മൊസൂൾ നഗരത്തിൽ സൈനിക ഹെലികോപ്റ്റർ ഐഎസ് ഭീകരർ വെടിവച്ചിട്ട സംഭവത്തിൽ രണ്ടു പേർ മരിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

11:59 am 7/4/2017 ബാഗ്ദാദ്: ഇറാക്കിലെ മൊസൂൾ നഗരത്തിൽ സൈനിക ഹെലികോപ്റ്റർ ഐഎസ് ഭീകരർ വെടിവച്ചിട്ട സംഭവത്തിൽ രണ്ടു പേർ മരിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഹെലികോപ്റ്ററിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അതേസമയം, ഏതു വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് തകർന്നതെന്ന് സൈന്യം വ്യക്തമാക്കിയില്ല. ഐഎസിനെതിരേ പോരാട്ടം നടത്തുന്ന ഇറാക്കി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മൊസൂളിൽ പതിവായി വ്യോമാക്രമണം നടത്തുന്നുണ്ട്.

ദൈവനിന്ദാക്കുറ്റം ആരോപിച്ചു ജയിലില്‍ അടച്ച പാക്കിസ്ഥാന്‍ യുവതിക്കു വേണ്ടി യുഎസ് സെനറ്റില്‍ പ്രമേയം

11:49 am 7/4/2017 വാഷിങ്ടണ്‍ : ദൈവനിന്ദാക്കുറ്റം ആരോപിച്ചു ജയിലിലാക്കിയ പാക്ക് യുവതിയുടെ മോചനത്തിനു പ്രമുഖ അമേരിക്കന്‍ സെനറ്റര്‍മാര്‍ ഇടപെട്ടു. പഞ്ചാബ് പ്രവിശ്യയിലെ നങ്കാന സ്വദേശിയും അഞ്ചു മക്കളുടെ അമ്മയുമായ ആസിയ നൂറിന്‍ എന്ന ക്രിസ്ത്യന്‍ യുവതിയാണു ജയിലില്‍ കഴിയുന്നത്. ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ചു 2010ല്‍ ആണ് ആസിയയെ തടവിലാക്കിയത്. ജീവിതാവസാനം വരെ ജയിലില്‍ കഴിയേണ്ടിവരും. രാജ്യാന്തര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആസിയയുടെ വധശിക്ഷ ജീവപര്യന്തമാക്കിയത്. മുതിര്‍ന്ന സെനറ്റര്‍മാരായ റാന്‍ഡ് പോള്‍, ക്രിസ് കൂണ്‍സ് എന്നിവരാണു Read more about ദൈവനിന്ദാക്കുറ്റം ആരോപിച്ചു ജയിലില്‍ അടച്ച പാക്കിസ്ഥാന്‍ യുവതിക്കു വേണ്ടി യുഎസ് സെനറ്റില്‍ പ്രമേയം[…]

ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനുവേണ്ടി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഫ്ളോറിഡയിലെത്തി.

11:47 am 7/4/2017 ഫ്ളോറിഡ: യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനുവേണ്ടി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഫ്ളോറിഡയിലെത്തി. വെസ്റ്റ് പാം ബീച്ചിലെ വിമാനത്താവളത്തിലെത്തിയ ജിൻപിംഗിനെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ സ്വീകരിച്ചു. ഇന്നു നടക്കുന്ന ട്രംപ്-ചിൻപിംഗ് കൂടിക്കാഴ്ചയിൽ ഉത്തരകൊറിയൻ മിസൈൽ പരീക്ഷണം പ്രധാന ചർച്ചാവിഷയമാവും. ഉത്തരകൊറിയയ്ക്ക് എതിരേയുള്ള യുഎൻ പ്രമേയങ്ങൾ നടപ്പാക്കുന്നതിനു ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ എടുത്ത നടപടി അവലോകനത്തിനു വിധേയമാക്കും.

