മഹാത്മാ ഗാന്ധിഗാന്ധി സ്റ്റാമ്പ് അഞ്ച് ലക്ഷം പൗണ്ടിന് ലേലം ചെയ്തു

08:33 pm 21/4/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ പതിച്ച തപാല്‍ സ്റ്റാമ്പ് ബ്രിട്ടനില്‍ അഞ്ചു ലക്ഷം (4,14,86000 രൂപ) പൗണ്ടിന് ലേലം ചെയ്തു. ഇത് ഒരു ഇന്ത്യന്‍ സ്റ്റാമ്പിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണെന്ന് ഡീലര്‍ സ്റ്റാന്‍ലി ഗിബ്‌സണ്‍ പറഞ്ഞു. 1948ല്‍ പുറത്തിറക്കിയതാണ് പത്തു രൂപയുടെ ഈ സ്റ്റാമ്പ്. പര്‍പ്പിള്‍ ബ്രൗണ്‍ നിറത്തില്‍ നാല് സ്റ്റാമ്പുകള്‍ അടങ്ങിയ 13 എണ്ണമാണ് പുറത്തിറക്കിയത്. നാല് എണ്ണം അടങ്ങിയ ഒരു സെറ്റായി ഇന്ത്യന്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നത് Read more about മഹാത്മാ ഗാന്ധിഗാന്ധി സ്റ്റാമ്പ് അഞ്ച് ലക്ഷം പൗണ്ടിന് ലേലം ചെയ്തു[…]

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ട​യി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു​ക​യ​റി 20 പേ​ർ മ​രി​ച്ചു

07:18 pm 21/4/2017 ചി​റ്റൂ​ർ: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ട​യി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു​ക​യ​റി 20 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. പരിക്കേറ്റവരെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച​ശേ​ഷം സ​മ​ര​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക്1.45നാ​യി​രു​ന്നു സം​ഭ​വം. പു​ട്ട​ല​പ്പ​ട്ടു- നാ​യ്ഡു​പേ​ട്ട സം​സ്ഥാ​ന​പാ​ത​യു​ടെ സ​മീ​പ​ത്തെ യേ​ര​പേ​ഡു പോ​ലീ​സ് സ്റ്റേ​ഷ​നു മുന്നിലായിരുന്നു അപകടം. പോലീസ് സ്റ്റേഷനു സമീപം മ​ണ​ൽ മാ​ഫി​യ​യ്ക്കെ​തി​രെ ക​ർ​ഷ​ക​ർ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ട​യി​ലേ​ക്കാ​ണ് ലോ​റി ഇ​ടി​ച്ചു ക​യ​റി​യ​ത്. Read more about ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ട​യി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു​ക​യ​റി 20 പേ​ർ മ​രി​ച്ചു[…]

വനഭൂമിയിലെ 1977ന് ശേഷമുള്ള മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് വനം മന്ത്രി കെ. രാജു

02:27 pm 21/4/2017 തിരുവനന്തപുരം: സംസ്ഥാനത്തെ വനഭൂമിയിലെ 1977ന് ശേഷമുള്ള മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് വനം മന്ത്രി കെ. രാജു. കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സർക്കാറിന്‍റെയും ഇടതു മുന്നണിയുടെയും നയമാണ്. ഇത് നടപ്പാക്കാൻ തന്നെയാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി രാജു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മൂന്നാർ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന വാർത്തകളെയും വിവാദങ്ങളെയും പറ്റി പ്രതികരിക്കാൻ മന്ത്രി തയാറായില്ല.

കര്‍ണാടകക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ സത്യരാജ്.

02:28 pm 21/4/2017 ചെന്നൈ: ഒമ്പത് വര്‍ഷം മുമ്പ് കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ സത്യരാജ്. താൻ കര്‍ണാടകയിലെ ജനങ്ങള്‍ക്കെതിരല്ല. മുപ്പത് വർഷമായി തന്‍റെ സഹായിയായി നിൽക്കുന്ന ഷേഖർ കന്നഡക്കാരനാണ്. ഒമ്പത് വര്‍ഷം മുമ്പുള്ള എന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നു. തമിഴ് ജനതക്ക് ഇക്കാര്യം മനസിലാക്കുമെന്ന് കരുതുന്നുവെന്നും സത്യരാജ് പറഞ്ഞു. കാവേരി പ്രശ്നത്തിൽ സത്യരാജ് നടത്തിയ കർണാടക വിരുദ്ധ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ Read more about കര്‍ണാടകക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ സത്യരാജ്.[…]

പാൻ കാർഡ് ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി.

