ബിഹാറിലെ റോത്താസ് ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഏഴ് അറവുശാലകൾ പൂട്ടിച്ചു.

10:05 am 1/4/2017 പാറ്റ്ന: ബിഹാറിലെ റോത്താസ് ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഏഴ് അറവുശാലകൾ പൂട്ടിച്ചു. ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ ആറാഴ്ചയ്ക്കകം പൂട്ടണമെന്ന് പാറ്റ്ന ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി.

രജനി കാന്തിനെ കാണാൻ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ്, രജനിയുടെ വീട്ടിലെത്തി.

10:03 am 1/4/2017 ചെന്നൈ: സൂപ്പർസ്റ്റാർ രജനി കാന്തിനെ കാണാൻ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ്, രജനിയുടെ വീട്ടിലെത്തി. ഭാര്യ റോസ്മ മൻസോറുമൊത്തായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. മലേഷ്യയിൽ ഷൂട്ട്ചെയ്ത രജനി ചിത്രം കബാലിയെ കുറിച്ചായിരുന്നു ഇരുവരുടെയും പ്രധാന സംഭാഷണം. മലേഷ്യയിൽ പോയിരുന്നെങ്കിലും പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നില്ലെന്നും തെൻറ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയതിൽ നന്ദിയുണ്ടെന്നും രജനി പറഞ്ഞു. സൂപ്പർസ്റ്റാറിനെ കാണാനായതിൽ സന്തോഷമുണ്ടെന്ന് നജീബ് റസാഖ് ട്വീറ്റ് ചെയ്തു. ആറുദിവസത്തെ സന്ദർശനത്തിനാണ് നജീബ് റസാഖ് ഇന്ത്യയിലെത്തിയത്.

ഉദാരമാക്കിയ വിസ ചട്ടങ്ങൾ ശനിയാഴ്ച പ്രാബല്യത്തിൽ.

09:54 am 1/4/2017 ന്യൂഡൽഹി: ഇ- ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കൽ വിസ എന്നീ പുതിയ ഉപവിഭാഗങ്ങൾ ഇനിയുണ്ടാവും. എൻട്രി പെർമിറ്റിന് അപേക്ഷിക്കാനുള്ള സമയം 30 ദിവസത്തിൽ നിന്ന് നാലു മാസം വരെയാക്കി. ഇ-വിസ പ്രകാരം വരുന്ന വിദേശികൾക്ക് ഇന്ത്യയിൽ തങ്ങാവുന്ന സമയം ഒരു മാസത്തിൽ നിന്ന് രണ്ടു മാസമാക്കി ഉയർത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ അപേക്ഷിച്ച് 48 മണിക്കൂറിനകം ബിസിനസ്, ചികിത്സ വിസ അനുവദിക്കും. വിദേശികളുടെ വരവ് കൂട്ടുകയാണ് പുതിയ നടപടികളുടെ Read more about ഉദാരമാക്കിയ വിസ ചട്ടങ്ങൾ ശനിയാഴ്ച പ്രാബല്യത്തിൽ.[…]

വിനയന്റെ മകന്‍ വിഷ്ണു നായകനായി സിനിമ ഒരുങ്ങുന്നു.

09:36 am 1/4/2017 സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു നായകനായി സിനിമ ഒരുങ്ങുന്നു. വിഷ്ണു ഗോവിന്ദന്‍ സംവിധാനം ചെയ്യുന്ന ഹിസ്റ്ററി ഓഫ് ജോയി എന്ന സിനിമയിലാണ് വിഷ്ണു നായകനാകുന്നത്. വിനയ് ഫോര്‍ട്, സായ് കുമാര്‍, ശിവകാമി, അപര്‍ണ, ലിയോണ എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു ഗോവിന്ദനും അനൂപ് പിയുമാണ് തിരക്കഥ ഒരുക്കുന്നത്. രതീഷ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഹരിനാരായണനും എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനുമാണ് ഗാനരചന നിര്‍വഹിക്കുന്നത്. ശിവപാര്‍വതി ഫിലിംസിന്റെ ബാനറില്‍ ടി എസ് ശശിധരന്‍ പിള്ളയാണ് Read more about വിനയന്റെ മകന്‍ വിഷ്ണു നായകനായി സിനിമ ഒരുങ്ങുന്നു.[…]

പാലേരിയിൽ ബിജെപി പ്രവർത്തന്‍റെ വീടിനു നേരെ ബോംബെറിഞ്ഞു.

09:33 am 1/4/2017 കോഴിക്കോട്: കോഴിക്കോട് പാലേരിയിൽ ബിജെപി പ്രവർത്തന്‍റെ വീടിനു നേരെ ബോംബെറിഞ്ഞു. ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്‍റെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

05:40 am 1/4/2017 തിരുവനന്തപുരം: എൻസിപി എംഎൽഎ തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. എ.കെ.ശശീന്ദ്രൻ കൈകാര്യം ചെയ്തിരുന്ന ഗതാഗതവകുപ്പ് തന്നെ തോമസ് ചാണ്ടിയും കൈകാര്യം ചെയ്യും. വെള്ളിയാഴ്ച ചേർന്ന അടിയന്തര ഇടതുമുന്നണി യോഗമാണു കുട്ടനാട്ടിൽനിന്നുള്ള എംഎൽഎയായ തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ തീരുമാനിച്ചത്. മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ ഫോണ്‍വിളി സംബന്ധിച്ചു ടിവി ചാനലിൽ വന്ന വാർത്തയെത്തുടർന്നു രാജിവച്ച സാഹചര്യത്തിൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന Read more about തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.[…]

സിറിയയിലെ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.

