ബംഗളൂരു ഫൊറോന മാര്‍ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു

07:02 pm 18/5/2017 ബംഗളൂരു: ബംഗളൂരു കേന്ദ്രമാക്കി കോട്ടയം അതിരൂപതയില്‍ രൂപംകൊണ്ട ഫൊറോന ഉദ്ഘാടനം ചെയ്തു.അതിരൂപതയിലെ പതിനാലാമത്തെ ഫൊറോനയാണിത്. കര്‍ണാടകയിലെ സെന്‍റ് സ്റ്റീഫന്‍സ് ചര്‍ച്ച് നെല്ലിയാടി, ആരോഗ്യമാതാ ചര്‍ച്ച് കടബ, സെന്‍റ് മേരീസ് ചര്‍ച്ച് അജ്കര്‍ എന്നീ ഇടവകകളെ ഉള്‍പ്പെടുത്തിയാണ് പുതിയ ഫൊറോന രൂപീകരിച്ചിരിക്കുന്നത്. കടബയില്‍ സംഘടിപ്പിച്ച കര്‍ണാടക ക്‌നാനായ കത്തോലിക്ക കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഫൊറോനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, വികാരിജനറാള്‍ Read more about ബംഗളൂരു ഫൊറോന മാര്‍ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു[…]

ജയ്പൂരില്‍ മലയാളി യുവാവിനെ ഭാര്യവീട്ടുകാര്‍ വെടിവച്ചു കൊന്നു

07:01 pm 18/5/2017 ജയ്പൂര്‍: രാജസ്ഥാനില്‍ മലയാളി യുവാവിനെ ഭാര്യവീട്ടുകാര്‍ വെടിവച്ചുകൊന്നു. ഗര്‍ഭിണിയായ ഭാര്യയ്ക്കു മുന്നില്‍ വെടിയേറ്റു മരിച്ചു. ജയ്പുരില്‍ സ്ഥിരതാമസക്കാരായ മലയാളി യുവാവ് അമിത് നായരാണു (28) ഭാര്യ മംമ്തയുടെയും മറ്റു കുടുംബാംഗങ്ങളുടെയും കണ്‍മുന്നില്‍ വെടിയേറ്റു മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം. മംമ്തയുടെ സഹോദരനും സുഹൃത്തുമാണു വെടിയുതിര്‍ത്തതെന്നു കരുതുന്നു. മംമ്തയുടെ മാതാപിതാക്കളും സഹോദരനും സുഹൃത്തും ഒളിവിലാണ്. പത്തനംതിട്ട അടൂര്‍ മണ്ണടി സ്വദേശികളായ അമിത് നായരും കുടുംബവും ഏറെ വര്‍ഷങ്ങളായി ജയ്പുരിലാണു താമസം. സിവില്‍ എന്‍ജിനീയറായ Read more about ജയ്പൂരില്‍ മലയാളി യുവാവിനെ ഭാര്യവീട്ടുകാര്‍ വെടിവച്ചു കൊന്നു[…]

ന്യൂയോര്‍ക്കില്‍ കാണാതായ ഇന്ത്യന്‍ യുവാവിനെ കണ്ടെത്തിയില്ല; തെരച്ചില്‍ തുടരുന്നു

06:55 pm 18/5/2017 ന്യൂയോര്‍ക്ക് : കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യന്‍ യുവാവിനെ കണ്ടെത്താനായില്ല. രാം ജയകുമാര്‍ (26) എന്ന ഇന്ത്യക്കാരനെ യുഎസിലെ ബോസ്റ്റണില്‍ കാണാതായതായി പരാതി. ഒരു മണിക്കൂറിനകം വരാമെന്നു മാതാപിതാക്കളോടു പറഞ്ഞ് വെള്ളിയാഴ്ച രാത്രി കാറില്‍ പുറത്തേക്കുപോയ രാം ജയകുമാറിനെ കാണാതാവുകയായിരുന്നു. യുവാവ് സഞ്ചരിച്ച കാര്‍ പിന്നീടു പാതയോരത്ത് കണ്ടെത്തി. ഇന്ത്യന്‍–അമേരിക്കന്‍ നടി പൂര്‍ണ ജഗന്നാഥന്‍ രാം ജയകുമാര്‍ തന്റെ കസിനാണെന്നു ഫെയ്‌സ്ബുക് പോസ്റ്റില്‍ അറിയിച്ചു.

