ദിലീപ് ചൗഹാന് ‘കിംഗ് ഓഫ് ലോംഗ് ഐലന്റ്’ അവാര്‍ഡ്

08:37 pm 9/4/2017 – മാത്യുക്കുട്ടി ഈശോ ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്‍ഡ്യന്‍ വംശജര്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷ സമൂഹമായ സൗത്ത് ഏഷ്യന്‍ കമ്യൂണിറ്റിയുടെ സമഗ്ര പുരോഗമനത്തിനായി വാദിക്കുകയും അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇന്‍ഡ്യന്‍ വംശജന്‍ ദിലീപ് ചൗഹാന്റെ കിരീടത്തിലേക്ക് മറ്റൊരു പൊന്‍ തൂവല്‍ കൂടി. ലോംഗ് ഐലന്റിലെ ബിസിനസ്സ് നെറ്റ് വര്‍ക്കിംഗ് സംഘടനയായ സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് നല്‍കി വരുന്ന “”കിംഗ്‌സ് ഓഫ് ലോംഗ് ഐലന്റ്” അവാര്‍ഡിന്റെ 2017-ലെ ജേതാവായി ദിലീപ് ചൗഹാന്‍ പ്രഖ്യാപിക്കപ്പെട്ടു. വിവിധ മേഖലയില്‍ സമൂഹ നന്മക്കായി Read more about ദിലീപ് ചൗഹാന് ‘കിംഗ് ഓഫ് ലോംഗ് ഐലന്റ്’ അവാര്‍ഡ്[…]

മോണ്‍. ജോണ്‍ ബോസ്‌കോ പനയ്ക്കല്‍ നിര്യാതനായി

08:34 pm 9/4/2017 കൊച്ചി: വരാപ്പുഴ അതിരൂപതാംഗവും പെരുമാനൂര്‍ സെന്‍റ് ജോര്‍ജ് പള്ളി വികാരിയുമായ മോണ്‍. ജോണ്‍ ബോസ്‌കോ പനയ്ക്കല്‍ (73) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 10. 30ന് മാനാട്ടുപറന്പ് തിരുഹൃദയ ദേവാലയത്തിലെ ശുശ്രൂഷ യ്ക്ക് ശേഷം വാടേല്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍. 1970 ഡിസംബര്‍ 18നു പൗരോഹിത്യം സ്വീകരിച്ച മോണ്‍. ജോണ്‍ ബോസ്‌കോ ഓച്ചന്തുരുത്ത്, ചാത്യാത്ത്, കൂട്ടുകാട്, നെട്ടൂര്‍, വടുതല, മൂത്തേടം, കലൂര്‍, പാലാരിവട്ടം, എറണാകുളം കത്തീഡ്രല്‍ എന്നീ പള്ളികളിലും 17 വര്‍ഷത്തോളം അമേരിക്കയിലും സേവനം Read more about മോണ്‍. ജോണ്‍ ബോസ്‌കോ പനയ്ക്കല്‍ നിര്യാതനായി[…]

കോളജിൽ ബിടെക് രണ്ടാം വർഷ വിദ്യാർഥി ഹോസ്റ്റലിൽ ജീവനൊടുക്കാൻ ശ്രമിച്ചു.

01:40pm 9/4/2017 ആലപ്പുഴ: കായംകുളത്ത് സ്വകാര്യ എൻജിനീയറിംഗ് കോളജിൽ ബിടെക് രണ്ടാം വർഷ വിദ്യാർഥി ഹോസ്റ്റലിൽ ജീവനൊടുക്കാൻ ശ്രമിച്ചു. വിദ്യാർഥി അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കോളജിലേക്കു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കോളജിന്‍റെ ജനലുകളും സിസിടിവി കാമറകളും പ്രവർത്തകർ അടിച്ചു തകർത്തു.

ജിഷ്ണുവിന്റെ മരണം: ഒത്തു തീർപ്പിനായി കാനം രാജേന്ദ്രൻ.

01:37 Pm 9/4/2017 തിരുവന്തപുരം: ജിഷ്ണുവിെൻറ മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ ഒത്തുതീർപ്പ് ശ്രമവുമായി സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ജിഷ്ണുവിെൻറ അമ്മ മഹിജയെ കാനം സന്ദർശിച്ചു. മഹിജയുമായി സംസാരിച്ച ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കാനം വിഷയം ചർച്ച ചെയ്തു. മഹിജക്കെതിരായ പൊലീസ് നടപടി അനാവശ്യമായിരുന്നവെന്നും കാനം പറഞ്ഞു. പൊലീസ് റിപ്പോർട്ട് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. എല്ലാ പൊലീസ് Read more about ജിഷ്ണുവിന്റെ മരണം: ഒത്തു തീർപ്പിനായി കാനം രാജേന്ദ്രൻ.[…]

ശ്രീനഗർ ലോക്സഭാ മണ്ഡലത്തിൽ വോെട്ടടുപ്പിനിടെ ഉണ്ടായ അക്രമത്തിൽ മൂന്നൂ പേർ മരിച്ചു.

