ഇ​ന്ത്യ​യും സൈ​പ്ര​സും ത​മ്മി​ൽ നാ​ല് ക​രാ​റു​ക​ൾ ഒ​പ്പു​വ​ച്ചു.

07:33 pm 28/4/2017 ന്യൂ​ഡ​ൽ​ഹി: ഉ​ഭ​യ​ക​ക്ഷി ബന്ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യും സൈ​പ്ര​സും ത​മ്മി​ൽ നാ​ല് ക​രാ​റു​ക​ൾ ഒ​പ്പു​വ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യുടെയും സൈ​പ്ര​സ് പ്ര​സി​ഡ​ന്‍റ് നി​ക്കോ​സ് അ​ന​സ്താ​സി​യേ​ഡ്സിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷമാണ് ഇരുരാജ്യങ്ങൾ തമ്മിൽ ക​രാ​റു​ക​ൾ ഒ​പ്പു​വ​ച്ച്. അ​ഞ്ച് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ചൊ​വ്വാ​ഴ്ച​യാ​ണ് സൈ​പ്ര​സ് പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ​യി​ൽ എ​ത്തി​യ​ത്. ശാ​സ്ത്രം, വി​ദ്യാ​ഭ്യാ​സം, സം​സ്കാ​രി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​വാ​നും ഇ​രു രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യാ​യി. ഇ​രു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വി​മാ​നസ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​വാ​നും കാ​ർ​ഷ​ക​മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് Read more about ഇ​ന്ത്യ​യും സൈ​പ്ര​സും ത​മ്മി​ൽ നാ​ല് ക​രാ​റു​ക​ൾ ഒ​പ്പു​വ​ച്ചു.[…]

പൊ​ന്പി​ള ഒ​രു​മൈ പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​പ​ന്ത​ൽ പൊ​ളി​ച്ച സം​ഭ​വ​ത്തി​ൽ ​കണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

07:33 pm 28/4/2017 മൂ​ന്നാ​ർ: സ്ത്രീ ​​​വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രിൽ മൂന്നാറിൽ സമരം നടത്തിയ പൊ​ന്പി​ള ഒ​രു​മൈ പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​പ​ന്ത​ൽ പൊ​ളി​ച്ച സം​ഭ​വ​ത്തി​ൽ ​കണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. മൂ​ന്നാ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. അതേസമയം, മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇടു​ക്കി എ​സ്.​പി​ക്ക് ക​ത്ത് ന​ൽ​കിയിട്ടുണ്ട്. ആ​രോ​ഗ്യ​നി​ല​മോ​ശ​മാ​യ ആം ​ആ​ദ്മി നേ​താ​വ് സി.​ആ​ർ.​നീ​ല​ക​ണ്ഠ​നു പ​ക​രം ആം​ആ​ദ്മി പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​ത്തി​നൊ​രു​ങ്ങി​യ​തോ​ടെ പൊ​ന്പി​ള ഒ​രു​മൈ നേതാവ് ഗോ​മ​തിഅ​ഗ​സ്റ്റിനും​ സം​ഘ​വും ഇ​ട​ഞ്ഞിരുന്നു. ഇ​തി​നി​ടെ, സ​മ​ര​പ​ന്ത​ൽ പൊ​ളി​ക്കാ​ൻ നാ​ട്ടു​കാ​രി​ൽ ചി​ല​ർ Read more about പൊ​ന്പി​ള ഒ​രു​മൈ പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​പ​ന്ത​ൽ പൊ​ളി​ച്ച സം​ഭ​വ​ത്തി​ൽ ​കണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.[…]

ശ്രീ ​ശ്രീ ര​വി​ശ​ങ്ക​റി​നെ​തി​രെ കോ​ട​തി അ​ല​ക്ഷ്യ നോ​ട്ടീ​സ്. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലാ​ണ് നോ​ട്ടീ​സ​യ​ച്ച​ത്.