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ നേ​വ​ൽ ഓ​ഫീ​സ​ർ ട്രെ​യി​നി മ​രി​ച്ചു.

12:11 pm 18/5/2017 പ​രി​യാ​രം (​ക​ണ്ണൂ​ർ): നാ​വി​ക അ​ക്കാ​ഡ​മി അ​ധി​കൃ​ത​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ആ​രോ​പി​ച്ച് വീ​ട്ടു​കാ​ർ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മ​ല​പ്പു​റം തി​രൂ​ര്‍ കാ​ന​ല്ലൂ​രി​ലെ പു​ത്ര​ക്കാ​ട്ട് ഹൗ​സി​ല്‍ റി​ട്ട. നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി ഗൂ​ഡ​പ്പ​യു​ടേ​യും തി​രൂ​രി​ലെ പു​ഷ്പ​ല​ത​യു​ടേ​യും മ​ക​ന്‍ സൂ​ര​ജ് (25) ആ​ണ് മ​രി​ച്ച​ത്. ബുധനാഴ്ച വൈ​കു​ന്നേ​രം 7.10 നാ​ണ് സൂ​ര​ജി​നെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റെ​ന്ന് പ​റ​ഞ്ഞ് നാ​വി​ക അ​ക്കാ​ഡ​മി അ​ധി​കൃ​ത​ര്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ച​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ 3.30 നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സൂ​ര​ജി​നെ Read more about ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ നേ​വ​ൽ ഓ​ഫീ​സ​ർ ട്രെ​യി​നി മ​രി​ച്ചു.[…]

കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു.

12:10 pm 18/5/2017 ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ (60) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മന്ത്രിയുടെ അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഡൽഹിയിലെ സഫ്ദർജംഗിലുള്ള വസതിയിൽ വച്ച് രാവിലെ എട്ടോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം എയിംസ് ആശുപത്രിയിലേക്ക് മാറ്റി. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് ദവെ. ആർഎസ്എസിലൂടെയാണ് ദവെ പൊതുപ്രവർത്തന രംഗത്തെത്തിയത്. പരിസ്ഥിതി പ്രവർത്തനത്തിന്‍റെ മുൻനിര പോരാളികളിൽ ഒരാളായിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളിൽ അംഗമാണ്. ദവെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര Read more about കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു.[…]

ചൈന്നയില്‍ അസാധു നോട്ടുകള്‍ പിടികൂടി.

12:07 pm 18/5/2017 ചെന്നൈ: കോടന്പാക്കത്തെ തുണിക്കടയിൽനിന്നു 45 കോടിയുടെ അസാധുനോട്ടുകൾ പിടികൂടി. കടയിൽനിന്നു 500, 1000 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്. സംഭവത്തിൽ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. കടയുടമ ദണ്ഡപാണിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു വരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി മാർച്ചിൽ അവസാനിച്ചിരുന്നു. ഇതിനുശേഷം അസാധുനോട്ടുകൾ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.

ബോളിവുഡ് നടി റീമാ ലാഗു(54) അന്തരിച്ചു.

12:05 pm 18/5/2017 മുംബൈ: ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1980കളിലാണ് റീമാ സിനിമ രംഗത്തേക്ക് എത്തുന്നത്. മറാത്തി, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, അനുപം ഖേർ, മാധുരി ദിക്ഷിത് തുടങ്ങിയവർക്കൊപ്പം റീമാ അഭിനയിച്ചിട്ടുണ്ട്. ഹം സാത്ത് സാത്ത് ഹെ, കുച് കുച് ഹോതാഹേ, മേം നേ പ്യാർ കിയ തുടങ്ങിയവ റീമാ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. മുംബൈയിലെ Read more about ബോളിവുഡ് നടി റീമാ ലാഗു(54) അന്തരിച്ചു.[…]

ര​ജ​നി​കാ​ന്തും മ​മ്മൂ​ട്ടി​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു.