താര സംഗമം മെയ് 14-നു ഡിട്രോയിറ്റില്‍

11:46 am 7/4/2017 – അലന്‍ ചെന്നിത്തല ഡിട്രോയിറ്റ്: മലയാളക്കരയുടെ ജനപ്രിയ നായകന്‍ ദിലീപും, നര്‍മ്മത്തിന്റെ മര്‍മ്മം അറിയുന്ന നാദിര്‍ഷായും ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന താരനിശ “ദിലീപ് ഷോ 2017′ മെയ് 14-ന് ഡിട്രോയിറ്റില്‍ അരങ്ങേറും. സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആതിഥ്യം അരുളുന്ന ഈ താരസംഗമം വാറന്‍ ഫിറ്റ്‌സ് ജിറാള്‍ഡ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു വൈകിട്ട് 4 മണി മുതല്‍ നടത്തപ്പെടും. ഡിട്രോയിറ്റ് മലയാളികളുടെ സ്വപ്നങ്ങള്‍ക്ക് നിറപ്പകിട്ടേകുവാന്‍ ചിരിയും, ചിന്തയും, സംഗീതവും, നൃത്തച്ചുവടുകളും ചേര്‍ത്തിണക്കിയ വ്യത്യസ്തമായ ഒരു Read more about താര സംഗമം മെയ് 14-നു ഡിട്രോയിറ്റില്‍[…]

പി.സി.എന്‍.എകെ 2017 പ്രൊമോഷണല്‍ മീറ്റിംഗുകള്‍ ആത്മീയ ചൈതന്യത്തിലും ആവേശത്തിലും മുന്നേറുന്നു

11:43 pm 7/4/2017 – രാജന്‍ ആര്യപ്പള്ളില്‍ ഒഹായോ: ജൂണ്‍ 29-മുതല്‍ ജൂലൈ 2, 2017 വരെ ഓഹായോയില്‍ കൊളംബസ് പട്ടണം ആതിഥേയത്വം അരുളുന്ന മുപ്പത്തി അഞ്ചാമത് കോണ്‍ഫറന്‍സിന്റെ പ്രൊമോഷണല്‍ മീറ്റിംഗുകള്‍ അമേരിക്കയുടെ പæതിയിലധികം സ്റ്റേറ്റുകളില്‍ നടത്തിയതില്‍ നല്ല സ്വീകരണമാണ് ദൈവ മക്കള്‍ നല്‍കിയതെന്നും നല്ല ആള്‍ക്കൂട്ടംകടന്നു വരുവാനിടയായി എന്നതും, എല്ലാമീറ്റിംഗുകളും നല്ല ആത്മീയസംഗമങ്ങള്‍ ആയിരുന്നു എന്നതുംകോണ്‍ഫറന്‍സിനു കരുത്തേകുന്നതായി കണ്‍വീനര്‍ പാസ്റ്റര്‍ ടോമി ജോസഫ് അറിയിച്ചു. കോണ്‍ഫറന്‍സിന്റെ പ്രൊമോഷണല്‍ മീറ്റിംഗുകള്‍ നടന്ന സ്റ്റേറ്റുകളിലെല്ലാം നല്ല ആത്മീയ നിറവുള്ള Read more about പി.സി.എന്‍.എകെ 2017 പ്രൊമോഷണല്‍ മീറ്റിംഗുകള്‍ ആത്മീയ ചൈതന്യത്തിലും ആവേശത്തിലും മുന്നേറുന്നു[…]

റെജി ജോസഫ് ഒക്കലഹോമയിൽ നിര്യാതനായി

11;36 am 7/4/2017 – നിബു വെള്ളവന്താനം തിരുവല്ല : നെല്ലാട് വലിയപറമ്പിൽ വീട്ടിൽ റെജി ജോസഫ് (52) ഒക്കലഹോമയിൽ നിര്യാതനായി . ഏപ്രിൽ 8 ശനിയാഴ്ച വൈകിട്ട് 6 മുതൽ ഒക്കലഹോമ ഹെബ്രോൻ ഐ.പി.സി യിൽ ഭൗതീക ശരീരം പൊതുദർശനത്തിനു വെയ്ക്കും. 9 ന് ഞായറാഴ്ച 1.30 ന് സംസ്കാര ശുശ്രൂഷകൾ സഭാങ്കണത്തിൽ ആരംഭിക്കും. ഭാര്യ: സാലി റെജി ജോസഫ്, മക്കൾ: ജെർമി, ഫേബ. ഒക്കലഹോമ ഹെബ്രോൻ ഐ. പി. സി. സഭാംഗമായിരുന്നു പരേതൻ. സഭാ Read more about റെജി ജോസഫ് ഒക്കലഹോമയിൽ നിര്യാതനായി[…]

ഫ്രണ്ട്‌സ് ഓഫ് കേരള സംഘടിപ്പിക്കുന്ന ചിത്രരചനാമത്സരം നാളെ റിയാദ് മൊറുബ ലുലുവില്‍ നടക്കുകയാണ്