7:10 am 28/4/2017 ന്യൂ​ഡ​ൽ​ഹി: ജീ​വ​ന​ക​ല ആ​ചാ​ര്യ​ൻ ശ്രീ ​ശ്രീ ര​വി​ശ​ങ്ക​റി​നെ​തി​രെ കോ​ട​തി അ​ല​ക്ഷ്യ നോ​ട്ടീ​സ്. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലാ​ണ് നോ​ട്ടീ​സ​യ​ച്ച​ത്. യ​മു​നാ തീ​ര​ത്ത് ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് ന​ട​ത്തി​യ മൂ​ന്നു​ദി​വ​സ​ത്തെ ലോ​ക സാം​സ്കാ​രി​കോ​ത്സ​വം മൂ​ല​മു​ണ്ടാ​യ പ​രി​സ്ഥി​തി നാ​ശ​ത്തി​ന് ഡ​ൽ​ഹി സ​ർ​ക്കാ​രും ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലു​മാ​ണ് (എ​ൻ​ജി​ടി) ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന പ്ര​സ്താ​വ​ന​യു​ടെ പേ​രി​ലാ​യി​രു​ന്നു കോ​ട​തി​യ​ല​ക്ഷ്യ നോ​ട്ടി​സ്. കേ​സി​ല്‍ ഡ​ല്‍​ഹി വി​ക​സ​ന അ​ഥോ​റി​റ്റി​ക്കും ട്രൈ​ബ്യൂ​ണ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. മെ​യ് ഒ​മ്പ​തി​ന് മു​മ്പ് മ​റു​പ​ടി ന​ല്‍​കാ​നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ കോ​ട​തി​യ​ല​ക്ഷ്യ നോ​ട്ടി​സ് Read more about ശ്രീ ​ശ്രീ ര​വി​ശ​ങ്ക​റി​നെ​തി​രെ കോ​ട​തി അ​ല​ക്ഷ്യ നോ​ട്ടീ​സ്. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലാ​ണ് നോ​ട്ടീ​സ​യ​ച്ച​ത്.[…]

ക്യാ​പ്റ്റ​ൻ മ​ണി അ​ന്ത​രി​ച്ചു.

07:09 am 28/4/2017 ക​ള​മ​ശേ​രി: കേ​ര​ള​ത്തി​ന് ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം നേ​ടി​ത്ത​ന്ന ടി.​കെ.​എ​സ്. മ​ണി (ക്യാ​പ്റ്റ​ൻ മ​ണി-77) അ​ന്ത​രി​ച്ചു. ഉ​ദ​ര​രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 17നു ​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മ​ണി വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ഇ​ട​പ്പ​ള്ളി പോ​ണേ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ജ​മ്മ: മ​ക്ക​ൾ: ആ​ന​ന്ദ്, ജ്യോ​തി, ഗീ​ത, അ​രു​ണ്‍. 1973ൽ ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് മൈ​താ​നി​യി​ൽ റെ​യി​ൽ​വേ​സി​നെ​തി​രേ ന​ട​ന്ന ഫൈ​ന​ലി​ലാ​ണു മ​ണി കേ​ര​ള​ത്തി​നു ഹാ​ട്രി​ക് ഗോ​ൾ നേ​ടി Read more about ക്യാ​പ്റ്റ​ൻ മ​ണി അ​ന്ത​രി​ച്ചു.[…]

ന്യൂ​ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കേ​ണ്ടി​യി​രു​ന്ന 12 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു.

07:07 am 28/4/2017 ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കേ​ണ്ടി​യി​രു​ന്ന 12 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. വി​ഐ​പി​ക​ളു​ടെ യാ​ത്ര​യും വി​മാ​ന​ങ്ങ​ളു​ടെ വ​ഴി​തി​രി​ച്ചു​വി​ട​ലി​ന് കാ​ര​ണ​മാ​യെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. 11 വി​മാ​ന​ങ്ങ​ൾ ജ​യ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കാ​ണ് വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. ഒ​രെ​ണ്ണം ല​ക്നോ​വി​ലേ​ക്കും തി​രി​ച്ചു​വി​ട്ടു. ഇ​വ പി​ന്നീ​ട് ഡ​ൽ​ഹി​യി​ലേ​ക്കു തി​രി​ച്ചെ​ത്തി. 1,100ന് ​അ​ടു​ത്ത് വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ക​യും പു​റ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത്.

ആധാർ കാർഡ് : മുമ്പുള്ള വിധി നിലനിൽക്കുമെന്നും സുപ്രീംകോടതി.

07:06 am 28/4/2017 ന്യൂഡൽഹി: ആധാർ കാർഡ് സ്വതാൽപര്യപ്രകാരം എടുക്കേണ്ടതാണെന്നും ഇതു സംബന്ധിച്ച് മുമ്പുള്ള വിധി നിലനിൽക്കുമെന്നും സുപ്രീംകോടതി. എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ ഒന്നുമുതൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡ് അനുവദിക്കുന്നതിനും ഇൻകംടാക്സ് ആക്ട് 139 എഎയെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. 139 എഎ വകുപ്പ് ഭരണഘടന വിരുദ്ധവും ആധാർ ആക്ടിന് വിപരീതവുമാണെന്ന് പരാതിക്കാർക്കു വേണ്ടി ഹാജരായ Read more about ആധാർ കാർഡ് : മുമ്പുള്ള വിധി നിലനിൽക്കുമെന്നും സുപ്രീംകോടതി.[…]

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ​തി​രെ ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം.

