ഡൽഹി ചാന്ദ്നി ചൗക്കിലെ മോട്ടി ബസാറിൽ വൻ തീപിടിത്തം.
07:30 am 23/5/2017 ന്യൂഡൽഹി: ഡൽഹി ചാന്ദ്നി ചൗക്കിലെ മോട്ടി ബസാറിൽ വൻ തീപിടിത്തം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ബസാറിലെ തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 11 യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സെർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.










