ഇതാണ് മലയാളം ബാഹുബലിയുടെ ശബ്ദം .

07:53 am 2/4/2017 കൊച്ചി: ബാഹുബലിയുടെ ഗാംഭീര്യം നിറഞ്ഞ മലയാള ശബ്ദം ആരുടെതാണ്.. ഏറെനാളായി മലയാളി ആലോചിക്കുന്ന ചോദ്യമാണിത്. അരുണ്‍. എറണാകുളം സ്വദേശിയായ അരുണ്‍ ആണ് ഈ ശബ്ദത്തിനുടമ. ബാഹുബലിയായ പ്രഭാസിന്‍റെ ശബ്ദം എന്നു തന്നെ തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ആ ശബ്ദം. ഇതിനകം നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും ശബ്ദം നല്‍കിയിട്ടുള്ള അരുണ്‍ ഈച്ച ചിത്രത്തില്‍ നാനിക്ക് ശബ്ദം നല്‍കിയാണ് രാജമൗലി ചിത്രത്തിലേയ്ക്ക് എത്തിയത്. അതിനു മുന്‍പ് മാടമ്പി, പ്രാഞ്ചിയേട്ടന്‍, കുരുക്ഷേത്ര, കീര്‍ത്തിചക്ര തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. പൃഥ്വിരാജ്, Read more about ഇതാണ് മലയാളം ബാഹുബലിയുടെ ശബ്ദം .[…]

തൃശൂർ തളിക്കുളത്ത് ജ്വവല്ലറിയിൽ വൻ കവർച്ച.

07:52 am 2/4/2017 തൃശൂർ: ജുവല്ലറിയിൽ നിന്ന് ആറു കിലോ സ്വർണവും രണ്ടു കിലോ വെള്ളിയും നഷ്ടപ്പെട്ടു. കടയുടെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

സ്മൃതി ഇറാനിയുടെ കാറിനെ പിന്തുടര്‍ന്ന നാല് ദില്ലി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

07:59 am 2/4/2017 കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാറിനെ പിന്തുടര്‍ന്ന നാല് ദില്ലി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. വൈകീട്ട് അഞ്ചിന് വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന സ്മൃതി ഇറാനിയെയാണ് വിദ്യാര്‍ത്ഥികള്‍ പിന്തുടര്‍ന്ന് കാറിനെ മറികടക്കാന്‍ ശ്രമിച്ചത്. ചാണക്യപുരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് മന്ത്രി പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് മന്ത്രിക്ക് സെഡ‍് ക്യാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. സ്മൃതി ഇറാനിയുടെ ആവശ്യ പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ കൂട്ടിയത്. മോത്തിലാല്‍ നെഹ്‍റു Read more about സ്മൃതി ഇറാനിയുടെ കാറിനെ പിന്തുടര്‍ന്ന നാല് ദില്ലി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.[…]

തെക്കൻ കൊളംബിയയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 200 പേർ മരിച്ചു.

07:48 am 2/4/2017 ബഗോട്ട: തെക്കൻ കൊളംബിയയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 200 പേർ മരിച്ചു. നാനൂറോളം പേരെ കാണാതായി കൊളംബിയൻ റെഡ് ക്രോസ് അറിയിച്ചു. മോകോവ നഗരത്തിൽ വെള്ളിയാഴ്ചയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. നിരവധി വീടുകളും പാലങ്ങളും വാഹനങ്ങളും ഒലിച്ചുപോയി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കൊളംബിയ പ്രസിഡന്‍റ് ജുവാൻ മനുവൽ സാന്‍റോസ് ദുരന്തമേഖല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

പാതയോരത്തെ അനവധി മ​​​ദ്യ​​​വി​​​ല്പ​​​ന ശാ​​​ല​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​നം നിലച്ചു.

07:45 am 2/4/2017 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ/​​​സം​​​സ്ഥാ​​​ന പാ​​​ത​​​കളുടെ അ​​​ഞ്ഞൂ​​​റ് മീ​​​റ്റ​​​ർ ദൂ​​​ര​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ മ​​​ദ്യ​​​വി​​​ല്പ​​​ന ശാ​​​ല​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​നം സു​​​പ്രീംകോ​​​ട​​​തി​​​ വിധികളുടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​താ​​​യി എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് അ​​​റി​​​യി​​​ച്ചു. മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ അ​​​ട​​​യു​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്ന് വ്യാ​​​ജ​​​മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ല്പ​​​ന ത​​​ട​​​യു​​​ന്ന​​​തി​​​നു മു​​​ൻ​​​ക​​​രു​​​ത​​​ലെ​​​ന്ന നി​​​ല​​​യി​​​ൽ 20 വ​​​രെ സ്പെ​​​ഷ​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ്രൈ​​​വ് കാ​​​ല​​​യ​​​ള​​​വാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് എ​​​ക്സൈ​​​സ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വ്യാ​​​ജ​​​മ​​​ദ്യ വി​​​ല്പ​​​ന ത​​​ട​​​യു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യും എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് Read more about പാതയോരത്തെ അനവധി മ​​​ദ്യ​​​വി​​​ല്പ​​​ന ശാ​​​ല​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​നം നിലച്ചു.[…]

മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം മരവിച്ചു

07:42 am 2/4/2017 ഇടുക്കി: മൂന്നാറിലെ കയ്യേറ്റ കേസ്സുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ രൂപീകരിച്ച മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം മരവിച്ചു.കയ്യേറ്റം സംബന്ധിച്ച കേസ് ഫയലുകള്‍ റവന്യൂ വകുപ്പ് ട്രൈബ്യൂണലിന് കൈമാറാത്തതാണ് കാരണം. മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മ്മാണം, സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം, വ്യാജപ്പട്ടയം എന്നീ വിഷയങ്ങളില്‍ സമയബന്ധിതമായി തൂര്‍പ്പുണ്ടാക്കാന്‍ 2010 ലാണ് മൂന്നാര്‍ പ്രത്യേക ട്രൈൂബ്യൂണല്‍ സ്ഥാപിച്ചത്. ഒരു ജില്ലാ ജഡ്ജി ഉള്‍പ്പെടെ മൂന്നു പേരാണ് അംഗങ്ങള്‍. സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും മറ്റും മാത്രമാണ് ട്രൈബ്യൂണല്‍ ആദ്യം Read more about മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം മരവിച്ചു[…]

പോലീസ് ട്രെയിനിംഗ് അക്കാഡമിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 16 പേർക്ക് പരിക്കേറ്റു.

07:40 am 2/4/2017 കെയ്റോ: ഈജിപ്തിലെ പോലീസ് ട്രെയിനിംഗ് അക്കാഡമിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 16 പേർക്ക് പരിക്കേറ്റു. കെയ്റോയിലെ ടാന്‍റ നഗരത്തിനു സമീപമുള്ള ട്രെയിനിംഗ് അക്കാദമിയിലാണ് സംഭവം. പരിക്കേറ്റവരിൽ 13 പേരും പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് വിവരം. ഈജിപ്ഷ്യൻ ആഭ്യന്തരമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബൈക്കിനുള്ളിലാണ് അക്രമികൾ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ആരാണ് സ്ഫോടനത്തിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.

പാരീസിന്‍റെ അതിർത്തിപ്രദേശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ 20 പേർക്ക് പരിക്കേറ്റു.

07:37 am 2/4/2017 പാരീസ്: ഫ്രാൻസ് തലസ്ഥാനമായ പാരീസിന്‍റെ അതിർത്തിപ്രദേശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ 20 പേർക്ക് പരിക്കേറ്റു. പാരീസിന്‍റെ വടക്കുകിഴക്കൻ അതിർത്തിപ്രദേശത്താണ് സംഭവം. ഇവിടെ നടന്ന ഒരു ആഘോഷ ചടങ്ങിനിടെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഭീകരാക്രമണമാണോ നടന്നതെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇന്ത്യൻ യുവതിയോടു വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി പരാതി.

07:35 am 2/4/2017 ബംഗളുരു: ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇന്ത്യൻ യുവതിയോടു വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി പരാതി. ബംഗളുരുവിൽനിന്ന് ഐസ്ലൻഡിലേക്കു പോയ ശ്രുതി ബാസപ്പ എന്ന മുപ്പതുകാരിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. നാലു വയസുകാരൻ മകന്‍റെ മുന്നിലാണ് ഉദ്യാഗസ്ഥർ യുവതിയോടു വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ടത്. ബോഡി സ്കാനിംഗിനുശേഷമായിരുന്നു ഉദ്യോഗസ്ഥരുടെ ഈ ആവശ്യം. എന്നാൽ തൊട്ടുപിന്നാലെ യുവതിയുടെ ഐസ്ലൻഡ് സ്വദേശിയായ ഭർത്താവ് എത്തുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തതോടെ ഉദ്യാഗസ്ഥർ വസ്ത്രമഴിക്കാനുള്ള ആവശ്യത്തിൽനിന്നു പിൻമാറി. തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി Read more about ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇന്ത്യൻ യുവതിയോടു വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി പരാതി.[…]

ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാര്‍ക്ക് 24 മണിക്കുറിനുള്ളില്‍ സ്ഥലം വിടാന്‍ ഉത്തരവ്; ഒടുവില്‍ 90 ദിവസത്തെ സാവകാശം

09:05 am 2/4/2017 – പി.പി. ചെറിയാന്‍ ഹ്യൂസ്റ്റണ്‍: പതിനഞ്ചു വര്‍ഷങ്ങളായി ഹ്യൂസ്റ്റണില്‍ നിയമപരമായി സേവനം അനുഷ്ടിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരായ പങ്കജ്, ഭാര്യ മോണിക്ക എന്നിവരോട് 24 മണിക്കൂറിനുള്ളില്‍ സ്ഥലം വിടണമെന്ന് ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഡോ പങ്കജിന്റെ പിതാവിനെ കാണുന്നതിന്‍ ഇന്ത്യയില്‍ പോയി തിരിച്ചു വരുന്നതിനിടെ ബുഷ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ ഡോ പങ്കജിനെ തടഞ്ഞു. യാത്രാരേഖകളുടെ കാലാവധി ജൂണില്‍ അവസാനിച്ചു എന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ Read more about ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാര്‍ക്ക് 24 മണിക്കുറിനുള്ളില്‍ സ്ഥലം വിടാന്‍ ഉത്തരവ്; ഒടുവില്‍ 90 ദിവസത്തെ സാവകാശം[…]