07:05 am 28/4/2017 ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ​തി​രെ ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം. ബം​ഗ​ളൂ​രു​വി​ന്‍റെ 135 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം മൂ​ന്നു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ഗു​ജ​റാ​ത്ത് 13.5 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. ആ​രോ​ൺ ഫി​ഞ്ചി​ന്‍റെ (71) അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് ഗു​ജ​റാ​ത്തി​ന് ഗം​ഭീ​ര​വി​ജ​യ​മൊ​രു​ക്കി​യ​ത്. ഫി​ഞ്ച് 34 പ​ന്തി​ൽ അ​ഞ്ച് ഫോ​റും ആ​റു സി​ക്സ​റു​ക​ളു​മാ​യി ക​ളം​വാ​ണ​പ്പോ​ൾ ഗു​ജ​റാ​ത്തി​ന് അ​നാ​യാ​സ ജ​യ​മൊ​രു​ങ്ങി. ക്യാ​പ്റ്റ​ൻ സു​രേ​ഷ് റെ​യ്ന (34) ഫി​ഞ്ചി​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. തു​ട​ക്ക​ത്തി​ൽ ഓ​പ്പ​ൺ​മാ​രാ​യ ഇ​ഷാ​ൻ കി​ഷ​നെ​യും (16) മ​ക്ക​ല്ല​ത്തെ​യും Read more about റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ​തി​രെ ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം.[…]

മൂ​ന്നാ​ർ പൊ​മ്പി​ളൈ ഒ​രു​മൈ സ​മ​ര​പ്പ​ന്ത​ലി​ൽ സം​ഘ​ർ​ഷം.

07:03 am 28/4/2017 മൂ​ന്നാ​ർ: ആം ​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യി നി​രാ​ഹാ​ര സ​മ​ര​ത്തി​നി​ല്ലെ​ന്ന് പൊ​മ്പി​ളൈ ഒ​രു​മൈ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. എ​എ​പി പ്ര​വ​ർ​ത്ത​ക​ർ ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കാ​ൻ സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി​യ​പ്പോ​ൾ ഒ​രു സം​ഘം ആ​ളു​ക​ൾ പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നാ​റി​ലെ പ്ര​ശ്നം മൂ​ന്നാ​റു​കാ​ർ​ക്ക് പ​രി​ഹ​രി​ക്കാ​ന​റി​യാം. പു​റ​ത്തു​നി​ന്നു​ള്ള ആ​ളു​ക​ൾ മൂ​ന്നാ​റി​ൽ സ​മ​രം ന​ട​ത്തേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ചി​ല ആ​ളു​ക​ൾ പ്ര​ശ്നം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ശ്നം ഉ​ണ്ടാ​ക്കി​യ​വ​ർ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ഗോ​മ​തി ആ​രോ​പി​ച്ചു. ഇ​തി​നി​ടെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ക്കാ​നും ശ്ര​മം ഉ​ണ്ടാ​യി. പ​ന്ത​ൽ ഉ​ട​മ​യാ​ണ് പൊ​ളി​ക്കാ​ൻ ശ്ര​മം Read more about മൂ​ന്നാ​ർ പൊ​മ്പി​ളൈ ഒ​രു​മൈ സ​മ​ര​പ്പ​ന്ത​ലി​ൽ സം​ഘ​ർ​ഷം.[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ കുടുംബസംഗമം ജൂണ്‍ പത്തിന്

06:58 am 28/4/2017 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ കുടുംബ സംഗമം ജൂണ്‍ പത്തിന് വൈകുന്നേരം 5 മണിക്ക് ഡിന്നറോടുകൂടി വിവിധ പരിപാടികളോടുകൂടി തുടക്കംകുറിക്കും. കുടുംബസംഗമത്തിന്റെ ആദ്യ ടിക്കറ്റ് അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം തിരുമേനി മെഗാ സ്‌പോണ്‍സറായ ജോയ് അലൂക്കാസിന് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിക്കാഗോയിലെ ജോയ് അലൂക്കാസ് ജ്യൂവലറിയെ പ്രതിനിഥാനം ചെയ്ത് സന്തോഷ് വര്‍ഗീസ്, ജോണ്‍ ചാലിശേരി എന്നിവര്‍ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ കുടുംബസംഗമം ജൂണ്‍ പത്തിന്[…]

വ​സീ​രി​സ്ഥാ​നി​ൽ യു​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു.

06:58 am 28/4/2017 ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ നോ​ർ​ത്ത് വ​സീ​രി​സ്ഥാ​നി​ൽ യു​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. വ​സീ​രി​സ്ഥാ​നി​ലെ ധാ​ത്താ ഖേ​ലി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ളു​ടെ നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ളി​ല്ലാ ചെ​റു​വി​മാ​ന​ത്തി​ൽ​നി​ന്നും ര​ണ്ടു മി​സൈ​ലു​ക​ളാ​ണ് അ​യ​ച്ച​ത്. വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​ക്ക് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി ഭീ​ക​ര​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.