02:22 pm 21/4/2017 ന്യൂഡൽഹി: പാൻ കാർഡ് ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ആധാർ കാർഡ് നിർബന്ധമല്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ പാൻ കാർഡ് എടുക്കുന്നതിന് ആധാർ നിർബന്ധമാക്കിയത് ഏതു സാഹചര്യത്തിലാണ്. അനധികൃത പാൻ കാർഡ്, റേഷൻ കാർഡുകൾ തടയാൻ ആധാർ കാർഡ് എങ്ങനെ പരിഹാരമാകുമെന്നും അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയോട് കോടതി ചോദിച്ചു. അതേസമയം, ആധാർ നിർബന്ധമാക്കുന്നതിലൂടെ മാത്രമേ ഇത്തരം ക്രമക്കേടുകൾ ഇല്ലാതാക്കൻ സാധിക്കുകയുള്ളെന്ന് Read more about പാൻ കാർഡ് ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി.[…]

കൊട്ടിയൂര്‍ ബലാല്‍സംഗക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

02:19 pm 21/4/2017 കണ്ണൂര്‍: ഫാദര്‍ റോബിന്‍ വടക്കുംചേരിയെ ഒന്നാം പ്രതിയാക്കി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി ഐ കുട്ടികൃഷ്ണന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഫാ. റോബിന്‍ അറസ്റ്റിലായി ഒരു മാസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 3000 പേജുള്ള കുറ്റപത്രത്തില്‍ ആകെ പത്ത് പ്രതികളാണുള്ളത്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാ. റോബിനെ പോക്‌സോ നിയമപ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോബിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.

ധനുഷ് മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ വൃദ്ധ ദന്പതികളുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.

02:17 pm 21/4/2017 ചെന്നൈ: തമിഴ് സൂപ്പർ താരം ധനുഷ് മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ വൃദ്ധ ദന്പതികളുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. മധുരയിലെ മാലം പട്ടിയിലുള്ള കതിരേശൻ – മീനാക്ഷി ദന്പതികളാണ് ധനുഷ് തങ്ങളുടെ മുന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ആരോപിച്ച് ഹർജി സമർപ്പിച്ചത്. ധനൂഷ് മാസംതോറും 65,000 രൂപ ചിലവിനു നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ദന്പതികൾ കോടതിയെ സമീപിച്ചത്. ധനുഷ് മകനാണെന്നു വ്യക്തമാക്കുന്ന തെളുവുകൾ തങ്ങളുടെ കൈവശം ഉണ്ടെന്നും ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താനും തങ്ങൾ തയ്യാറെണന്നു Read more about ധനുഷ് മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ വൃദ്ധ ദന്പതികളുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.[…]

ഒൗറംഗബാദ്-ഹൈദരാബാദ് പാസഞ്ചർ ട്രെയിനിന്‍റെ മൂന്നു ബോഗികൾ പാളം തെറ്റി.

10:59 am 21/4/2017 ഹൈദരാബാദ്: ഒൗറംഗബാദ്-ഹൈദരാബാദ് പാസഞ്ചർ ട്രെയിനിന്‍റെ മൂന്നു ബോഗികൾ പാളം തെറ്റി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. കർണാടകയിലെ കലാഗ്പൂർ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു.

സ്വര്‍ണ്ണമോ ബിറ്റ് കോയിനോ??

10:57 am 21/4/2017 (തോമസ് മാത്യു) സ്വര്‍ണ്ണം വിറ്റ് പണം കണ്ടെത്താമെന്ന് കരുതിയിരുന്ന കാലം ഇതാ പെട്ടെന്ന് മാറുന്നു. സ്വര്‍ണ്ണം വിറ്റാല്‍ പണമായി പതിനായിരം രൂപ മാത്രമേ ഇനി കയ്യില്‍ കിട്ടുകയുള്ളൂ, ബാക്കി തുക ചെക്കായോ ഓണ്‍ ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയായോ മാത്രമേ സാധ്യമാകൂ. ബാങ്കിംഗ് ഇടപാടുകള്‍ സാധാരണമല്ലാത്ത ഗ്രാമീണരുടെ ഇടയില്‍ സ്വര്ണ്ണം വിറ്റ് അത്യാവശ്യകാര്യങ്ങള്‍ നടത്താമെന്ന സങ്കല്പം ഇനി വെറും മിഥ്യ. ഇത് ഇട്ടാ വട്ടം ഇന്ഡ്യയിലെ കഥ മാത്രം. എന്നാല്‍ ആഗോളതലത്തില്‍ സാധാരണക്കാരുടെ ചിന്താശക്തിക്കതീതമായ Read more about സ്വര്‍ണ്ണമോ ബിറ്റ് കോയിനോ??[…]

സ്വാമി ബോധാനന്ദ സരസ്വതി ഹിന്ദു സംഗമത്തില്‍ പങ്കെടുക്കും

10:56 am 21/4/2017 – സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടക്കുന്ന അന്തര്‍ദേശീയ ഹിന്ദു മഹാസംഗമത്തില്‍ സംബോധ് ഫൗണ്ടേഷന്‍, സംബോധ് സൊസൈറ്റി, സംബോധ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുടെ സ്ഥാപകനും ആത്മീയ ഗുരുവുമായ സ്വാമി ബോധാനന്ദ സരസ്വതി പങ്കെടുക്കുമെന്നു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു. സംബോധ് ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടോളം വേദാന്തിക് സ്ഥാപനങ്ങളുടെ ഫൗണ്ടറാണ് സ്വാമിജി. കൂടാതെ ആത്മീയതയേയും, ധ്യാനത്തേയും കുറിച്ചുള്ള നിരവധി Read more about സ്വാമി ബോധാനന്ദ സരസ്വതി ഹിന്ദു സംഗമത്തില്‍ പങ്കെടുക്കും[…]