ആയിരത്തോളം പേർക്ക് ഒരേ ദിവസം ജന്മദിനം.
07:40 am 24/5/2017 അലഹബാദ്: അയ്യായിരത്തോളം ജനസംഖ്യയുള്ള ഗ്രാമത്തിലെ ആയിരത്തോളം പേർക്ക് ഒരേ ദിവസം ജന്മദിനം. അലഹബാദിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള കൻജസ ഗ്രാമത്തിലെ ആളുകൾക്കാണ് ആധാർ കാർഡ് പ്രകാരം ‘സമൂഹ ജന്മദിനാഘോഷ’ത്തിന് ഭാഗ്യം ലഭിച്ചിരിക്കുന്നത്. എല്ലാവരുടെയും ജന്മദിനം ജനുവരി ഒന്നായാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സാേങ്കതിക തകരാറാണ് പിഴവിന് കാരണമെന്നാണ് കരുതുന്നത്. പരാതിപ്രളയത്തെ തുടർന്ന് അധികൃതർ അന്വേഷണത്തിന് ഉത്തരവിടുകയും ജനനത്തീയതി തിരുത്തിനൽകാൻ നടപടി തുടങ്ങുകയും ചെയ്തിട്ടുണ്ട്്്. ജനനത്തീയതിയുമായി ബന്ധപ്പെട്ട രേഖകൾ നൽകിയവരുടെ കാർഡിലും തെറ്റ് സംഭവിച്ചിട്ടുണ്ട്. ജനന Read more about ആയിരത്തോളം പേർക്ക് ഒരേ ദിവസം ജന്മദിനം.[…]