07:49 am 18/5/2017 കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും വ​ൻ ഹി​റ്റാ​യി മാ​റി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ദ​ള​പ​തി​ക്കു ശേ​ഷം ര​ജ​നി​കാ​ന്തും മ​മ്മൂ​ട്ടി​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. മ​ണി​ര​ത്ന​മാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യു​ന്ന​ത്. ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്തി​ന്‍റെ ബോ​സി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി​യെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്രം 2018ൽ ​റി​ലീ​സ് ചെ​യ്യുമെന്നാണ് റിപ്പോർട്ട്.

പ​ത്ത് ആ​ണ​വ​ റി​യാ​ക്‌‌​ട​റു​ക​ൾ നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര കാ​ബി​ന​റ്റ് തീ​രു​മാ​നി​ച്ചു.

7:44 am 18/5/2017 ന്യൂ​ഡ​ൽ​ഹി: ന്യൂ​ക്ലി​യ​ർ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (എ​ൻ​പി​സി​ഐ​എ​ൽ) ആ​ണ് ഇ​വ നി​ർ​മി​ക്കു​ക. മൊ​ത്തം 7000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​വു​ന്ന​താ​ണ് ഇ​വ. നേ​രി​ട്ടും പ​രോ​ക്ഷ​മാ​യും 33,400 പേ​ർ​ക്ക് ജോ​ലി ല​ഭി​ക്കും. നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ​ക്കാ​യി 70,000 കോ​ടി രൂ​പ​യു​ടെ ഓ​ർ​ഡ​ർ ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ​ക്കു ല​ഭി​ക്കും. പൂ​ർ​ണ​മാ​യും ത​ദ്ദേ​ശീ​യ​മാ​കും ഈ ​പ​ത്തു പ്ര​ഷ​റൈ​സ്ഡ് ഹെ​വി വാ​ട്ട​ർ റി​യാ​ക്‌‌​ട​റു​ക​ൾ (പി​എ​ച്ച്ഡ​ബ്ല്യു​ആ​ർ). ഓ​രോ റി​യാ​ക്‌‌​ട​റി​നും 700 മെ​ഗാ​വാ​ട്ട് ആ​കും ശേ​ഷി. രാ​ജ്യ​ത്ത് ഇ​പ്പോ​ൾ 22 റി​യാ​ക്‌‌​ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​വ​യു​ടെ Read more about പ​ത്ത് ആ​ണ​വ​ റി​യാ​ക്‌‌​ട​റു​ക​ൾ നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര കാ​ബി​ന​റ്റ് തീ​രു​മാ​നി​ച്ചു.[…]

പാകിസ്​താനിൽ കുട്ടിയെ കടിച്ച പട്ടിക്ക്​ വധശിക്ഷ വിധിച്ചു.

7:35 am 18/5/2017 ലാഹോർ: പാകിസ്​താനിൽ കുട്ടിയെ കടിച്ച പട്ടിക്ക്​ വധശിക്ഷ വിധിച്ചു. ജ​ിയോ ടി.വിയാണ്​ വാർത്ത പുറത്തുവിട്ടത്​. പഞ്ചാബ്​ പ്രവിശ്യയിലാണ്​ സംഭവം. പഞ്ചാബിലെ ഭക്കാർ അസി. കമ്മീഷണർ രാജ സലീമാണ്​ ശിക്ഷ വിധിച്ചത്​. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ്​ കേസെടുത്തത്​. വിധിക്കെതിരെ പട്ടിയുടെ ഉടമ അഡീഷനൽ ഡെപ്യൂട്ടി കമ്മീഷണർക്ക്​ പരാതി നൽകിയിട്ടുണ്ട്​. പട്ടിയെ വധശിക്ഷയിൽ നിന്ന്​ ഒഴിവാക്കണമെന്നും നിലവിൽ ഒരാഴ്​ച ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.