09:30 am 1/4/2017 ദമാസ്കസ്: സിറിയയിലെ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സിറിയയിലെ ഹമാ പ്രവിശ്യയിലുള്ള ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആശുത്രിയിലെ ഡോക്ടറാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്നാണ് വിവരം. ഇവിടുത്തെ ലത്താമെൻ ആശുപത്രിയിലാണ് സംഭവം. ആക്രമണത്തിൽ 15ലേറെപ്പേർക്ക് പരിക്കേറ്റെന്നാണ് വിവരം.

ജേക്കബ് തോമസ് വിജലൻസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്തേക്ക്

09:29 am 1/4/2017 തിരുവനന്തപുരം: ജേക്കബ് തോമസ് വിജലൻസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്തേക്ക് . ഒരു മാസത്തെ അവധി അപേക്ഷ സ്വീകരിച്ച സര്‍ക്കാര്‍ ഡിജിപി ലോക്നാഥ് ബഹ്റക്ക് പകരം ചുമതല നൽകി ഉത്തരവിറക്കി. തുടര്‍ച്ചയായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിൽ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ജേക്കബ് തോമസിനോട് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടെന്നാണ് വിവരം ​ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു തീരുമാനം. വൈകീട്ടോടെ വിജലൻസ് ഡയറക്ടര്‍ അവധിയിൽ പ്രവേശിച്ചെന്ന് ആദ്യ വാർത്ത . സ്ഥിരീകരണത്തിനായി വിളിച്ചപ്പോൾ നിര്‍ബന്ധിത അവധിയെന്ന് Read more about ജേക്കബ് തോമസ് വിജലൻസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്തേക്ക്[…]

റവ. ഡീക്കന്‍ അനീഷ് സ്കറിയ തേലപ്പിള്ളില്‍ ശംശോനോ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു

09:25 am 1/4/2017 ചിക്കാഗോ: സെറ്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ തേലപ്പിള്ളില്‍ ബഹു: അനീഷ് സ്കറിയ ശെമ്മാശ്ശനു പൂര്‍ണ്ണ ശെമ്മാശ്ശ പട്ടം അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി: യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയാല്‍ ന്യൂജേഴ്‌സി സെന്റ് അഫ്രേം കത്തീഡ്രലില്‍ വച്ച് നല്‍കപ്പെട്ടു. ബഹു: ശെമ്മാശ്ശന്‍ ന്യുയോര്‍ക്ക് സെന്റ് വ്‌ളാഡിമീര്‍ ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ നിന്നു തിയോളജിയില്‍ മാസ്‌റ്റേഴ്‌സ് ഇന്‍ ഡിവിനിറ്റി ബിരുദവും ചിക്കാഗോ ട്രിനിറ്റി തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നു തിയോളജിയില്‍ മാസ്‌റ്റേഴ്‌സും എടുത്തിട്ടുള്ളതാണു. ബഹു: ശെമ്മാശ്ശന്‍ ക്ലിനിക്കല്‍ Read more about റവ. ഡീക്കന്‍ അനീഷ് സ്കറിയ തേലപ്പിള്ളില്‍ ശംശോനോ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു[…]

മാര്‍ ജേക്കബ് അങ്ങാടിയത്തിന് വിശിഷ്ട സ്ഥാനലബ്ദി

09:27 am 1/4/2017 ചിക്കാഗോ: അമേരിക്കയിലെ പൗരസ്ത്യ സഭാ ബിഷപ്പുമാരുടെ കൂട്ടായ്മയായ ഈസ്റ്റേണ്‍ കാത്തലിക് ബിഷപ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായി മാര്‍ ജേക്കബ് അങ്ങാടിയത്തിനെ തെരഞ്ഞെടുത്തു. മാര്‍ച്ച് 29,30 തീയതികളില്‍ സെന്റ് ലൂയീസില്‍ വച്ചു നടന്ന കോണ്‍ഫറന്‍സില്‍ വച്ചാണ് ഈ തീരുമാനം ഉണ്ടായത്. 2001-ല്‍ സീറോ മലബാര്‍ രൂപത ചിക്കാഗോ ആസ്ഥാനമായി അമേരിക്കയില്‍ രൂപീകൃതമായതു മുതല്‍ വിശ്വാസ സമൂഹത്തെ നയിക്കുന്ന മാര്‍ ജേക്കബ് അങ്ങാടിയത്ത് പൗരസ്ത്യ സഭകളുമായി നല്ല ബന്ധം പുലര്‍ത്തിവരുന്നു. അമേരിക്കയിലെ വിശ്വാസ വളര്‍ച്ചയ്ക്കും, പരിരക്ഷണത്തിനും Read more about മാര്‍ ജേക്കബ് അങ്ങാടിയത്തിന് വിശിഷ്ട സ്ഥാനലബ്ദി[…]