01:33 pm 9/4/2017 ശ്രീനഗർ : ശ്രീനഗർ ലോക്സഭാ മണ്ഡലത്തിൽ വോെട്ടടുപ്പിനിടെ ഉണ്ടായ അക്രമത്തിൽ മൂന്നു പേർ മരിച്ചു. ചരാർ –ഇ–ഷെരീഫിനു സമീപം പഖർപൊര ഭാഗത്ത് പോളിങ്ങ് സ്റ്റേഷനുനേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. കല്ലെറിഞ്ഞ പ്രതിഷേധക്കാെര തുരത്താൻ ബി.എസ്.എഫ് ഉദ്യോഗസ്ഥർ നിറയൊഴിച്ചതിനെ തുടർന്ന് ഒരാൾ മരിക്കുകയായിരുന്നു. അക്രമസംഭവങ്ങളെ തുടർന്ന് രണ്ടുപോളിങ്ങ് സ്റ്റേഷനുകളിൽ േവാെട്ടടുപ്പ് നിർത്തി വെച്ചിരിക്കുകയാണ്. ശ്രീനഗറിലെ ബുദ്ഗാമിലും പോളിങ്ങ് സ്റ്റേഷനു നേരെ കല്ലേറുണ്ടായി. അക്രമ സംഭവങ്ങൾ പോളിങ്ങിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചില ബൂത്തുകളിൽ Read more about ശ്രീനഗർ ലോക്സഭാ മണ്ഡലത്തിൽ വോെട്ടടുപ്പിനിടെ ഉണ്ടായ അക്രമത്തിൽ മൂന്നൂ പേർ മരിച്ചു.[…]

കമൽഹാസന്റെ വീട്ടിൽ പുലർച്ചെ തീപ്പിടിത്തമുണ്ടായി.

01:30pm 9/4/2017 നടൻ കമൽഹാസന്റെ വീട്ടിൽ പുലർച്ചെ തീപ്പിടിത്തമുണ്ടായി. ചെന്നൈയിലെ വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരുക്കുണ്ടായില്ലെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. സ്റ്റാഫിന് നന്ദി. ഞാന്‍ സുരക്ഷിതനാണ്. ആര്‍ക്കും പരുക്കില്ല- കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

പോലീസിനെ വിമർശിച്ച് ജേക്കബ് തോമസ് ഐപിഎസ് രംഗത്ത്.

01:25 pm 9/4/2017 തിരുവനന്തപുരം: പോലീസിനെ വിമർശിച്ച് ജേക്കബ് തോമസ് ഐപിഎസ് രംഗത്ത്. സംസ്ഥാനത്ത് തണലാകേണ്ടവർ താണ്ഡവമാടുകയാണ്. അധികാരത്തിലെത്തിയാൽ സ്വന്തക്കാർക്ക് കസേര ഉറപ്പാക്കുകയാണ് ചിലരുടെ ലക്ഷ്യം. അഴിമതിയുടെ നിർവചനം ഓരോ ദിവസവും മാറികൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോളണ്ടിൽ മൂന്നു നില കെട്ടിടം തകർന്നു വീണ് ആറു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു.

01:24 pm 9/4/2017 വാഴ്സോ: ദക്ഷിണ പോളണ്ടിൽ മൂന്നു നില കെട്ടിടം തകർന്നു വീണ് ആറു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. 18 ഓളം പേർ താമസിക്കുന്ന പാർപ്പിട സമുച്ചയമാണ് തകർന്നു വീണത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് കെട്ടിടം തകരാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.

ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ്സായിയെ തെരഞ്ഞെടുത്തു.

01:22 pm 9/4/2017 ജനീവ: ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായിയെ തെരഞ്ഞെടുത്തു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടറസാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. തിങ്കളാഴ്ച ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി ആഗോള വ്യാപകമായി ബോധവത്കരണം നടത്തുകയാണ് മലാലയുടെ നിയമനത്തിലൂടെ യുഎൻ ലക്ഷ്യമിടുന്നത്. പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പ്രവർത്തകയാണ് മലാല യൂസഫ് സായി. ടൈംസ് പുറത്തുവിട്ട ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരിൽ ഒരാളാകാനും Read more about ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ്സായിയെ തെരഞ്ഞെടുത്തു.[…]

രാജനാധി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരെ മോഷണസംഘം കൊള്ളയടിച്ചു.

01:18 pm 9/4/2017 ന്യൂഡൽഹി: ഡൽഹി-പാറ്റ്ന രാജനാധി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരെ മോഷണസംഘം കൊള്ളയടിച്ചു. മൂന്നു കോച്ചുകളിലാണ് കവർച്ച നടന്നത്. മൂന്നു യാത്രക്കാരെ മർദിച്ചു പരിക്കേൽപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഞായാറാഴ്ച പുലർച്ചെയാണ് കവർച്ച നടന്നത്. കോച്ച് അറ്റന്‍റന്‍റിന്‍റെ സഹായത്തോടെയാണ് കൊള്ള നടന്നതെന്ന് യാത്രക്കാർ പരാതിപ്പെട്ടു. സംഭവത്തിൽ ട്രെയിനിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടറേയും നാലു കോണ്‍സ്റ്റബിൾമാരേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി റെയിൽവേ പോലീസ് അറിയിച്ചു.