11:36 am 7/4/2017 റിയാദ് ഫ്രണ്ട്‌സ് ഓഫ് കേരള കൂട്ടായിമയുടെ ഒമ്പതാം വാര്‍ഷികവും പുരസ്ക്കാരദാനവും ഈ വരുന്ന ഏപ്രില്‍ പതിനാലാം തീയ്യതി വെള്ളിയാഴ്ച നടക്കുകയാണ് ,ആഘോഷപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള കിഡ്‌സ് സബ്ജൂനിയര്‍ ജൂനിയര്‍ സിനിയര്‍ വിഭാഗത്തില്‍ നടത്തപെടുന്ന ചിത്രരചനാമത്സരം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മൊറുബയില്‍ വെച്ച് ഏപ്രില്‍ 7 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് നടക്കും പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്ക് ബന്ധപെടുക ബന്ധപെടുക അന്‍സാര്‍ 0504289774, 0508744610

പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫ് 26.5 കോടി രൂപ വിലമതിക്കുന്ന 5.3 കിലോ ഹെറോയിൻ പിടികൂടി

11:33 am 7/4/2017 ജലന്ധർ: പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫ് 26.5 കോടി രൂപ വിലമതിക്കുന്ന 5.3 കിലോ ഹെറോയിൻ പിടികൂടി. പാക്കിസ്ഥാനിൽനിന്ന് എത്തിച്ചതാണിത്. അബോഹർ സെക്ടറിൽനിന്നാണു ഹെറോയിൻ പിടികൂടിയത്. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് അതിർത്തിയിൽനിന്നു ബിഎസ്എഫ് ഹെറോയിൻ പിടികൂടുന്നത്. ബുധനാഴ്ച ഖൽറ ബാരിയരിൽനിന്ന് 75 കോടിയുടെ ഹെറോയിൻ പിടികൂടിയിരുന്നു. ഈ വർഷം ഇതുവരെ അതിർത്തിയിൽ ബിഎസ്എഫ് 64.22 കിലോ ഹെറോയിൻ പിടികൂടിയിരുന്നു.

സർക്കാർ ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി

07:44 pm 6/4/2017 മലപ്പുറം: സർക്കാർ ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്‍റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ആ കുടുംബത്തോടുള്ള കരുതൽ എന്നുമുണ്ടാകും. മകൻ നഷ്ടമായ അമ്മയോട് അനുഭാവം കാണിച്ചിട്ടുണ്ടെന്നും പിണറായി മലപ്പുറത്ത് പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി എം.ബി ഫൈസലിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പൊലീസ് വലിച്ചിഴച്ചിട്ടില്ല. വലിച്ചിഴച്ചുവെന്ന് വരുത്താൻ ശ്രമമുണ്ടായി. പുറത്തു നിന്ന് എത്തിയവരാണ് സമരം വഷളക്കിയതെന്നും അദ്ദേഹം Read more about സർക്കാർ ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി[…]

മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുംവരെ നിരാഹാരസമരം തുടരുമെന്ന് ജിഷ്ണു പ്രണോയിയുടെ കുടുംബം.

07:44 pm 6/4/2017 തിരുവനന്തപുരം: ജിഷ്ണുവിന്‍റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുംവരെ നിരാഹാരസമരം തുടരുമെന്ന് ജിഷ്ണു പ്രണോയിയുടെ കുടുംബം. അന്വേഷണ സംഘങ്ങളിൽ പ്രത്യേകിച്ചു കാര്യമില്ലെന്നും നടപടിയാണ് ആവശ്യമെന്നും ജിഷ്ണുവിന്‍റെ അമ്മ മഹിജ പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനായി മരണംവരെ സമരം ചെയ്യാൻ ഒരുക്കമാണെന്ന് ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത്തും വ്യക്തമാക്കി. അമ്മ മഹിജയും അമ്മാവൻ ശ്രീജിത്തും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരാഹാര സമരം തുടങ്ങിയിരുന്നു. ആശുപത്രിക്കു പുറത്തു മറ്റു ബന്ധുക്കളും നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ മരണത്തിന് Read more about മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുംവരെ നിരാഹാരസമരം തുടരുമെന്ന് ജിഷ്ണു പ്രണോയിയുടെ കുടുംബം.[…]