കെനിയയിലും റാൻസംവേർ ആക്രമണം.
09:55 am 20/5/2017 നെയ്റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിലും റാൻസംവേർ ആക്രമണം. കെനിയയിലെ 19 ഐടി കന്പനികളുടെ കംപ്യൂട്ടർ നെറ്റ്വർക്കാണ് വാനാക്രൈ വൈറസ് നിശ്ചലമാക്കിയത്. കെനിയ കംപ്യൂട്ടർ ഇൻസിഡന്റ് റെസ്പോണ്‍സ് സംഘം (കെഇ-സിഐആർടി) കപ്യൂട്ടറുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. പിഴപ്പണം അടച്ചോൽ മാത്രമേ കപ്യൂട്ടർ പ്രവർത്തിപ്പിക്കാനാവൂ എന്നാണ് സന്ദേശം. ലോകമെങ്ങുമുള്ള 300 രാജ്യങ്ങളിലെ മൂന്നു ലക്ഷത്തോളം കംപ്യൂട്ടറുകളിലാണ് റാൻസംവേർ ആക്രമണമുണ്ടായത്. റാൻസംവേർ ഇമെയിലായി കംപ്യൂട്ടറിലെത്തുന്നു. മെയിൽ നിരുപദ്രവിയാണെന്നമട്ടിലാകും ശീർഷകം. ജോലി അറിയിപ്പ്, ബിൽ എന്നിങ്ങനെയുള്ള ശീർഷകങ്ങളിൽ വരും. അതു Read more about കെനിയയിലും റാൻസംവേർ ആക്രമണം.[…]










