരിക്കലും വാടാത്ത ആശാന്റെ വീണപൂവ്! (

08:40 am 23/4/2017 തോമസ് ഫിലിപ്പ് റാന്നി 1083 -ല്‍ പാലയ്ക്കാട്ട് വെച്ച് കുമാരനാശാന്‍ രചിച്ച ഒരു ഖണ്ഡകാവ്യമാണ് വീണപൂവ്. നൂറ്റാണ്ടൊന്നു കഴിഞ്ഞിട്ടും വെറും 41 ശ്ലോകങ്ങള്‍ മാത്രമുള്ള ഈ ലഘുകാവ്യം അനശ്വരശോഭയും സൗന്ദര്യവും പരത്തിക്കൊണ്ട് സഹൃദയജനലക്ഷങ്ങളെ ഇന്നും ആഹ്ലാദിപ്പിച്ചുകൊണ്ടിരിക്കുന്നു. മലയാള സാഹിത്യ നഭോ മണ്ഡലത്തിലെ വെള്ളിനക്ഷത്രമാകുന്നു ആശാന്റെ വിശ്രുതമായ ഈ കാവ്യശില്പം! അമൃതനിഷ്യന്ദിയായ ഈ കാവ്യസുധയുടെ: ‘ഹാ പുഷ്പമേ അധികതുംഗ പദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ’ എന്ന ആരംഭ വരികളോ ‘ആരോമലാ ഗുണഗണങ്ങളിണങ്ങി, ദോഷ- Read more about ഒരിക്കലും വാടാത്ത ആശാന്റെ വീണപൂവ്! ([…]

ബി.ജെ.പിയിലേക്ക് ഇല്ല: ക​മ​ൽ നാ​ഥ്

08:39 am 23/4/2017 ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹം മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​മ​ൽ നാ​ഥ് ത​ള്ളി. ബി​ജെ​പി​ക്കാ​ർ ത​ന്‍റെ പേ​രി​ൽ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ക​മ​ൽ​നാ​ഥ് ആ​രോ​പി​ച്ചു. ക​മ​ൽ​നാ​ഥി​നെ​ക്കു​റി​ച്ചു​ള്ള ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണം തീ​ർ​ത്തും അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ്യാ​ജ വാ​ർ​ത്ത​യെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ക​മ​ൽ​നാ​ഥ് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി​യെ നേ​രി​ട്ടു​ക​ണ്ടു ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ദ​ളി​ത് യു​വാ​വി​നെ ആർഎസ്​എ​സ് പ്രവർത്തകർ ആക്രമിച്ചു.

08:38 am 23/4/2017 ആ​ല​പ്പു​ഴ: ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ദ​ളി​ത് യു​വാ​വി​നെ ആർഎസ്​എ​സ് പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. പൂ​ച്ചാ​ക്ക​ല്‍ പാ​ണാ​വ​ള്ളി ഇ​ട​പ്പ​ങ്ങ​ഴി ക്ഷേ​ത്ര​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​രൂ​ക്കു​റ്റി സ്വ​ദേ​ശി സു​ജീ​ന്ദ്ര​ലാ​ല്‍ എ​ന്ന പ്ര​വീ​ണി​നെ​തി​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആർഎസ്​എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ പാ​ണാ​വ​ള്ളി സ്വ​ദേ​ശി ശാ​ലു, തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി വി​ഷ്ണു, സു​മേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​വീ​ണി​നെ മ​ര്‍​ദ്ദി​ച്ചതെന്നു പറയുന്നു. മ​ര്‍​ദന​മേ​റ്റ പ്ര​വീ​ണ്‍ ചേ​ര്‍​ത്ത​ല സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​ല​പ്പു​ഴ എ​സ്പി​യും ഡി​വൈ​എ​സ്പി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സ​മീ​പ ക്ഷേ​ത്ര​മാ​യ ത​ളി​യാ​പ​റ​മ്പ് ക്ഷേ​ത്ര​ത്തി​ലും സ​മാ​ന Read more about ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ദ​ളി​ത് യു​വാ​വി​നെ ആർഎസ്​എ​സ് പ്രവർത്തകർ ആക്രമിച്ചു.[…]

ദേ​വി​കു​ളം സ​ബ്ക​ള​ക്ട​റെ ഊ​ള​മ്പാ​റ​യ്ക്കു വി​ട​ണ​മെ​ന്ന് മ​ന്ത്രി എം.​എം മ​ണി.

08:36 am 23/4/2017 തി​രു​വ​ന​ന്ത​പു​രം: നേ​രെ ചൊ​വ്വേ പോ​യാ​ൽ എ​ല്ലാ​വ​ർ​ക്കും ന​ല്ല​താ​ണെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. പാ​പ്പാ​ത്തി​ച്ചോ​ല​യി​ൽ കു​രി​ശ് പൊ​ളി​ച്ച​ത് അ​യോ​ധ്യ​ക്കു സ​മാ​ന​മാ​ണ്. വി​ശ്വാ​സി​ക​ൾ ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ല. സ​ബ്ക​ള​ക്ട​ർ ആ​ർ​എ​സ്എ​സി​നു വേ​ണ്ടി ഉ​പ​ജാ​പം ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.